മിക്സഡ് ഡബിള്‍സില്‍ തോല്‍വിയേറ്റ് വാങ്ങി രോഹന്‍ ബൊപ്പണ്ണയുടെ ടീം

പുരുഷ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ മികച്ച വിജയം നേടിയെങ്കിലും അത് മിക്സഡ് ഡബിള്‍സില്‍ ആവര്‍ത്തിക്കാനാകാതെ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ. ഇന്ന് നടന്ന മിക്സഡ് ഡബിള്‍സ് മത്സരത്തില്‍ ആദ്യ റൗണ്ടില്‍ തന്നെ ടോപ് സീഡുകളോട് പരാജയപ്പെട്ടാണ് രോഹന്‍ ബൊപ്പണ്ണ-ലൂസി റാഡേക്ക സഖ്യം പുറത്തായത്.

സ്കോര്‍: 5-7, 1-6.

ആറാം സീഡുകളെ പരാജയപ്പെടുത്തി രോഹന്‍ ബൊപ്പണ്ണ-മരിയസ് കോപില്‍ സഖ്യം

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സ് മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ അട്ടിമറി ജയം സ്വന്തമാക്കി രോഹന്‍ ബൊപ്പണ്ണയുടെ സഖ്യം. ബൊപ്പണ്ണ-മരിയസ് കോപില്‍ സഖ്യം ആറാം സീഡുകാരായ രാവെന്‍ ക്ലാസ്സെന്‍ -മൈക്കല്‍ വീനസ് കൂട്ടുകെട്ടിനെയാണ് നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ 8 എയ്സുകള്‍ ഉതിര്‍ക്കുവാന്‍ ബൊപ്പണ്ണയുടെ ടീമിനു സാധിച്ച ടീം 6-3, 7-6 എന്ന സ്കോറിനു ജയം കരസ്ഥമാക്കുകയായിരുന്നു.

ഓസ്ട്രേലിയന്‍ ഓപ്പണ്‍, നിരാശയോടെ രോഹന്‍ ബൊപ്പണ്ണ

ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി. പുരുഷ – മിക്സഡ് ഡബിള്‍സ് മത്സരങ്ങളിലാണ് ബൊപ്പണ്ണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത്. രോഹന്‍-യാംഗ് സഖ്യം മിക്സഡ് ഡബിള്‍സില്‍ അഞ്ചാം സീഡ് ഗ്രോണെഫെല്‍ഡ്-ഫറ ജോഡിയോട് 6-3, 3-6, 6-10 എന്ന സ്കോറിനു തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ആദ്യ സെറ്റ് വിജയിച്ച ശേഷമാണ് ടീമിന്റെ തോല്‍വി.

പുരുഷ വിഭാഗത്തില്‍ രോഹന്‍ ബൊപ്പണ്ണ – ദിവിജ് ശരണ്‍ കൂട്ടുകെട്ട് മൂന്ന് സെറ്റ് പോരാട്ടത്തില്‍ തോല്‍വിയേറ്റു വാങ്ങിയിരുന്നു. 1-6, 6-4, 5-7 എന്ന സ്കോറിനാണ് സ്പെയിനിന്റെ കൂട്ടുകെട്ടിനോട് ഇന്ത്യന്‍ ജോഡി തോല്‍വിയേറ്റു വാങ്ങിയത്.

ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറിലേക്ക്

യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സ് ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും റോജര്‍ വാസ്സെലിനും. ചാര്‍ഡി- മാര്‍ട്ടിന്‍ കൂട്ടുകെട്ടിനെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയാണ് ബൊപ്പണ്ണയുടെ ടീം ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്കോര്‍: 7-6, 4-6, 6-3. കോര്‍ട്ട് 17ല്‍ നടന്ന മത്സരത്തില്‍ ആദ്യ സെറ്റ് പൊരുതി നേടിയ ഇന്ത്യന്‍-ഫ്രഞ്ച് കൂട്ടുകെട്ട് രണ്ടാം സെറ്റില്‍ പിന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ മൂന്നാം സെറ്റില്‍ ശക്തമായ തിരിച്ചുവരവാണ് ബൊപ്പണ്ണയും വാസ്സെലിനും നടത്തിയത്.

ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരങ്ങളായ റോബര്‍ട്ട് ഫരാഹ്-ജുവാന്‍ സെബാസ്റ്റ്യന്‍ കബാല്‍ എന്നിവരാണ് ഇന്ത്യന്‍-ഫ്രഞ്ച് ജോഡികളുടെ എതിരാളികള്‍.

ടെന്നീസിലൂടെ ആറാം സ്വര്‍ണ്ണം, രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ കൂട്ടുകെട്ടിന്റെ വക

ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആറാം സ്വ്ര‍ണ്ണം നേടി രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ കൂട്ടുകെട്ട്. ടെന്നീസില്‍ കസാക്കിസ്ഥാന്‍ ടീമിനെ 6-3, 6-4 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഗെയിംസിലെ ആറാം സ്വര്‍ണ്ണം കൂട്ടുകെട്ട് നേടിയത്. ടെന്നീസില്‍ ഈ ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണ്ണ മെഡലാണിത്. വനിത സിംഗിള്‍സില്‍ നേരത്തെ അങ്കിത റെയ്‍ന വെങ്കല മെഡല്‍ നേടിയിരുന്നു.

അനായാസമായ ജയമാണ് ഇന്ത്യന്‍ ജോഡി ഇന്നത്തെ മത്സരത്തില്‍ കസാക്കിസ്ഥാന്‍ സംഘത്തോട് നേടിയത്. ആദ്യ ഗെയിമില്‍ വല്യ ചെറുത്ത് നില്പില്ലാതെ എതിരാളികള്‍ കീഴടങ്ങയിപ്പോള്‍ രണ്ടാം സെറ്റില്‍ നാല് ഗെയിമുകള്‍ കസാക്കിസ്ഥാന്‍ സ്വന്തമാക്കി.

പുരുഷ ഡബിള്‍സ് ഫൈനലില്‍ കടന്ന് രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ ജോഡി

ഏഷ്യന്‍ ഗെയിംസ് പുരുഷ ടെന്നീസ് ഡബിള്‍സിന്റെ ഫൈനലില്‍ കടന്ന് രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യം. അത്യന്തം ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍‍ കൂട്ടുകെട്ടിന്റെ ജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് ടീമിന്റെ ശക്തമായ തിരിച്ചുവരവ്. അവസാന സെറ്റില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ജപ്പാന്‍ ജോഡികളെ ഇന്ത്യന്‍ കൂട്ടുകെട്ട് മറികടക്കുകയായിരുന്നു.

സ്കോര്‍: 4-6, 6-3, 10-8

Exit mobile version