റിഷഭ് പന്ത് ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് – സഹീർ ഖാൻ

ഈ സീസണിൽ ഋഷഭ് പന്തിന്റെ ബാറ്റിംഗ് ബുദ്ധിമുട്ടുകൾക്ക് അദ്ദേഹത്തിന്റെ റെക്കോർഡ് വിലയുടെ സമ്മർദ്ദവുമായി ബന്ധമുണ്ടെന്ന വാദങ്ങൾ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മെന്റർ സഹീർ ഖാൻ തള്ളി. ഐപിഎൽ ലേലത്തിലെ ഏറ്റവും ഉയർന്ന വിലയായ ₹27 കോടിക്ക് വാങ്ങിയ പന്ത് 10 മത്സരങ്ങളിൽ നിന്ന് 110 റൺസ് മാത്രമാണ് നേടിയത്.

പന്തിന്റെ പ്രകടനം മോശം ആണെങ്കിൽ, അദ്ദേഹത്തിന്റെ നേതൃത്വപരമായ ഗുണങ്ങളെ പ്രശംസിച്ചുകൊണ്ട് സഹീർ എൽഎസ്ജി ക്യാപ്റ്റനെ പിന്തുണച്ചു. “അതിനെ അങ്ങനെ ഒന്നിനോടും ഞാൻ ബന്ധപ്പെടുത്തില്ല. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടീമിന് സുഖകരമായ അന്തരീക്ഷം ഉറപ്പാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളും പിന്നിലെ ആസൂത്രണവും കൃത്യമാണ്,” മുംബൈ ഇന്ത്യൻസിനെതിരായ എൽഎസ്ജിയുടെ 54 റൺസിന്റെ തോൽവിക്ക് ശേഷം സഹീർ പറഞ്ഞു.

“ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം എല്ലാ കാര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ, മധ്യനിര അദ്ദേഹത്തെ ആശ്രയിച്ചിരിക്കുന്നു, അതിന്റെ ആഘാതം വരും. ഇത് ചിലത് ക്ലിക്ക് ആവാത്തത് കൊണ്ടാണ്”സഹീർ പറഞ്ഞു.

നെറ്റ് റൺ റേറ്റിനെ ആശ്രയിക്കാതെ പ്ലേ ഓഫ് യോഗ്യത നേടുക എന്നതാണ് എൽഎസ്ജിയുടെ ലക്ഷ്യമെന്നും സഹീർ കൂട്ടിച്ചേർത്തു. “നല്ല ക്രിക്കറ്റ് കളിക്കുകയും സാഹചര്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. അങ്ങനെ ചെയ്താൽ നമുക്ക് നമ്മുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനാകും.”

പന്ത് ആണ് ക്യാപ്റ്റൻ, എൽ എസ് ജിയുടെ നിയന്ത്രണം അവൻ ഏറ്റെടുക്കണം – അമ്പാട്ടി റായിഡു


ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ (എൽഎസ്ജി) ഡൽഹി ക്യാപിറ്റൽസിനെതിരായ അവസാന മത്സരത്തിൽ ഋഷഭ് പന്ത് ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാനിറങ്ങിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ അമ്പാട്ടി റായിഡു രംഗത്ത്. പന്ത് സ്വാഭാവിക ഫിനിഷറല്ലെന്നും കൂടുതൽ ഉയർന്ന സ്ഥാനത്ത് കളിക്കണമെന്നും ചേതേശ്വർ പൂജാരയുടെ മുൻ പ്രസ്താവനയ്ക്ക് പിന്നാലെ, റായിഡു സമാനമായ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ഒരു പടി കൂടി മുന്നോട്ട് പോവുകയും ക്യാപ്റ്റൻ്റെ നേതൃത്വത്തെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്തു.


ഈ സീസണിൽ എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 106 റൺസ് മാത്രം നേടിയ പന്തിന് ഇനി ഒഴികഴിവുകൾ പറയാൻ കഴിയില്ലെന്ന് റായിഡു പറഞ്ഞു. “പന്ത് എൽഎസ്ജിയിലെ തീരുമാനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കേണ്ടതുണ്ട്. അവനാണ് ക്യാപ്റ്റൻ, ഇതൊരു ക്യാപ്റ്റൻ്റെ കളിയാണ്. അവൻ ഉയർന്ന സ്ഥാനത്ത് ബാറ്റ് ചെയ്യുകയും മറ്റുള്ളവരിലേക്ക് പഴിചാരുന്നത് നിർത്തുകയും വേണം,” സ്റ്റാർ സ്പോർട്സ് ചർച്ചയിൽ റായിഡു അഭിപ്രായപ്പെട്ടു.


മുൻ ഇന്ത്യൻ താരം, മെൻ്റർ സഹീർ ഖാനുമായി പന്ത് ഗ്രൗണ്ടിൽ വെച്ചുണ്ടായ വാഗ്വാദത്തിലും അതൃപ്തി പ്രകടിപ്പിച്ചു. അത്തരം കാര്യങ്ങൾ ടീമിനുള്ളിൽ തന്നെ കൈകാര്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നല്ല ടീമുകൾ അവരുടെ പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയ്യാറില്ല,” അദ്ദേഹം പറഞ്ഞു.
എൽഎസ്ജിയുടെ ഇന്നിംഗ്സിൽ രണ്ട് പന്തുകൾ മാത്രം ശേഷിക്കെ ക്രീസിലെത്തിയ പന്ത് ഡക്കായി പുറത്തായതിന് പിന്നാലെയാണ് ഈ വിമർശനങ്ങൾ വരുന്നത്. അദ്ദേഹത്തിൻ്റെ മോശം ഫോമും തെറ്റായ തീരുമാനങ്ങളും പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഐപിഎൽ ലേലത്തിൽ എൽഎസ്ജി 27 കോടി രൂപ മുടക്കിയ താരമാണ് പന്ത് എന്നത് ശ്രദ്ധേയമാണ്.

പന്ത് ധോണി അല്ല, അങ്ങനെ ആവാൻ നോക്കരുത് – പൂജാര


ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (എൽഎസ്ജി) ഡൽഹി ക്യാപിറ്റൽസിനെതിരായ അവസാന മത്സരത്തിൽ ഋഷഭ് പന്ത് ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാനിറങ്ങിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ ബാറ്റർ ചേതേശ്വർ പൂജാര രംഗത്ത്. മുകേഷ് കുമാറിൻ്റെ പന്തിൽ ഡക്കായി പുറത്തായ പന്ത്, ഇന്നിംഗ്സിൻ്റെ അവസാനമാണ് ക്രീസിലെത്തിയത്. ഇത് ആരാധകരെയും വിദഗ്ധരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.

“അവരുടെ ചിന്താഗതി എന്തായിരുന്നുവെന്ന് എനിക്കറിയില്ല. പക്ഷേ ഒരു കാര്യമുറപ്പാണ് – അവൻ കൂടുതൽ ഉയർന്ന സ്ഥാനങ്ങളിൽ കളിക്കേണ്ടതായിരുന്നു. എംഎസ് ധോണി ചെയ്യുന്നതുപോലെ ചെയ്യാൻ അവൻ ശ്രമിക്കുന്നു, പക്ഷെ പന്തിന്റെ നിലവാരം അതിനടുത്തൊന്നുമല്ല,” പൂജാര ഇഎസ്പിഎൻക്രിൻഫോയോട് പറഞ്ഞു.

“അവൻ ഇപ്പോഴും ആറ് മുതൽ 15 ഓവറുകൾക്കിടയിൽ മിഡിൽ ഓവറുകളിൽ കളിക്കേണ്ട ഒരാളാണെന്ന് എനിക്ക് തോന്നുന്നു. അവൻ ഒരു ഫിനിഷറല്ല, അവൻ ആ ജോലി ചെയ്യേണ്ടതുമില്ല.” പൂജാര പറയുന്നു.

“എന്നാൽ എനിക്കിഷ്ടപ്പെടാത്ത കാര്യം ഇത് എങ്ങനെ കാണപ്പെടുന്നു എന്നതാണ്. പന്താണ് നിങ്ങളുടെ ക്യാപ്റ്റൻ, ടീമിന് അവനെ ശരിക്കും ആവശ്യമുള്ളപ്പോൾ അവൻ ഇറങ്ങാതിരിക്കുന്നത കാണുന്നത് ശരിയല്ല. ടീമിൻ്റെ മുന്നിൽ നിൽക്കുന്നതും അവരെ നയിക്കുന്നതും അവനാണ്. നിങ്ങളുടെ നേതാവ് പിന്നോട്ട് പോകുമ്പോൾ, അത് നല്ല സന്ദേശമല്ല നൽകുന്നത്.” പൂജാര പറഞ്ഞു.

മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിനു ശേഷം റൺ കണ്ടെത്താൻ വിഷമിച്ച് ഗുജറാത്ത് ടൈറ്റൻസ്

ഐ പി എല്ലിൽ ഇന്ന് ലഖ്നൗ സൂപസൂപ്പർ ജയന്റ്സിനെ നേരിടുന്ന ഗുജറാത്ത് ടൈറ്റൻസ് ആദ്യം ബാറ്റ് ചെയ്ത് 180-6 റൺസ് നേടി. അവർക്ക് ആയി ഓപ്പണർമാരായ ഗില്ലും സായ് സുദർശനും തിളങ്ങി. ഇരുവരും അർധ സെഞ്ച്വറികൾ നേടി.

120 റൺസിന്റെ ഓപ്പണിംഗ് പാട്ണർഷിപ്പ് ഇരുവരും ചേർന്ന് പടുത്തു. സായ് സുദർശൻ 37 പന്തിൽ 56 റൺസ് നേടിയപ്പോൾ ഗിൾ 38 പന്തിൽ നിന്ന് 60 റൺസ് നേടി. ഇതിനു ശേഷം വന്നവർക്ക് റൺ റേറ്റ് ഉയർത്താൻ ആയില്ല എന്നത് ഗുജറാത്തിനെ മികച്ച സ്കോറിൽ നിന്ന് അകറ്റി‌.

ബട്ലർ 14 പന്തിൽ 26, വാഷിങ്ടൻ 3 പന്തിൽ 2, 19 പന്തിൽ 22 റൺസ് നേടിയ റതർഫോർഡ് എന്നിവർ ബൗണ്ടറി കണ്ടെത്താൻ പാടുപെട്ടു.

ഒരു 30 റൺസ് കൂടെ നേടണമായിരുന്നു ജയിക്കാൻ എന്ന് റിഷഭ് പന്ത്

ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ (പിബികെഎസ്) എട്ട് വിക്കറ്റിന് തോറ്റതിനെ കുറിച്ച് സംസാരിച്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ക്യാപ്റ്റൻ റിഷഭ് പന്ത് തങ്ങളുടെ ടീമിന് “20 മുതൽ 30 റൺസ് വരെ കുറവായിരുന്നു” എന്ന് പറഞ്ഞു.

“ഈ ടോട്ടൽ പോരാ, ഞങ്ങൾക്ക് 20-30 റൺസ് കുറവായിരുന്നു. അത് കളിയുടെ ഭാഗമാണ് – ഞങ്ങളുടെ ആദ്യത്തെ ഹോം മത്സരമാണ്, അതിനാൽ സാഹചര്യങ്ങൾ ഇപ്പോഴും വിലയിരുത്തുകയാണ്,” മത്സരത്തിന് ശേഷം പന്ത് പറഞ്ഞു.

“ഈ ദിവസം ഞങ്ങൾ വേണ്ടത്ര മികച്ചവരായിരുന്നില്ല. ഞങ്ങൾ ഇതിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകും,” പന്ത് പറഞ്ഞു.

.

ക്രിക്കറ്റിൽ അവസരങ്ങൾ നഷ്ടപ്പെടുക സ്വാഭാവികം, ഭാഗ്യം ഒപ്പമുണ്ടായിരുന്നില്ല – റിഷഭ് പന്ത്

ഡൽഹിക്ക് എതിരായ പരാജയത്തിൽ ഭാഗ്യം ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നില്ല എന്ന് എൽ എസ് ജി ക്യാപ്റ്റൻ റിഷഭ് പന്ത്. ത്രില്ലറിൽ ഡൽഹി ക്യാപിറ്റൽസ് 210 റൺസ് ചെയ്സ് ചെയ്താണ് ഇന്ന് ജയിച്ചത്. ഡൽഹി മൂന്ന് പന്തുകളും ഒരു വിക്കറ്റും ബാക്കി നിൽക്കെയാണ് വിജയലക്ഷ്യം പിന്തുടർന്നത്.

“ഞങ്ങളുടെ ടോപ് ഓർഡർ ബാറ്റ്‌സ്മാൻമാർ വളരെ നന്നായി കളിച്ചു, ഈ വിക്കറ്റിൽ ഇത് വളരെ നല്ല സ്‌കോറാണെന്ന് ഞാൻ കരുതുന്നു,” മത്സരശേഷം പന്ത് പറഞ്ഞു. “ഒരു ടീം എന്ന നിലയിൽ, ഓരോ മത്സരത്തിൽ നിന്നും പോസിറ്റീവുകൾ എടുക്കാനും അതിൽ നിന്ന് പഠിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.

“ഞങ്ങൾക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ ലഭിച്ചു, പക്ഷേ അത് ബാറ്റ് ചെയ്യാൻ നല്ല വിക്കറ്റാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവർക്ക് രണ്ട് നല്ല കൂട്ടുകെട്ടുകൾ ഉണ്ടായി. അത് കളി ഞങ്ങളിൽ നിന്ന് എടുത്തുകളഞ്ഞു,” പന്ത് സമ്മതിച്ചു.

അവസാന ഓവറിൽ മോഹിത് ശർമ്മയുടെ പന്തിൽ സ്റ്റമ്പിംഗ് നഷ്ടപ്പെടുത്തിയ നിർണായക നിമിഷത്തെക്കുറിച്ചും പന്ത് സംസാരിച്ചു. “തീർച്ചയായും, ഈ കളിയിൽ ഭാഗ്യത്തിന് ഒരു പങ്കുണ്ട്, അത് അദ്ദേഹത്തിന്റെ (മോഹിത് ശർമ്മയുടെ) പാഡുകൾക്ക് കൊണ്ടില്ലായിരുന്നു എങ്കിൽ, അത് സ്റ്റമ്പിംഗിനുള്ള ഒരു അവസരമായിരുന്നു. എന്നാൽ ക്രിക്കറ്റിൽ ഇവ സംഭവിക്കുന്നു; നിങ്ങൾക്ക് ഇവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല, പകരം മികച്ച ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്.”

റിഷഭ് പന്തിന് പരിശീലനത്തിന് ഇടയിൽ പരിക്ക്!!

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾക്ക് ചെറിയ തിരിച്ചടി. ദുബായിൽ ടീമിന്റെ ആദ്യ പരിശീലന സെഷനിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പന്തിന് കാൽമുട്ടിന് പരിക്കേറ്റു. ഇന്നലെ ദുബൈയിൽ എത്തിയ ടീം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഇന്ന് തന്നെ പരിശീലനം ആരംഭിച്ചു.

പന്തിന്റെ കാൽ മുട്ടിനേറ്റ പരിക്ക് ആദ്യം ആശങ്ക ഉയർത്തി എങ്കിലും താരം അധികം വൈകാതെ വീണ്ടും പരിശീലനത്തിന് ഇറങ്ങി. ഇന്ത്യ ബാക്കപ്പ് കീപ്പർ ആയാണ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. കെ എൽ രാഹുൽ തന്നെയാകും ഇന്ത്യയുടെ പ്രധാന കീപ്പർ. പന്തിന് അവസരം കിട്ടാൻ സാധ്യത കുറവാണ്.

പന്തിന് അവസരം പിന്നെ ലഭിക്കും, ഇപ്പോൾ ഒരു കീപ്പറയെ കളിപ്പിക്കാൻ ആകൂ: ഗംഭീർ

2025 ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ കെ.എൽ രാഹുൽ ആണെന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ, റിഷഭ് പന്ത് അദ്ദേഹത്തിന്റെ അവസരത്തിനായി കാത്തിരിക്കേണ്ടിവരുമെന്ന് ഗംഭീർ പറഞ്ഞു.

“കെ.എൽ ഞങ്ങളുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാണ്, ഇപ്പോൾ എനിക്ക് പറയാനുള്ളത് ഇതാണ്. പന്തിന് അവസരം ലഭിക്കും, പക്ഷേ ഇപ്പോൾ, മികച്ച പ്രകടനം കാഴ്ചവച്ചത് കെ.എൽ ആണ്, രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരെ നമുക്ക് കളിപ്പിക്കാൻ കഴിയില്ല,” ഗംഭീർ മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ മൂന്ന് കളിയിലും രാഹുലിനാണ് മുൻഗണന ലഭിച്ചത്. പരിക്കിൽ നിന്ന് മോചിതനായതിനുശേഷം പന്ത് ഒരു ഏകദിനം മാത്രമേ കളിച്ചിട്ടുള്ളൂ.

റിഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാകുമെന്ന് സഞ്ജീവ് ഗോയങ്ക

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് റിഷഭ് പന്തിൽ വലിയ പ്രതീക്ഷകളുണ്ട് എന്ന് പറഞ്ഞു. അദ്ദേഹത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഭാവി ഇതിഹാസം ആണ് എന്ന് അദ്ദേഹം പറഞ്ഞു. 2025 സീസണിൽ എൽഎസ്ജിയുടെ ക്യാപ്റ്റനായി പന്തിനെ പ്രഖ്യാപിച്ച ഗോയങ്ക , “പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി പന്ത് മാറും.” എന്ന് പറഞ്ഞു.

2025 ലെ ഐപിഎൽ മെഗാ ലേലത്തിൽ പന്തിനെ 27 കോടി രൂപയ്ക്ക് ആണ് ലഖ്നൗ പന്തിനെ സ്വന്തമാക്കിയത്. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനാണ് പന്ത്.

കെഎൽ രാഹുൽ, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ എന്നിവർക്ക് ശേഷം എൽഎസ്ജിയുടെ നാലാമത്തെ ക്യാപ്റ്റനായാണ് പന്ത് ചുമതലയേൽക്കുന്നത്. “ഞങ്ങൾക്ക് ഒരു പുതിയ തുടക്കം ആവശ്യമായിരുന്നു, പന്ത് ആയിരുന്നു ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പ്,” ഫ്രാഞ്ചൈസി ഉടമ പറഞ്ഞു.

റിഷഭ് പന്ത് തന്നെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ക്യാപ്റ്റൻ

2025 ലെ ഐ‌പി‌എൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (എൽ‌എസ്‌ജി) ക്യാപ്റ്റനായി റിഷഭ് പന്തിനെ നിയമിക്കും. 2024 നവംബറിലെ മെഗാ ലേലത്തിൽ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാനെ എൽ‌എസ്‌ജി ₹27 കോടിക്ക് ആയിരുന്നു സ്വന്തമാക്കിയത്. ഇത് ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേല തുക ആണ്.

ഐ‌പി‌എൽ ക്യാപ്റ്റനെന്ന നിലയിൽ പന്തിന്റെ രണ്ടാമത്തെ അവസരമാണിത്, 2021 മുതൽ ഡൽഹി ക്യാപിറ്റൽസിനെ പന്ത് നയിച്ചിട്ടുണ്ട്. ആക്രമണാത്മക ബാറ്റിംഗിനു പേരുകേട്ട പന്തിന് ഡൽഹി ക്യാപ്റ്റൻ ആയിരിക്കെ കിരീടം നേടാൻ ആയിരുന്നില്ല. ലഖ്നൗവിൽ ആ വിടവ് നികത്താൻ ആകും എന്ന് പന്ത് പ്രതീക്ഷിക്കുന്നു.

കെ‌എൽ രാഹുലിന് പകരക്കാരനായാണ് ഫ്രാഞ്ചൈസി ക്യാപ്റ്റനായി പന്തിനെ എത്തിച്ചത്. ഫ്രാഞ്ചൈസിയും അവരുടെ കന്നി ഐ‌പി‌എൽ കിരീടം നേടാൻ ആണ് ശ്രമിക്കുന്നത്.

സഞ്ജു ആണ് മികച്ച ബാറ്റർ, എന്നാൽ പന്തിനെ തിരഞ്ഞെടുത്തത് ശരിയായ തീരുമാനം എന്ന് ഗവാസ്കർ

വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജു സാംസണെ ഒഴിവാക്കി ഋഷഭ് പന്തിനെ തിരഞ്ഞെടുത്തതിനെ ന്യായീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിലെ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ സാംസണിന്റെ സമീപകാല മികച്ച പ്രകടനങ്ങൾ ഉണ്ടായിരുന്നിട്ടും, പന്തിന്റെ വിക്കറ്റ് കീപ്പിംഗ് കഴിവുകളും കളി മാറ്റിമറിക്കുന്ന കഴിവുമാണ് തിരഞ്ഞെടുപ്പിൽ നിർണായക ഘടകങ്ങളായത് എന്ന് ഗവാസ്കർ ചൂണ്ടിക്കാണിച്ചു.

“നൂറുകണക്കിന് റൺസ് നേടിയതിനാൽ ടീമിൽ ഇടം നേടിയില്ല എന്നത് സഞ്ജുവിന് വളരെ കഠിനമായ കാര്യമാണ്. അദ്ദേഹത്തെ ഒഴിവാക്കാൻ ഒരു കാരണവുമില്ല. അവർ കളിമാറ്റാൻ കഴിവുഅ ഋഷഭ് പന്തിനെതിരെയാണ് തിരഞ്ഞെടുത്തത്” ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗവാസ്കർ പറഞ്ഞു.

“പന്ത് ഒരു ഇടംകൈയ്യനാണ്, അദ്ദേഹം മികച്ച വിക്കറ്റ് കീപ്പറാണ്, എന്നിരുന്നാലും അദ്ദേഹം സാംസണേക്കാൾ മികച്ച ബാറ്ററല്ലായിരിക്കാം. പന്തിന് സാംസണേക്കാൾ അൽപ്പം കൂടുതൽ കളി മാറ്റാൻ കഴിയും, അതാണ് സാംസൺ പുറത്തായതിന്റെ കാരണം.” ഗവാസ്കർ പറഞ്ഞു.

സാംസണിന്റെ നിരാശ ഗവാസ്കർ അംഗീകരിച്ചെങ്കിലും പോസിറ്റീവായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. “സാംസൺ നിരാശനാകരുത്, കാരണം എല്ലാ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ സഹതാപം തോന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയുടെ രഞ്ജി ട്രോഫി സാധ്യതാ ടീമിൽ വിരാട് കോഹ്‌ലിയും ഋഷഭ് പന്തും

2025-ലെ രഞ്ജി ട്രോഫിക്കുള്ള ഡൽഹിയുടെ സാധ്യതാ പട്ടികയിൽ ഇന്ത്യയുടെ സീനിയർ ബാറ്റർ വിരാട് കോലി, വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത്, ബൗളിംഗ് ഓൾറൗണ്ടർ ഹർഷിത് റാണ എന്നിവർ ഇടംപിടിച്ചു. എന്നിരുന്നാലും, അന്തിമ ടീമിലെ അവരുടെ തിരഞ്ഞെടുപ്പ് അവരുടെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഡൽഹി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) വ്യക്തമാക്കി.

റിഷഭ് പന്ത് രഞ്ജി ട്രോഫി കളിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. വിരാട് കോഹ്ലി ഇതുവരെ താൻ രഞ്ജി കളിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

2012ൽ ആണ് അവസാനമായി രഞ്ജി ട്രോഫി മത്സരം കളിച്ചത്‌. പന്ത് 2017-18 സീസണിലാണ് അവസാനമായി ടൂർണമെൻ്റിൽ കളിച്ചത്.

അതേസമയം, ടൂർണമെൻ്റിലെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനം നടത്തുന്നതായി കണ്ടെത്തി. ആഭ്യന്തര ക്രിക്കറ്റ് കളിക്കാരുടെ വളർച്ചയുടെ കേന്ദ്രബിന്ദുവായി മാറുന്നതോടെ, വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ ഡൽഹിക്കായി കളത്തിലിറങ്ങുമോ എന്നറിയാൻ എല്ലാ കണ്ണുകളും കോഹ്‌ലിയും പന്തും ആയിരിക്കും.

Exit mobile version