ഇന്ത്യക്ക് 6 വിക്കറ്റുകൾ നഷ്ടം, ആശ്വാസമായി പന്തിന്റെ വെടിക്കെട്ട്

സിഡ്നി ടെസ്റ്റിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 141-6 എന്ന നിലയിൽ. ഇന്ത്യക്ക് ഇപ്പോൾ 145 റൺസിന്റെ ലീഡ് ഉണ്ട്. റിഷഭ് പന്തിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബാറ്റിങിന് രക്ഷയായത്. റിഷഭ് പന്ത് 61 റൺസ് എടുത്തു. 33 പന്തിൽ നിന്നായിരുന്നു റിഷഭിന്റെ 61 റൺസ്. പന്ത് 4 സിക്സും 6 ഫോറും അടിച്ചു. 29 പന്തിലേക്ക് പന്ത് തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കി.

ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. എങ്കിലും ഇന്ത്യ ആക്രമിച്ചാണ് ഈ ഇന്നിംഗ്സ് ഉടനീളം കളിച്ചത്. ജയ്സ്വാൾ 35 പന്തിൽ നിന്ന് 25 റൺസ് എടുത്തും രാഹുൽ 13 റൺസ് എടുത്തും പുറത്തായി. കോഹ്ലി 6 റൺസ് എടുത്ത് നിരാശപ്പെടുത്തി. ഈ 3 വിക്കറ്റുകളും ബോളണ്ട് ആണ് വീഴ്ത്തിയത്.

13 റൺസ് എടുത്ത ഗില്ലിനെ വെബ്സ്റ്ററും പുറത്താക്കി. ആക്രമിച്ചു കളിക്കുന്നതിന് ഇടയിൽ പന്തിനെ കമ്മിൻസ് പുറത്താക്കി. പിറകെ വന്ന നിതീഷ് താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. നിതീഷ് 4 റൺസ് എടുത്ത് പുറത്തായി.

ഇപ്പോൾ 8 റൺസുമായി ജഡേജയും 5 റൺസുമായി വാഷിങ്ടണും ആണ് ക്രീസിൽ ഉള്ളത്.

റിഷഭ് പന്ത് ഓസ്ട്രേലിയൻ ഡ്രസിംഗ് റൂമിലേക്കാണ് പോകേണ്ടത്, രൂക്ഷവിമർശനവുമായി സുനിൽ ഗവാസ്‌കർ

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നാലാം ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത് പുറത്തായതിനെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്കർ. ഗവാസ്‌കർ പന്തിൻ്റെ ഷോട്ട് സെലക്ഷനെ “മണ്ടത്തരം” എന്ന് വിളിച്ചു. കളിയുടെ നിർണായക ഘട്ടത്തിൽ ബാറ്റർ ടീമിനെ നിരാശപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു.

“വിഡ്ഢി, മണ്ടൻ, മണ്ടൻ! അവിടെ രണ്ട് ഫീൽഡർമാരുണ്ട്, എന്നിട്ടും ആ ഷോട്ടിനായി പോകുന്നു. ആദ്യത്തെ ഷോട്ട് നിങ്ങൾക്ക് മിസ്സായി, എന്നിട്ടും ആ ഷോട്ട് ട്രൈ ചെയ്തു. നിങ്ങൾ എവിടെയാണ് ക്യാച്ച് നൽകിയത് എന്ന് നോക്കു-ഡീപ് തേർഡ് മാനിൽ. ഇത് നിങ്ങളുടെ വിക്കറ്റ് വലിച്ചെറിയുന്ന പ്രവർത്തിയാണ്,” ഗവാസ്‌കർ കമന്ററിയിൽ പറഞ്ഞു.

സ്കോട്ട് ബോളണ്ടിൻ്റെ ഫുൾ-ലെംഗ്ത്ത് ഡെലിവറിയിൽ പന്ത് ഒരു സ്കൂപ്പ് ഷോട്ടിന് ശ്രമിച്ചപ്പോൾ ആണ് പുറത്തായത്. പന്ത് 28 റൺസിന് ആണ് പുറത്തായത്.

“ഇത് നിങ്ങളുടെ സ്വാഭാവിക ഗെയിമാണെന്ന് നിങ്ങൾക്ക് പറയാനാവില്ല. ക്ഷമിക്കണം, അത് നിങ്ങളുടെ സ്വാഭാവിക ഗെയിമല്ല. നിങ്ങളുടെ ടീമിനെ മോശം നിലയിലാക്കുന്ന ഒരു മണ്ടൻ ഷോട്ടാണിത്,” ഗവാസ്‌കർ കൂട്ടിച്ചേർത്തു, പന്ത് ഇന്ത്യയുടേതിന് പകരം ഓസ്‌ട്രേലിയൻ ഡ്രസ്സിംഗ് റൂമിലേക്ക് നടക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ 148 റൺസിന് പിന്നിലാണ്. നിതീഷ് റെഡ്ഡിയും വാഷിങ്ടൻ സുന്ദറുമാണ് ക്രീസിൽ.

വാഹനാപകടത്തിൽ നിന്ന് തന്നെ രക്ഷിച്ച യുവാക്കൾക്ക് ബൈക് സമ്മാനിച്ച് ഋഷഭ് പന്ത്

2022 ഡിസംബർ 30-ന് മാരകമായ വാഹനാപകടത്തിൽ നിന്ന് തൻ്റെ ജീവൻ രക്ഷിച്ച യുവാക്കൾക്ക് സമ്മാനം നൽകി ഇന്ത്യൻ താരം റിഷഭ് പന്ത്‌. രജത്തിനും നിഷുവിനും ആണ് ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്ത് ഹൃദയംഗമമായ നന്ദി ഒരു സമ്മാനത്തിലൂടെ രേഖപ്പെടുത്തിയത്.

പന്തിൻ്റെ അമിതവേഗതയിലുള്ള കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. കത്തിക്കരിഞ്ഞ വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ക്രിക്കറ്റ് താരത്തെ സഹായിക്കുകയും അദ്ദേഹത്തിന് കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തത് രജത്തും നിഷുവും ആയിരുന്നു. അവരുടെ ജീവൻ രക്ഷാപ്രവർത്തനത്തിനുള്ള അഭിനന്ദനത്തിൻ്റെ അടയാളമായി പന്ത് അടുത്തിടെ അവർക്ക് തൻ്റെ പേര് മുദ്രണം ചെയ്ത സ്കൂട്ടറുകൾ സമ്മാനിച്ചു.

റിഷഭ് പന്തിന് IPL ലേലത്തിൽ 50 കോടി രൂപ ലഭിക്കണം എന്ന് ബാസിത് അലി

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിന് വരാനിരിക്കുന്ന IPL ലേലത്തിൽ 50 കോടി രൂപ വരെ ലഭിക്കും എന്ന് പറഞ്ഞു. മുംബൈയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ കനത്ത തോൽവിയിൽ പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിനു പിന്നാലെ ആണ് ബാസിത് അലിയുടെ പ്രസ്താവന.

“ഋഷഭ് പന്ത് ആദ്യ ഇന്നിംഗ്‌സിൽ 60 ഉം രണ്ടാം ഇന്നിംഗ്‌സിൽ 64 ഉം സ്‌കോർ ചെയ്തു. ഈ താരത്തെ കുറിച്ച് ഞാൻ എന്താണ് പറയുക? ഐപിഎൽ ലേലത്തിൽ അവന് 25 കോടി ലഭിക്കും എന്ന് ആളുകൾ പറയുന്നു. എന്നാൽ, അവന് 50 കോടി രൂപ ലഭിക്കണം എന്ന് ഞാൻ കരുതുന്നു.” ബാസിത് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

പന്തിൻ്റെ ഷോട്ട് സെലക്ഷനും നിയന്ത്രണവും ബുദ്ധിമുട്ടുള്ള പിച്ചിനെ ഫ്ലാറ്റ് ട്രാക്ക് പോലെയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ഋഷഭ് പന്ത്, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങൾ ഉള്ളതിനാൽ ലേലത്തിൽ ഇത്തവണ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ മൂന്നാം വാരത്തിൽ ആകും ലേലം നടക്കുക.

രോഹിതിന് ശേഷം ടെസ്റ്റ് ക്യാപ്റ്റനായി ഋഷഭ് പന്ത് വരണം എന്ന് കൈഫ്

രോഹിത് ശർമ്മയുടെ പിൻഗാമിയായി ഋഷഭ് പന്ത് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായി വരണം എന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. രോഹിത് വിരമിക്കലിനോട് അടുക്കുമ്പോൾ, പന്തിൻ്റെ സമീപകാല പ്രകടനങ്ങൾ അദ്ദേഹത്തിൻ്റെ നേതൃശേഷിയെ ഉയർത്തിക്കാട്ടുന്നതായി കൈഫ് വിശ്വസിക്കുന്നു. ഈ സീസണിൽ ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ പന്ത്, ആറ് ഇന്നിംഗ്‌സുകളിൽ നിന്നായി 261 റൺസുമായി ന്യൂസിലൻഡ് പരമ്പരയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്‌കോററായി.

“നിലവിലെ ടീമിൽ നിന്ന് ഋഷഭ് പന്ത് മാത്രമാണ് ടെസ്റ്റ് ക്യാപ്റ്റനാകാനുള്ള സാധ്യതയിൽ ഉള്ളത്. അവൻ അതിന് യോഗ്യനാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ എല്ലാത്തരം സാഹചര്യങ്ങളിലും അദ്ദേഹം സ്‌കോർ ചെയ്തു,” കൈഫ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പന്തിൻ്റെ വികസിച്ചുകൊണ്ടിരിക്കുന്ന വിക്കറ്റ് കീപ്പിംഗ് കഴിവുകളെയും സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിൻ്റെ കഴിവിനെയും കൈഫ് പ്രശംസിച്ചു. “അവൻ ക്രീസിൽ ഇരിക്കുന്നതുവരെ, ന്യൂസിലൻഡ് ജയിക്കുമെന്ന് വിശ്വസിച്ചില്ല.” – കൈഫ് പറഞ്ഞു.

പരിക്ക് മാറി തിരിച്ചെത്തിയതിന് ശേഷം, പന്ത് ടെസ്റ്റ് സീസണിൽ 422 റൺസ് നേടിയിട്ടുണ്ട്. 46.88 ശരാശരിയും 86.47 സ്‌ട്രൈക്ക് റേറ്റും പന്ത് കാത്തു. ഇതിൽ മൂന്ന് അർദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പെടുന്നു.

ഇന്ത്യക്ക് 6 വിക്കറ്റ് നഷ്ടം, റിഷഭ് പന്ത് ഇന്ത്യക്ക് ആയി പൊരുതുന്നു

ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ വിജയത്തിനായി പൊരുതുന്നു. ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 92-6 എന്ന നിലയിലാണ്. വിജയിക്കാൻ ഇന്ത്യക്ക് ഇനി 55 റൺസ് ആണ് വേണ്ടത്. റിഷഭ് പന്ത് ആണ് ഇന്ത്യയുടെ ഏക പ്രതീക്ഷ.

147 എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. 29-5 എന്ന നിലയിൽ തുടക്കത്തിൽ തന്നെ പതറുന്ന ഇന്ത്യയെ ആണ് കാണാൻ ആയത്. 11 റൺസ് എടുത്ത രോഹിത് ശർമ്മ, 5 റൺസ് എടുത്ത ജയ്സ്വാൾ, ഗിൽ (1), കോഹ്ലി (1), സർഫറാസ് (1) എന്നിവർ പെട്ടെന്ന് തന്നെ കൂടാരം കയറി.

പന്തും ജഡേജയും ചേർന്ന് ഇന്ത്യക്ക് പ്രതീക്ഷ നൽകി എങ്കിലും 22 പന്തിൽ നിന്ന് 6 റൺസ് എടുത്ത് ജഡേജയും മടങ്ങി. ഇന്ത്യ ഇതോടെ 71-6 എന്നായി.

റിഷഭ് പന്ത് ആക്രമിച്ചു കളിച്ച് പെട്ടെന്ന് റൺസ് സ്കോർ ചെയ്തു. പന്ത് 50 പന്തിൽ 53 റൺസുമായി ക്രീസിൽ നിൽക്കുകയാണ്. 1 സിക്സും 7 ഫോറും പന്ത് അടിച്ചു. 6 റൺസുമായി വാഷിംഗ്ടൺ സുന്ദറും ക്രീസിൽ ഉണ്ട്.

അജാസ് പട്ടേൽ ന്യൂസിലൻഡിനായി നാലു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻറിയും ഗ്ലെൻ ഫിലിപ്സും 1 വിക്കറ്റ് വീതവും വീഴ്ത്തി.

36 പന്തിൽ ഫിഫ്റ്റി, റിഷഭ് പന്ത് പുതിയ റെക്കോർഡ് കുറിച്ചു

മുംബൈ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ന്യൂസിലൻഡിനെതിരെ 36 പന്തിൽ ഫിഫ്റ്റി നേടിയ ഋഷഭ് പന്ത് മറ്റൊരു റെക്കോർഡ് കൂടി തകർത്തു. ന്യൂസിലൻഡിന് എതിരെ ഒരു ഇന്ത്യൻ താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും വേഗതയാർന്ന ഫിഫ്റ്റി ആണിത്. പരമ്പരയിൽ നേരത്തെ യശസ്വി ജയ്‌സ്വാളിൻ്റെ പേരിലുള്ള 41 പന്തിൽ ഫിഫ്റ്റി റെക്കോർഡാണ് പന്ത് മറികടന്നത്.

ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന്, പന്ത് ഇന്ത്യയെ ലീഡിന് അടുത്ത് എത്തിക്കാൻ പന്തിനായി. പന്തിൻ്റെ ഇന്നിംഗ്‌സിൽ ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടുന്നു.

ഇതിനകം തന്നെ ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും വേഗമേറിയ ടെസ്റ്റ് ഫിഫ്റ്റിയുടെ റെക്കോർഡ് പന്തിന്റെ പേരിലാണ്. 2022 ൽ ശ്രീലങ്കയ്‌ക്കെതിരെ 28 പന്തിൽ നിന്ന് പന്ത് ഫിഫ്റ്റി അടിച്ചിരുന്നു.

കെ എൽ രാഹുലിനും പന്തിനും 25 കോടിക്ക് മുകളിൽ ലേലത്തിൽ ലഭിക്കും എന്ന് ആകാശ് ചോപ്ര

മുൻ ഇന്ത്യൻ ഓപ്പണറും കമൻ്റേറ്ററുമായ ആകാശ് ചോപ്ര, ഋഷഭ് പന്തിനും കെ എൽ രാഹുലിനും ലേലത്തിൽ റെക്കോർഡ് തുക ലഭിക്കും എന്ന് പറഞ്ഞു. ഇരുവരെയും അവരുടെ ഫ്രാഞ്ചൈസികളായ ഡൽഹി ക്യാപിറ്റൽസും ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും റിലീസ് ചെയ്യും എന്ന് ഉറപ്പായതിനു പിന്നാലെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം.

“റിഷഭ് പന്തിന് ധാരാളം പണം ലഭിക്കാൻ പോകുന്നു. 25 കോടി രൂപയോ 30 രൂപയോ ആകും അദ്ദേഹത്തിന്റെ ലേല തുക” എന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

“രാഹുൽ ഒരു വിക്കറ്റ് കീപ്പർ-ബാറ്ററും എല്ലാ വർഷവും 500-600 റൺസ് സ്കോർ ചെയ്യുന്നതുമായ താരമാണ്. രാഹുലിനും പന്തിനെ പോലെ വലിയ തുക ലഭിക്കും” – അദ്ദേഹം പറഞ്ഞു.

ധോണിയുടെ പിൻഗാമിയായി CSK പന്തിനെ ടീമിലെത്തിക്കണം എന്ന് സൈമൻ ഡൗൾ

സിഎസ്‌കെ എംഎസ് ധോണിയുടെ പിൻഗാമിയായി ഋഷഭ് പന്തിനെ കൊണ്ടുവരണം എന്ന് സൈമൺ ഡൗൾ. ഡൽഹി ക്യാപിറ്റൽസ് വിടാൻ പന്ത് തീരുമാനിച്ചാൽ സിഎസ്‌കെ ലേലത്തിൽ അദ്ദേഹത്തെ ലക്ഷ്യമിടണമെന്ന് ഡൗൾ പറഞ്ഞു.

“ധോണിക്ക് ശേഷമുള്ള കാലഘട്ടത്തിൽ സിഎസ്‌കെയെ മുന്നോട്ട് കൊണ്ടുപോകാനുള്ള നേതൃത്വ ശേഷിയും വൈദഗ്ധ്യവും പന്തിനുണ്ട്,” സ്‌പോർട്‌സ് 18-ൽ ഡൗൾ പറഞ്ഞു, സിഎസ്‌കെക്ക് അദ്ദേഹത്തിനായി ബിഡ് നടത്താൻ കഴിയുമെന്ന് ഡൗൾ കൂട്ടിച്ചേർത്തു.

പന്തിനെ റിലീസ് ചെയ്യാൻ ഡെൽഹി ക്യാപിറ്റൽസ് ആഗ്രഹിക്കുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലിയെ പിന്തള്ളി പന്ത് ആറാം സ്ഥാനത്ത്

ഏറ്റവും പുതിയ ഐസിസി പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റർ റാങ്കിംഗിൽ പന്ത് മുന്നോട്ട് കുതിച്ചു. ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ആറാം സ്ഥാനത്തേക്ക് ആണ് ഉയർന്നത. ന്യൂസിലൻഡിനെതിരെ 20, 99 എന്നിങ്ങനെ റൺസ് നേടിയ പന്തിൻ്റെ ഇന്നിംഗ്സുകൾ റാങ്കിംഗിൽ കോഹ്ലിയെ മറികടക്കാൻ അദ്ദേഹത്തെ സഹായിച്ചു.

ഇംഗ്ലണ്ടിൻ്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യയുടെ യശസ്വി ജയ്‌സ്വാൾ (3), പന്ത് (6), കോഹ്‌ലി (8) എന്നിവർ ആദ്യ പത്തിൽ തുടരുന്നു.

അതേസമയം, പാക്കിസ്ഥാൻ്റെ സൽമാൻ ആഘ തൻ്റെ സ്ഥിരതയാർന്ന പ്രകടനത്തിന് ശേഷം എട്ട് സ്ഥാനങ്ങൾ കയറി കരിയറിലെ ഉയർന്ന 14-ാം സ്ഥാനത്തെത്തി, ബാബർ അസമിനെയും (19-ാം) മുഹമ്മദ് റിസ്‌വാനെയും (21-ാം) മറികടന്ന് ടോപ്പ് റേറ്റഡ് പാകിസ്ഥാൻ ടെസ്റ്റ് ബാറ്ററായി സൽമാൻ മാറി.

പുരുഷന്മാരുടെ ടെസ്റ്റ് ബൗളർ റാങ്കിംഗിൽ, ഇന്ത്യയ്‌ക്കെതിരെ എട്ട് വിക്കറ്റ് നേട്ടത്തിന് ശേഷം ന്യൂസിലൻഡിൻ്റെ മാറ്റ് ഹെൻറി ആദ്യ 10-ൽ ഇടം നേടി.

ഋഷഭ് പന്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് പോസിറ്റീവ് അപ്‌ഡേറ്റ് നൽകി ഗൗതം ഗംഭീർ

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഋഷഭ് പന്തിൻ്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ആരാധകർക്ക് ആശ്വാസകരമാകുന്ന വാർത്ത പങ്കുവെച്ചു. വിക്കറ്റ് കീപ്പർ-ബാറ്റർ രണ്ടാം ടെസ്റ്റിന് ഉണ്ടാകുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

“പന്ത് പൂർണ്ണമായും ആരോഗ്യവാനാണ്, നാളെ അദ്ദേഹം വിക്കറ്റുകൾ കാക്കും,” ബുധനാഴ്ച നടന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ഗംഭീർ പറഞ്ഞു.

ഇന്ത്യയുടെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ പരിക്കുമായി പൊരുതി 99 റൺസ് നേടാൻ പന്തിന് ആയിരുന്നു. എന്നാൽ ടെസ്റ്റിന്റെ അവസാന ദിവസം ഫീൽഡ് ചെയ്യാൻ പന്ത് എത്തിയിരുന്നില്ല.

ഋഷഭ് പന്തിന്റെ ഫിറ്റ്നസ് ആശങ്ക ഒഴിഞ്ഞു, രണ്ടാം ടെസ്റ്റ് കളിക്കും

2024 ഒക്‌ടോബർ 24 മുതൽ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ കളിക്കാൻ ഋഷഭ് പന്ത് ഫിറ്റ് ആണെന്ന് റിപ്പോർട്ടുകൾ. ബംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിനിടെ പന്തിന് കാൽമുട്ടിന് പരിക്കേറ്റിരുന്നു.

2022-ലെ വാഹനാപകടത്തെത്തുടർന്ന് പരിക്ക് കാരണം ഏറെ കാലം പന്ത് പുറത്തായിരുന്നു. അന്ന് പന്തിന്റെ മുട്ടിൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ മുട്ടിന് വീണ്ടും പരിക്കേറ്റത് വലിയ ആശങ്ക ഉയർത്തിയിരുന്നു.

പരിക്ക് വകവയ്ക്കാതെ, രണ്ടാം ഇന്നിംഗ്സിൽ പന്ത് ബാറ്റ് ചെയ്തിരുന്നു, 99 റൺസ് നേടിയെങ്കിലും ഇടക്ക് പരിക്ക് കാരണം പന്ത് മുടന്തുന്നതായി കാണാമായിരുന്നു.

Exit mobile version