ഔദ്യോഗികം; മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ആന്റണി റയൽ ബെറ്റിസിൽ


മാഡ്രിഡ്: മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രസീലിയൻ വിംഗർ ആന്റണിയെ റയൽ ബെറ്റിസിന് കൈമാറി. 25 മില്യൺ യൂറോയ്ക്കാണ് (ഏകദേശം 21.6 മില്യൺ പൗണ്ട്) ഈ കൈമാറ്റം. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ബെറ്റിസിൽ ലോണിൽ കളിച്ച ആന്റണി, 26 മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിരുന്നു.

Antony


ആന്റണിയുടെ പ്രകടനം ബെറ്റിസിനെ യുവേഫ കോൺഫറൻസ് ലീഗ് ഫൈനലിൽ എത്തിക്കാൻ സഹായിച്ചു. ഫൈനലിൽ അവർ ചെൽസിയോട് പരാജയപ്പെട്ടിരുന്നു. 2022-ൽ ഏകദേശം 81 മില്യൺ പൗണ്ടിന് അയാക്സിൽ നിന്നാണ് ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്. യുണൈറ്റഡിനായി 96 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് താരം നേടിയത്. എന്നാൽ 2025 ജനുവരിക്ക് ശേഷം ആന്റണി യുണൈറ്റഡിനായി കളിച്ചിട്ടില്ല.


ഈ ട്രാൻസ്ഫർ കരാറിൽ ഭാവിയിൽ ആന്റണിയെ ബെറ്റിസ് വിൽക്കുകയാണെങ്കിൽ അതിന്റെ 50% മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുന്ന ഒരു വ്യവസ്ഥയുമുണ്ട്. കളിക്കാരൻ ശമ്പളം വെട്ടിക്കുറച്ചെങ്കിലും, മുഴുവൻ ശമ്പളവും ബെറ്റിസ് വഹിക്കും. ഇന്റർനാഷണൽ ക്ലിയറൻസ് ലഭിച്ച ശേഷം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി ആന്റണിക്ക് ലാലിഗയിൽ കളിക്കാനാവും.

അവസാനം ആന്റണി റയൽ ബെറ്റിസിൽ! മാഞ്ചസ്റ്റർ യുണൈറ്റഡുമായി ധാരണയിൽ എത്തി

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിലേക്ക് അവസാനം മാറുന്നു. 25 മില്യൺ യൂറോയുടെ കൈമാറ്റത്തിൽ ഒരു ക്ലബുകളും ധാരണയിൽ എത്തി. ഭാവിയിൽ ആന്റണിയെ വിൽക്കുകയാണെങ്കിൽ അതിന്റെ 50% മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകണം എന്ന വ്യവസ്ഥയിലാണ് കരാർ.

2024-25 സീസണിന്റെ രണ്ടാം പകുതിയിൽ ബെറ്റിസിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച ആന്റണി മികച്ച പ്രകടനമാണ് അവിടെ കാഴ്ച്ചവെച്ചത്. 26 മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളും അഞ്ച് അസിസ്റ്റും നേടിയ ആന്റണി ബെറ്റിസിനെ കോൺഫറൻസ് ലീഗ് ഫൈനലിലെത്താനും സഹായിച്ചു.


2023-ൽ എറിക് ടെൻ ഹാഗിന് കീഴിൽ 95 മില്യൺ യൂറോയുടെ റെക്കോർഡ് തുകയ്ക്കാണ് ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്. എന്നാൽ, മാഞ്ചസ്റ്ററിൽ താരത്തിന് തിളങ്ങാൻ ആയില്ല.


ട്രാൻസ്ഫർ ഡീൽ ഘടനാപരമായ
ആകെ തുക: €25 മില്യൺ, കൂടാതെ €3 മില്യൺ ബോണസ് ലഭിക്കാൻ സാധ്യതയുണ്ട്
സെൽ-ഓൺ ക്ലോസ്: ഭാവിയിലെ ട്രാൻസ്ഫർ ലാഭത്തിന്റെ 50% മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി റയൽ ബെറ്റിസിലേക്ക്!


ലണ്ടൻ: ബ്രസീലിയൻ വിങ്ങർ ആന്റണിയെ സ്ഥിരമായി കൈമാറാനുള്ള റയൽ ബെറ്റിസിന്റെ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിച്ചു. കഴിഞ്ഞ സീസണിൽ ബെറ്റിസിൽ ലോണടിസ്ഥാനത്തിൽ കളിച്ച ആന്റണിക്ക് ഇപ്പോൾ സെവില്ലെയിലേക്ക് പോകാനുള്ള അനുമതി ലഭിച്ചു. ഏകദേശം 22 മില്യൺ പൗണ്ടിന് ആന്റണിയെ സ്വന്തമാക്കാനാണ് ബെറ്റിസ് ലക്ഷ്യമിടുന്നത്. താരത്തിന്റെ ഭാവി കൈമാറ്റങ്ങളിൽ നിന്ന് വരുമാനം നേടാൻ ആകും 50% സെൽ ക്ലോസും മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിൽ ഉൾപ്പെടുത്തും.

സ്പെയിനിലേക്ക് മടങ്ങാനുള്ള താരത്തിന്റെ ആഗ്രഹവും ബെറ്റിസിന്റെ സാമ്പത്തിക പരിമിതികളുമാണ് ഈ കരാറിന് പിന്നിൽ.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൂബൻ അമോറിം പരിശീലകനായി വന്നതിന് ശേഷം ആന്റണി ടീമിൽ നിന്ന് തഴയപ്പെട്ടിരുന്നു. അതിനാൽ ടീമിൽ തുടരാൻ താരം ആഗ്രഹിച്ചിരുന്നില്ല. ബെറ്റിസിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ താരത്തെ വിട്ടുകൊടുക്കാൻ യുണൈറ്റഡും തയ്യാറായതോടെയാണ് ഈ കൈമാറ്റം യാഥാർത്ഥ്യമായത്.

ഇസ്കോയുടെ പരിക്ക്, 3 മാസത്തോളം പുറത്തിരിക്കും


റയൽ ബെറ്റിസ് താരം ഇസ്കോയ്ക്ക് മൂന്ന് മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മലാഗയ്‌ക്കെതിരായ പ്രീ-സീസൺ മത്സരത്തിനിടെയാണ് താരത്തിന് കണങ്കാലിന് ഗുരുതരമായ പരിക്ക് പറ്റിയത്. കാലിന് ബാൻഡേജിട്ട് ഊന്നുവടിയുടെ സഹായത്തോടെയാണ് ഇസ്കോ സ്റ്റേഡിയം വിട്ടത്.

പുതിയ ലാ ലിഗ സീസൺ ആസന്നമായിരിക്കെ, ടീമിന്റെ ക്യാപ്റ്റനും പ്രധാന താരവുമായ ഇസ്കോയുടെ പരിക്ക് ടീമിന് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 11 അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഇസ്കോ. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ അഭാവം ടീമിന്റെ മധ്യനിരയെ സാരമായി ബാധിക്കും. ഏതാനും മാസങ്ങൾക്ക് മുൻപ് ശസ്ത്രക്രിയ ആവശ്യമായി വന്ന അതേ കണങ്കാലിനാണ് വീണ്ടും പരിക്കേറ്റതെന്നത് ആരാധകരെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നു.

നവംബർ പകുതിയോടെ മാത്രമേ ഇസ്കോ കളിക്കളത്തിൽ തിരിച്ചെത്താൻ സാധ്യതയുള്ളൂ. ഈ സാഹചര്യത്തിൽ, ഇസ്കോയുടെ അഭാവം നികത്താൻ ക്രിയേറ്റീവായ പരിചയസമ്പന്നരായ ഒരു മധ്യനിര താരത്തെ ടീമിലെത്തിക്കാൻ ബെറ്റിസ് ട്രാൻസ്ഫർ മാർക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആന്റണിക്കായി അൽ നസർ ബിഡ് സമർപ്പിച്ചു


സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നസ്ർ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ വിങ്ങർ ആന്റണിയെ സ്വന്തമാക്കാൻ ഔദ്യോഗികമായി ബിഡ് സമർപ്പിച്ചു. മൂന്ന് വർഷം മുമ്പ് 95 ദശലക്ഷം യൂറോയ്ക്ക് അയാക്സിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ആന്റണിക്ക് യുണൈറ്റഡിൽ ഫോം കണ്ടെത്താൻ ആയിരുന്നില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി രണ്ടര സീസണുകളിലായി 12 ഗോളുകളും അഞ്ച് അസിസ്റ്റുകളും മാത്രമാണ് ആന്റണി നേടിയത്. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ താരം റയൽ ബെറ്റിസിൽ ലോണിൽ കളിച്ചിരുന്നു. അവിടെ 26 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി മികച്ച പ്രകടനം കാഴ്ചവെക്കാൻ ആന്റണിക്ക് സാധിച്ചു. ഈ ലോൺ പ്രകടനം താരത്തിന് പുതിയ ഉണർവ് നൽകുകയും പുതിയ ക്ലബ്ബുകളുടെ താൽപ്പര്യം ആകർഷിക്കുകയും ചെയ്തു.


ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, ജാവോ ഫെലിക്സ് തുടങ്ങിയ സൂപ്പർ താരങ്ങളുള്ള അൽ-നസ്ർ ആന്റണിയെ കൂടെ സ്വന്തമാക്കി സൗദി ലീഗ് കിരീടം സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. 2027 വരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറുള്ള ആന്റണിക്ക് വേണ്ടി സ്പാനിഷ് ക്ലബുകളും രംഗത്ത് ഉണ്ട്.

ആന്റണിയെ സ്വന്തമാക്കാൻ കൊമോയുടെ ശ്രമം


ബ്രസീലിയൻ വിങ്ങർ ആൻ്റണിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ കോമോ സമീപിച്ചെങ്കിലും, താരം റയൽ ബെറ്റിസിലേക്ക് മടങ്ങാനാണ് മുൻഗണന നൽകുന്നതെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായ ആൻ്റണിക്ക് അടുത്ത സീസണിലും ബെറ്റിസിൽ തന്നെ കളിക്കാനാണ് താൽപ്പര്യം.


ആൻ്റണി ബെറ്റിസുമായി വീണ്ടും ചേരുന്നത് തന്നെയാണ് പ്രഥമ പരിഗണന നൽകുന്നത്. എന്നാൽ, രണ്ടു ക്ലബുകളും തമ്മിൽ ഇതുവരെ ഒരു ധാരണയും ആയിട്ടില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗമായി നിന്നപ്പോൾ ആൻ്റണിക്ക് , മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ബെറ്റിസിൽ ലോണിൽ എത്തിയതോടെ ബ്രസീലിയൻ താരം ഫോം വീണ്ടെടുത്തിരുന്നു.

വീണ്ടും ആന്റണി തിളങ്ങി, ബെറ്റിസ് ഫിയോറെന്റീനയെ തോൽപ്പിച്ചു


യൂറോപ്പാ കോൺഫറൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ റയൽ ബെറ്റിസ് ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റീനയെ 2-1ന് തോൽപ്പിച്ചു.
കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ സ്പാനിഷ് ടീം ലീഡ് നേടി. സെഡ്രിക് ബകംബു നൽകിയ പാസിൽ നിന്ന് അബ്ദെസ്സമദ് എസ്സാൽസൗലി തൊടുത്ത ശക്തമായ ഷോട്ട് ക്രോസ്ബാറിന് താഴെ തട്ടി വലയിൽ കയറി. പന്ത് പുറത്തേക്ക് തെറിച്ചെങ്കിലും വാർ (VAR) ഗോൾ അനുവദിച്ചു.


രണ്ടാം പകുതിയിൽ 64-ാം മിനിറ്റിൽ ആന്റണി മനോഹരമായ ഒരു ഹാഫ്-വോളിയോയിലൂടെ ബെറ്റിസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ബോക്സിന് പുറത്തുനിന്ന് താരം തൊടുത്ത ഷോട്ട് പോസ്റ്റിലേക്ക് തുളഞ്ഞുകയറി.
തുടർച്ചയായി മൂന്നാം തവണയും കോൺഫറൻസ് ലീഗ് ഫൈനൽ ലക്ഷ്യമിടുന്ന ഫിയോറെന്റീന 73-ാം മിനിറ്റിൽ തിരിച്ചടിച്ചു. ലൂക്കാ റാനിയേരി ക്ലോസ് റേഞ്ചിൽ നിന്ന് പന്ത് വലയിലെത്തിച്ചു.
അടുത്ത വ്യാഴാഴ്ച ഫ്ലോറൻസിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ഫിയോറെന്റീനയ്ക്ക് ഈ നേരിയ ലീഡ് മറികടക്കേണ്ടതുണ്ട്. ഈ മത്സരത്തിലെ വിജയികൾ മെയ് 28ന് വ്രോക്ലാവിൽ നടക്കുന്ന ഫൈനലിൽ ഡ്യൂർഗാർഡൻ അല്ലെങ്കിൽ ചെൽസിയെ നേരിടും.

ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു!! ഇനി ലാ ലിഗയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ആന്റണി ക്ലബ് വിട്ടു. താരത്തെ ലോണിൽ സ്പാനിഷ് ക്ലബായ റയൽ ബെറ്റിസ് സ്വന്തമാക്കി. ജൂൺ വരെ ലോണിൽ നീണ്ടു നിൽക്കുന്ന ഒരു കരാറിൽ ആകും റയൽ ബെറ്റിസ് താരത്തെ സ്വന്തമാക്കുക. കരാറിൽ താരത്തെ സീസൺ അവസാനം വാങ്ങാനുള്ള ഓപ്ഷനുകളൊന്നും ഉണ്ടാകില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ സ്ഥിരതയ്ക്കായി പാടുപെടുന്ന ആന്റണി, സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് ബെറ്റിസിലേക്ക് മാറാൻ തയ്യാറാവുക ആയിരുന്നു. കരാറിന്റെ ഭാഗമായി, ലോൺ കാലയളവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ശമ്പളത്തിന്റെ ഒരു ഭാഗം നൽകും.

ഈ നീക്കം ആന്റണിക്ക് കൂടുതൽ കളി സമയത്തിനും പുതിയ തുടക്കത്തിനും അവസരം നൽകുന്നു, റെക്കോർഡ് തുകയ്ക്ക് അയാക്സിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ആന്റണിക്ക് തീർത്തും നിരാശയാർന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. അമോറിം വന്നിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആന്റണിയുടെ ഫോമിൽ മാറ്റം ഒന്നും വന്നിട്ടില്ല.

ലോ സെൽസോ റയൽ ബെറ്റിസിൽ തിരിച്ചെത്തി

ടോട്ടനം ഹോട്സ്പറിന്റെ അർജന്റീനൻ മധ്യനിര താരം ജിയോവാണി തന്റെ മുൻ ക്ലബ് ആയ റയൽ ബെറ്റിസിൽ തിരിച്ചെത്തി. 2019 ൽ വലിയ തുകക്ക് ബെറ്റിസിൽ നിന്നു ടോട്ടനത്തിൽ എത്തിയ താരത്തിന് പക്ഷെ ഇംഗ്ലണ്ടിൽ പരിക്കും ഫോമില്ലായ്മയും വില്ലൻ ആയി. തുടർന്നു ഇടക്ക് ലോണിൽ താരം 2 തവണ വിയ്യറയലിലും കളിച്ചു.

ലോ സെൽസോ

നിലവിൽ ഏതാണ്ട് 4 മില്യൺ യൂറോക്ക് ആണ് കോപ്പ അമേരിക്ക ജേതാവ് ആയ അർജന്റീനൻ താരം ടോട്ടനം വിടുന്നത്. ഇത് കൂടാതെ ബെറ്റിസ് താരം ജോണി കാർഡോസയെ ആദ്യം സ്വന്തമാക്കാനുള്ള അവകാശവും ടോട്ടനം നേടി. കാർഡോസയെ ഏതെങ്കിലും ക്ലബ് 30 മില്യൺ യൂറോയോ അതിനു മുകളിലോ കൊടുത്ത് സ്വന്തമാക്കാൻ വന്നാൽ അത് നിഷേധിക്കാനുള്ള അവകാശം ടോട്ടനത്തിനു ഉണ്ടാവും.

റയൽ ബെറ്റിസിലൂടെ കളത്തിലേക്ക് തിരിച്ചെത്താൻ ഇസ്കോ

സ്പാനിഷ് താരം ഇസ്കോ കളത്തിലേക്ക് തിരിച്ചെത്തുന്നു. കുറച്ചു മാസങ്ങളായി സജീവ ഫുട്ബോളിൽ നിന്നും വിട്ടു നിൽക്കുന്ന താരത്തിന് വേണ്ടി മുൻ നിര സ്പാനിഷ് ക്ലബ്ബുകൾ രംഗത്തുണ്ട്. കോച്ച് മാനുവൽ പെല്ലഗ്രിനിയുടെ നിർദേശത്തോടെ ഇസ്കോക്ക് വേണ്ടി റയൽ ബെറ്റിസ് നീക്കം നടത്തുന്നതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. അറ്റക്കിങ് മിഡ്ഫീൽഡർ സ്ഥാനത്ത് തിളങ്ങുന്ന താരത്തെ അടുത്തിടെ ടീം വിട്ട സെർജിയോ കനാലസിന് പകരക്കാരനായാണ് കോച്ച് കാണുന്നത്. കൂടാതെ മുൻപ് റയലിലേക്ക് ചേക്കേറുന്നതുന്നതിന് മുൻപ് മലാഗയിൽ ഇസ്കോ സൂപ്പർ താര പദവിയിലേക്ക് ഉയർന്നപ്പോൾ പെല്ലഗ്രിനി ആയിരുന്നു പരിശീലകൻ. അത് കൊണ്ട് തന്നെ താരത്തിനും ഈ നീക്കത്തിന് സമ്മതമാവും. ഉടൻ തന്നെ കരാറിൽ എത്താൻ ഇരു കൂട്ടർക്കും സാധിച്ചേക്കും.

അതേ സമയം റയൽ സോസിഡാഡും ഇസ്കോക്ക് വേണ്ടി ശ്രമിച്ചേക്കും എന്ന് മുണ്ടോ ഡിപോർടിവോ റിപ്പോർട്ട് ചെയ്യുന്നു. ഡേവിഡ് സിൽവയുടെ അപ്രതീക്ഷിത ഇഞ്ചുറി ആണ് സോസിഡാഡിനെ വലക്കുന്നത്. താരം വിരമിക്കൽ പ്രഖ്യാപിച്ചേക്കും എന്നു വരെ അഭ്യൂഹങ്ങൾ ഉള്ളപ്പോൾ പകരക്കാരനായി ഇസ്കോയെ എത്തിക്കാനാണ് നീക്കം. 31കാരന് മുൻ സിറ്റി താരത്തിന്റെ അഭാവത്തിൽ അനുഭാസവസമ്പത്ത് കൊണ്ടും പ്രതിഭ കൊണ്ടും ആ വിടവ് നികത്താനാവുമെന്നാണ് സോസിഡാഡ് കണക്ക് കൂട്ടുന്നത്. സെവിയ്യയിൽ നിന്നും പുറത്തായ ശേഷം ജനുവരിയിൽ യൂണിയൻ ബെർലിനിലേക്ക് എത്താൻ ഇസ്കോ സന്നദ്ധനായിരുനെങ്കിലും അവസാന നിമിഷം ഈ നീക്കവും തകർന്നു. നിലവിലെ സാഹചര്യത്തിൽ ഇസ്കോ ബെറ്റിസ് ജേഴ്‌സി അണിയാൻ തന്നെയാണ് എല്ലാ സാധ്യതയും.

സെർജിയോ കനാലസ് റയൽ ബെറ്റിസ് വിട്ടു; മെക്സിക്കൻ ലീഗിലേക്ക്

പതിനാറു വർഷത്തെ ലാ ലീഗ കരിയർ അവസാനിപ്പിച്ച് റയൽ ബെറ്റിസ് താരം സെർജിയോ കനാലസ് മെക്സിക്കൻ ലീഗിലേക്ക് ചേക്കേറുന്നു. “റയദോസ്” എന്നറിയപ്പെടുന്ന സി.എഫ് മോന്റെറെയ് ആണ് മുപ്പതിരണ്ടുകാരന്റെ പുതിയ തട്ടകം. പത്ത് മില്യൺ യൂറോയാണ് കൈമാറ്റ തുക. ഏഴു മില്യൺ ആഡ് ഓണുകളും ഉണ്ട്. റയൽ മാഡ്രിഡ്, വലൻസിയ സോസിഡാഡ് ടീമുകൾക്ക് വേണ്ടി പന്തു തട്ടിയ ശേഷമാണ് കനലെസ് ബെറ്റിസിലേക്ക് എത്തുന്നത്. ലാ ലീഗയിലെ തന്നെ മികച്ച മധ്യനിരക്കാരിൽ ഒരാളെയാണ് ബെറ്റിസിന് ഇതോടെ നഷ്ടമാവുന്നത്.

കഴിഞ്ഞ സീസണുകളിൽ പെല്ലഗ്രിനിയുടെ വിശ്വസ്തനായ താരമായിരുന്ന കനാലസിന്റെ കൂടുമാറ്റം ടീമിൽ വലിയൊരു വിടവ് തന്നെയാണ് സൃഷ്ടിക്കുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടീം പകരക്കാരെ എത്തിക്കാൻ നേരത്തെ ശ്രമം ആരംഭിച്ചിരുന്നു. ലോ സെൽസോയെയാണ് ടീം നോട്ടമിട്ടതെങ്കിലും ടോട്ടനം ഉയർന്ന തുക ചോദിക്കുന്നത് ബെറ്റിസിന് പ്രതിസന്ധി തീർക്കുന്നു. എങ്കിലും മർക്കോസ് റോക, അലക്‌സ് കൊള്ളാഡോ എന്നിവരെ ടീമിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമാണ്. ഔദ്യോഗിക കുറിപ്പിൽ കഴിഞ്ഞ സീസണുകളിലെ സേവനങ്ങൾക്ക് താരത്തിന് നന്ദി അറിയിച്ച ബെറ്റിസ്, കരിയറിലെ പുതിയ ചുവടുവെപ്പിൽ കനാലസിന് എല്ലാ ഭാവുകങ്ങളും നേർന്നു.

ബാഴ്‌സലോണ യുവതാരം റയൽ ബെറ്റിസിലേക്ക്

ബാഴ്‌സലോണയുടെ മൊറോക്കൻ പ്രതിരോധ താരം ചാഡി റിയാദ് റയൽ ബെറ്റിസിലേക്ക് ചേക്കേറുന്നു. രണ്ടര മില്യൺ യൂറോയുടെ കൈമാറ്റ തുകക്കാണ് കൈമാറ്റം നടക്കുന്നത്. താരത്തെ ഭാവിയിൽ തിരികെ എത്തിക്കാൻ പദ്ധതി ഉള്ളതിനാൽ ബൈ-ബാക്ക് ക്ലോസോടെയാണ് ട്രാൻസ്ഫർ പൂർത്തിയാവുക. കൂടാതെ മറ്റ് ടീമുകളിലേക്കാണ് താരത്തെ കൈമാറുന്നത് എങ്കിൽ 50% സെൽ-ഓൺ ക്ലോസും ബാഴ്‌സ നേടും. യൂത്ത് ടീമിലെ നിലവിലെ ഏറ്റവും പ്രതിഭാധനനായ പ്രതിരോധ താരമായി കണക്കാക്കുന്ന താരമാണ് റിയാദ്.

അണ്ടർ 23 ആഫ്രിക്കൻ ചാമ്പ്യൻഷിപ്പ് സഹതരമായ ആബ്ദെക്കൊപ്പം ഉയർത്തിയ ശേഷമാണ് ചാഡി റിയാദ് ബാഴ്‌സിലേക്ക് തിരികെ എത്തിയത്. ബാഴ്‌സ അത്ലറ്റിക്, രണ്ടാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടാതെ പോയപ്പോൾ തന്നെ താരത്തിനെ ലോൺ അടക്കമുള്ള മാർഗങ്ങളിലൂടെ കൈമാറുമെന്ന സൂചന ഉണ്ടായിരുന്നു. ലാ ലീഗയിൽ നിന്ന് തന്നെ നിരവധി ടീമുകൾ ഓഫറുമായി എത്തി. അതിൽ റയൽ ബെറ്റിസിനെയാണ് താരം തെരെഞ്ഞെടുത്തത്. കഴിഞ്ഞ സീസണിൽ സീനിയർ ടീമിൽ അരങ്ങേറാൻ റിയാദിന് സാവി അവസരം ഒരുക്കിയിരുന്നു. എന്നാൽ ഇനിഗോ മർട്ടിനസ് അടക്കം എത്തിയതോടെ പുതിയ സീസണിൽ പകരക്കാരനായി പോലും 20കാരനായ റിയാദിന് അവസരം ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. ഇതോടെയാണ് ടീം താരത്തെ കൈമാറാൻ തീരുമാനിച്ചത്.

Exit mobile version