റയൽ മാഡ്രിഡിന്റെ ലാ ലീഗ കിരീട പ്രതീക്ഷകൾക്ക് വമ്പൻ തിരിച്ചടി

ലാ ലീഗയിൽ കിരീട പ്രതീക്ഷയുമായി ഇറങ്ങിയ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. റയൽ ബെറ്റിസിനെതിരായ നിർണായക മത്സരത്തിൽ സമനിലയിൽ കുടുങ്ങിയതാണ് റയൽ മാഡ്രിഡിന് തിരിച്ചടിയായത്. നിലവിൽ ലാ ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച റയൽ മാഡ്രിഡ് അവരെക്കാൾ 2 പോയിന്റ് പിറകിലാണ്.

എന്നാൽ റയൽ മാഡ്രിഡിനെതിരായ മത്സരം സമനിലയിൽ കുടുങ്ങിയെങ്കിലും ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന് മുൻപ് പരിക്ക് സൂപ്പർ താരം ഏദൻ ഹസാർഡ് ടീമിൽ തിരിച്ചെത്തി. മത്സരത്തിന്റെ പകരക്കാരനായി ഇറങ്ങിയ ഹസാർഡ് റയൽ മാഡ്രിഡിന് വേണ്ടി അവസരങ്ങൾ സൃഷ്ട്ടിക്കുകയും ചെയ്തു. ചെൽസിക്കെതിരായ നിർണായക മത്സരം മുൻപിൽ കണ്ട സിദാൻ പല താരങ്ങളും വിശ്രമം അനുവദിക്കുകയും ചെയ്തിരുന്നു.

മാഞ്ചസ്റ്റർ സിറ്റി താരം ക്ലാഡിയോ ബ്രാവോ റയൽ ബെറ്റിസിൽ

മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പറെ സ്വന്തമാക്കി ലാ ലീഗ്‌ ടീം റയൽ ബെറ്റിസ്‌. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ അവസാനിച്ച ബ്രാവോ ഫ്രീ ട്രാൻസ്ഫറിലാണ് ലാ ലീഗയിൽ എത്തുന്നത്. നേരത്തെ ലാ ലീഗയിൽ റയൽ സോസിഡാഡിന് വേണ്ടിയും ബാഴ്‌സലോണക്ക് വേണ്ടിയും ബ്രാവോ കളിച്ചിട്ടുണ്ട്. നാല് വർഷം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചതിന് ശേഷമാണ് ബ്രാവോ ലാ ലീഗയിലേക്ക് മടങ്ങുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എഡേഴ്സൺ വന്നതോടെ ടീമിന്റെ രണ്ടാം നമ്പർ ഗോൾ കീപ്പറായാണ് ബ്രാവോ കളിച്ചിരുന്നത്. നിലവിൽ ഒരു വർഷത്തെ കരാറിലാണ് 37കാരനായ ബ്രാവോ റയൽ ബെറ്റിസിൽ എത്തുന്നത്. വേണമെങ്കിൽ ഒരു വർഷം കൂടി കരാർ നീട്ടാനുള്ള സൗകര്യം കരാറിലുണ്ട്. നേരത്തെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായിരുന്ന മാനുവൽ പെല്ലെഗ്രിനിയാണ് റയൽ ബെറ്റിസിന്റെ പരിശീലകൻ.

മാർക് ബർട്രാ ഡോർട്ട്മുണ്ട് വിട്ട് റയൽ ബെറ്റിസിലേക്ക്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പ്രതിരോധ താരം മാർക്ക് ബർട്രാ സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിലേക്ക് കളം മാറ്റി. ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയ്ക്ക് സംഭവിച്ച ബോംബ് ബ്ലാസ്റ്റിൽ പരിക്കേറ്റ ഏക ഡോർട്ട്മുണ്ട് താരമായിരുന്നു ബർട്രാ. ഒരു മാസത്തിലേറെ കളിക്കളത്തിനു പുറത്തിരിക്കേണ്ടി വന്ന ബർട്രാ ദിവസങ്ങൾക്ക് മുൻപ് ബോംബ് ബ്ലാസ്റ്റിലെ മുഖ്യ പ്രതിക്കെതിരായി കോടതിയിൽ മൊഴി കൊടുത്തിരുന്നു.

2016 ലാണ് 27 കാരനായ സ്പാനിഷ് താരം ബുണ്ടസ് ലീഗയിൽ എത്തിയത്. 8 മില്യൺ യൂറോയ്ക്ക് ബാഴ്‌സലോണയിൽ നിന്നുമാണ് താരം എത്തിയത്. ഡോർട്മുണ്ടിനോടൊപ്പം ജർമ്മൻ കപ്പ് ഉയർത്തിയ ബർട്രാ 51 ബുണ്ടസ് ലീഗ മത്സരങ്ങളിൽ അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്. ബേസിലിൽ നിന്നും അകാഞ്ചിയുടെ വരവും സ്പാനിഷ് ദേശീയ ടീമിലേക്കുള്ള പരിശ്രമമവുമാണ് റയൽ ബെറ്റിസിലേക്ക് ചുവട് മാറാൻ ബർട്രയെ പ്രേരിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version