മുൻ ആഴ്‌സനൽ താരം ഹെക്ടർ ബെല്ലരിൻ റയൽ ബെറ്റിസിൽ എത്തി. സീസണോടെ ഫ്രീ ഏജന്റ് ആയിരുന്ന താരം തന്റെ മുൻ ക്ലബ്ബിന്റെ ഓഫർ അംഗീകരിക്കുകയായിരുന്നു. നേരത്തെ തന്നെ ബെല്ലാരിനുമായി ധാരണയിൽ എതിരുന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ മൂലം ബെറ്റിസിന്റെ പുതിയ കൈമാറ്റങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. നാല് വർഷത്തെ കരാർ ആണ് താരം ബെറ്റിസിൽ ഒപ്പിട്ടത്. ബാഴ്‌സലോണ താരം അലക്‌സ് കോള്ളാഡോയെയാണ് ടീം അടുത്തതായി ഉന്നമിടുന്നത് എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരവുമായും ബെറ്റിസ് ധാരണയിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ബാഴ്‌സയിൽ എത്തിയ ബെല്ലാരിന് പക്ഷെ കാര്യങ്ങൾ അത്ര എളുപ്പം ആയിരുന്നില്ല. ഇതോടെ ജനുവരിയിൽ തന്നെ സ്പോർട്ടിങ്ങിലേക്ക് ചേക്കേറേണ്ടി വന്നു. അവിടെയും ദീർഘകാല കരാർ ഒപ്പിട്ടിരുന്നില്ല. സ്പെയിനിലേക്ക് തന്നെ തിരിച്ചു വരാൻ ആയിരുന്നു താരത്തിന്റെ പദ്ധതി. മുൻപ് ആഴ്‌സനലിൽ നിന്ന് ലോണിൽ കളിച്ചിരുന്ന ബെറ്റിസ് തന്നെ ആയിരുന്നു ലക്ഷ്യം. 2021-22 സീസണിൽ ബെറ്റിസിന്റെ ജേഴ്‌സി അണിഞ്ഞ ബെല്ലാരിൻ കോപ്പ ഡെൽ റേയും നേടിയിരുന്നു. ഇതിന് പിറകെ താരത്തിനെ സ്വന്തമാക്കാൻ ബെറ്റിസ് ശ്രമിച്ചിരുന്നെങ്കിലും അന്നും സാമ്പത്തിക പ്രശ്‌നങ്ങൾ വിലങ്ങു തടിയായി. ഒരിടവേളയ്ക്ക് ശേഷം തന്റെ താളം വീണ്ടെടുത്ത തട്ടകത്തിലേക്ക് തന്നെ തിരികെ എത്തുന്നത് ബെല്ലാരിനും ആത്മവിശ്വാസം ഏകും.
Tag: Real Betis
ലോ സെൽസോക്ക് വേണ്ടി റയൽ ബെറ്റിസും രംഗത്ത്, സാഞ്ചസിന് വേണ്ടി ഗലറ്റസരെ
ടോട്ടനം മധ്യനിര താരമായ ഡേവിൻസണ് സഞ്ചസിന് വേണ്ടി ഗാലറ്റ്സരെയ് രംഗത്ത്. താരത്തിന് വേണ്ടി ഏകദേശം ഒൻപത് മില്യൺ യൂറോയുടെ ഓഫർ ആണ് തുർക്കിഷ് ക്ലബ്ബ് മുന്നോട്ടു വെച്ചിരിക്കുന്നത് എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മറ്റ് പല ക്ലബ്ബുകളും സാഞ്ചസിന് വേണ്ടി രംഗത്ത് ഉണ്ട്. ടോട്ടനം ഇത്തവണ ഒഴിവാക്കാൻ നിശ്ചയിച്ച താരങ്ങളിൽ ഒരാളാണ് ഈ മധ്യനിര താരം.
മനോർ സോളോമൻ, മാഡിസൻ എന്നിവർ എത്തിയതോടെ മിഡ്ഫീൽഡിൽ കൂടുതൽ കൊഴിഞ്ഞുപോക്കുകൾ ടോട്ടനത്തിൽ ഉണ്ടാവും എന്നുറപ്പായിരിക്കുകയാണ്. അർജന്റീനൻ താരം ലോ സെൽസോ ആണ് പുതിയ തട്ടകം തേടുന്ന മറ്റൊരു താരം. റയൽ ബെറ്റിസ് ആണ് നിലവിൽ പുതുതായി താരത്തിന് വെണ്ടി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിൽ വിയ്യാറയൽ ജേഴ്‌സിയിൽ ലോണിൽ എത്തി തിളങ്ങിയ താരസത്തിനും ലാ ലീഗയിലേക്കുള്ള മടങ്ങി വരവിന് സമ്മതം ആണെന്നാണ് സൂചന. 2018-19 സീസണിൽ പിഎസ്ജിയിൽ നിന്നും താരം ബെറ്റിസിൽ പന്ത് തട്ടിരിയിരുന്നു. പിന്നീടാണ് ടോട്ടനത്തിലേക്ക് ചേക്കേറുന്നത്. എന്നാൽ സാമ്പത്തിക പ്രശ്നം നേരിടുന്ന ബെറ്റിസ് അടുത്ത വാരത്തോടെയെ കൂടുതൽ ചർച്ചകളിലേക്ക് കടക്കൂ. കഴിഞ്ഞ ദിവസം ബാഴ്‌സയിൽ നിന്നും കൊള്ളാഡോയേയും അവർ എത്തിച്ചിരുന്നു.
ബെറ്റിസ് ഇതിഹാസം വിരമിക്കൽ പ്രഖ്യാപിച്ചു
റയൽ ബെറ്റിസ് ക്യാപ്റ്റൻ ഹോക്വിൻ സാഞ്ചസ് സീസണോടെ വിരമിക്കൽ പ്രഖ്യാപിച്ചു. 41 കാരനായ താരം സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കരിയർ അവസാനിപ്പിക്കുന്നതായി അറിയിച്ചത്. 2000 ബെറ്റിസിലൂടെ സീനിയർ ടീം അരങ്ങേറ്റം കുറിച്ച ഹോക്വിൻ രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം അതേ ജേഴ്‌സിയിൽ തന്നെ ഫുട്ബോൾ പിച്ചിനോട് വിട പറയുകയാണ്. 907 ഓളം മത്സരങ്ങൾ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ കരിയർ. 114 ഗോളുകളും 143 അസിസ്റ്റുകളും നേടി. ബെറ്റിസിന് പുറമെ, വലൻസിയ, മലാഗ, ഫ്‌യോറെന്റിന എന്നീ ടീമുകൾക്കും വേണ്ടി കളത്തിൽ ഇറങ്ങി. ഹോക്വിൻ വിരമിക്കലോടെ സ്പാനിഷ് ഫുട്ബോളിലെ ഐതിഹാസികമായ ഒരു കരിയറിനാണ് അന്ത്യം കുറിക്കുന്നത്.
ജീവിതം തുടർ പരിണാമങ്ങളിലൂടെ കടന്ന് പോവുകയാണെന്ന് പറഞ്ഞാണ് ഹ്വോകിൻ തന്റെ സന്ദേശം ആരംഭിച്ചത്. “മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കഴിയേണ്ടതുണ്ട്. പിന്നിട്ട വഴികൾ വികാരഭരിതമാണ്. ഓരോ പേരുകളും നിമിഷങ്ങളും ഉള്ളിൽ അലയടിച്ചു കൊണ്ടിരിക്കുന്നു. സമയം പെട്ടെന്നാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. ഒന്നും എല്ലാ കാലത്തേക്കും ഉള്ളതല്ല എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ അത് തെറ്റാണ്. കഴിഞ്ഞ 23 വർഷമായി ഒരു കലയെന്ന പോലെ ഫുട്ബോളിനെ കണ്ടു, തലമുറകൾക്ക് ഓർമിക്കാവുന്ന താരത്തിൽ. ഇനി ഇതെല്ലാം വിട്ട് എന്റെ ബൂട്ടുകൾക്ക് വിശ്രമം നൽകുന്നു. അനശ്വരതയിലേക്കുള്ള വാതിൽ ആണത്”. ഹോക്വിൻ കുറിച്ചു. കഴിഞ്ഞ തവണ ടീമിനോടൊപ്പം കോപ്പ ഡെൽ റേ കിരീടം ഉയർത്താനും അദ്ദേഹത്തിനായിരുന്നു.
ബെറ്റിസിലേക്ക് മടങ്ങി എത്താൻ ബെല്ലാരിൻ
സ്പാനിഷ് ലീഗിലേക്ക് മടങ്ങി എത്താനുള്ള ഹെക്റ്റർ ബെല്ലാരിന്റെ ശ്രമങ്ങൾ ഫലം കാണുന്നു. മുൻ ടീമായ റയൽ ബെറ്റിസിലേക്ക് തിരിച്ചെത്താൻ ആണ് താരത്തിന്റെ ശ്രമം. സ്‌പോർട്ടിങ്ങുമായി നടത്തിയ ചർച്ചകളിൽ ഏകദേശ ധാരണയിൽ എത്താൻ ബെറ്റിസിനായിട്ടുണ്ട്. സീസൺ അവസാനത്തോടെ ഫ്രീ ട്രാൻസ്ഫർ ആയാവും സ്പാനിഷ് താരം ബെറ്റിസിൽ എത്തുക. നേരത്തെ ആഴ്‌സനലിൽ നിന്നും ലോണടിസ്ഥാനത്തിൽ ബെറ്റിസ് ജേഴ്‌സി അണിഞ്ഞപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായിയിരുന്നു.
നിലവിലെ സീസണിന്റെ തുടക്കത്തിൽ ആഴ്‌സനലിൽ നിന്നും കരാർ റദ്ദാക്കി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനമാണ് ബെല്ലാരിൻ ബാഴ്‌സയിൽ എത്തുന്നത്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തത് താരത്തിന് തിരിച്ചടി ആയി. തുടർന്ന് ജനുവരിയിൽ സ്‌പോർട്ടിങ്ങിലേക്ക് ചേക്കേറിയ താരത്തിന് പലപ്പോഴും പരിക്ക് തിരിച്ചടി ആയി. ആഴ്‌സനലിനെതിരായ യൂറോപ്പ മത്സരങ്ങളും പരിക്ക് മൂലം താരത്തിന് നഷ്ടപ്പെട്ടിരുന്നു. മുൻപ് ബെറ്റിസിലെ ലോൺ കാലാവധിയിൽ ടീമിനോടൊപ്പം കോപ്പ ഡെൽ റെയ് കിരീടം ഉയർത്താനും ബെല്ലാരിന് സാധിച്ചിരുന്നു. താരത്തെ തിരിച്ചെത്തിക്കാൻ തന്നെയാണ് ബെറ്റിസിന്റെ ശ്രമം.
സ്പെയിനിലും വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ
സ്പെയിനിൽ ചെന്ന് രണ്ടാം പാദവും വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് റയൽ ബെറ്റിസിന് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. ആദ്യ പാദത്തിൽ യുണൈറ്റഡ് 4-1നും വിജയിച്ചിരുന്നു. ഇതോടെ അഗ്രിഗേറ്റ് സ്കോറിൽ 5-1ന്റെ വിജയം യുണൈറ്റഡ് സ്വന്തമാക്കി.
വലിയ വിജയം ആവശ്യമുള്ളതു കൊണ്ട് തന്നെ ആക്രമിച്ചു കളിക്കുന്ന റയൽ ബെറ്റിസിനെ ആണ് ഇന്ന് തുടക്കം മുതൽ കാണാൻ ആയത്. അവർ നല്ല കുറച്ച് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അറ്റാക്കിംഗ് താരങ്ങൾ മികവ് പുലർത്താത്തതും കൂടെ ഡി ഹിയയുടെ നല്ല സേവുകളും റിയൽ ബെറ്റിസിനെ ഗോളിൽ നിന്ന് അകറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡിനും നല്ല കുറച്ച് അവസരങ്ങൾ കിട്ടി. വെഗോർസ്റ്റിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തിലെ റാഷ്ഫോർഡിന്റെ ഒരു ഷോട്ട് ബെറ്റിസ് കീപ്പർ റുയിസ് സിൽവ സേവ് ചെയ്തു. തൊട്ടടുത്ത നിമിഷം എതിർ പോസ്റ്റിൽ ഡി ഹിയയുടെ സേവും കാണാൻ ആയി. മത്സരത്തിന്റെ 56ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡിന്റെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഷോട്ട് ബെറ്റിസ് ഗോൾ കീപ്പറെ പരാജയപ്പെടുത്തി. സീസണിലെ റാഷ്ഫോർഡിന്റെ 27ആം ഗോളായിരുന്നു ഇത്. യുണൈറ്റഡ് 1-0 ബെറ്റിസ്. അഗ്രിഗേറ്റിൽ 5-1.
ഈ ഗോളിന് ശേഷം യുണൈറ്റഡ് റാഷ്ഫോർഡിനെയും ഫ്രെഡിനെയും പിൻവലിച്ച് സാഞ്ചോയെയും സബിറ്റ്സറെയും കളത്തിൽ ഇറക്കി. കളി പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് നിയന്ത്രിച്ചത്. നിരവധി മാറ്റങ്ങൾ അവർ വരുത്തി എങ്കിലും യുണൈറ്റഡിന് വിജയം ഉറപ്പിക്കാനും ക്വാർട്ടറിലേക്ക് മുന്നേറാനും ആയി.
യൂറോപ്പ ലീഗിൽ ക്വാർട്ടർ ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്പെയിനിൽ
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് യൂറോപ്പ ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ റയൽ ബെറ്റിസിനെ നേരിടും. ആദ്യ പാദത്തിൽ ഓൾഡ്ട്രാഫോർഡിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് 4-1ന്റെ വലിയ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് റയൽ ബെറ്റിസിന് അടുത്ത റൗണ്ടിലേക്ക് കടക്കുക എളുപ്പമുള്ള കാര്യമായിരിക്കില്ല. ചുരുങ്ങിയത് മൂന്ന് ഗോൾ വ്യത്യാസത്തിൽ എങ്കിലും ബെറ്റിസിന് ഇന്ന് വിജയിക്കേണ്ടതുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള സാധ്യതകൾ കാണുന്നുണ്ട്. ഫകുണ്ടോ പെലിസ്ട്രി ആദ്യ ഇലവനിൽ എത്തിയേക്കും. ആന്റണി മാർഷ്യലും ആന്റണിയും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഉണ്ടാകില്ല. ഇന്ന് രാത്രി 11.15നാണ് മത്സരം നടക്കുന്നത്. കളി തത്സമയം സോണി ലൈവിലും സോണി ടെന്നിലും കാണാം.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറുപടി!! ഗോളടിച്ചു കൂട്ടി വിജയവഴിയിൽ തിരികെയെത്തി
ആൻഫീൽഡിലേറ്റ വലിയ പരാജയം മറന്നു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ റയൽ ബെറ്റിസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഗംഭീര തുടക്കമാണ് ലഭിച്ചത്. മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ തന്നെ യുണൈറ്റഡ് ഇന്ന് ലീഡ് എടുത്തു. മാർക്കസ് റാഷ്ഫോർഡിന്റെ ഒരു പവർഫുൾ സ്ട്രൈക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്. റാഷ്ഫോർഡിന്റെ സീസണിൽ 26ആം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് ഉയർത്താൻ നിരവധി അവസരങ്ങൾ ലഭിച്ചു. വെഗോർസ്റ്റ് മാത്രം രണ്ട് സുവർണ്ണാവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് കാണാൻ ആയി.
മത്സരത്തിന്റെ 32ആം മിനുട്ടിൽ തങ്ങൾക്ക് കിട്ടിയ ആദ്യ അവസരങ്ങൾ റയൽ ബെറ്റിസ് തിരിച്ചടിച്ചു. അയോസി പെരസാണ് സമനില ഗോൾ നേടിയത്. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 52ആം മിനുറ്റിൽ ആന്റണിയുടെ ഒരു ലോകോത്തര സ്ട്രൈക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി. ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിൽ നേടിയ ഏറ്റവും സുന്ദരമായ ഗോളായിരുന്നു ഇത്.
ഈ ഗോൾ പിറന്ന് ആറു മിനുട്ടുകൾക്ക് ശേഷം ബ്രൂണോ ഫെർണാണ്ടസിലൂടെ യുണൈറ്റഡ് ലീഡ് ഉയർത്തി. ലൂക് ഷോയുടെ കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ബ്രൂണൊയുടെ ഗോൾ. സ്കോർ 3-1. ഇതിനു ശേഷം ആന്റണിക്കും വെഗോസ്റ്റിനും ലീഡ് ഉയർത്താൻ നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും നാലാം ഗോൾ വരാൻ സമയമെടുത്തു.
82ആം മിനുട്ടിൽ സബ്ബായി എത്തിയ ഫകുണ്ടോ പെലിസ്ട്രിയുടെ ഒരു ഗംഭീര നീക്കം ബെറ്റിസ് ഡിഫൻസിനെ ഞെട്ടിച്ചു. ഈ നീക്കത്തിൽ നിന്ന് തന്നെ വെഗോർസ്റ്റിലൂടെ യുണൈറ്റഡ് നാലാം ഗോൾ നേടി.
അടുത്ത വ്യാഴാഴ്ച രണ്ടാം പാദ യൂറോപ്പ ലീഗ് മത്സരം നടക്കും.
10 പേരായി ചുരുങ്ങിയ റയൽ ബെറ്റിസിനെ തകർത്തു വലൻസിയ
സ്പാനിഷ് ലാ ലീഗയിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ഗെട്ടൂസയുടെ വലൻസിയ. ജയത്തോടെ മോശം തുടക്കത്തിന് ശേഷം വലൻസിയ പത്താം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ബെറ്റിസ് ആറാം സ്ഥാനത്തേക്ക് വീണു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 9 മിനിറ്റിനു ഇടയിൽ 61 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു എഡ്‌ഗർ ഗോൺസാലസ് പുറത്ത് പോയത് ആണ് മത്സരം മാറ്റി മറിച്ചത്.
തുടർന്ന് ലഭിച്ച ഫ്രീകിക്ക് ഉഗ്രൻ ഷോട്ടിലൂടെ ലക്ഷ്യം കണ്ട ആന്ദ്ര അൽമെയിഡ വലൻസിയക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. പകരക്കാരനായി ഇറങ്ങിയ ജസ്റ്റിൻ ക്ലെയ്വർട്ടിനെ അലക്‌സ് മൊറെനോ വീഴ്ത്തിയതോടെ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട മറ്റൊരു പകരക്കാരൻ ഹ്യൂഗ്യോ ഗുല്ലിയമോൻ 81 മത്തെ മിനിറ്റിൽ വലൻസിയ ജയം ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ ജോസെ ഗയയുടെ പാസിൽ നിന്നു ഗോൾ നേടിയ ജസ്റ്റിൻ ക്ലെയ്വർട്ട് വലൻസിയ ജയം പൂർത്തിയാക്കുക ആയിരുന്നു.
ഡാർബി ജയിച്ചു റയൽ ബെറ്റിസ്, ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു
സ്പാനിഷ് ലാ ലീഗയിൽ അൽമേരിയക്ക് എതിരായ ഡാർബിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജയം കണ്ടു റയൽ ബെറ്റിസ്. ജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ബെറ്റിസിന് ആയി. ആദ്യ പകുതിയിൽ 23 മത്തെ മിനിറ്റിൽ വില്യം കാർവാൽഹോയിലൂടെയാണ് ബെറ്റിസ് മത്സരത്തിൽ മുന്നിലെത്തിയത്.
രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ എൽ ടോറെയിലൂടെ എതിരാളികൾ സമനില പിടിച്ചു. എന്നാൽ 66 മത്തെ മിനിറ്റിൽ ജോക്വിന്റെ പാസിൽ നിന്നു ഗോൾ നേടിയ ബോർഹ ഇഗലിയാസിസ് ബെറ്റിസിന് മുൻതൂക്കം തിരികെ നൽകി. തുടർന്ന് 5 മിനിറ്റിനുള്ളിൽ ബോർഹയുടെ പാസിൽ നിന്നു മത്സരത്തിൽ തന്റെ രണ്ടാം ഗോൾ നേടിയ വില്യം കാർവാൽഹോ ബെറ്റിസ് ജയം ഉറപ്പിക്കുക ആയിരുന്നു.
റോമയെ തിരിച്ചു വന്നു തോൽപ്പിച്ചു റയൽ ബെറ്റിസ്
യുഫേഫ യൂറോപ്പ ലീഗിൽ ജോസെ മൊറീന്യോയുടെ എ.എസ് റോമയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു മാനുവൽ പെല്ലഗ്രിനിയുടെ റയൽ ബെറ്റിസ്. ആദ്യ പകുതിയിൽ ബെറ്റിസിന് ആണ് ആധിപത്യം എങ്കിലും ആദ്യ ഗോൾ നേടിയത് റോമ ആയിരുന്നു. ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി പാബ്ലോ ഡിബാല അനായാസം ഗോൾ ആക്കി മാറ്റി. ആറു മിനിറ്റിനുള്ളിൽ ബെറ്റിസ് തിരിച്ചടിച്ചു. ആദ്യ പകുതിയിൽ നബിൽ ഫെകിറിന് പകരക്കാരനായി ഇറങ്ങിയ ലൂയിസ് ഹെൻറിക്വയുടെ പാസിൽ നിന്നു അതുഗ്രൻ ഷോട്ടിലൂടെ ഗുയിഡോ റോഡ്രിഗസ് സ്പാനിഷ് ടീമിന് സമനില സമ്മാനിച്ചു.
തുടർന്ന് രണ്ടാം പകുതിയിൽ 88 മത്തെ മിനിറ്റിൽ മറ്റൊരു പകരക്കാരനായ റോഡ്രിയുടെ കൃത്യമായ ക്രോസിൽ നിന്നു ഉയർന്നു ചാടി അതിശക്തമായ ഒരു ഹെഡറിലൂടെ ഗോൾ നേടിയ ലൂയിസ് ഹെൻറിക്വ ബെറ്റിസിന്റെ തിരിച്ചു വരവ് ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ നിക്കോളാസ് സാനിയോളക്ക് ചുവപ്പ് കാർഡ് ലഭിച്ചത് റോമക്ക് മറ്റൊരു തിരിച്ചടിയായി. നിലവിൽ ഗ്രൂപ്പിൽ കളിച്ച മൂന്നു കളികളും ജയിച്ച ബെറ്റിസ് ഒന്നാമത് നിൽക്കുമ്പോൾ റോമ മൂന്നാമത് ആണ്.
ഇത് വരെ ഗോൾ വഴങ്ങിയില്ല എന്ന വിയ്യറയലിന്റെ അഹങ്കാരം മാറ്റി റയൽ ബെറ്റിസ്, ലാ ലീഗയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു
സ്പാനിഷ് ലാ ലീഗയിൽ കഴിഞ്ഞ നാലു മത്സരങ്ങളിൽ ഗോൾ വഴങ്ങാത്ത വിയ്യറയൽ പ്രതിരോധം ഭേദിച്ച് റയൽ ബെറ്റിസ്. എതിരില്ലാത്ത ഒരു ഗോളിന് ആണ് ബെറ്റിസ് വിയ്യറയലിനെ തോൽപ്പിച്ചത്. പന്ത് കൈവശം വക്കുന്നതിൽ വിയ്യറയൽ മുന്നിട്ട് നിന്നപ്പോൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ബെറ്റിസ് ആയിരുന്നു.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ ആണ് വിയ്യറയൽ പ്രതിരോധം ഭേദിക്കപ്പെട്ടത്. ലൂയിസ് ഹെൻറിക്വയുടെ ക്രോസിൽ നിന്നു ഇടത് കാലൻ അടിയിലൂടെ റോഡ്രിയാണ് ബെറ്റിസിന് ആയി ഗോൾ നേടിയത്. ജയത്തോടെ ലീഗിൽ ബാഴ്‌സലോണക്ക് ഒരു പോയിന്റ് മാത്രം പിറകിൽ മൂന്നാം സ്ഥാനത്ത് ആണ് ബെറ്റിസ് ഇപ്പോൾ വിയ്യറയൽ ആവട്ടെ നാലാം സ്ഥാനത്തും.
വില്യം കാർവാലോയുമായുള്ള കരാർ നീട്ടി ബെറ്റിസ്
പോർച്ചുഗീസ് താരം വില്യം കാർവാലോയുമായുള്ള കരാർ റയൽ ബെറ്റിസ് പുതുക്കി. താരത്തിന്റെ നിലവിലെ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. 2026 വരെയാണ് പുതിയ കരാർ. ടീമിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളിൽ ഒരാളായ കാർവലോയുടെ വരുമാനം പുതിയ കരാർ പ്രകാരം ആയതോടെ ടീമിലേക്ക് എത്തിച്ച് ഇതുവരെ ലീഗിൽ രെജിസ്റ്റർ ചെയ്യാൻ കഴിയാത്ത താരങ്ങളെ ബെറ്റിസിന് ഇനി രെജിസ്റ്റർ ചെയ്യാൻ ആവും. മുന്നേറ്റ താരം വില്ല്യൻ ജോസ്, കീപ്പർ ക്ലൗഡിയോ ബ്രാവോ എന്നിവരെ ലീഗിൽ രജിസ്റ്റർ ചെയ്യാൻ ബെറ്റിസിനായിരുന്നില്ല.
നേരത്തെ നിരവധി ടീമുകൾ താരത്തിനായി ട്രാൻസ്ഫർ വിൻഡോയിൽ രംഗത്ത് വന്നിരുന്നു. മോൻസ, ലിയോൺ, ഫെനർബാഷെ അടക്കം താരത്തിൽ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ബെറ്റിസ് ആവശ്യപ്പെട്ട തുക നൽകാൻ ആരും തയ്യാറായില്ല. അതേ സമയം അവസാന ലീഗ് മത്സരങ്ങളിൽ താരത്തിന് പരിക്കേറ്റു. പുതിയ താരങ്ങളെ ലീഗിൽ രെജിസ്റ്റർ ചെയ്യാൻ ടീമിൽ നിന്ന് ചില താരങ്ങളെ ഒഴിവാക്കേണ്ടിയിരുന്ന ബെറ്റിസിന് ട്രാൻസ്ഫർ വിൻഡോയിൽ കാര്യങ്ങൾ കരുതിയ പോലെ അനുകൂലമായില്ല. എന്നാൽ കാർവലോയുടെ പുതിയ കരാർ ടീമിന് ആശ്വാസമാകും. മുന്നേറ്റ താരം വില്ല്യൻ ജോസിനെ ഇതോടെ മാഡ്രിഡിനെതിരായ നാളെ നടക്കുന്ന മത്സരത്തിൽ ഇറക്കാനും ടീമിന് സാധിക്കും.