Picsart 25 03 20 23 16 35 981

ഐപിഎൽ ഉദ്ഘാടന മത്സരത്തിന് മഴ ഭീഷണി

മാർച്ച് 22ന് ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഐപിഎൽ 2025-ൻ്റെ ഉദ്ഘാടന മത്സരം കനത്ത മഴ ഭീഷണി നേരിടുന്നതായി കാലാവസ്ഥ റിപ്പോർട്ട്. മാർച്ച് 20 മുതൽ 22 വരെ പശ്ചിമ ബംഗാളിൽ ഉടനീളം കനത്ത ഇടിമിന്നലും ശക്തമായ കാറ്റും മിന്നലും ഉണ്ടാകുമെന്നും ഇത് മത്സരത്തെ തടസ്സപ്പെടുത്തിയേക്കാം എന്നും അലിപൂർ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

ദിഷ പടാനിയും ഗായിക ശ്രേയ ഘോഷാലും അവതരിപ്പിക്കുന്ന ഗംഭീരമായ ഉദ്ഘാടന ചടങ്ങിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അപ്പോഴാണ് കാലാവസ്ഥയുടെ ഭീഷണി.

Exit mobile version