Browsing Tag

Ramesh Mendis

ധനന്‍ജയയുടെ ശതകം, 360/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ശ്രീലങ്ക, പാക്കിസ്ഥാന് ജയിക്കുവാന്‍ 508 റൺസ്

പാക്കിസ്ഥാന് 508 റൺസ് വിജയ ലക്ഷ്യം നൽകി ശ്രീലങ്ക. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 360/8 എന്ന നിലയിൽ ശ്രീലങ്ക ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധനന്‍ജയ ഡി സിൽവ 109 റൺസ് നേടിയ ശേഷം റണ്ണൗട്ട് ആയപ്പോളാണ് ശ്രീലങ്ക ഡിക്ലയര്‍ ചെയ്യുവാന്‍ തീരുമാനിച്ചത്.…

പൊരുതി നിന്ന സൽമാനെയും വീഴ്ത്തി, ശ്രീലങ്കയെ മറികടക്കുവാന്‍ പാക്കിസ്ഥാന് ഇനിയും വേണം 187 റൺസ്

ഗോളിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സിൽ പതറുന്നു. അഗ സൽമാന്‍ പൊരുതി നിന്നുവെങ്കിലും താരത്തിനെ വീഴ്ത്തി രണ്ടാം ദിവസം വ്യക്തമായ മേൽക്കൈ ശ്രീലങ്ക നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 191/7 എന്ന നിലയിലായിരുന്നു. ഏഴാം…

ഗോളിൽ പാക്കിസ്ഥാന്‍ പതറുന്നു, 6 വിക്കറ്റ് നഷ്ടം

ശ്രീലങ്കയ്ക്കെതിരെ ഗോള്‍ ടെസ്റ്റിൽ പാക്കിസ്ഥാന്‍ പതറുന്നു. ഇന്ന് ശ്രീലങ്കയെ 378 റൺസിന് പുറത്താക്കിയ ശേഷം പാക്കിസ്ഥാന്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ രണ്ടാം പന്തിൽ കഴിഞ്ഞ മത്സരത്തിലെ ഹീറോ അബ്ദുള്ള ഷഫീക്കിനെ നഷ്ടമാകുകയായിരുന്നു. പിന്നീട്…

ശ്രീലങ്ക 378 റൺസിന് ഓള്‍ഔട്ട്

ഗോളിൽ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 378 റൺസിൽ അവസാനിച്ചു. നിരോഷന്‍ ഡിക്ക്വെല്ല തന്റെ അര്‍ദ്ധ ശതകം 51 നേടിയപ്പോള്‍ രമേശ് മെന്‍ഡിസ് 35 റൺസുമായി നിര്‍ണ്ണായക സംഭാവന ടീമിനായി നടത്തി. പാക്കിസ്ഥാന് വേണ്ടി യസീര്‍ ഷായും നസീം ഷായും മൂന്ന് വീതം…

വാര്‍ണറുടെ വിക്കറ്റ് നഷ്ടം, ശ്രീലങ്കയുടെ സ്കോര്‍ മറികടക്കുവാന്‍ ഇനിയും ഓസ്ട്രേലിയ 138 റൺസ് നേടണം

554 റൺസിന് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ച ശേഷം ശ്രീലങ്ക ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് വീഴ്ത്തി. നാലാം ദിവസം ടീ ബ്രേക്കിനായി ടീമുകള്‍ യാത്രയാകുമ്പോള്‍ ഓസ്ട്രേലിയ 52/1 എന്ന നിലയിലാണ്. 24 റൺസ് നേടിയ ഡേവിഡ് വാര്‍ണറെ…

ഗോള്‍ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ലീഡ് 100 കടന്നു

ഗോള്‍ ടെസ്റ്റിൽ മോശം വെളിച്ചം കാരണം രണ്ടാം ദിവസത്തെ കളി നേരത്തെ നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 313/8 എന്ന നിലയിൽ. ശ്രീലങ്കയുടെ ഇന്നിംഗ്സ് 212 റൺസിൽ അവസാനിച്ച ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഇപ്പോള്‍ 101 റൺസിന്റെ ലീഡാണുള്ളത്. 77 റൺസ്…

വിന്‍ഡീസിന്റെ നടുവൊടിച്ച് രമേശ് മെന്‍ഡിസ്, രണ്ടാം ടെസ്റ്റിൽ വിജയം നേടി ശ്രീലങ്ക

രമേശ് മെന്‍ഡിസിന്റെ ബൗളിംഗ് മികവിന് മുന്നിൽ വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ പതറിയപ്പോള്‍ 164 റൺസിന്റെ വിജയം നേടി ശ്രീലങ്ക. 56.1 ഓവറിൽ വെസ്റ്റിന്‍ഡീസ് 132 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 44 റൺസ് നേടിയ ബോണ്ണറാണ് ടീമിന്റെ ടോപ് സ്കോറര്‍. ജെര്‍മൈന്‍…

വിന്‍ഡീസിന് 49 റൺസിന്റെ നേരിയ ലീഡ് മാത്രം, രമേശ് മെന്‍ഡിസിന് 6 വിക്കറ്റ്

ഗോളിലെ രണ്ടാം ടെസ്റ്റിൽ 49 റൺസിന്റെ നേരിയ ലീഡ് നേടി വെസ്റ്റിന്‍ഡീസ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 253 റൺസിൽ അവസാനിച്ചതോടെ ആതിഥേയര്‍ക്കെതിരെ ചെറിയ ലീഡ് മാത്രമാണ് ടീമിന് നേടാനായത്. 72 റൺസുമായി ക്രെയിഗ് ബ്രാത്‍വൈറ്റ് ടീമിന്റെ ടോപ് സ്കോറര്‍…

തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്, 18 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടം

ഗോള്‍ ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ തോല്‍വിയിലേക്ക് ഉറ്റുനോക്കി വിന്‍ഡീസ്. 18/6 എന്ന നിലയിലേക്ക് വീണ ടീമിനെ എന്‍ക്രുമാ ബോണ്ണറും ജോഷ്വ ഡാ സിൽവയും ചേര്‍ന്ന് 34 റൺസ് നേടി 52/6 എന്ന സ്കോറിലേക്ക് എത്തിച്ചുവെങ്കിലും അഞ്ചാം…

സ്പിന്‍ കുരുക്കിൽ വീണ് വെസ്റ്റിന്‍ഡീസ്

381 റൺസെന്ന ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ ബാറ്റിംഗ് തകര്‍ന്നു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 113/6 എന്ന നിലയിലുള്ള വെസ്റ്റിന്‍ഡീസ് ഫോളോ ഓൺ ഒഴിവാക്കുവാന്‍ പ്രയാസപ്പെടുകയാണ്.…