വിന്‍ഡീസിന് 49 റൺസിന്റെ നേരിയ ലീഡ് മാത്രം, രമേശ് മെന്‍ഡിസിന് 6 വിക്കറ്റ്

Srilanka2

ഗോളിലെ രണ്ടാം ടെസ്റ്റിൽ 49 റൺസിന്റെ നേരിയ ലീഡ് നേടി വെസ്റ്റിന്‍ഡീസ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 253 റൺസിൽ അവസാനിച്ചതോടെ ആതിഥേയര്‍ക്കെതിരെ ചെറിയ ലീഡ് മാത്രമാണ് ടീമിന് നേടാനായത്.

72 റൺസുമായി ക്രെയിഗ് ബ്രാത്‍വൈറ്റ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 44 റൺസ് നേടി. കൈൽ മയേഴ്സ് 36 റൺസുമായി പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ 137/1 എന്ന നിലയിലായിരുന്ന വിന്‍ഡീസ് വലിയ സ്കോര്‍ നേടുമെന്ന് ഏവരും കരുതിയെങ്കിലും രമേശ് മെന്‍ഡിസിന്റെ ആറ് വിക്കറ്റ് നേട്ടം ശ്രീലങ്കയ്ക്ക് ആശ്വാസം നല്‍കി.

മെന്‍ഡിസിന് പിന്തുണയുമായി ലസിത് എംബുല്‍ദേനിയയും പ്രവീൺ ജയവിക്രമയും രണ്ട് വീതം വിക്കറ്റ് നേടി. വിന്‍ഡീസിനായി എന്‍‍ക്രുമ ബോണ്ണര്‍ 35 റൺസ് നേടി.

Previous articleലക്ഷദ്വീപിനു മേൽ ഗോൾ മഴ പെയ്യിച്ച് കേരളം സന്തോഷ് ട്രോഫി തുടങ്ങി
Next article” ഈ വർഷത്തെ ബാലൻ ഡി ഓർ നൽകേണ്ടത് ലെവൻഡോസ്കിക്ക് !”