തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്, 18 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടം

Srilanka

ഗോള്‍ ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ തോല്‍വിയിലേക്ക് ഉറ്റുനോക്കി വിന്‍ഡീസ്. 18/6 എന്ന നിലയിലേക്ക് വീണ ടീമിനെ എന്‍ക്രുമാ ബോണ്ണറും ജോഷ്വ ഡാ സിൽവയും ചേര്‍ന്ന് 34 റൺസ് നേടി 52/6 എന്ന സ്കോറിലേക്ക് എത്തിച്ചുവെങ്കിലും അഞ്ചാം ദിവസം തോല്‍വി ഒഴിവാക്കുക ഏറെക്കുറെ അസാധ്യമെന്ന് തന്നെ പറയാവുന്നതാണ്.

ബോണ്ണര്‍ 18 റൺസും ജോഷ്വ 15 റൺസും നേടിയപ്പോള്‍ രമേശ് മെന്‍ഡിസിന്റെ നാല് വിക്കറ്റ് നേട്ടമാണ് സന്ദര്‍ശകരുടെ നടുവൊടിച്ചത്. ലസിത് എംബുല്‍ദേനിയ രണ്ട് വിക്കറ്റ് നേടി.

Previous articleഷാകിബ് പാകിസ്താന് എതിരായ ടെസ്റ്റിൽ ഉണ്ടാകില്ല
Next articleടെസ്റ്റ് കരിയറിന് അവസാനം കുറിച്ച് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മഹമ്മുദുള്ള