സ്പിന്‍ കുരുക്കിൽ വീണ് വെസ്റ്റിന്‍ഡീസ്

Srilanka

381 റൺസെന്ന ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ ബാറ്റിംഗ് തകര്‍ന്നു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 113/6 എന്ന നിലയിലുള്ള വെസ്റ്റിന്‍ഡീസ് ഫോളോ ഓൺ ഒഴിവാക്കുവാന്‍ പ്രയാസപ്പെടുകയാണ്.

ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കിയ മത്സരത്തിൽ രമേശ് മെന്‍ഡിസ് മൂന്നും പ്രവീൺ ജയവിക്രമ രണ്ടും ലസിത് എംബുല്‍ദേനിയ ഒരു വിക്കറ്റുമാണ് നേടിയത്. ശ്രീലങ്കയുടെ സ്കോര്‍ മറികടക്കുവാന്‍ വിന്‍ഡീസ് ഇനിയും 273 റൺസ് നേടേണം.

ക്രെയിഗ് ബ്രാത്‍വൈറ്റ് 41 റൺസ് നേടിയപ്പോള്‍ 22 റൺസ് നേടിയ കൈൽ മയേഴ്സ് ആണ് ഇനി ടീമിന്റെ പ്രതീക്ഷ. ഒരു റൺസുമായി ജേസൺ ഹോള്‍ഡറും ക്രീസിലുണ്ട്.

Previous articleചാമ്പ്യന്മാർ ചാമ്പ്യന്മാരെ പോലെ തുടങ്ങി, മുൻ ക്ലബിന് പണി നൽകി അംഗുളോ
Next articleന്യൂസിലാണ്ട് ടൂറിനും തമീം ഇക്ബാൽ ഇല്ല