ചുളുവിലയില്‍ മൂന്ന് താരങ്ങളെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

റയാന്‍ പരാഗിനെയും ഐപിഎലില്‍ പല ശ്രദ്ധേയ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള മനന്‍ വോറയെയും സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ടീമിന്റെ ബാറ്റിംഗിനു കരുത്തേകുവാന്‍ വേണ്ടിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഈ ശ്രമം. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ഇന്ന് ലേലത്തില്‍ ഇരു താരങ്ങളെയും രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത വോറയ്ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സില്‍ എന്നാല്‍ സമാനമായ പ്രകടനം പുറത്തെടുക്കുവാനായിരുന്നില്ല. ഇന്ന് ആദ്യ ഊഴത്തില്‍ താരത്തിനെ ആരും തന്നെ ലേലത്തില്‍ എടുത്തിരുന്നില്ല.

ബൗളിംഗില്‍ ഓസ്ട്രേലിയയുടെ ആഷ്ടണ്‍ ടര്‍ണറെയും 50 ലക്ഷത്തിനു രാജസ്ഥാന്‍ സ്വന്തമാക്കി. താരത്തിന്റെ അടിസ്ഥാന വിലയായിരുന്നു 50 ലക്ഷം. ഓള്‍റൗണ്ടര്‍ ശുഭം രഞ്ജനയെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനു രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.

പേസ് കരുത്ത് വര്‍ദ്ധിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്, ഒഷെയ്‍ന്‍ തോമസ് ടീമില്‍

രാജസ്ഥാന്റെ പേസ് ബാറ്ററിയ്ക്ക് കരുത്തേകാന്‍ ഒഷെയ്ന്‍ തോമസും എത്തുന്നു. നിലവില്‍ ജയ്ദേവ് ഉനഡ്കടും വരുണ്‍ ആരോണിനെയും സ്വന്തമാക്കിയ സംഘം വിന്‍ഡീസിന്റെ പേസ് ബൗളിംഗ് സൂപ്പര്‍ താരത്തെയും സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ 1 കോടി പത്ത് ലക്ഷത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

താരത്തെ സ്വന്തമാക്കുവാനുള്ള കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ശ്രമങ്ങളെയാണ് ലേലത്തില്‍ രാജസ്ഥാന്‍ മറികടന്നത്. പേസ് ബൗളിംഗ് കോച്ചായി സ്റ്റെഫാന്‍ ജോണ്‍സിനെ എത്തിച്ച ഫ്രാഞ്ചൈസിയുടെ കീഴിലിപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ക്കൊപ്പം ഇന്ന് നേടിയ താരങ്ങള്‍ കൂടിയാകുമ്പോള്‍ ടീം അതിശക്തമാവും.

രസകരം രാജസ്ഥാന്റെ തന്ത്രം, ജയ്ദേവ് ഉനഡ്കടിനെ തിരിച്ചെടുത്തു

കഴിഞ്ഞ തവണ 11.50 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരത്തെ മോശം ഫോമിന്റെ പേരില്‍ വിട്ടു നല്‍കിയെങ്കിലും താരം ലേല മുഖത്ത് എത്തിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം മത്സരിക്കാനെത്തിയത് രാജസ്ഥാന്‍ റോയല്‍സ്. ഇരുവരും തമ്മിലുള്ള ലേലം കൊഴുത്ത് 4.8 കോടി വരെ എത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് രംഗത്തെത്തി. പിന്നീട് ഡല്‍ഹി പിന്മാറി ചെന്നൈയും രാജസ്ഥാനും തമ്മിലായി പോര്. ലേലം ആറ് കോടി കടന്നപ്പോള്‍ ചെന്നൈ പിന്മാറി പകരം കിംഗ്സ് ഇലവനായി രാജസ്ഥാന്റെ എതിരാളികള്‍.

അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്ക് ലേലത്തില്‍ എത്തിയ താരത്തിനു കഴിഞ്ഞ തവണത്തെ വില ലഭിച്ചില്ലെങ്കിലും ഭേദപ്പെട്ട തുകയായ 8.40 കോടിയാണ് ലഭിച്ചത്.

ഉയര്‍ന്ന വില മാനസികമായി ബാധിയ്ക്കും: ജയ്ദേവ് ഉനഡ്കട്

ഐപിഎലില്‍ ഉയര്‍ന്ന വില ലഭിയ്ക്കുന്നത് മാനസികമായ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ട് ജയ്ദേവ് ഉനഡ്കട്. കഴിഞ്ഞ സീസണില്‍ 11.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി താരമാണ് ജയ്ദേവ് ഉനഡ്കട്. അതിനു ശേഷം നല്‍കിയ വിലയ്ക്കൊത്ത പ്രകടനം താരത്തില്‍ നിന്ന് ലഭിയ്ക്കാതെ വന്നപ്പോള്‍ ഫ്രാഞ്ചൈസി താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കി.

ഇത്തവണ ലേലത്തില്‍ അടിസ്ഥാന വിലയായ 1.5 കോടിയുമായാണ് ജയ്ദേവ് എത്തുന്നത്. കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് മാത്രമാണ് താരം നേടിയത്. റൈസിംഗ് പൂനെ സൂപ്പര്‍ജയന്റിനായി 2017ല്‍ 12 മത്സരങ്ങളില്‍ നിന്ന് നേടിയ 24 വിക്കറ്റാണ് താരത്തിനു അടുത്ത ലേലത്തില്‍ 11.5 കോടി രൂപ നേടിക്കൊടുത്തത്.

ഐപിഎലിലെ ഉയര്‍ന്ന വില തന്നെ മാനസികമായ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്നാല്‍ സീസണിനു ശേഷം താന്‍ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഈ സമ്മര്‍ദ്ദം തന്നെ ബാധിക്കാതിരിക്കുവാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ജയ്ദേവ് പറയുന്നു. ഈ ഐപിഎലില്‍ തനിക്ക് മികവ് പുലര്‍ത്താനാകുമെന്ന് വിശ്വാസമുണ്ടെന്നും താരം പറഞ്ഞു.

സ്റ്റെഫാന്‍ ജോണ്‍സ് രാജസ്ഥാന്‍ റോയല്‍സ് പരിശീലക സംഘത്തിലേക്ക്

ഐപിഎല്‍ 12ാം പതിപ്പില്‍ ബൗളിംഗ് കോച്ചായി രാജസ്ഥാന്‍ റോയല്‍സില്‍ സ്റ്റെഫാന്‍ ജോണ്‍സ് എത്തും. ഡെര്‍ബിഷയര്‍, സോമര്‍സെറ്റ്, ഹോബാര്‍ട് ഹറികെയന്‍സ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് സ്റ്റെഫാന്‍ ജോണ്‍സ്. സുബിന്‍ ബറൂച്ചയാണ് ജോണ്‍സിന്റെ നിയമനത്തെക്കുറിച്ച് പറഞ്ഞത്.

കോച്ചിംഗ് ദൗത്യത്തിനു മുമ്പ് 14 വര്‍ഷത്തോളം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സജീവമായിരുന്ന താരമാണ് ജോണ്‍സ്. സോമര്‍സെറ്റ്, കെന്റ്, നോര്‍ത്താംപ്ടണ്‍ഷയര്‍, ഡെര്‍ബിഷയര്‍ എന്നവിര്‍ക്കായി കളിച്ചിട്ടുള്ള താരം 148 മത്സരങ്ങളില്‍ നിന്ന് 387 വിക്കറ്റുകള്‍ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്.

സ്മിത്തിനെയും സഞ്ജുവിനെയും നിലനിര്‍ത്തി രാജസ്ഥാന്‍, ജയ്ദേവ് ഉനഡ്കടിനു വിട

വിവാദ താരം സ്റ്റീവ് സ്മത്തിനെ ടീമില്‍ നിലനിര്‍ത്തി രാജസ്ഥാന്‍. അത്ര മികച്ച ഫോമിലല്ലാത്ത സഞ്ജു സാംസണെയും ടീമില്‍ നിലനിര്‍ത്തുവാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ഡാര്‍സി ഷോര്‍ട്ട്, ബെന്‍ ലൗഗ്ലിന്‍, ഹെയിന്‍റിച്ച് ക്ലാസെന്‍ എന്നീ വിദേശ താരങ്ങളെയും കഴിഞ്ഞ തവണ വലിയ വില കൊടുത്ത് വാങ്ങിയ ജയ്ദേവ് ഉനഡ്കടിനെയും ടീം റിലീസ് ചെയ്തിട്ടുണ്ട്.

16 താരങ്ങളെ ടീം നിലനിര്‍ത്തുവാന്‍ തീരുമാനിച്ചപ്പോള്‍ ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ടീമില്‍ വീണ്ടും സ്ഥാനം പിടിച്ചു. 10 താരങ്ങളെയാണ് ടീം റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചത്.

ഐപിഎല്‍ ട്രയല്‍സിനു വിളിച്ചാല്‍ ചെല്ലാതൊരു ക്രിക്കറ്റ് താരം

ക്രിക്കറ്റ് ലോകത്തെ യുവ താരങ്ങള്‍ മുഴുവനും ഒരു ഐപിഎല്‍ ട്രയല്‍സ് അവസരത്തിനായി കാത്തിരിക്കുമ്പോളും തനിക്ക് ലഭിച്ച അവസരത്തെ ഗൗനിക്കാതെ ക്ലബ്ബ് ക്രിക്കറ്റ് കളിക്കുന്നതിനു മുന്‍ഗണന നല്‍കി ഒരു താരം. മുംബൈയുടെ 23 വയസ്സുകാരന്‍ താരം തുഷാര്‍ ദേശ്പാണ്ഡേ ആണ് ഈ വിരുതന്‍. ട്രയല്‍സിനായി തന്നോട് വെള്ളി, ശനി ദിവസങ്ങളില്‍ മൊഹാലിയില്‍ എത്തുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ആവശ്യപ്പെട്ടുവെങ്കിലും താരം പുരുഷോത്തം ഷീല്‍ഡ് സെക്കന്‍ഡ് റൗണ്ട് മത്സരങ്ങള്‍ക്കായി തന്റെ ക്ലബ്ബ് പാര്‍സി ജിംഖാനയ്ക്ക് കളിയ്ക്കുവാനായി പോകുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ ഡെവില്‍സ് എന്നീ ടീമുകള്‍ ഇതിനു മുമ്പ് തന്നെ ട്രയല്‍സിനു വിളിച്ചിരുന്നുവെങ്കിലും താന്‍ കരുതുന്നത് ട്രയല്‍സിനെക്കാള്‍ മത്സരങ്ങളിലെ പ്രകടനങ്ങളില്‍ തന്നെ വിലയിരുത്തുകയാണെങ്കില്‍ അങ്ങനെ തന്നെ ആരെങ്കിലും തിരഞ്ഞെടുക്കുമെന്നുമാണ് തന്റെ വിശ്വാസമെന്നാണ്. ട്രയല്‍സില്‍ എനിക്ക് ഒന്നും നേടാനാകുമെന്ന് തനിക്ക് വിശ്വാസമില്ലെന്ന് പറയുന്ന താരം മത്സരങ്ങളില്‍ തന്റെ മികച്ച ബൗളിംഗ് കണ്ട് ആളുകള്‍ വരുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്.

രാജസ്ഥാന്‍ റോയല്‍സ് യുവതാരങ്ങളെ തേടുന്നു

‘Royal Colts’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സ്കൗട്ടിംഗ് പരിപാടിയുമായി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്‍ ഫ്രാഞ്ചൈസിയായ ടീം തങ്ങളുടെ യുവ നിരയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി 16നും 19നു വയസ്സിനിടയിലുള്ള താരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനായി അവസരം നല്‍കുന്നുവെന്നതാണ് ഈ പരിപാടിയടുെ സവിശേഷത. ട്രയല്‍സില്‍ പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ടീമിന്റെ വെബ്ബ് സൈറ്റ് ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.

ഒക്ടോബര്‍ 1-9 വരെ രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്ക് ജയ്പൂരിലെ നീരജ മോഡി സ്കൂളില്‍ നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാം. ട്രയല്‍സ് ഒക്ടോബര്‍ 11നു രാവിലെ 7.30നു ആരംഭിക്കും.

https://www.rajasthanroyals.com/royal-colts-trials/

ഹോബാര്‍ട്ടിന്റെ തുറുപ്പ് ചീട്ടുകള്‍ ഇനി ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനു കളിക്കും

ജോഫ്ര ആര്‍ച്ചര്‍ ബിഗ് ബാഷിലെ കള്‍ട്ട് ഹീറോയായാണ് മാധ്യമങ്ങള്‍ വാഴ്ത്തപ്പെട്ടത്. ഒപ്പം തന്നെ വെടിക്കെട്ട് ബാറ്റിംഗുമായി ഡി ആര്‍ക്കി ഷോര്‍ട്ടും ചേര്‍ന്നപ്പോള്‍ ടൂര്‍ണ്ണമെന്റിലെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തെളിയികുകയായിരുന്നു. ആ പ്രകടനം തന്നെയാണ് ഇന്ന് ഇരുവരെയും ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിച്ചത്.

ഷോര്‍ട്ടിന്റെ അടിസ്ഥാന വില 20 ലക്ഷമായിരുന്നു രാജസ്ഥാന്‍ താരത്തെ സ്വന്തമാക്കിയത് 4 കോടിയ്ക്ക്. ജോഫ്ര 40 ലക്ഷത്തിന്റെ അടിസ്ഥാന വിലയുമായി വന്ന് ഐപിഎല്‍ ലേലത്തില്‍ തന്നെ ആവേശം സൃഷ്ടിക്കുകകയായിരുന്നു. അഞ്ച് ടീമുകളാണ് ജോഫ്രയ്ക്ക് പിന്നാലെ താരം ലേലത്തിനായി എത്തിയപ്പോള്‍ ബിഡ്ഡിംഗുമായി ഇറങ്ങിയത്.

ജോഫ്രയും ഡി ആര്‍ക്കി ഷോര്‍ട്ടും തങ്ങളുടെ കേളി മികവ് കൊണ്ട് ഐപിഎല്‍ ആവേശം ഇനിയും ഉയര്‍ത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. ജോഫ്രയില്‍ നിന്ന് ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നു. മികച്ച ഫീല്‍ഡിംഗും ഡൈവുകളും സ്റ്റംപ് തകര്‍ക്കുന്ന യോര്‍ക്കറുകളുമായി ജോഫ്ര കളം നിറയുന്നത് കാണുവാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇനി ഏതാനും മാസം കൂടി കാത്തിരുന്നാല്‍ മതി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്മിത്തിനൊപ്പം ബെന്‍ സ്റ്റോക്സ്, വില 12.5 കോടി

റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റില്‍ ഒരുമിച്ച് കളിച്ച സ്മിത്തും സ്റ്റോക്സും ഇനി കളിക്കുക രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി. 12.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്മിത്തിനെ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 14.5 കോടി രൂപയ്ക്കാണ് താരത്തെ പൂനെ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ട് പൂനെയിലോ?

രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം തിരികെ ഐപിഎല്‍ മത്സരങ്ങള്‍ക്കായി എത്തുന്ന രാജസ്ഥാന്‍ റോയല്‍സിനു തങ്ങളുടെ ഹോം ഗ്രൗണ്ട് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ആയിട്ടില്ല. ജയ്പൂരാണ് തങ്ങളുടെ മുന്‍ഗണനയെങ്കിലും രാജസ്ഥാന്‍ ക്രിക്കറ്റ് അസോസ്സിയേഷനിലെ ചില കേസ് കോടതിയില്‍ ആയതിനാല്‍ തീരുമാനം ഒന്നും തന്നെ ആയിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. ജനുവരി 24നാണ് കേസ് കോടതി പരിഗണനയ്ക്കെടുക്കുന്നത്. അനുകൂല തീരുമാനം ആണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഹോം ഗ്രൗണ്ടായി ജയ്പൂര്‍ തന്നെ തീരുമാനിക്കും. അല്ലാത്ത പക്ഷം രാജസ്ഥാന്റെ ഹോം മത്സരങ്ങള്‍ക്കായി പൂനെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നിലനിര്‍ത്തുന്നത് സ്മിത്തിനെ മാത്രം, വില 12 കോടി

12 കോടി രൂപ കൊടുത്ത് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന് തീരുമാനിച്ച് ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന രാജസ്ഥാന്‍ റോയല്‍സ്. 67.5 കോടി രൂപ കൈവശമുള്ള രാജസ്ഥാന്‍ അജിങ്ക്യ രഹാനയെ നിലനിര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. 3 റൈറ്റ് ടു കാര്‍ഡ് മാച്ചുകള്‍ അവശേഷിക്കുന്നതില്‍ എത്ര എണ്ണം ടീം ഉപയയോഗിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. ഗവേണിംഗ് കൗണ്‍സിലില്‍ പുതിയ ലേലം വേണമെന്ന പക്ഷകാരായിരുന്നു രാജസ്ഥാന്‍ റോയല്‍സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version