രസകരം രാജസ്ഥാന്റെ തന്ത്രം, ജയ്ദേവ് ഉനഡ്കടിനെ തിരിച്ചെടുത്തു

കഴിഞ്ഞ തവണ 11.50 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരത്തെ മോശം ഫോമിന്റെ പേരില്‍ വിട്ടു നല്‍കിയെങ്കിലും താരം ലേല മുഖത്ത് എത്തിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം മത്സരിക്കാനെത്തിയത് രാജസ്ഥാന്‍ റോയല്‍സ്. ഇരുവരും തമ്മിലുള്ള ലേലം കൊഴുത്ത് 4.8 കോടി വരെ എത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് രംഗത്തെത്തി. പിന്നീട് ഡല്‍ഹി പിന്മാറി ചെന്നൈയും രാജസ്ഥാനും തമ്മിലായി പോര്. ലേലം ആറ് കോടി കടന്നപ്പോള്‍ ചെന്നൈ പിന്മാറി പകരം കിംഗ്സ് ഇലവനായി രാജസ്ഥാന്റെ എതിരാളികള്‍.

അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്ക് ലേലത്തില്‍ എത്തിയ താരത്തിനു കഴിഞ്ഞ തവണത്തെ വില ലഭിച്ചില്ലെങ്കിലും ഭേദപ്പെട്ട തുകയായ 8.40 കോടിയാണ് ലഭിച്ചത്.

Exit mobile version