പൂനെ ഏകദിനങ്ങള്‍ക്ക് കാണികളെ അനുവദിക്കാനാകില്ലെന്ന് അറിയിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ പൂനെയില്‍ നടക്കുന്ന ഏകദിനങ്ങള്‍ക്കായി കാണികളെ അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍. മാര്‍ച്ച് 23, 26, 28 തീയ്യതികളില്‍ നടക്കുന്ന ഏകദിന മത്സരങ്ങള്‍ക്ക് അനുവാദം നല്‍കിയെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കാണികള്‍ക്ക് പ്രവേശനം നല്‍കാനാകില്ലെന്ന് ബിസിസിഐയോട് അറിയിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍ പത്രക്കുറിപ്പില്‍ കാര്യം അറിയിച്ചത്. നാലാം ടെസ്റ്റിന് ശേഷം അഹമ്മദാബാദിലെ അഞ്ച് ടി20 മത്സരങ്ങള്‍ക്ക് ശേഷമാകും ഇംഗ്ലണ്ടും ഇന്ത്യയും ഏകദിനങ്ങള്‍ക്കായി പൂനെയിലേക്ക് യാത്രയാകുന്നത്.

പൂനെയില്‍ പോരിനൊരുങ്ങി ഇന്ത്യയും വിന്‍ഡീസും, ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

വിശാഖപട്ടണത്ത് ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതിലെ പിഴവ് തിരുത്തി കോഹ്‍ലി. ഇന്ന് പൂനെയില്‍ വിന്‍ഡീസിനെതിരെ ബൗളിംഗാണ് ടോസ് നേടി ഇന്ത്യന്‍ നായകന്‍ കോഹ്‍ലി തിരഞ്ഞെടുത്തത്. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ ടീമില്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ടീമിലേക്ക് എത്തുന്നു. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് പകരമാണ് ഇരുവരും എത്തുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പകരം ഖലീല്‍ അഹമ്മദും ടീമിലെത്തുന്നു.

വിന്‍ഡീസ് നിരയില്‍ ഒരു മാറ്റമുണ്ട്. ദേവേന്ദ്ര ബിഷുവിനു പകരം ഫാബിയന്‍ അല്ലെന്‍ ടീമില്‍ എത്തും. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അല്ലെന്‍.

വിന്‍ഡീസ്: ചന്ദ്രപോള്‍ ഹേംരാജ്, കീറന്‍ പവല്‍, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, മര്‍ലന്‍ സാമുവല്‍സ്, റോവ്മന്‍ പവല്‍, ഫാബിയന്‍ അല്ലെന്‍, ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, കെമര്‍ റോച്ച്‌, ഒബൈദ് മക്കോയ്

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, അമ്ബാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, യൂസുവേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്.

 

ഐപിഎല്‍ രണ്ട് പ്ലേ ഓഫുകള്‍ പൂനെയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍ ബിസിസിഐയോട് രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ പൂനെയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി. കുറേ ഏറെക്കാലമായി ഐപിഎലില്‍ കണ്ട് വരുന്ന ഒരു പ്രവണതയാണ് തങ്ങളെ കത്തെഴുതാന്‍ പ്രേരിപ്പിക്കുന്നതാണെന്നാണ് കത്തില്‍ എംസിഎ പ്രസിഡന്റ് അഭേ ആപ്തേ പറയുന്നത്. തൊട്ട് മുന്‍ വര്‍ഷത്തെ റണ്ണേഴ്സ്-അപ്പ് ടീമിന്റെ ഹോം ഗ്രൗണ്ടിലാണ് എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 മത്സരങ്ങള്‍ നടക്കുന്നത്. ഇത്തവണ ഐപിഎലില്‍ ഇല്ലെങ്കിലും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍അപ്പ് ആണെന്നതിനാല്‍ പൂനെയില്‍ ഈ മത്സരങ്ങള്‍ നടത്തണമെന്നാണ് എംസിഎ ആവശ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ട് പൂനെയിലോ?

രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം തിരികെ ഐപിഎല്‍ മത്സരങ്ങള്‍ക്കായി എത്തുന്ന രാജസ്ഥാന്‍ റോയല്‍സിനു തങ്ങളുടെ ഹോം ഗ്രൗണ്ട് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ആയിട്ടില്ല. ജയ്പൂരാണ് തങ്ങളുടെ മുന്‍ഗണനയെങ്കിലും രാജസ്ഥാന്‍ ക്രിക്കറ്റ് അസോസ്സിയേഷനിലെ ചില കേസ് കോടതിയില്‍ ആയതിനാല്‍ തീരുമാനം ഒന്നും തന്നെ ആയിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. ജനുവരി 24നാണ് കേസ് കോടതി പരിഗണനയ്ക്കെടുക്കുന്നത്. അനുകൂല തീരുമാനം ആണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഹോം ഗ്രൗണ്ടായി ജയ്പൂര്‍ തന്നെ തീരുമാനിക്കും. അല്ലാത്ത പക്ഷം രാജസ്ഥാന്റെ ഹോം മത്സരങ്ങള്‍ക്കായി പൂനെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version