ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറഞ്ഞ് ക്വിന്റൺ ഡി കോക്ക്

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ച് ക്വിന്റൺ ഡി കോക്ക്. ടീമിന്റെ 113 റൺസ് തോല്‍വിയ്ക്ക് പിന്നാലെയാണ് ക്വിന്റൺ ടെസ്റ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം പ്രസ്താവന ഇറക്കിയത്.

54 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 3300 റൺസാണ് താരം നേടിയിട്ടുള്ളത്. പരിമിത ഓവര്‍ ക്രിക്കറ്റിൽ താന്‍ തുടര്‍ന്നും കളിക്കുമെന്നാണ് താരം അറിയിച്ചിട്ടുള്ളത്.

ക്വിന്റൺ ഡി കോക്ക് മടങ്ങിയെത്തുന്നു, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഏറ്റുമുട്ടുന്നു. ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി ക്വിന്റൺ ഡി കോക്ക് തിരികെ ടീമിലേക്ക് മടങ്ങി വരുന്നു. വിന്‍ഡീസിനെതിരെയുള്ള മത്സരത്തിന് മുമ്പ് മുട്ടുകുത്തി പ്രതിഷേധിക്കുവാന്‍ വിസ്സമ്മതിച്ച ഡി കോക്ക് പിന്നീട് മാപ്പപേക്ഷ നടത്തിയാണ് ടീമിലേക്ക് എത്തുന്നത്.

ഹെയിന്‍റിച്ച് ക്ലാസ്സന് പകരം ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് ക്വിന്റൺ ഡി കോക്ക് വരുമ്പോള്‍ ശ്രീലങ്കന്‍ നിരയിൽ മാറ്റമൊന്നുമില്ല.

ശ്രീലങ്ക : Kusal Perera(w), Pathum Nissanka, Charith Asalanka, Avishka Fernando, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Dushmantha Chameera, Maheesh Theekshana, Lahiru Kumara

ദക്ഷിണാഫ്രിക്ക : Temba Bavuma(c), Quinton de Kock(w), Rassie van der Dussen, Aiden Markram, Reeza Hendricks, David Miller, Dwaine Pretorius, Keshav Maharaj, Kagiso Rabada, Anrich Nortje, Tabraiz Shamsi

 

മുട്ടുകുത്താം, ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കണം, മാപ്പപേക്ഷയുമായി ക്വിന്റൺ ഡി കോക്ക്

ടി20 ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് മുട്ടുകുത്തി പ്രതിഷേധിക്കുവാന്‍ വിസമ്മതിച്ചതിന് ദക്ഷിണാഫ്രിക്കന്‍ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ക്വിന്റൺ ഡി കോക്ക് തന്റെ സഹ താരങ്ങളോടും മാപ്പ് പറഞ്ഞ് ക്വിന്റൺ ഡി കോക്ക്

ദക്ഷിണാഫ്രിക്കന്‍ ടീം മുട്ടുകുത്തി പ്രതിഷേധിക്കണമെന്നും മുമ്പ് അനുവദിച്ചത് പോലെ താരങ്ങള്‍ക്ക് അവരുടെ രീതിയിലുള്ള പ്രതിഷേധം പാടില്ലെന്നുമുള്ള നിലപാട് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് വിന്‍ഡീസിനെതിരെയുള്ള മത്സരത്തിന് മുമ്പ് അറിയിച്ചതിനെത്തുടര്‍ന്നാണ് ആ തീരുമാനത്തോട് യോജിക്കാനാകാതെ ക്വിന്റൺ ഡി കോക്ക് മത്സരത്തിൽ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ചത്.

തന്റെ പെരുമാറ്റം ആരെയും അപമാനിക്കുവാന്‍ വേണ്ടിയുള്ളതല്ലെന്നും പ്രത്യേകിച്ച് വിന്‍ഡീസ് ടീമിനെതിരെ അല്ലെന്നും ഒരു അന്താരാഷ്ട്ര നീക്കം വരുന്നതിന് മുമ്പ് ഒരു മിക്സഡ് റേസ് കുടുംബത്തിൽ നിന്ന് വരുന്ന തനിക്ക് ബ്ലാക്ക് ലൈഫ് മാറ്റേഴ്സ് എന്നത് ജനിച്ച അന്ന് മുതല്‍ ഉള്ള സമീപനമാണെന്നും ക്വിന്റൺ പറഞ്ഞു.

Quintonstatement1

തന്റെ അധികാരങ്ങളും അവകാശങ്ങളും എടുത്ത് കളഞ്ഞതായാണ് തനിക്ക് കര്‍ക്കശമായ നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ തോന്നിയതെന്നും ക്വിന്റൺ ഡി കോക്ക് വ്യക്തമാക്കി. താന്‍ തന്റെ ടീമംഗങ്ങളെ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നുവെന്നും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കുക എന്നത് താന്‍ എന്നും ഇഷ്ടപ്പെടുന്ന കാര്യമാണെന്നും ഡി കോക്ക് സൂചിപ്പിച്ചു.

ഓപ്പണര്‍മാരൊഴികെ ആരും തിളങ്ങിയില്ല, മികച്ച തുടക്കം കളഞ്ഞ് കുളിച്ച് മുംബൈ ഇന്ത്യന്‍സ്

മികച്ച തുടക്കം മുതലാക്കാനാകാതെ മുംബൈ ഇന്ത്യന്‍സ്. ക്വിന്റൺ ഡി കോക്കും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 78 റൺസ് നേടിയ ശേഷം തുടരെ വിക്കറ്റുകളും ബൗണ്ടറി വിട്ടുകൊടുക്കാതെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളര്‍മാര്‍ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് മുംബൈ നേടിയത്.

സുനിൽ നരൈന്‍ രോഹിത ശര്‍മ്മയെ(33) പുറത്താക്കിയപ്പോള്‍ 55 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിന്റെയും സൂര്യകുമാര്‍ യാദവിന്റെയും വിക്കറ്റുകളുമായി പ്രസിദ്ധ് കൃഷ്ണയും മുംബൈയ്ക്ക് തിരിച്ചടിയേകി. അവസാന ഓവറുകളിൽ കീറൺ പൊള്ളാര്‍ഡ് അടിച്ച് തകര്‍ത്താണ് മുംബൈയെ 150ന് അടുത്തുള്ള സ്കോറിലേക്ക് എത്തിച്ചത്. അവസാന ഓവറിൽ പൊള്ളാര്‍ഡ് പുറത്താകുമ്പോള്‍ മുംബൈ 149 റൺസായിരുന്നു. 15 പന്തിൽ 21 റൺസാണ് മുംബൈ നേടിയത്.

പ്രസിദ്ധ് കൃഷ്ണയും ലോക്കി ഫെര്‍ഗൂസണും രണ്ട് വീതം വിക്കറ്റ് നേടി കൊല്‍ക്കത്ത ബൗളര്‍മാരിൽ തിളങ്ങിയപ്പോള്‍ സുനിൽ നരൈനും വരുൺ ചക്രവര്‍ത്തിയും റൺ വിട്ട് നല്‍കാതെ പന്തെറിയുകയായിരുന്നു. നരൈന് ഒരു വിക്കറ്റ് ലഭിച്ചു.

കൂറ്റന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി മലനും ഡി കോക്കും

അയര്‍ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ മികച്ച സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. ജാന്നേമന്‍ മലനും ക്വിന്റൺ ഡി കോക്കും നേടിയ ശതകങ്ങളുടെ ബലത്തിലാണ് 346 റൺസ് ദക്ഷിണാഫ്രിക്ക നേടിയത്. ഒന്നാം വിക്കറ്റിൽ 225 റൺസാണ് ക്വിന്റൺ ഡി കോക്കും മലനും ചേര്‍ന്ന് നേടിയത്. ഡി കോക്ക് 91 പന്തിൽ 120 റൺസ് നേടിയപ്പോള്‍ റാസ്സി വാന്‍ ഡെര്‍ ഡൂസന്റെ വിക്കറ്റാണ് രണ്ടാമത് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

81 റൺസ് രണ്ടാം വിക്കറ്റിൽ മലനോടൊപ്പം നേടിയ ശേഷമാണ് 30 റൺസ് നേടിയ റാസ്സി പുറത്തായത്. 4 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മലന്‍ പുറത്താകാതെ 177 റൺസ് നേടി. അയര്‍ലണ്ടിന് വേണ്ടി ജോഷ്വ ലിറ്റിൽ രണ്ട് വിക്കറ്റ് നേടി.

അടിച്ച് തകര്‍ത്ത് മാര്‍ക്രമും ഡി കോക്കും, മികച്ച സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക

ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ ടെംബ ബാവുമയെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ക്വിന്റൺ ഡി കോക്ക് – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് തകര്‍ത്തടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍. രണ്ടാം വിക്കറ്റിൽ 128 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

42 പന്തിൽ 60 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെ പുറത്താക്കി ഫിഡൽ എഡ്വേര്‍ഡ്സ് തന്റെ രണ്ടാം വിക്കറ്റ് നേടി. എയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റും അധികം വൈകാതെ വിന്‍ഡീസിന് നഷ്ടമായി. 48 പന്തിൽ 4 സിക്സ് സഹിതം 70 റൺസാണ് മാര്‍ക്രം നേടിയത്. ഒബേദ് മക്കോയിക്കാണ് വിക്കറ്റ്.

ഡേവിഡ് മില്ലര്‍ 18 റൺസ് നേടി ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റ് നഷ്ടത്തിൽ 168 റൺസിലേക്ക് എത്തിച്ചു.

തകര്‍പ്പന്‍ ഇന്നിംഗ്സുമായി ക്വിന്റൺ ഡി കോക്ക്, മൂന്നാം ടി20യിൽ 167 റൺസുമായി ദക്ഷിണാഫ്രിക്ക

വിന്‍ഡീസിനെതിരെ മൂന്നാം ടി20 മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 167 റൺസ്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. ഓപ്പണര്‍മാരായ ക്വിന്റൺ ഡി കോക്കും റീസ ഹെന്‍ഡ്രിക്സും ചേര്‍ന്ന് 4.1 ഓവറിൽ 42 റൺസ് നേടിയെങ്കിലും 17 റൺസ് നേടിയ ഹെന്‍ഡ്രിക്സിനെയും ടെംബ ബാവുമയെയും(1) ഒരേ ഓവറിൽ പുറത്താക്കി ഒബേദ് മക്കോയി വിന്‍ഡീസിന് മത്സരത്തിൽ തിരിച്ചുവരുവാന്‍ അവസരം നല്‍കുകായയിരുന്നു.

പിന്നീട് ഡി കോക്കിനൊപ്പം എയ്ഡന്‍ മാര്‍ക്രം 43 റൺസ് മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും 23 റൺസ് നേടിയ മാര്‍ക്രത്തിന്റെ വിക്കറ്റ് ഡ്വെയിന്‍ ബ്രാവോ നേടി. 9.4 ഓവറിൽ 87/3 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത് ഡി കോക്കിന്റെ അര്‍ദ്ധ ശതകം ആയിരുന്നു.

താരത്തിന് മികച്ച പിന്തുണയുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും മികവ് പുലര്‍ത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ 60 റൺസാണ് നേടിയത്. 51 പന്തിൽ 72 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെയും ‍ഡേവിഡ് മില്ലറിനെയും പുറത്താക്കി ബ്രാവോ തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റും നേടി.

51 പന്തിൽ 72 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെയും ‍ഡേവിഡ് മില്ലറിനെയും പുറത്താക്കി ബ്രാവോ തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റും നേടി. അധികം വൈകാതെ ജോര്‍ജ്ജ് ലിന്‍ഡേയെയും 32 റൺസ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസനെയും 19ാം ഓവറിൽ പുറത്താക്കി മക്കോയി മത്സരത്തിൽ നാല് വിക്കറ്റ് നേടി.

വാര്‍ണര്‍ക്കും സ്റ്റോയിനിസിനും പകരക്കാരായി കോൺവേയും ക്വിന്റണ്‍ ഡി കോക്കും ദി ഹണ്ട്രെഡിലേക്ക്

ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന സീസണിൽ നിന്ന് പിന്മാറിയ ഓസ്ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍ക്കും മാര്‍ക്കസ് സ്റ്റോയിനിസിനും പകരക്കാരെ കണ്ടെത്തി സത്തേൺ ബ്രേവ്. ഇരുവര്‍ക്കും പകരം ന്യൂസിലാണ്ടിന്റെ ഡെവൺ കോൺവേയെയും ക്വിന്റണ്‍ ഡി കോക്കിനെയും ആണ് ഫ്രാഞ്ചൈസി കരാറിലെത്തിച്ചിരിക്കുന്നത്.

ഇരു താരങ്ങളും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ആന്‍ഡ്രേ റസ്സലാണ് ടീമിന്റെ മറ്റൊരു വിദേശ താരം.

എല്‍ഗാറിന് പിന്നാലെ ഡി കോക്കിനും അര്‍ദ്ധ ശതകം, ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട നിലയിൽ

ലഞ്ചിന് പിരിയുമ്പോള്‍ 44/3 എന്ന നിലയിൽ നിന്ന് ഒന്നാം ദിവസം 218/5 എന്ന നിലയിൽ അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും ക്വിന്റൺ ഡി കോക്കും നേടിയ അര്‍ദ്ധ ശതകങ്ങളുമാണ് ടീമിന് പ്രതിസന്ധി ഘട്ടം തരണം ചെയ്യുവാന്‍ സഹായിച്ചത്.

അഞ്ചാം വിക്കറ്റിൽ 79 റൺസ് നേടിയ ശേഷമാണ് എല്‍ഗാര്‍ – ഡി കോക്ക് കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ വിന്‍ഡീസിന് സാധിച്ചത്. കൈല്‍ മയേഴ്സിനായിരുന്നു വിക്കറ്റ്. 77 റൺസാണ് എൽഗാര്‍ നേടിയത്. ക്വിന്റൺ ഡി കോക്ക് 59 റൺസ് നേടി ക്രീസിലുണ്ട് ഒപ്പം രണ്ട് റൺസുമായി വിയാന്‍ മുള്‍ഡറാണുള്ളത്.

വിന്‍ഡീസിന് വേണ്ടി ഷാനൺ ഗബ്രിയേൽ രണ്ട് വിക്കറ്റ് നേടി. കെമര്‍ റോച്ച്, കൈല്‍ മയേഴ്സ്, ജെയ്ഡന്‍ സീൽസ് എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.

ശതകത്തിന് ശേഷമുള്ള ആഘോഷത്തെക്കുറിച്ച് ക്വിന്റൺ ഡി കോക്ക്

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഇന്നിംഗ്സിൽ 141 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്ക് 225 റൺ‍സിന്റെ ലീഡാണ് നേടിക്കൊടുത്തത്. താരം പുറത്താകാതെ നേടിയ ഈ സ്കോര്‍ താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു. തനിക്ക് അത് അഭിമാന നിമിഷമാണെന്നും ടീമിനെ മികച്ച നിലയിലേക്ക് നയിക്കാനായതിൽ സന്തോഷമുണ്ടെന്നും ഡി കോക്ക് വ്യക്തമാക്കി.

മത്സരത്തിൽ ഇന്നിംഗ്സിനും 63 റൺസിനുമാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. റണ്ണെടുക്കുന്നതിന് മുമ്പ് ക്യാപ്റ്റന്‍ ഡീൻ എല്‍ഗാറിനെ നഷ്ടമായെങ്കിലും ആതിഥേയരെ ആദ്യ ഇന്നിംഗ്സിൽ 97 റൺസിന് പുറത്താക്കിയ മേധാവിത്വം ദക്ഷിണാഫ്രിക്ക നേടിയിരുന്നു. പിന്നീട് എയ്ഡന്‍ മാര്‍ക്രം, റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ എന്നിവര്‍ക്കൊപ്പം ഡി കോക്കിന്റെ കൂറ്റന്‍ ഇന്നിംഗ്സ് കൂടിയായപ്പോള്‍ മത്സരത്തിൽ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡും അതിന്റെ ബലത്തിൽ വിജയവും ടീം സ്വന്തമാക്കി.

തന്റെ ആറാം ശതകത്തിന് ശേഷമുള്ള ആഘോഷം അഫ്ഗാനിസ്ഥാനിൽ പോസ്റ്റിംഗ് ചെയ്യപ്പെട്ട തന്റെ ഒരു സുഹൃത്തിന് വിരലിന് വെടിയേറ്റ് വിരൽ നഷ്ടമാകുവാന്‍ ഇടയാക്കിയിരുന്നുവെന്നും. താന്‍ എന്നെങ്കിലും ഒരു നേട്ടം സ്വന്തമാക്കിയാൽ അത് ആ സുഹൃത്തിന് സമര്‍പ്പിക്കാമെന്ന് പറ‍ഞ്ഞിരുന്നുവെന്നും ക്വിന്റൺ വ്യക്തമാക്കി.

ഡി കോക്കിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ 322 റൺസുമായി ദക്ഷിണാഫ്രിക്ക, രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസിന്റെ 4 വിക്കറ്റ് നഷ്ടം

സെയിന്റ് ലൂസിയയിൽ വലിയ തോല്‍വിയിലേക്ക് നീങ്ങി വെസ്റ്റിന്‍ഡീസ്. ആദ്യ ഇന്നിംഗ്സിൽ 97 റൺസിന് പുറത്തായ ടീം രണ്ടാം ഇന്നിംഗ്സിൽ 82/4 എന്ന നിലയിലാണ്. നേരത്തെ ദക്ഷിണാഫ്രിക്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 322 റൺസ് നേടിയിരുന്നു. 225 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ടീം നേടിയത്.

ക്വിന്റൺ ഡി കോക്ക് പുറത്താകാതെ നിന്ന് നേടിയ 141 റൺസിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഈ സ്കോര്‍. വിന്‍ഡീസ് ബൗളര്‍മാരിൽ ജേസൺ ഹോള്‍ഡര്‍ നാലും ജെയ്ഡന്‍ സീൽസ് മൂന്നും വിക്കറ്റ് നേടി. കെമര്‍ റോച്ച് രണ്ടും വിക്കറ്റ് നേടി.

വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സും ആദ്യ ഇന്നിംഗ്സിന് സമാനമായി തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 51/4 എന്ന നിലയിലേക്ക് വീണ ടീമിനെ റോഷ്ടൺ ചേസും ജെര്‍മൈന്‍ ബ്ലാക്ക്വുഡും അ‍‍ഞ്ചാം വിക്കറ്റിൽ 31 റൺസ് നേടി മുന്നോട്ട് നയിക്കുകയായിരുന്നു.

ചേസ് 21 റൺസും ബ്ലാക്ക്വുഡ് 10 റൺസുമാണ് നേടിയിട്ടുള്ളത്. വിന്‍ഡസിന് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍റിച്ച് നോര്‍ക്കിയയും കാഗിസോ റബാഡയും രണ്ട് വീതം വിക്കറ്റ് നേടി.

ദക്ഷിണാഫ്രിക്കയുടെ ലീഡ് നൂറ് കടന്നു

സെയിന്റ് ലൂസിയയിൽ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെ നഷ്ടമായെങ്കിലും കൂടുതൽ നഷ്ടമില്ലാതെ ഉച്ച ഭക്ഷണം വരെ ടീമിനെ എത്തിച്ച് ക്വിന്റണ്‍ ഡി കോക്കും വിയാന്‍ മുള്‍ഡറും.

46 റൺസ് നേടിയ ഡൂസ്സെനെ ജേസൺ ഹോള്‍ഡര്‍ ആണ് പുറത്താക്കിയത്. ആറാം വിക്കറ്റിൽ 43 റൺസാണ് ഡി കോക്ക് – മുള്‍ഡര്‍ കൂട്ടുകെട്ട് നേടിയത്. 205/5 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 108 റൺസിന്റെ ലീഡാണുള്ളത്. 44 റൺസുമായി ക്വിന്റണ്‍ ഡി കോക്കും 21 റൺസ് നേടി വിയാന്‍ മുൾഡറുമാണ് ക്രീസിലുള്ളത്.

Exit mobile version