CSK ബാറ്റിംഗിൽ പതറി, ആകെ 167 റൺസ്, ധോണി ഇറങ്ങിയത് ഒമ്പതാമനായി

ചെന്നൈ സൂപ്പർ കിങ്സിന് (CSK) ബാറ്റിംഗ് പരാജയം. ഇന്ന് പഞ്ചാബ് കിംഗ്സിന് എതിരെ ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ 150 റൺസ് എടുക്കാൻ മാത്രമേ ആയുള്ളൂ. മുൻനിര ബാറ്റർമാർക്ക് ആർക്കും ഉയർന്ന സ്കോർ കണ്ടെത്താനാവാത്തതാണ് ചെന്നൈ സൂപ്പർ കിങ്സിന് ഇന്ന് തിരിച്ചടിയായത്.

രഹാനെ ഒമ്പതു റൺസും ശിവം ദൂബെ ഡെക്കിലും പുറത്തായി. 32 റൺസ് എടുത്ത റുതുരാജിനും 30 റൺസ് എടുത്ത മിച്ചലിനും നല്ല തുടക്കം ലഭിച്ചു എങ്കിലും അത് മുതലെടുത്ത് വലിയ സ്കോറിലേക്ക് പോകാൻ ഇരുവർക്കും ആയില്ല. മൊയീൻ അലി 17, സാന്റ്നർ 10 എന്നിവരും നിരാശപ്പെടുത്തി.

അവസാനം ശർദുൽ താക്കൂറും ജഡേജയും ചേർന്ന് ചെന്നൈയെ 150ൽ എത്തിച്ചു‌. ജഡേജ 26 പന്തിൽ നിന്ന് 43 റൺസും ശർദുൽ 11 പന്തിൽ 17 റൺസും എടുത്തു. ഒമ്പതാമനായി ഇറങ്ങിയ ധോണി ഇന്ന് ആദ്യ ബോളിൽ ഡക്ക് ആയി.

പഞ്ചാബിനായി ഹർഷൽ പട്ടേലും രാഹുൽ ചാഹറും 3 വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് 2ഉം സാം കറൻ ഒരു വിക്കറ്റും വീഴ്ത്തി.

ആറ് വര്‍ഷമായി കളിക്കുന്നു, അതിനാൽ തന്നെ ഇതിഹാസങ്ങള്‍ക്കെതിരെ പന്തെറിയുമ്പോള്‍ സമ്മര്‍ദ്ദമില്ല – ഹര്‍പ്രീത് ബ്രാര്‍

ഐപിഎലില്‍ താന്‍ ആറ് വര്‍ഷമായി കളിക്കുന്നതാണെന്നും അതിനാൽ തന്നെ തന്റെ ആത്മവിശ്വാസം ഉയര്‍ന്ന നിലയിലാണെന്നും ഇപ്പോള്‍ ഈ ഇതിഹാസങ്ങള്‍ക്കെതിരെ പന്തെറിയുമ്പോള്‍ സാധാരണ പോലെയാണ് തോന്നുന്നതെന്നും പറഞ്ഞ് പഞ്ചാബ് സ്പിന്നര്‍ ഹര്‍പ്രീത് ബ്രാര്‍. ഇന്നലെ ഐപിഎലില്‍ ചെന്നൈ – പഞ്ചാബ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ബ്രാറിനെ ആയിരുന്നു.

തന്റെ നാലോവറിൽ വെറും 17 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റാണ് ബ്രാര്‍ നേടിയത്. രഹാനെയെയും ശിവം ദുബേയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഹര്‍പ്രീത് സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ രാഹുല്‍ ചഹാറും മികച്ച രീതിയിൽ പന്തെറിയുകയായിരുന്നു. 16 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റാണ് ചഹാര്‍ നേടിയത്.

ചെന്നൈയിൽ വന്ന് വിസിലടിച്ച് പഞ്ചാബ് കിംഗ്സ്!! നിർണായക വിജയം

ഇന്ന് നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പഞ്ചാബ് കിംഗ്സ് നിർണായകമായ വിജയം നേടി. ചെന്നൈ സൂപ്പർ കിംഗ്സിനെ ചെന്നൈയിൽ വെച്ച് നടന്ന മത്സരത്തിൽ 6 വിക്കറ്റിനാണ് പഞ്ചാബ് തോൽപ്പിച്ചത്. ചെന്നൈ ഉയർത്തിയ 163 എന്ന ടാർഗറ്റ് ലക്ഷ്യം വെച്ചിറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ പെഅബ്സിമ്രനെ നഷ്ടമായെങ്കിലും അവർ ശക്തമായി തന്നെ കളിച്ചു. ബെയർസ്റ്റോയും റുസോയും ചേർന്ന് പഞ്ചാബിന് ശക്തമായ തുടക്കം നൽകി. ബെയർസ്റ്റോ 30 പന്തിൽ 46 റൺസ് എടുത്താണ് പുറത്തായത്. ഒരു സിക്സും ഏഴ് ഫോറും താരം അടിച്ചു.

റുസോ 20 പന്തിൽ 43 റൺസും എടുത്തു. രണ്ട് സിക്സും അഞ്ജു ഫോറും താരത്തിന്റെ ബാറ്റിൽ നിന്ന് ഒഴുകി. ഇതിനുശേഷം ചെന്നൈ സമ്മർദ്ദം ഉയർത്താൻ ശ്രമിച്ചു എങ്കിലും ശശാങ്ക് സിംഗും സാം കറനും ചേർന്ന് അവരെ അനായാസം വിജയത്തിലേക്ക് നയിച്ചു. ശശാങ്ക് 26 പന്തിൽ 25 റൺസ് എടുത്തും സാം കറൻ 20 പന്തിൽ 27 റൺസ് എടുത്തും പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 162/7 എന്ന സ്കോറിലൊതുക്കാൻ പഞ്ചാബ് കിംഗ്സിനായിരുന്നു. റുതുരാജ് ഗായക്വാഡ് അവസാന ഘട്ടത്തിൽ സ്കോറിംഗ് വേഗത്തിലാക്കുവാന്‍ ശ്രമിച്ചതൊഴിച്ചാൽ ഇന്ന് ഇറങ്ങിയ ചെന്നൈ ബാറ്റര്‍മാര്‍ക്കാര്‍ക്കും തന്നെ കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ മത്സരത്തിൽ സാധിച്ചില്ല.

അതിവേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ ഒരു ചെന്നൈ താരത്തിനും കഴിയാതെ പോയപ്പോള്‍ ഒന്നാം വിക്കറ്റിൽ റുതുരാജ് – അജിങ്ക്യ കൂട്ടുകെട്ട് 64 റൺസാണ് നേടിയത്. 24 പന്തിൽ 29 റൺസ് നേടിയ രഹാനെയെ ഹര്‍പ്രീത് ബ്രാര്‍ പുറത്താക്കിയപ്പോള്‍ റൺ റേറ്റ് ഉയര്‍ത്തുവാന്‍ എത്തിയ ശിവം ദുബേ ഗോള്‍ഡന്‍ ഡക്ക് ആകുകയായിരുന്നു. രവീന്ദ്ര ജഡേജയെ രാഹുല്‍ ചഹാര്‍ പുറത്താക്കുമ്പോള്‍ ചെന്നൈ 9.5 ഓവറിൽ 70/3 എന്ന നിലയിലായിരുന്നു.

റുതുരാജും സമീര്‍ റിസ്വിയും ചേര്‍ന്ന് നാലാം വിക്കറ്റിൽ 37 റൺസ് നേടിയപ്പോള്‍ 21 റൺസ് നേടിയ റിസ്വിയെ കാഗിസോ റബാഡ പുറത്താക്കി. 16 ഓവര്‍ പിന്നിടുമ്പോള്‍ 111/4 എന്ന നിലയിലായിരുന്ന ചെന്നൈ സാം കറന്‍ എറിഞ്ഞ അടുത്ത ഓവറിൽ 20 റൺസാണ് നേടിയത്. ഗായക്വാഡ് രണ്ട് സിക്സും ഒരു ഫോറുമാണ് നേടിയത്. 18ാം ഓവറിൽ അര്‍ഷ്ദീപിനെ മോയിന്‍ അലി ഒരു സിക്സും ഒരു ഫോറും പറത്തിയപ്പോള്‍ ഓവറിലെ അഞ്ചാം പന്തിൽ ഗായക്വാഡിനെ താരം പുറത്താക്കി.

ഈ കൂട്ടുകെട്ട് 15 പന്തിൽ 38 റൺസാണ് നേടിയത്. റുതുരാജ് 48 പന്തിൽ 62 റൺസ് നേടി പുറത്തായി. തൊട്ടടുത്ത ഓവറിൽ രാഹുല്‍ ചഹാര്‍ മോയിന്‍ അലിയുടെ വിക്കറ്റും നേടി. 9 പന്തിൽ 15 റൺസാണ് മോയിന്‍ അലി നേടിയത്. അവസാന ഓവറിൽ ഒരു ഫോറും സിക്സും നേടിയ ധോണി ഈ ഐപിഎലില്‍ ആദ്യമായി പുറത്തായി എന്ന സവിശേഷത കൂടി ഈ മത്സരത്തിലുണ്ടായി.

11 പന്തിൽ 14 റൺസ് നേടിയ ധോണി റണ്ണൗട്ടായപ്പോള്‍ ചെന്നൈയുടെ ഇന്നിംഗ്സ് 162/7 എന്ന സ്കോറിൽ അവസാനിച്ചു.

ചരിത്രം വഴിമാറി!! KKR-ന് എതിരെ 262 ചെയ്സ് ചെയ്ത് പഞ്ചാബ് കിംഗ്സ്!!

ഐപിഎല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്‌സിന് ചരിത്ര വിജയം. ടി20 ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്സിനാണ് ഇന്ന് ഈഡൻ ഗാർഡൻ സാക്ഷ്യം വഹിച്ചത്. റൺ ഒഴുകിയ ദിവസത്തിൽ കൊൽക്കത്ത ഉയർത്തിയ 262 എന്ന വലിയ സ്കോർസ് ചെയ്ത് പഞ്ചാബ് കിംഗ്സ് 8 വിക്കറ്റിന്റെ വിജയം ആണ് നേടിയത്.

പഞ്ചാബിന് ഇന്ന് മികച്ച തുടക്കമാണ് അവരുടെ ഓപ്പണർമാർ നൽകിയത്. പ്രബ്സിമ്രാൻ 20 പന്തിൽ 54 റൺസ് ആണ് അടിച്ചു കൂട്ടിയത്. ആദ്യ 6 ഓവറിൽ ബെയർസ്റ്റോയും പ്രബ്സിമ്രാനും കൂടി 93 റൺസ് അടിച്ചുകൂട്ടി. ഐപിഎൽ ചരിത്രത്തിൽ പഞ്ചാബിന്റെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ ആണിത്. ആദ്യ വിക്കറ്റ് പോയ ശേഷം ബെയിർസ്റ്റോയും റിലി റുസൊയും ആക്രമണം തുടർന്നു.

12 ഓവറിലേക്ക് അവർ 173 റൺസ് എടുത്തു. അവസാന 8 ഓവറിൽ 89 റൺസ് ആയിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. അത് 6 ഓവറിൽ 66 ആയി കുറഞ്ഞു. 16 പന്തിൽ നിന്ന് 26 അടിച്ച റിലി റുസോയെ അവർക്ക് നഷ്ടമായി. പിറകെ വന്ന അശുതോഷും ആക്രമിച്ചു കളിച്ചു.

ബെയ്ർ സ്റ്റോ 45 പന്തിൽ സെഞ്ച്വറിയിൽ എത്തി. അവസാന 3 ഓവറിൽ പഞ്ചാബിന് 34 റൺസ് മാത്രമെ ജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. ഹർഷിത് എറിഞ്ഞ 18ആം ഓവറിൽ തുടക്കത്തിൽ തന്നെ 2 സിക്സ് അടിച്ച് ശശാങ്ക് അർധ സെഞ്ച്വറി പൂർത്തിയാക്കി. 23 പന്തിലേക്ക് ശശാങ്ക് 50 കടന്നു. 18ആം ഓവർ കഴിഞ്ഞപ്പോൾ 2 ഓവറിൽ ജയിക്കാൻ വേണ്ടത് വെറും 9 റൺസ്.

ശശാങ്ക് ആകെ 28 പന്തിൽ 68 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 8 സിക്സും 2 ഫോറും ശശാങ്ക് അടിച്ചു. ബെയർസ്റ്റോ 48 പന്തിൽ 108 റൺസുമായും പുറത്താകാതെ നിന്നു. 9 സിക്സും 8 ഫോറും ബെയർ സ്റ്റോ അടിച്ചു.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 261 എന്ന കൂറ്റൻ സ്കോർ ആണ് അടിച്ചത്. ഈഡൻ ഗാർഡനിലെ ടി20യിലെ ഏറ്റവും ഉയർന്ന സ്കോർ ആണ് ഇത്. ഓപ്പണർമാരായ സുനിൽ നരൈനും ഹിൽ സാൾട്ടും നൽകിയ മികച്ച തുടക്കമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കരുത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 10.3 ഓവറിൽ 138 റൺസ് ആണ് അടിച്ചുകൂട്ടിയത്.

സീസണിലെ തന്റെ മൂന്നാം ഫിഫ്റ്റി അടിച്ച സുനിൽ നരൈൻ 32 പന്തിൽ നിന്ന് 71 റൺസ് ആണ് അടിച്ചത്. നാല് സിക്സും ഒമ്പത് ഫോറും സുനിൽ നരൈന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ഫിൽ സാൾട്ട് ആകട്ടെ 37 പന്തിൽ 75 റൺസും അടിച്ചു. 6 സിക്സും ആറ് ഫോറും ആ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

പിറകെ വന്ന റസർ 12 പന്തിൽ 24 റൺസ് എടുത്തു. 15 ഓവറിലേക്ക് കൊൽക്കത്ത 200 റൺസ് കടന്നു. ഇതു കഴിഞ്ഞ് ശ്രേയർ അയ്യറും വെങ്കിടേഷ് അയ്യറും ചേർന്ന് വെടിക്കെട്ട് നടത്തി. ശ്രേയസ് അയ്യർ 10 പന്തിൽ 28 റൺസ് അടിച്ചു. വെങ്കിടേഷ് അയ്യർ 23 പന്തിൽ 39 റൺസ് എടുത്ത് പുറത്തായി.

ഈഡൻ ഗാർഡനിലെ റെക്കോർഡ് സ്കോർ!! 261 അടിച്ച് KKR!!

പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (KKR) വിളയാട്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 261 എന്ന കൂറ്റൻ സ്കോർ ആണ് അടിച്ചത്. ഈഡൻ ഗാർഡനിലെ ടി20യിലെ ഏറ്റവും ഉയർന്ന സ്കോർ ആണ് ഇത്. ഓപ്പണർമാരായ സുനിൽ നരൈനും ഹിൽ സാൾട്ടും നൽകിയ മികച്ച തുടക്കമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കരുത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 10.3 ഓവറിൽ 138 റൺസ് ആണ് അടിച്ചുകൂട്ടിയത്.

സീസണിലെ തന്റെ മൂന്നാം ഫിഫ്റ്റി അടിച്ച സുനിൽ നരൈൻ 32 പന്തിൽ നിന്ന് 71 റൺസ് ആണ് അടിച്ചത്. നാല് സിക്സും ഒമ്പത് ഫോറും സുനിൽ നരൈന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ഫിൽ സാൾട്ട് ആകട്ടെ 37 പന്തിൽ 75 റൺസും അടിച്ചു. 6 സിക്സും ആറ് ഫോറും ആ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

പിറകെ വന്ന റസർ 12 പന്തിൽ 24 റൺസ് എടുത്തു. 15 ഓവറിലേക്ക് കൊൽക്കത്ത 200 റൺസ് കടന്നു. ഇതു കഴിഞ്ഞ് ശ്രേയർ അയ്യറും വെങ്കിടേഷ് അയ്യറും ചേർന്ന് വെടിക്കെട്ട് നടത്തി. ശ്രേയസ് അയ്യർ 10 പന്തിൽ 28 റൺസ് അടിച്ചു. വെങ്കിടേഷ് അയ്യർ 23 പന്തിൽ 39 റൺസ് എടുത്ത് പുറത്തായി.

പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകർച്ച, 142ന് പുറത്ത്

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്തിനെതിരെ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകർച്ച. ആരും വലിയ സ്കോർ കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെട്ട മത്സരത്തിൽ 20 ഓവറിൽ 142 റണ്ണിന് പഞ്ചാബ് ഓളൗട്ട് ആയി.

21 പന്തൽ 35 റൺസ് എടുത്ത് പ്രബ്സിമ്രനും, അവസാനം 12 പന്തിൽ 29 റൺസ് എടുത്ത ഹാർപ്രീത് ബ്രാർ എന്നിവർ മാത്രമാണ് കുറച്ചെങ്കിലും പഞ്ചാബനായി തിളങ്ങിയത്. ഗുജറാത്തിനായി സ്പിന്നർ സായ് കിഷോർ നാലു വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 33 റൺസ് വാങ്ങിയായിരുന്നു സായ് കിഷോർ നാലു വിക്കറ്റുകൾ വീഴ്ത്തിയത്.

നൂർ അഹമ്മദ്, മോഹിത് ശർന്ന എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അശുതോഷ് ശർമ്മ!! വാട്ട് എൻ ഇന്നിംഗ്സ്

ഇന്ന് പഞ്ചാബ് കിങ്സ് വിജയിച്ചിരുന്നു എങ്കിൽ ഒരൊറ്റ പേര് മാത്രമെ കേൾക്കുമായിരുന്നുള്ളൂ. അശുതോഷ് ശർമ്മ എന്ന പേര്. അത്ര മികച്ച ഇന്നിംഗ്സ് ആയിരുന്നു താരം കളിച്ചത്. എന്നാൽ ഇന്ന് പഞ്ചാബ് മുംബൈ ഇന്ത്യൻസിനോട് 9 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയത് കൊണ്ട് ആ പേര് ചിലപ്പോൾ വാഴ്ത്തപ്പെടില്ല. ഇന്ന് അശുതോഷ് കളിച്ച ഇന്നിംഗ്സ് കഴിഞ്ഞ ദിവസം ബട്ലർ രാജസ്ഥാൻ റോയൽസിനായി കളിച്ചതു പോലെ മനോഹരവും പ്രാധാന്യമുള്ളതും ആയിരുന്നു. പക്ഷെ താരത്തിന് ഫിനിഷിംഗ് ലൈനിലേക്ക് തന്റെ ടീമിനെ എത്തിക്കാൻ ആയില്ല.

പഞ്ചാബ് കിങ്സിനായി ഇന്ന് എട്ടാം സ്ഥാനത്ത് ഇറങ്ങിയ അശുതോഷ് കളി കൈവിട്ടെന്ന് പഞ്ചാബ് കരുതിയ സ്ഥലത്ത് നിന്നാണ് കളിയിലേക്ക് ടീമിനെ തിരിച്ചുകൊണ്ടുവന്നത്.

193 എന്ന വലിയ റൺ ചെയ്സ് ചെയ്ത പഞ്ചാബ് 9.2 ഓവറിൽ 77-6 എന്ന നിലയിൽ ഇരിക്കെ ആയിരിന്നു അശുതോഷ് കളത്തിൽ എത്തിയത്‌. തുടക്കത്തിൽ ശശാങ്കിനൊപ്പവും അതു കഴിഞ്ഞ് ബ്രാറിന്റെ ഒപ്പവും വലിയ കൂട്ടുകെട്ടുകൾ പടുത്തായിരുന്നു അശുതോഷിന്റെ പോരാട്ടം.

തന്റെ ആദ്യ ഫിഫ്റ്റിയും അശുതോഷ് ഇന്ന് നേടി. ആകെ 28 പന്തിൽ നിന്ന് 61 റൺസ് ആണ് അശുതോഷ് അടിച്ചത്. 7 സിക്സും 2 ഫോറും അശുതോഷ് നേടി. ഇതിൽ ബുമ്രയെ ഒരു സ്വീപ്പിലൂടെ സിക്സ് അടിച്ചതും ഉൾപ്പെടുന്നു.

ഇതാദ്യമായല്ല അശുതോഷ് പഞ്ചാബിനായി നല്ല പ്രകടനം നടത്തുന്നത്‌. ഈ സീസണിൽ അവസരം കിട്ടിയപ്പോൾ എല്ലാം അശുതോഷ് തിളങ്ങിയിരുന്നു. ഗുജറാത്തിന് എതിരെ 17 പന്തിൽ നിന്ന് 31 റൺസ്. സൺ റൈസേഴ്സിന് എതിരെ 15 പന്തിൽ 33, രാജസ്ഥാന് എതിരെ 16 പന്തിൽ 31 റൺസ് എന്നിങ്ങനെ അശുതോഷ് സ്കോർ ചെയ്തിരുന്നു.

ഡൊമസ്റ്റിക് ക്രിക്കറ്റ് റെയിൽവേസിനായി കളിക്കവെ 11 പന്തിൽ അർധ സെഞ്ച്വറി അടിച്ച് യുവരാജിന്റെ 12 പന്തിൽ ഫിഫ്റ്റി എന്ന റെക്കോർഡ് തകർത്ത താരമാണ് അശുതോഷ്. 25കാരനായ താരത്തിന്റെ ഐ പി എൽ സീസണാണ് ഇത്.

വെസ്റ്റിന്ത്യന്‍ കരുത്തിൽ സഞ്ജുവിന്റെ രാജസ്ഥാന്‍!!! പഞ്ചാബിനെതിരെ ഒരു പന്ത് അവശേഷിക്കെ വിജയം

ആവേശം അവസാനം വരെ വന്ന മത്സരത്തിൽ വിജയം നേടി രാജസ്ഥാന്‍ റോയൽസ്. ഇന്ന് 147 റൺസിൽ പഞ്ചാബിനെ ഒതുക്കുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിലൂടെ പഞ്ചാബ് കിംഗ്സ് മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ഒരു ഘട്ടത്തിൽ രാജസ്ഥാന്‍ മത്സരം കൈവിടുമെന്ന സ്ഥിതിയിൽ നിന്ന് ഹെറ്റ്മ്യര്‍ – റോവ്മന്‍ പവൽ കൂട്ടുകെട്ട് ടീമിനെ തിരികെ മത്സരത്തിലേക്ക് എത്തിച്ചുവെങ്കിലും പവൽ പുറത്തായത് ടീമിന് തിരിച്ചടിയായി.

എന്നാൽ ഷിമ്രൺ ഹെറ്റ്മ്യര്‍ അവസാന ഓവറിൽ നേടിയ രണ്ട് സിക്സുകള്‍ ഉള്‍പ്പെടെ 10 പന്തിൽ നിന്ന് 27 റൺസ് നേടി രാജസ്ഥാന്റെ 3 വിക്കറ്റ് വിജയം 19.5 ഓവറിൽ സാധ്യമാക്കി.

56 റൺസാണ് രാജസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റിൽ നേടിയത്. തനുഷ് കോട്ടിയനെ പുറത്താക്കി ലിയാം ലിവിംഗ്സ്റ്റൺ ആണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. 31 പന്തിൽ 24 റൺസായിരുന്നു കോട്ടിയന്‍ നേടിയത്. സഞ്ജുവും ജൈസ്വാളും രണ്ടാം വിക്കറ്റിൽ 26 റൺസ് കൂടി കൂട്ടിചേര്‍ത്തുവെങ്കിലും റബാഡ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 28 പന്തിൽ 39 റൺസ് നേടിയ ജൈസ്വാള്‍ ആണ് പുറത്തായത്.

തന്റെ സ്പെല്ലിലെ അവസാന ഓവറിൽ സഞ്ജു സാംസണെ പുറത്താക്കി കാഗിസോ റബാഡ തന്റെ സ്പെല്ലിൽ വെറും 18 റൺസ് വിട്ട് നൽകി 2 വിക്കറ്റ് നേടിയപ്പോള്‍ രാജസ്ഥാന്‍ 89/3 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ധ്രുവ് ജുറെലും റിയാന്‍ പരാഗും വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ പ്രയാസപ്പെട്ടപ്പോള്‍ മത്സരത്തിൽ അവസാന നാലോവറിൽ നിന്ന് രാജസ്ഥാന്‍ 43 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

സാം കറന്റെ ഓവറിൽ ലിയാം ലിവിംഗ്സ്റ്റണും കറന്‍ ഒരു റിട്ടേൺ ക്യാച്ചും നഷ്ടപ്പെടുത്തിയപ്പോള്‍ തനിക്ക് ലഭിച്ച ജീവന്‍ ദാനം മുതലാക്കുവാന്‍ റിയാന്‍ പരാഗിന് സാധിക്കാതെ പോയപ്പോള്‍ അടുത്ത ഓവറിൽ താരം 18 പന്തിൽ 23 റൺസ് നേടി പുറത്തായി.

അതേ ഓവറിൽ ധ്രുവ് ജുറൈലിനെ കോട്ട് ബിഹൈന്‍ഡ് ആയി അമ്പയര്‍ വിധിച്ചുവെങ്കിലും റിവ്യൂവിലൂടെ താരം ആ തീരുമാനം തെറ്റാണെന്ന് സ്ഥാപിക്കുകയായിരുന്നു. ഇതോടെ അവസാന മൂന്നോവറിലെ രാജസ്ഥാന്റെ ലക്ഷ്യം 34 റൺസായി മാറി.

അടുത്ത ഓവറിൽ ജുറൈൽ വലിയ ഷോട്ട് ഉതിര്‍ക്കുവാന്‍ ശ്രമിച്ചുവെങ്കിലും മികച്ചൊരു ക്യാച്ചിലൂടെ ശശാങ്ക് സിംഗ് താരത്തെ പിടിച്ചു പുറത്താക്കിയപ്പോള്‍ ഹര്‍ഷൽ പട്ടേൽ രാജസ്ഥാന്റെ അഞ്ചാം വിക്കറ്റ് നേടി. വെറും 6 റൺസായിരുന്നു ജുറൈലിന്റെ സ്കോര്‍. അതേ ഓവറിലെ അവസാന രണ്ട് പന്തുകളിൽ ഒരു ഫോറും സിക്സും നേടി ഷിമ്രൺ ഹെറ്റ്മ്യര്‍ ലക്ഷ്യം 12 പന്തിൽ 20 ആക്കി മാറ്റി.

സാം കറന്‍ എറിഞ്ഞ 19ാം ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തി റോവ്മന്‍ പവൽ രാജസ്ഥാന്റെ പക്ഷത്തേക്ക് കളി മാറ്റി. എന്നാൽ അടുത്ത പന്തിൽ പവലിനെ പുറത്താക്കി സാം കറന്‍ മത്സരം തിരികെ പഞ്ചാബ് പക്ഷത്തേക്ക് കൊണ്ടുവന്നു. 5 പന്തിൽ 11 റൺസായിരുന്നു റോവ്മന്‍ പവലിന്റെ സ്കോര്‍.

അതേ ഓവറിൽ കേശവ് മഹാരാജിന്റെ വിക്കറ്റും സാം കറന്‍ നേടിയതോടെ അവസാന ഓവറിൽ 10 റൺസായിരുന്നു രാജസ്ഥാന്‍ റോയൽസ് നേടേണ്ടിയിരുന്നത്. അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ മികച്ച യോര്‍ക്കര്‍ എറിഞ്ഞ റൺ വിട്ട് കൊടുക്കാതിരുന്ന അര്‍ഷ്ദീപിനെ മൂന്നാം പന്തിൽ സിക്സര്‍ പറത്തി ഷിമ്രൺ ഹെറ്റ്മ്യര്‍ ലക്ഷ്യം മൂന്ന് പന്തിൽ 4 ആക്കി മാറ്റി.

അടുത്ത പന്തിൽ രണ്ട് റൺസ് നേടി ഹെറ്റ്മ്യര്‍ ലക്ഷ്യം രണ്ട് പന്തിൽ രണ്ടാക്കി മാറ്റിയപ്പോള്‍ അഞ്ചാം പന്തിൽ സിക്സര്‍ പറത്തി ഹെറ്റ്മ്യര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

 

സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് പഞ്ചാബിന് എതിരെ, വിജയത്തിലേക്ക് തിരിച്ചുവരണം

സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്ന് ആറാം മത്സരത്തിന് ഇറങ്ങും. ഇന്ന് പഞ്ചാബ് കിംഗ്സ് ആണ് രാജസ്ഥാന്റെ എതിരാളികൾ. അവസാന മത്സരത്തിൽ പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് ഇന്ന് വിജയ വഴിയിലേക്ക് തിരികെ വരാൻ ആകും ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിൽ ബൗളിംഗ് പിഴവുകൾ ആയിരുന്നു രാജസ്ഥാന് തിരിച്ചടിയായത്.

ബർഗറും സന്ദീപും ഇന്ന് രാജസ്ഥാൻ ടീമിൽ തിരികെയെത്തും എന്ന് പ്രതീക്ഷിക്കുന്നു. യശസ്വി ജയ്സ്വാൾ ഫോമിൽ എത്താത്തതിന്റെ ആശങ്ക രാജസ്ഥാന് ഉണ്ട്. ജയ്സ്വാൾ ഫോമിൽ എത്തിയാൽ മാത്രമെ വലിയ സ്കോർ ഉയർത്താൻ രാജസ്ഥാന് ആകൂ. സഞ്ജു സാംസണും പരാഗും മാത്രമാണ് ഇതുവരെ രാജസ്ഥാൻ ബാറ്റർമാരിൽ സ്ഥിരതയാർന്ന കളി കാഴ്ചവെക്കുന്നത്.

എട്ടു പോയിന്റുമായി രാജസ്ഥാൻ തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത് ഉള്ളത്. അവർ കളിച്ച 5 മത്സരങ്ങളിൽ നാലു ജയിച്ചു. പഞ്ചാബ് കളിച്ച അഞ്ചിൽ ആകെ 2 മത്സരങ്ങൾ മാത്രമെ ജയിച്ചിട്ടുള്ളൂ. രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം ജിയോ സിനിമയിൽ കാണാം.

ശശാങ്ക് – അശുതോഷ് വെടിക്കെട്ടും മറികടന്ന് സൺറൈസേഴ്സിന് 2 റൺസ് വിജയം

പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് സൺ റൈസേഴ്സ് ഹൈദരാബാദ് മുന്നോട്ട്. ഇന്ന് 183 എന്ന ടാർഗറ്റ് ചെയ്സ് ചെയ്ത പഞ്ചാബ് കിങ്സിന് 180-6 റൺസ് എടുക്കാനെ ആയുള്ളൂ. വെറും 2 റൺസിന്റെ ജയമാണ് സൺ റൈസേഴ്സ് നേടിയത്. ഏഴാം വിക്കറ്റിൽ ശശാങ്കും അശുതോഷും പൊരുതി നോക്കി എങ്കിലും 2 റൺസിന്റെ കുറവിൽ അവർ പരാജയപ്പെട്ടു. അഞ്ചു മത്സരങ്ങൾക്ക് ഇടയിലെ സൺ റൈസേഴ്സിന്റെ മൂന്നാം വിജയമാണിത്. പഞ്ചാബിന്റെ മൂന്നാം പരാജയവും.

ഇന്ന് പഞ്ചാബിന്റെ തുടക്കം വളരെ മോശമായിരുന്നു. അവർ 20 റൺസ് എടുക്കുന്നതിന് ഇടയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 14 റൺസ് എടുത്ത ശിഖർ ധവാൻ, റൺ ഒന്നും എടുക്കാത്ത ബെയർ സ്റ്റോ, 4 റൺസ് എടുത്ത പ്രബ്ബ്ശിമ്രൻ എന്നിവരുടെ വിക്കറ്റുകൾ ആണ് പഞ്ചാബിന് നഷ്ടമായത്.

ഇതിനു ശേഷം സാം കറനും സിക്കന്ദർ റാസയും ചേർന്ന് പഞ്ചാബിനെ മുന്നോട്ട് നയിച്ചു. സാം കറൻ 22 പന്തിൽ 29 റൺസും റാസ 22 പന്തിൽ നിന്ന് 28 റൺസും എടുത്തു. ജിതേഷ് ശർമ്മ 19 റൺസ് മാത്രം എടുത്ത് വീണ്ടും നിരാശപ്പെടുത്തി.

ഇതുകഴിഞ്ഞ് കഴിഞ്ഞ മത്സരത്തിൽ ഹീറോ കൂട്ടുകെട്ടായ ശശാങ്കും അശുതോശും ഒരുമിച്ചു. ഇവർ ഒരുമിക്കുമ്പോൾ 27 പന്തിൽ നിന്ന് 69 റൺസ് ആയിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഇത് ഇരുവരും ചേർന്ന് 2 ഓവറിൽ 39 റൺസിൽ എത്തിച്ചു. നടരാജൻ എറിഞ്ഞ 19ആം ഓവറിൽ 10 റൺസ് മാത്രമെ വഴങ്ങിയുള്ളൂ. ഇതോടെ അവസാന ഓവറിൽ 29 എന്ന വലിയ ടാർഗറ്റ് വേണമെന്ന നിലയിലായി പഞ്ചാബ്‌.

ഉനദ്കട് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് അശുതോഷ് മിഡ് വിക്കറ്റിലൂടെ സിക്സ് പറത്തി‌. പിന്നെ തുടർച്ചയായി 2 വൈഡുകൾ വന്നു. രണ്ടാം പന്ത് അവസാനം എറിഞ്ഞപ്പോൾ അതും അശുതോഷ് സിക്സ് പറത്തി. ഇതോടെ 4 പന്തിൽ 15 റൺസ് മതി എന്നായി. മൂന്നാം പന്തിൽ 2 റൺസ്. 3 പന്തിൽ ജയിക്കാൻ 13 റൺസ്. നാലാം പന്തിലും 2 റൺസ്. ഇതോടെ 2 ഓവറിൽ 11 റൺസ് വേണം എന്നായി. വീണ്ടും ഒരു വൈഡ്‌. 2 പന്തിൽ 10 ആയി കുറഞ്ഞു. അടുത്ത പന്തിൽ ക്യാച്ച് മിസ്. ഒരു റൺ എടുത്തു. ഇതോടെ 1 പന്തിൽ 9 എന്നായി. സൺ റൈസേഴ്സ് വിജയം ഉറപ്പിച്ച നിമിഷം. അവസാനം പന്തിൽ ശശാങ്ക് സിക്സ് അടിച്ചു എങ്കിലും അത് മതിയായില്ല. സൺറൈസേഴ്സിന് 2 റൺസ് വിജയം.

ശശാങ്ക് 25 പന്തിൽ നിന്ന് 46 റൺസ് എടുത്തും അശുതോഷ് 15 പന്തിൽ 33 റൺസ് എടുത്തും പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിങ്സിന് എതിരെ 182 എന്ന പൊരുതാവുന്ന സ്കോർ ആണ് നേടിയത്. പ്രധാന ബാറ്റർമാർ പരാജയപ്പെട്ടവൾ മികച്ച ഒരു അർദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദിന്റെ രക്ഷകൻ ആയത്.

ആക്രമിച്ചു കളിച്ച നിതീഷ് 36 പന്തിൽ 74 റൺസ് എടുത്തു. അഞ്ച് സിക്സും 4 ഫോറും അടങ്ങിയതായിരുന്നു നിതീഷിന്റെ ഇന്നിംഗ്സ്. 21 റൺസ് എടുത്ത ട്രാവിസ് ഹെഡ് 16 അഭിഷേക് ശർമ്മ എന്നിവർക്ക് ഭേദപ്പെട്ട തുടക്കൻ കിട്ടിയെങ്കിലും ആ തുടക്കം മുതലെടുക്കാൻ ഹൈദരബാദിന് ആയില്ല. റണ്ണൊന്നും എടുക്കാതെ പുറത്തായ മാക്രം, ഒമ്പത് റൺസ് മാത്രം എടുത്ത ക്ലാസ്സെൻ എന്നിവർ പുറത്തായത് സൺ റൈസേഴ്സിനെ സമ്മർദ്ദത്തിലാക്കും എന്നാണ് പ്രതീക്ഷിച്ചത് എങ്കിലും നിതീഷിന്റെ മികച്ച ബാറ്റിംഗ് അവരെ മുന്നോട്ടേക്ക് തന്നെ നയിച്ചു.

അവസാനം അബ്ദുൽ സമദും ഷഹബാസും സൺറൈസേഴ്സിന്റെ സ്കോർ ഉയർത്താൻ മികച്ച സംഭാവന നൽകി‌. സമദ് 11 പന്തിൽ നിന്ന് 25 റൺസ് എടുത്തു 5 ഫോർ സമദ് അടിച്ചു. ഷഹബാസ് പഞ്ചാബ് കിംഗ്സിനായി അർഷ്ദീപ് 4 വിക്കറ്റ് വീഴ്ത്തി. ഹർഷൽ പട്ടേലും സാം കറനും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

വലിയ പേരുകൾ പതറിയപ്പോൾ സ്റ്റാർ ആയി നിതീഷ്, സൺ റൈസേഴ്സിന് മികച്ച സ്കോർ

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിങ്സിന് എതിരെ 182 എന്ന പൊരുതാവുന്ന സ്കോർ നേടി. പ്രധാന ബാറ്റർമാർ പരാജയപ്പെട്ടവൾ മികച്ച ഒരു അർദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദിന്റെ രക്ഷകൻ ആയത്.

ആക്രമിച്ചു കളിച്ച നിതീഷ് 36 പന്തിൽ 74 റൺസ് എടുത്തു. അഞ്ച് സിക്സും 4 ഫോറും അടങ്ങിയതായിരുന്നു നിതീഷിന്റെ ഇന്നിംഗ്സ്. 21 റൺസ് എടുത്ത ട്രാവിസ് ഹെഡ് 16 അഭിഷേക് ശർമ്മ എന്നിവർക്ക് ഭേദപ്പെട്ട തുടക്കൻ കിട്ടിയെങ്കിലും ആ തുടക്കം മുതലെടുക്കാൻ ഹൈദരബാദിന് ആയില്ല. റണ്ണൊന്നും എടുക്കാതെ പുറത്തായ മാക്രം, ഒമ്പത് റൺസ് മാത്രം എടുത്ത ക്ലാസ്സെൻ എന്നിവർ പുറത്തായത് സൺ റൈസേഴ്സിനെ സമ്മർദ്ദത്തിലാക്കും എന്നാണ് പ്രതീക്ഷിച്ചത് എങ്കിലും നിതീഷിന്റെ മികച്ച ബാറ്റിംഗ് അവരെ മുന്നോട്ടേക്ക് തന്നെ നയിച്ചു.

അവസാനം അബ്ദുൽ സമദും ഷഹബാസും സൺറൈസേഴ്സിന്റെ സ്കോർ ഉയർത്താൻ മികച്ച സംഭാവന നൽകി‌. സമദ് 11 പന്തിൽ നിന്ന് 25 റൺസ് എടുത്തു 5 ഫോർ സമദ് അടിച്ചു. ഷഹബാസ് പഞ്ചാബ് കിംഗ്സിനായി അർഷ്ദീപ് 4 വിക്കറ്റ് വീഴ്ത്തി. ഹർഷൽ പട്ടേലും സാം കറനും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

പഞ്ചാബ് കിംഗ്സിന്റെ കിടിലൻ ചെയ്സ്, ഒരു പന്ത് ശേഷിക്കെ വിജയം!!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരെ പഞ്ചാബ് കിംഗ്സിന് തകർപ്പൻ വിജയം. ഇന്ന് ഗുജറാത്ത് ഉയർത്തിയ 200 എന്ന വിജയലക്ഷ്യം 1 പന്ത് ശേഷിക്കെ ആണ് പഞ്ചാബ് മറികടന്നത്. ശശാങ്ക് സിംഗിന്റെയും അശുതോഷിന്റെയും ഗംഭീര ഇന്നിംഗ്സ് ആണ് അവർക്ക് ജയം നൽകിയത്. പഞ്ചാബിന്റെ സീസണിലെ രണ്ടാം വിജയമാണിത്.

ഇന്ന് അത്ര മികച്ച രീതിയിൽ അല്ല പഞ്ചാബ് അവരുടെ ചെയ്സ് ആരംഭിച്ചത്. ക്യാപ്റ്റൻ ധവാൻ ഒരു റൺ മാത്രം എടുത്ത് ഉമേഷ് യാദവിന്റെ പന്തിൽ പുറത്തായി‌. 22 റൺസ് എടുത്ത ബെയർസ്റ്റോയും 35 റൺസ് എടുത്ത പ്രബ്ശിമ്രനും പഞ്ചാബിനെ മുന്നോട്ട് നയിച്ചു എങ്കിലും കൃത്യമായ ഇടവേളകളിൽ പഞ്ചാബിന്റെ വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു.

സാം കറൻ 5 റൺസ് എടുത്തും 15 റൺസ് എടുത്ത സിക്കന്ദർ റാസയും നിരാശപ്പെടുത്തി. ശശാങ്ക് ആണ് പിന്നീട് പഞ്ചാബിന് പ്രതീക്ഷ നൽകിയത്. ശശാങ്ക് 25 പന്തിൽ നിന്ന് തന്റെ അർധ സെഞ്ച്വറിയിൽ എത്തി.

8 പന്തിൽ 16 റൺസ് എടുത്ത ജിതേഷും പഞ്ചാബിനെ ലക്ഷ്യത്തിന് അടുത്തേക്ക് എത്തിച്ചു. അവസാന 4 ഓവറിൽ 47 റൺസ് ആയിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. ഇമ്പാക്റ്റ് സബ്ബായി എത്തിയത അശുതോഷും പഞ്ചാബിനായി വേഗത്തിൽ റൺ കണ്ടെത്തി. ഒമർസായ് എറിഞ്ഞ 17ആം ഓവറിൽ 16 റൺസ് വന്നു. ഇതോടെ 2 ഓവറിൽ ജയിക്കാൻ 25 റൺസ് ആയി.

മോഹിത് എറിഞ്ഞ 19ആം ഓവറിലും റൺ ഒഴുകി. 18 റൺസ് വന്നു. ഇതോടെ അവസാന ഓവറിൽ ജയിക്കാൻ 7 റൺസ് മാത്രം. അവസാന ഓവർ എറിയാൻ എത്തിയത് ദർശൻ നാൽകണ്ടെ. ആദ്യ പന്തിൽ അശുതോഷിനെ പുറത്താക്കി. അശുതോഷ് 17 പന്തിൽ 31 റൺസ് എടുത്തു. 3 സിക്സും 1 ഫോറും അശുതോഷ് അടിച്ചു.

അടുത്ത പന്ത് വൈഡ്. ജയിക്കാ‌ൻ 5 പന്തിൽ 6 റൺസ്. ഹർപ്രീത് ബ്രാർ ആയിരുന്നു സ്ട്രൈക്കിൽ. അടുത്ത് പന്ത് ഡോട്ട്. 4 പന്തിൽ 6 എന്നായി. അടുത്ത പന്തിൽ സിംഗിൽ. 3 പന്തിൽ 5 റൺസ് എന്നായി. അടുത്ത പന്തിൽ ശശാഞ് ബൗണ്ടറി അടിച്ചു. സ്കോർ സമനിലയിൽ. 2 പന്തിൽ ജയിക്കാൻ ഒരു റൺ എന്നായി. ശശാങ്ക് പഞ്ചാബിനെ ഒരു പന്ത് ശേഷിക്കെ ജയത്തിൽ എത്തിച്ചു. ശശാങ്ക് 29 പന്തിൽ 61 റൺസ് എടുത്തു. 4 സിക്സും 6 ഫോറും ശശാങ്ക് അടിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് ആണ് എടുത്തത്. ക്യാപ്റ്റൻ ഗല്ലിന്റെ മികച്ച ഇന്നിങ്സിന്റെ ബലത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് നല്ല സ്കോറിൽ എത്തിയത്.

തുടക്കത്തിൽ 11 റൺസ് എടുത്ത സാഹയെ നഷ്ടമായി എങ്കിലും പിന്നീട് വില്യംസണുമായുൻ സായി സുദർശനമായും ചേർന്ന് മികച്ച കൂട്ടുകെട്ടുകൾ തീർത്ത് ഗിൽ ഗുജറാത്തിനെ നല്ല സ്കോറിലേക്ക് നയിച്ചു. വില്യംസൺ 22 പന്തിൽ 26 റൺസ് ആണ് എടുത്തത്. സായ് സുദർശൻ 19 പന്തിൽ 33 റൺസും എടുത്തു.

ഗിൽ 32 പന്തിൽ നിന്നാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഗില്ലിന്റെ ഈ സീസണിലെ ആദ്യ അർധ സെഞ്ച്വറി ആയിരുന്നു ഇത്. ആകെ 48 പന്തിൽ 89 റൺസ് എടുക്കാൻ ഗില്ലിനായി. 4 സിക്സും 6 ഫോറും ഗിൽ അടിച്ചു.

അവസാനം തെവാതിയ 8 പന്തിൽ 23 അടിച്ച് ഗുജറാത്തിന്റെ ടോട്ടൽ ഉയർത്താൻ സഹായിച്ചു. പഞ്ചാബിനായി റബാഡ 2 വിക്കറ്റും ഹർപ്രീത് ബാർ,ഹർഷൽ പടേൽ എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്ത്തി

Exit mobile version