മുൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയ ഡിഫൻഡർ ബിജോയ് വർഗീസ് ഇനി പഞ്ചാബ് എഫ് സിയിൽ. കഴിഞ്ഞ സീസണിൽ ഇന്റർ കാശിക്കായി കളിച്ച താരത്തെ ഐ എസ് എൽ ക്ലബായ പഞ്ചാബ് എഫ് സി സ്വന്തമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 25കാരനായ താരം ഐ ലീഗ് ക്ലബായ ഇന്റർ കാശിക്കായി അവസാന രണ്ട് സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
2020 ൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ചേർന്ന ബിജോയ് വർഗീസ്, ക്ലബിനെ റിസേർവ്സ് തലത്തിലും സീനിയർ തലത്തിലും പ്രതിനിധീകരിച്ചിട്ടുണ്ട്.
വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ പഞ്ചാബ് എഫ്‌സിയെ 3-0 ന് തോൽപ്പിച്ചുകൊണ്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഐഎസ്‌എൽ 2024-25 പ്ലേഓഫിൽ സ്ഥാനം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ ജാമി മക്ലാരന്റെ ഇരട്ട ഗോളുകളുടെയും ലിസ്റ്റൺ കൊളാസോയുടെ ഒരു ഗോളിന്റെയും കരുത്തിൽ ആയിരുന്നു ഈ വിജയം. 46 പോയിന്റുമായി അവർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
Jamie Maclaren of Mohun Bagan Super Giant celebrates after scoring a goal during match 120 between Mohun Bagan Super Giant and Punjab FC of the Indian Super League (ISL) 2024-25 season held at the Vivekananda Yuba Bharati Krirangan, Kolkata on 1st February 2025.
Dipayan Bose/Focus Sports/ FSDL
56-ാം മിനിറ്റിൽ ആയിരിന്നു മക്ലാരന്റെ ആദ്യ ഗോൾ. തുടർന്ന് 63-ാം മിനിറ്റിൽ ലിസ്റ്റൺ ലീഡ് ഇരട്ടിയാക്കി. 90-ാം മിനിറ്റിൽ മക്ലാരൻ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. പഞ്ചാബ് 23 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
ന്യൂഡൽഹി, ജനുവരി 28: ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ ജംഷഡ്പൂർ എഫ്‌സി പഞ്ചാബ് എഫ്‌സിയെ 2-1 ന് പരാജയപ്പെടുത്തി. ഈ വിജയത്തോടെ, 17 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ജംഷഡ്പൂർ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി. രണ്ടാം സ്ഥാനത്തുള്ള എഫ്‌സി ഗോവയേക്കാൾ രണ്ട് പോയിന്റ് മാത്രം പിന്നിലാണ് അവർ ഇപ്പോൾ.
41-ാം മിനിറ്റിൽ പ്രതീക് ചൗധരിയുടെ ഹെഡറിലൂടെ ജാംഷഡ്പൂർ എഫ്‌സി ലീഡ് നേടി. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ജാവി ഹെർണാണ്ടസ് ലീഡ് ഇരട്ടിയാക്കി. പഞ്ചാബ് എഫ്‌സിയുടെ എസെക്വൽ വിദാൽ 58-ാം മിനിറ്റിൽ ഒരു അത്ഭുതകരമായ ഗോൾ നേടി, പക്ഷേ അത് ഒരു ആശ്വാസ ഗോൾ മാത്രമായി മാറി.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും പഞ്ചാബ് എഫ്‌സിയും സമനിലയിൽ പിരിഞ്ഞു. 1-1 എന്ന സമനിലയിൽ ആണ് കളി അവസാനിച്ചത്. 60.8% പൊസഷനുമായി ആധിപത്യം പുലർത്തിയെങ്കിലും, അവസരങ്ങൾ ഗോളാക്കി മാറ്റാൻ മുംബൈ സിറ്റി പാടുപെട്ടു.
ഈ സമനിലയോട്ർ 24 പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി ആറാം സ്ഥാനത്താണ്, പഞ്ചാബ് എഫ്‌സി എട്ടാം സ്ഥാനത്ത് തുടരുന്നു.
ആദ്യ പകുതിയിലെ സ്റ്റോപ്പേജ് സമയത്ത് ലൂക്ക ആണ് പഞ്ചാബ് എഫ് സിക്കായി ഗോൾ നേടിയത്. 58-ാം മിനിറ്റിൽ മുംബൈ സിറ്റി മികച്ചൊരു നീക്കത്തിലൂടെ മറുപടി നൽകി. നിക്കോളാസ് കരേലിസ് ആണ് സമനില ഗോൾ നേടിയത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പഞ്ചാബ് എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് പൊരുതി വിജയിച്ചു. ഇന്ന് രണ്ട് ചുവപ്പ് കാർഡുകൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ച മത്സരത്തിൽ അവസാന 20 മിനുറ്റിൽ അധികം 9 പേരുമായി കളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഏക ഗോളിനായിരുന്നു ജയം.
ആദ്യ പകുതിയുടെ അവസാനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കണ്ടെത്തിയത്. 43ആം മിനിറ്റിൽ നോഹയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി നോഹ തന്നെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഈ ഗോളിന് മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് നിരവധി നല്ല അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ ഗോൾ മാത്രം പിറന്നില്ല. അപ്പോഴാണ് കേരളത്തിന് അർഹിച്ച രീതിയിൽ ഒരു പെനാൽറ്റി ലഭിക്കുകയും അത് ഗോളായി മാറുകയും ചെയ്തത്.
രണ്ടാം പകുതിയിൽ ഈ പ്രകടനം തുടർന്ന് വിജയം ഉറപ്പിക്കുക ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. പക്ഷെ രണ്ടാം പകുതിയിൽ രണ്ട് ചുവപ്പ് കാർഡുകൾ പ്രശ്നമായി. ആദ്യം 58ആം മിനുട്ടിൽ ഡ്രിഞ്ചിച് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. പിന്നാലെ 75 ആം മിനുട്ടിൽ ഐബാൻ ചുവപ്പ് കാർഡ് കാണുകയും ചെയ്തു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് 9 പേരായി ചുരുങ്ങി.
ഇത് കളി പഞ്ചാബിന്റെ കയ്യിലേക്ക് എത്തിച്ചു. പഞ്ചാബ് തുടർച്ചയായി ആക്രമണങ്ങൾ നടത്തി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഉറച്ചു നിന്നു.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു. 18 പോയിന്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്താണ്.
ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുഹമ്മദൻ എസ്‌സിക്കെതിരെ പഞ്ചാബ് എഫ്‌സി 2-0ന്റെ മികച്ച വിജയം നേടി. ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സ്റ്റാൻഡിംഗിൽ ഈ ജയത്തോടെ പഞ്ചാബ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 37.3% പൊസഷൻ മാത്രം ആസ്വദിച്ചിട്ടും, രണ്ടാം പകുതിയിൽ ലൂക്കാ , ഫിലിപ്പ് എന്നിവരിലൂടെ പഞ്ചാബ് എഫ്‌സി ഗോൾ നേടി.
58-ാം മിനിറ്റിൽ ആയിരുന്നു ലൂക്കായുടെ ഗോൾ. ഈ സീസണിലെ ലൂകയുടെ പതിമൂന്നാം ഗോൾ ആയിരുന്നു ഇത്. 66ആം മിനുട്ടിൽ ഫിലിപ്പിലൂടെ പഞ്ചാബ് എഫ് സി വിജയൻ ഉറപ്പിച്ച രണ്ടാം ഗോൾ നേടി.
ഈ ജയത്തോടെ പഞ്ചാബ് 9 മത്സരങ്ങളിൽ നിന്ന് 18 പോയിന്റിൽ എത്തി. മൊഹമ്മദൻസ് 5 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2024-25 ഏറ്റുമുട്ടലിൽ പഞ്ചാബ് എഫ്‌സി 3-0 ന് മുംബൈ സിറ്റിയെ തോൽപ്പിച്ചു. മുംബൈ ഫുട്‌ബോൾ അരീനയിൽ ആയിരുന്നു ഈ വിജയം. ഇതോടെ മുംബൈ സിറ്റി എഫ്‌സിയുടെ ഒമ്പത് മത്സരങ്ങളുടെ തോൽവിയില്ലാത്ത ഹോം റൺ അവസാനിച്ചു. പഞ്ചാബ് എഫ്‌സിക്ക് ആയി എസെക്വൽ വിദാൽ, ലൂക്കാ, മുഷാഗ ബകെംഗ എന്നിവരാണ് ഗോളുകൾ നേടിയത്.
Punjab FC players celebrates a goal during the Indian Super League (ISL) 2024 -25 season played between Mumbai City FC and Punjab FC held at the Mumbai football arena, in Mumbai, on 26th November 2024.
Vipin Pawar/Focus Sports/ FSDL
ആദ്യ പകുതിയുടെ അധിക സമയത്ത്, ലൂക്കായുടെ പാസിൽ നിന്ന് എസെക്വിയൽ വിദാൽ ഗംഭീര ഗോൾ നേടി. രണ്ടാം പകുതിയിൽ സന്ദർശകർ ആത്മവിശ്വാസം പ്രകടിപ്പിച്ചു, ആക്രമണം ശക്തമാക്കി. 53-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ ഒരു ഫൗൾ ചെയ്തതിന് ഫിലിപ്പ് പെനാൽറ്റി നേടി. ലൂക്കാ സ്പോട്ടിൽ നിന്ന് പന്ത് ലക്ഷ്യത്തിൽ എത്തിച്ചത്.
രണ്ട് ഗോളിൻ്റെ മുൻതൂക്കമുണ്ടായിട്ടും പഞ്ചാബ് എഫ്‌സി അവരുടെ ആക്രമണം തുടർന്നു. 84-ാം മിനിറ്റിൽ നിന്തോയിംഗംബ മീതേയിയുടെ കൃത്യമായ പാസ് അനായാസമായി ഫിനിഷ് ചെയ്തുകൊണ്ട് മുഷാഗ ബകെംഗ മൂന്നാമത്തെയും അവസാനത്തെയും ഗോൾ കൂട്ടിച്ചേർത്തു.
ഐഎസ്എൽ 2024-25 സീസണിൽ ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ പഞ്ചാബ് എഫ്‌സി 3-2 ന് ആവേശകരമായ വിജയം നേടി. ചെന്നൈയിൻ്റെ വിൽമർ ജോർദാൻ ഗിൽ നേടിയ ആദ്യ ഗോളിൽ ആദ്യ പകുതിയിൽ പിന്നിട്ടു നുന്ന പഞ്ചാബ്, ഹാഫ് ടൈമിനു ശേഷം ലൂക്കായുടെ ഇരട്ട ഗോളിൽ തിരിച്ചടിക്കുകയായിരുന്നു.
പരിക്ക് മാറിയുള്ള ലുകയുടെ തിരിച്ചുവരവ് മത്സരമായിരുന്നു ഇത്. തുടർന്ന് പകരക്കാരനായ അസ്മിർ സുൽജിച്ചിൻ്റെ നിർണായക ഗോളും കൂടെ ആയതോടെ പഞ്ചാബിന്റെ ജയം ഉറപ്പായി.
ഈ വിജയം പഞ്ചാബ് എഫ്‌സിയെ സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി, ഒരു കളി കൈയിലിരിക്കെ രണ്ടാമതുള്ള മോഹൻ ബഗാൻ സൂപ്പർ ജയൻ്റിന് ഒരു പോയിൻ്റ് മാത്രം പിന്നിലായി നിൽക്കുകയാണ് പഞ്ചാബ് ഇപ്പോൾ.
ബുധനാഴ്ച ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിയെ 2-0ന് തോൽപ്പിച്ച് പഞ്ചാബ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനത്തെത്തി. ഈ വിജയം പഞ്ചാബ് എഫ്‌സിയുടെ സീസണിലെ തുടർച്ചയായ മൂന്നാം വിജയമാണ്.
ഹൈദരാബാദ് എഫ്‌സിയെ അവരുടെ തട്ടകത്തിൽ മറികടന്നത് എസെക്വേൽ വിദാലിൻ്റെയും ഫിലിപ്പ് മിഴ്‌സ്‌ലാക്കിൻ്റെയും ഗോളുകളിലൂടെയാണ്.
ഇരുടീമുകളും കരുതലോടെയുള്ള തുടക്കത്തോടെയാണ് മത്സരം തുടങ്ങിയത്, എന്നാൽ പഞ്ചാബ് എഫ്‌സി ക്രമേണ അവരുടെ സമ്മർദം ഉയർത്തി. ചില അവസരങ്ങൾ നഷ്‌ടപ്പെട്ടതിന് ശേഷം, 35-ാം മിനിറ്റിൽ വിദാൽ ഒരു മികച്ച സ്വെർവിംഗ് ഫ്രീ-കിക്കിലൂടെ സ്‌കോറിംഗ് തുറന്നു.
രണ്ടാം പകുതിയിൽ ഹൈദരാബാദ് എഫ്‌സി സമനില ഗോളിനായി ശക്തമായി ശ്രമിച്ചെങ്കിലും പഞ്ചാബ് എഫ്‌സി പ്രതിരോധം ഭേദിക്കാൻ ബുദ്ധിമുട്ടി. മികച്ച പ്രത്യാക്രമണത്തിനൊടുവിൽ 71-ാം മിനിറ്റിൽ പഞ്ചാബിൻ്റെ ലീഡ് ഇരട്ടിയാക്കി മിഴ്‌സ്‌ജാക്ക് തൻ്റെ ടീമിന് വിജയം ഉറപ്പാക്കി.
78-ാം മിനിറ്റിൽ ലിയാൻഡർ ഡികുൻഹ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഹൈദരാബാദിൻ്റെ പ്രതീക്ഷകൾ കൂടുതൽ മങ്ങി.
മലയാളി താരങ്ങളുടെ മികവിൽ പഞ്ചാബ് എഫ് സിക്ക് വിജയം. വെള്ളിയാഴ്ച ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒഡീഷ എഫ്‌സിയെ 2-1 എന്ന സ്കോറിനാണ് പഞ്ചാബ് എഫ് സി തോൽപ്പിച്ചത്. ഈ വിജയം പഞ്ചാബ് എഫ്‌സിയുടെ തുടർച്ചയായ രണ്ടാം വിജയമാണ്.
23 കാരനായ നിഹാൽ സുധീഷിൻ്റെ 27-ാം മിനിറ്റിലെ ഗോളും ലിയോൺ അഗസ്റ്റിൻ വൈകി നേടിയ സ്‌ട്രൈക്കും ആണ് ആതിഥേയരുടെ വിജയം ഉറപ്പിച്ചത്.
എസെക്വിയൽ വിദാൽ ഒരുക്കിയ ആക്രമണ നീക്കത്തിന് ഒടുവിലാണ് നിഹാലിൻ്റെ ഗോൾ വന്നത്. റിക്കി ഷാബോംഗിൻ്റെ സമർത്ഥമായ പാസിനെ പിന്തുടർന്നാണ് അഗസ്റ്റിൻ്റെ 89-ാം മിനിറ്റിലെ ഗോൾ. ഇഞ്ചുറി ടൈമിൽ ഒരു സെൽഫ് ഗോൾ ഒഡീഷക്ക് ആശ്വാസ ഗോളായി മാറി.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ലീഗിലെ ആദ്യ മത്സരത്തിൽ പരാജയം. ഇന്ന് പഞ്ചാബ് എഫ് സിക്ക് എതിരായ ഐ എസ് എല്ലിലെ ആദ്യ മത്സരം 2-1നാണ് അവസാനിച്ചത്. ഇഞ്ച്വറി ടൈമിൽ 95ആം മിനുട്ടിൽ ആയിരുന്നു പഞ്ചാബിന്റെ വിജയം ഗോൾ വന്നത്.
വിരസമായ ആദ്യ പകുതിയാണ് ഇന്ന് കലൂർ സ്റ്റേഡിയത്തിൽ കണ്ടത്. ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകളും പ്രയാസപ്പെട്ടു.
ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ വ്യക്തമായിരുന്നു. ലൂണ ഇല്ലാത്താത് കൊണ്ട് തന്നെ അറ്റാക്കിൽ നല്ല നീക്കങ്ങൾ ആദ്യ പകുതിയിൽ വന്നില്ല. രണ്ട് ടീമുകളും ഗോൾ കീപ്പർമാർക്ക് വെല്ലുവിളി നൽകിയില്ല. മത്സരത്തിൽ 43ആം മിനുട്ടിൽ ബകേങയിലൂടെ പഞ്ചാബ് വല കുലുക്കി എങ്കിലും അത് ഓഫ്സൈഡ് ആയിരുന്നുത് ആശ്വാസമായി.
രണ്ടാം പകുതിയിൽ മെച്ചപ്പെട്ട ഫുട്ബോൾ കാണാൻ ആയി. രണ്ട് സബ്സ്റ്റിട്യൂഷൻ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നടത്തി. ജീസസും വിബിനും ഗ്രൗണ്ടിൽ എത്തി. 58ആം മിനുട്ടിൽ നോഹയുടെ ഒരു ലോംഗ് റേഞ്ചർ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല ശ്രമമായി. രവി കുമാറിന്റെ നല്ല ഷോട്ട് വേണ്ടി വന്നു അത് ഗോളിൽ നിന്ന് തടയാൻ.
85ആം മിനുട്ടിൽ ലിയോൺ അഗസ്റ്റിനെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് പഞ്ചാബ് എഫ് സിക്ക് അനുകൂലമായി പെനാൾട്ടി ലഭിച്ചു. ലൂക്ക അനായാസം പന്ത് ലക്ഷ്യത്തിൽ എത്തിച്ച് പഞ്ചാബിനെ മുന്നിൽ എത്തിച്ചു. ഈ ഗോളിന് തിരിച്ചടി നൽകാനുള്ള സമയം ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നില്ല. പക്ഷെ ബ്ലാസ്റ്റേഴ്സ് വിട്ടില്ല. അവർ 91ആം മിനുട്ടിൽ ജീസസിലൂടെ സമനില കണ്ടെത്തി
പ്രിതം കോട്ടാൽ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഒരു മനോഹര ഹെഡറിലൂടെ ആണ് ജീസസ് വലയിൽ എത്തിച്ചത്. കളിയിൽ പിന്നെയും ട്വിസ്റ്റ് വന്നു. 95ആം മിനുട്ടിൽ ഫിലിപ്പിലൂടെ പഞ്ചാബിന്റെ വിന്നർ. കലൂർ തീർത്തും നിശ്ബ്ദം. പഞ്ചാബ് 3 പോയിന്റുമായി നാട്ടിലേക്ക് മടങ്ങി.
ഡ്യൂറണ്ട് കപ്പിൽ മോഹൻ ബഗാൻ സെമി ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ പഞ്ചാബ് എഫ് സിയെ തോൽപ്പിച്ച് ആണ് മോഹൻ ബഗാൻ സെമി ഫൈനലിലേക്ക് മുന്നേറിയത്. ഇന്ന് നിശ്ചിത സമയത്ത് 3-3 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 17ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ലൂക ആണ് പഞ്ചാബിന് ലീഡ് നൽകിയത്. 44ആം മിനുട്ടിൽ സുഹൈലിന്റെ ഗോളിൽ മോഹൻ ബഗാൻ സമനില നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മൻവീറിന്റെ ഗോളിൽ മോഹൻ ബഗാൻ ലീഡ് എടുത്തു. പഞ്ചാബ് വിട്ടു കൊടുത്തില്ല. അവർ 63ആം മിനുട്ടിൽ ഫിലിപ്പിലൂടെ വീണ്ടും ഒപ്പം എത്തി. സ്കോർ 2-2.
71ആം മിനുട്ടിൽ നൊർബെറ്റോയുടെ ഗോൾ അവർക്ക് ലീഡും നൽകി. അടിക്ക് തിരിച്ചടി എന്ന പോലെ 79ആം മിനുട്ടിൽ കമ്മിംഗ്സിന്റെ ഫിനിഷ് വന്നു. ഇതോടെ സ്കോർ 3-3 എന്നായി. കളി പെനാൾട്ടി ഷൂട്ടൗട്ടിലെത്തി. ഷൂട്ടൗട്ടിൽ വിഷാൽ കെയ്തിന്റെ മികവിൽ മോഹൻ ബഗാൻ 6-5ന് വിജയിച്ചു. സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സോ ബെംഗളൂരു എഫ് സിയോ ആകും മോഹൻ ബഗാന്റെ എതിരാളികൾ.