Picsart 25 07 15 14 55 14 867

കേരള താരം ബിജോയ് വർഗീസ് ഇനി പഞ്ചാബ് എഫ് സിയിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയ ഡിഫൻഡർ ബിജോയ് വർഗീസ് ഇനി പഞ്ചാബ് എഫ് സിയിൽ. കഴിഞ്ഞ സീസണിൽ ഇന്റർ കാശിക്കായി കളിച്ച താരത്തെ ഐ എസ് എൽ ക്ലബായ പഞ്ചാബ് എഫ് സി സ്വന്തമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 25കാരനായ താരം ഐ ലീഗ് ക്ലബായ ഇന്റർ കാശിക്കായി അവസാന രണ്ട് സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

2020 ൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ചേർന്ന ബിജോയ് വർഗീസ്, ക്ലബിനെ റിസേർവ്സ് തലത്തിലും സീനിയർ തലത്തിലും പ്രതിനിധീകരിച്ചിട്ടുണ്ട്.

Exit mobile version