ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം മത്സരം

ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം ഇന്ന് നടക്കും. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐ എസ് എൽ ക്ലബായ പഞ്ചാബ് എഫ് സിയെ ആകും നേരിടുക. പഞ്ചാബ് എഫ് സി അവരുടെ സീനിയർ ടീമും ആയാണ് ടൂർണമെന്റിന് എത്തിയത് അതുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ മത്സരത്തേക്കാൾ വലിയ വെലല്ലുവിളി ഇന്ന് നേരിടേണ്ടി വരും.

മുംബൈ സിറ്റിക്ക് എതിരെ ഹാട്രിക്ക് നേടിയ പെപ്രയും നോഹ സദോയിയും

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്ക് എതിരെ ചരിത്ര വിജയം നേടിയിരുന്നു. എതിരില്ലാത്ത 8 ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഇന്നും വിജയം തുടരുക ആകും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് നോക്കൗട്ട് റൗണ്ട് ഏതാണ്ട് ഉറപ്പിക്കാൻ ആകും.

ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന മത്സരം സോണി നെറ്റ്വർക്കിൽ കാണാം. ജിയോ ടി വി വഴിയും സോണി ലൈവ് വഴിയും സ്ട്രീം ചെയ്യാനും ആകും.

പഞ്ചാബിനെ പരാജയപ്പെടുത്തി മോഹൻ ബഗാൻ, ഷീൽഡ് പ്രതീക്ഷകൾ കാത്തു

ഇന്ത്യൻ സൂപ്പർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ മോഹൻ ബഗാൻ പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തി. ഇന്ന് നടന്ന എവേ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ആയിരുന്നു മോഹൻ ബഗാന്റെ വിജയം. ഈ വിജയം അവരുടെ ഷീൽഡ് പ്രതീക്ഷകൾ കാത്തു.

ഇന്ന് ആദ്യ പകുതിയിൽ 42ആം മിനിറ്റിൽ പെട്രാറ്റോസ് ആണ് മോഹൻ ബഗാന്റെ ഗോൾ നേടിയത്. ഈ ഗോളിന് മറുപടി നൽകാൻ പഞ്ചാബിന് ആയില്ല. ഈ പരാജയത്തോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. അവർ ഇപ്പോൾ 21 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ്.

മോഹൻ ബഗാൻ 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നൽകുകയാണ്. ഒന്നാമത് ഉള്ള മുംബൈ സിറ്റിമ്മ് രണ്ടു പോയിന്റ് പിറകിലാണ് മോഹൻ ബഗാൻ ഉള്ളത്. ഇനി മുംബൈ സിറ്റിക്കും മോഹൻ ബഗാനും രണ്ട് മത്സരങ്ങൾ വീതമാണ് ബാക്കി ഉള്ളത്.

6 ഗോൾ ത്രില്ലർ, പഞ്ചാബ് ഗോവ പോരാട്ടം സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന് മത്സരത്തിൽ പഞ്ചാബ് എഫ് സിയും ഗോവയും സമനിലയിൽ പിരിഞ്ഞു. 6 ഗോളുകൾ പിറന്ന മത്സരം 3-3 എന്ന സ്കോറിലാണ് അവസാനിച്ചത്. ലീഡ് നില മാറി മറയുന്നത് കളിയിൽ കാണാൻ ആയി. അഞ്ചാം മിനുട്ടിൽ കാൾ മക്ഹ്യൂവിലൂടെ ഗോവ ആണ് ലീഡ് എടുത്തത്.

രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ജോർദാനിലൂടെ പഞ്ചാബ് സമനില പിടിച്ചു. പിന്നാലെ 61ആം മിനുട്ടിൽ ലൂകയിലൂടെ പഞ്ചാബ് ലീഡിലും എത്തി. 72ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ നോവ ഗോവയ്ക്ക് സമനില നൽകി.

79ആം മിനുറ്റിൽ ഹുവാൻ മേരയിലൂടെ വീണ്ടും പഞ്ചാബ് ലീഡിൽ എത്തി. സ്കോർ 3-2. വീണ്ടും പൊരുതിയ കാർലോസ് മാർട്ടിനസ് 84ആം മിനുട്ടിലൂടെ മൂന്നാം ഗോൾ നേടി. സ്കോർ 3-3.

ഈ സമനിലയോടെ ഗോവ 18 മത്സരങ്ങളിൽ 33 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്‌. പഞ്ചാബ് 21 പോയിന്റുമായി ഏഴാമത് നിൽക്കുന്നു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ പഞ്ചാബ് എഫ്‌സിക്ക് നിർണായക വിജയം

നിർണായകമായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ പഞ്ചാബ് എഫ്സി 1-0 ന് വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഒരു പെനാൾട്ടിയിൽ ആയിരുന്നു പഞ്ചാബ് വിജയിച്ചത്. പഞ്ചാബ് എഫ്‌സിയുടെ ജോർദാൻ രണ്ടാം പകുതിയിൽ 65-ാം മിനിറ്റിൽ ആണ് പെനാൽറ്റി ഗോളാക്കി മാറ്റി തൻ്റെ ടീമിന് നിർണായകമായ മൂന്ന് പോയിൻ്റുകൾ നേടിക്കൊടുത്തത്‌.

ഈ വിജയം പഞ്ചാബ് എഫ്‌സിയുടെ പ്ലേഓഫ് മോഹങ്ങൾക്ക് ഊർജ്ജം നൽകുന്നു, ലീഗ് സ്റ്റാൻഡിംഗിൽ അവർ 20 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് ഉയർത്തുന്നു. ആറാമതുള്ള ബെംഗളൂരു എഫ് സിക്ക് ഒരു പോയിന്റ് മാത്രം പിറകിലാണ് പഞ്ചാബ് എഫ് സി.

ഈ തോൽവിയോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിൽ 20 പോയിന്റുമായി എട്ടാമത് തന്നെ നിൽക്കുകയാണ്.

പഞ്ചാബിനോട് കേരള ബ്ലാസ്റ്റേഴ്സിന് തോൽവി, കൊച്ചിയിലെ ഈ സീസണിലെ ആദ്യ പരാജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. കൊച്ചിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. കൊച്ചിയിൽ അവരുടെ സീസണിലെ ആദ്യ പരാജയമാണിത്.

ഇന്ന് കരുതലോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് രാഹുൽ കെ പിയുടെ ഒരു ഹെഡറിലൂടെ ആദ്യ ഒരു ഗോളിന് അടുത്ത് എത്തി. കുറച്ച് കഴിഞ്ഞ് മൊഹമ്മദ് സലായുടെ ഒരു ഗോൾ ലൈൻ ക്ലിയറൻസും പഞ്ചാബിനെ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചു. എന്നാൽ അവരുടെ ചെറുത്ത് നിൽപ്പ് അധികം നീണ്ടു നിന്നില്ല.

39ആം മിനുട്ടിൽ മിലോസ് ഡ്രിഞ്ചിചിലൂടെ കേരളം ലീഡ് നേടി. ഒരു കോർണറിൽ നിന്നുള്ള ഡ്രിഞ്ചിചിന്റെ സ്ട്രൈക്ക് പോസ്റ്റിൽ തട്ടി ഗോൾ വല കടന്നു തിരികെ വന്നു. ലൈൻ റഫറിയുടെ മികച്ച തീരുമാനം ആ ഗോൾ കേരളത്തിന് ലഭിക്കാൻ കാരണമായി. സ്കോർ 1-0.

ആ ഗോൾ വന്ന് നാലു മിനുട്ടുകൾക്ക് അകം പഞ്ചാബ് സമനില നേടി. ജോർദാൻ ഗില്ലിന്റെ സ്ട്രൈക്ക് ഒരു ഡിഫ്ലക്ഷനോടെ ആണ് വലയിലേക്ക് പോയത്. സ്കോർ 1-1. ആദ്യ പകുതി സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടാം പകുതിയിൽ കേരളം ഡിഫൻസിൽ പതറുന്നത് കാണാൻ ആയി.

61ആം മിനുട്ടിൽ ജോർദനിലൂടെ വീണ്ടും പഞ്ചാബ് എഫ് സി വല കുലുക്കി. സ്കോർ 1-2. ഇതിനു പിന്നാലെ ലൂകയിലൂടെ പഞ്ചാബ് മൂന്നാം ഗോളിനടുത്ത് എത്തി. സച്ചിന്റെ സേവാണ് കേരളത്തെ രക്ഷിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് ചില മാറ്റങ്ങൾ വരുത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല. 88ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ലൂക കൂടെ ഗോൾ കണ്ടെത്തിയതോടെ പഞ്ചാബ് വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ പഞ്ചാബ് 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു‌. കേരള ബ്ലാസ്റ്റേഴ്സ് 26 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ് സിക്ക് എതിരെ

വിജയ വഴിയിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ് സിയെ നേരിടും. 2024ലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരമാകും ഇത്. കൊച്ചിയിലേക്കുള്ള വരവ് കേരള ബ്ലാസ്റ്റേഴ്സിന് വിജയവും തിരികെ നൽകും എന്ന് പ്രതീക്ഷിക്കാം. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒഡീഷയോട് പരാജയപ്പെട്ടിരുന്നു.

പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ലൂണ, പെപ്ര എന്നിവർ അവർക്ക് ഒപ്പം ഇല്ല. പരിക്ക് ഭേദമായ ജീക്സൺ ഇന്ന് കളിക്കും എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു. ഇപ്പോൾ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന് വിജയം അത്യാവശ്യമാണ്. അല്ലായെങ്കിൽ മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നിവർ ബ്ലാസ്റ്റേഴ്സിനെ മറികടന്നേക്കും.

പഞ്ചാബ് എഫ് സി ഇപ്പോൾ പതിനൊന്നാം സ്ഥാനത്താണ്. എങ്കിലും കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് എഫ് സിയെ തോല്പ്പിച്ച പഞ്ചാബ് നല്ല ഫോമിലാണ്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിൽ തത്സമയം കാണാം.

പഞ്ചാബ് എഫ് സിയുടെ മുന്നിലും നാണംകെട്ട് ബെംഗളൂരു എഫ് സി

പഞ്ചാബ് സിയോടും തോറ്റു ബെംഗളൂരു എഫ് സി. ഇന്ന് ഐഎസ്എല്ലിൽ ഡൽഹിയിൽ വച്ച് നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് പഞ്ചാബ് സി പരാജയപ്പെടുത്തിയത്‌. തുടക്കത്തിൽ ചേത്രിയിലൂടെ ഒരു ഗോളിന് മുന്നിലെത്തിയ ബംഗളൂരു എഫ്സി പിന്നീട് 3-1ന്റെ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ഇന്ന് പതിനഞ്ചാം മിനിട്ടിലായിരുന്നു സുനിൽ ഛേത്രിയുടെ ഗോൾ‌ അതിനുശേഷം ഉണർന്നു കളിച്ച പഞ്ചാബ് 23ആം മിനിട്ടിൽ ജോർദാനിലൂടെ സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ ലൂക്കയിലൂടെ പഞ്ചാബ് ലീഡും എടുത്തു. അവസാനം മധി തലാൽ കൂടെ ഗോൾ നേടിയതോടെ പഞ്ചാബ് വിജയമുറപ്പിച്ചു

അവരുടെ ഈ സീസണിലെ രണ്ടാം വിജയം മാത്രമാണിത്. ബംഗളൂരു ആവട്ടെ ഇതോടെ പത്താം സ്ഥാനത്തേക്ക് താഴ്ന്നു. 11 പോയിന്റുമായി പഞ്ചാബ് ഒമ്പതാം സ്ഥാനത്തും അത്രതന്നെ പോയിന്റുള്ള ബംഗളൂരു പത്താം സ്ഥാനത്തുമാണ്. ബംഗളൂരു എഫ് സി 2 മത്സരങ്ങൾ മാത്രമേ ഈ സീസണിൽ വിജയിച്ചിട്ടുള്ളൂ.

ലൂണയും ഇവാനും ഇല്ലാതിരുന്നിട്ടും വിജയിച്ച് കേരള ബ്ലാസ്റ്റേഴ്സ്!! ഒന്നാമതുള്ള ഗോവയ്ക്ക് ഒപ്പം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പഞ്ചാബ് എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. പരിക്ക് കാരണം അദ്രിയാൻ ലൂണയും സസ്പെൻഷൻ കാരണം ഇവാൻ ടച്ച് ലൈനിലും ഇല്ലാതിരുന്നിട്ടും അനായാസം വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. ഇന്ന് ആദ്യ പകുതിയിൽ അധികം അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചിരുന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഐമനെ വീഴ്ത്തിയതിന് ലഭിച്ച ഒരു പെനാൾട്ടിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ദിമി എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ തന്നെ പതിച്ചു. ദിമിയുടെ സീസണിലെ അഞ്ചാം ഗോളായിരുന്നു ഇത്‌. ഇതിനു ശേഷം കൂടുതൽ ആക്രമിച്ചു കളിച്ചു എങ്കിലും ബ്ലാസ്റ്റേഴ്സിന് രണ്ടാം ഗോൾ നേടാൻ ആയില്ല. പ്രിതത്തിന് ഒരു നല്ല അവസരം ലഭിച്ചെങ്കിലും ഷോട്ട് ഗോൾ കീപ്പർ സേവും ചെയ്തു. പോസ്റ്റും ബ്ലാസ്റ്റേഴ്സിനെ ഗോളിൽ നിന്ന് തടഞ്ഞു.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. പഞ്ചാബ് 5 പോയിന്റുമായി 11ആം സ്ഥാനത്താണ്‌.

ലൂണ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെതിരെ, ലെസ്കോവിച് ക്യാപ്റ്റൻ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. പരിക്ക് കാരണം ക്യാപ്റ്റൻ ലൂണ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ് സിയെ നേരിടാൻ ഇറങ്ങുന്നത്‌. സസ്പെൻഷൻ കാരണം കോച്ച് ഇവാൻ വുകമാനോവിചും ടീമിനൊപ്പം ഇല്ല.

ലൂണയുടെ അഭാവത്തിൽ ലെസ്കോവിച് ആണ് കേരളത്തെ നയിക്കുന്നത്. ലെസ്കോവിചും മിലോസും ഇന്ന് ഡിഫൻസിൽ ഇറങ്ങുന്നു. പെപ്രയും ദിമിയും ആണ് അറ്റാക്കിൽ ഉള്ള വിദേശ താരങ്ങൾ. ഡെയ്സുകെ ബെഞ്ചിലാണ്.

പഞ്ചാബിനെതിരെ ബെംഗളൂരുവിന്റെ തിരിച്ചുവരവ്, പരാജയം ഒഴിവാക്കി

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിനും തമ്മിൽ നടന്നതു പോലൊരു ത്രില്ലർ ആണ് ഇന്ന് ബെംഗളൂരുവിലും നടന്നത്. ബെംഗളൂരു എഫ് സിയും പഞ്ചാബ് എഫ് സിയിം തമ്മിലുള്ള മത്സരത്തിൽ 6 ഗോളുകൾ പിറന്നപ്പോൾ മത്സരം 3-3 എന്ന നിലയിൽ അവസാനിച്ചു. ബെംഗളൂരു എഫ് സി 3-1ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് സമനില നേടിയത്.

19ആം മിനുട്ടിൽ നിഖിൽ പ്രഭു നേടിയ ഗോളിലാണ് പഞ്ചാബ് എഫ് സി ലീഡ് എടുത്തത്. രണ്ട് മിനുട്ടിനകം ഹാർഷിലൂടെ സമനില പിടിക്കാൻ ബെംഗളൂരുവിനായി‌. 26ആം മിനുട്ടിൽ ദ്മിത്രിയോസും 30ആം മിനുട്ടിൽ ലൂകയും ഗോൾ നേടിയതോടെ പഞ്ചാബ് 3-1ന് മുന്നിൽ. അവർ ആദ്യ വിജയം നേടും എന്ന് തോന്നിപ്പിച്ചു എങ്കിലും ബെംഗളൂരു തിരിച്ചടിച്ചു.

45ആം മിനുട്ടിൽ മെയിനിലൂടെ സ്കോർ 2-3 എന്നായി. രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ ഹാവി ഹെർണാണ്ടസ് ബെംഗളൂരുവിന് സമനിലയും നൽകി. ഈ സമനിലയോടെ ബെംഗളൂരു 7 പോയിന്റുമായൊ എട്ടാമത് നിൽക്കുകയാണ്. പഞ്ചാബ് 4 പോയിന്റുമായി 11ആം സ്ഥാനത്തും നിൽക്കുന്നു.

എഫ് സി ഗോവയ്ക്ക് ഐ എസ് എല്ലിൽ വിജയ തുടക്കം

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയ്ക്ക് വിജയ തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ ഫതോർഡ സ്റ്റേഡിയത്തിൽ വെച്ച് പഞ്ചാബ് എഫ് സിയെ നേരിട്ട എഫ് സി ഗോവ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ കാർലോസ് മാർട്ടിനസിലൂടെ ആയിരുന്നു എഫ് സി ഗോവ ലീഡ് എടുത്തത്‌. ഐ ലീഗിൽ നിന്ന് പുതുതായി എത്തിയ ക്ലബ് ആണെങ്കിൽ പഞ്ചാബ് എഫ് സി ഗോവയ്ക്ക് മുന്നിൽ നല്ല പോരാട്ടം തന്നെ കാഴ്ചവെച്ചു.

ഏഴോളം ഗോൾ ശ്രമങ്ങൾ അവർ നടത്തി എങ്കിലും പഞ്ചാബിന്റെ ഒരു ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് പോയുള്ളൂ. അത് ഗോളായതുമില്ല. മറുവശത്ത് എഫ് സി ഗോവ 18 ഓളം ഷോട്ട് തൊടുത്തു എങ്കിലും അവർക്ക് രണ്ടാം ഗോൾ കണ്ടെത്താൻ ആയില്ല. പഞ്ചാബിന് ഇത് ലീഗിലെ തുടർച്ചയായ രണ്ടാം പരാജയമാണ്. അവർ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോടും പരാജയപ്പെട്ടിരുന്നു.

പ്രീസീസൺ മത്സരത്തിൽ പഞ്ചാബ് എഫ് സിയോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടന്ന പ്രീസീസൺ മത്സരത്തിൽ പരാജയപ്പെട്ടു. ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടി എത്തുന്ന പഞ്ചാബ് എഫ് സിയെ ആണ് ഇന്ന് കൊൽക്കത്തയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം. കേരള ബ്ലാസ്റ്റേഴ്സിനായി ബിദ്യാസാഗറും മിലോസും ഇന്ന് ഗോൾ നേടി. എന്നിട്ടും പരാജയം ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല.

കൊൽക്കത്തയിൽ ഒരു പ്രീസീസൺ മത്സരം കൂടെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാൻ സാധ്യതയുണ്ട്. അതു കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിലേക്ക് പ്രീസീസൺ ടൂറിനായി പോകും. കേരള ബ്ലാസ്റ്റേഴ്സ് രണ്ടാഴ്ച മുമ്പ് ഡ്യൂറണ്ട് കപ്പ് കളിക്കാനായിരുന്നു കൊൽക്കത്തയിൽ എത്തിയത്. ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു.

Exit mobile version