ലൂകാസ് മോറ ഇനി സ്പർസിൽ

പി എസ് ജി താരം ലൂക്കാസ് മോറ ഇനി സ്പർസിൽ. 25 മില്യൺ പൗണ്ടിനാണ് ടോട്ടൻഹാം താരത്തെ സ്വന്തമാക്കിയത്. സെവിയ്യ, നാപോളി അടക്കമുള്ള ടീമുകൾ താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും താരം  പ്രീമിയർ ലീഗിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. ബ്രസീൽ ദേശീയ താരമായ ലൂക്കാസ് മോറ ബ്രസീലിയൻ ടീമായ സാവോ പോളോക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 25 വയസുകാരനായ മോറ 2013 ലാണ് പി എസ് ജി യിൽ എത്തുന്നത്. 2023 വരെയാണ് താരം സ്പർസുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

നെയ്മർ, എംബപ്പെ എന്നിവരുടെ വരവോടെ തീർത്തും അവസരങ്ങൾ കുറഞ്ഞ വിങ്ങറായ മോറ ഈ സീസണിൽ വളരെ കുറഞ്ഞ മത്സരങ്ങളിൽ മാത്രമാണ് പി എസ് ജി ക്ക് വേണ്ടി കളിച്ചത്. ചാംപ്യൻസ് ലീഗിൽ കളിക്കാത്തത് കൊണ്ട് തന്നെ താരത്തിന് സ്പർസിനായി ചാംപ്യൻസ് ലീഗിൽ കളിക്കുന്നതിന് തടസം ഉണ്ടാവില്ല. പി എസ് ജി കായി 229 മത്സരങ്ങൾ കളിച്ച താരം 46 ഗോളുകളും 50 അസിസ്റ്റുകളും പാരീസിനായി നേടിയിട്ടുണ്ട്. ബ്രസീലിനായി 35 മത്സരങ്ങൾ കളിച്ച താരം അവർക്കൊപ്പം 2012 ലെ ഒളിമ്പിക്‌സ് മെഡലും സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എംബപ്പേക്ക് റെഡ് കാർഡ്, റെന്നെസിനെ മറികടന്ന് പി.എസ്.ജി ഫൈനലിൽ

സൂപ്പർ താരം എംബപ്പേ ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ റെന്നെസിനെ 3-2ന് തോൽപ്പിച്ച് പി.എസ്.ജി ഫ്രഞ്ച് ലീഗ് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. പി.എസ്.ജി 3-0ന് മത്സരത്തിൽ ലീഡ് ചെയുന്ന സമയത്താണ് റെന്നെസ് ഫോർവേഡ് ഇസ്മയില സാറിന്റെ കാലിൽ ചവിട്ടിയതിനാണ് എംബപ്പേ ചുവപ്പ് കാർഡ് കണ്ടത്.

തോമസ് മെയ്നീരിന്റെ മികച്ച ഗോളോടെയാണ് പി.എസ്.ജി മത്സരത്തിൽ ഗോളടി തുടങ്ങിയത്. തുടർന്ന് റെന്നെസ് താരം വഹ്ബി ഖസ്‌റി പി.എസ്.ജിയുടെ വലയിൽ പന്ത് എത്തിച്ചെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെ റഫറി ഹാൻഡ് ബോൾ വിളിക്കുകയായിരുന്നു. രണ്ടാം പകുതിയിലും തങ്ങളുടെ ആധിപത്യം തുടർന്ന പി.എസ്.ജി തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ റെന്നെസ് വല കുലുക്കിയത് മാർക്വിഞ്ഞോസ് ആയിരുന്നു. നാല് മിനുട്ടിനു ശേഷം ലോ സെൻസോയിലൂടെ പി.എസ്.ജി ലീഡ് മൂന്നാക്കി ഉയർത്തി. റെന്നെസ് ഗോൾ കീപ്പർ അബ്‌ദോലായേ ദിയല്ലോയുടെ പിഴവാണ് മൂന്നാമത്തെ ഗോളിൽ കലാശിച്ചത്.

തുടർന്നാണ് മത്സരത്തിന്റെ ഗതി മാറ്റിയ എംബപ്പേയുടെ ചുവപ്പ് കാർഡ് വന്നത്. വീഡിയോ അസിസ്റ്റന്റ് റഫറിയാണ് താരത്തിന് റെഡ് കാർഡ് വിധിച്ചത്. 10 പേരായി പി.എസ്.ജി ചുരുങ്ങിയതോടെ മത്സരത്തിലേക്ക് തിരിച്ച് വന്ന റെന്നെസ് 85ആം മിനുട്ടിൽ തന്റെ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ സാക്കോയിലൂടെ ഗോൾ നേടി പി.എസ്.ജിയുടെ ലീഡ് രണ്ടായി കുറച്ചു. തുടർന്ന് ഇഞ്ചുറി ടൈമിൽ സഞ്ചിൻ പ്രീസിച്ചിലൂടെ ഒരു ഗോൾ കൂടെ റെന്നെസ് മടക്കിയെങ്കിലും സമനില നേടാനുള്ള മൂന്നാമത്തെ ഗോൾ നേടാൻ അവർക്കായില്ല.

ഫൈനലിൽ പി.എസ്.ജി മൊണാകോ – മോന്റെപെല്ലിർ മത്സരത്തിലെ വിജയികളെ നേരിടും. മാർച്ച് 31നാണ് ഫൈനൽ. തുടർച്ചയായ അഞ്ചാം തവണയും കിരീടം നേടാനുറച്ച് തന്നെയാവും പി.എസ്.ജി ഫൈനലിൽ ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കവാനിയുടെ റെക്കോർഡ്,നെയ്മറിന്റെ ഇരട്ടഗോൾ, പിഎസ്ജിക്ക് വീണ്ടും ജയം

നെയ്‍മറിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വീണ്ടും ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് പിഎസ്ജി മോണ്ട്പെല്ലിയെറിനെ പരാജയപ്പെടുത്തിയത്. പിഎസ്ജിക്ക് വേണ്ടി നെയ്മറിനോടൊപ്പം എഡിസൺ കവാനിയും എയ്ഞ്ചൽ ഡി മരിയയും ഗോളടിച്ചു. ഇന്നത്തെ ഗോളോടുകൂടി പിഎസ്ജിക്ക് വേണ്ടി ഏറ്റവുമധികം ഗോളുനെടുന്ന താരമെന്ന ബഹുമതി കവാനി സ്വന്തമാക്കി. 156 ഗോളുകൾ എന്ന സ്ലാതൻ ഇബ്രാഹിമോവിച്ചിന്റെ റെക്കോർഡാണ് കവാനിക്ക് മുന്നിൽ പഴങ്കഥയായത്.

68 ഗോളുകളുമായാണ് പിഎസ്ജിയുടെ മില്യണുകളുടെ അക്രമണനിര ഇപ്പോൾ കുതിക്കുന്നത്. പിഎസ്ജിയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ തകർന്നടിയനായിരുന്നു മോണ്ട്പെല്ലിയെറിന്റെ വിധി. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരു പോലെ ശ്രദ്ധിക്കുന്ന നെയ്മർ യൂറോപ്പിലെ മറ്റു ഗോൾ വേട്ടക്കാരെ പിന്നിലാക്കി 11 അസിസ്റ്റിനോടൊപ്പം 17 ഗോളുകളാണ് നേടിയത്. 11 ആം മിനുട്ടിൽ ആണ് കഴിഞ്ഞ മത്സരത്തിൽ നേടാനാകാതിരുന്ന റെക്കോർഡ് നേട്ടം കവാനി സ്വന്തമാക്കിയത്. പിന്നീട്  ആദ്യപകുതിക്ക് മുൻപേ നെയ്മർ തന്റെ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ഡി മരിയയും നെയ്മറും ഓരോ ഗോൾ വീതം നേടി മോണ്ട്പെല്ലിയെറിന്റെ പതനം പൂർത്തിയാക്കി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മോശം പെരുമാറ്റം, ഡാനി ആൽവസിന് വിലക്ക്

പി എസ് ജി താരം ഡാനി ആൽവസിന് 3 മത്സരങ്ങളിൽ നിന്ന് വിലക്ക്. റഫറികെതിരെ മോശമായി പ്രതികരിച്ചതിനാണ് താരത്തെ ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷൻ വിലക്കാൻ തീരുമാനിച്ചത്. ഞായറാഴ്ച ലിയോണിനെതിരായ മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. പി എസ് ജി 2-1 ന് തോറ്റ മത്സരത്തിനിടയിൽ ആൽവസ് റഫറിയോട് മോശമായി പെരുമാറിയിരുന്നു. മത്സരത്തിൽ ആൽവസ് ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തിരുന്നു.

ലീഗ് 1 അച്ചടക്ക സമിതി ആൽവസിന് 4 മത്സരങ്ങളിൽ വിലക് ശുപാർശ ചെയ്തിരുന്നെങ്കിലും 3 മത്സരങ്ങളിൽ പുറത്തിരുന്നാൽ മതിയാവും. മത്സരത്തിൽ നേരിട്ട് ചുവപ്പ് കാർഡ് കണ്ടത് കാരണം ഒരു മത്സരം കുറച്ച് വരാനിരിക്കുന്ന 3 മത്സരങ്ങളിൽ ആൽവസ് പുറത്തിരിക്കേണ്ടി വരും. ഞായറാഴ്ച മോന്റെർപ്പില്ലെറിന് എതിരായ ലീഗ് 1 മത്സരം, റെന്നസിന് എതിരായ കോപ്പ ഫ്രാൻസ് മത്സരം, ലിലേക്ക് എതിരായ ലീഗ് 1 മത്സരം എന്നിവയാണ് ആൽവസിന് നഷ്ടമാവുക. ആൽവസിന് പകരം മുനിർ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കാൻ ഉണ്ടെങ്കിലും കോച് ഉനെ എംറേയുടെ ഫസ്റ്റ് ചോയിസ് റൈറ്റ് ബാക്കില്ലാതെ പി എസ് ജി ഇറങ്ങേണ്ടി വരും എന്നത് അവർക്ക് തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലസാന ദിയാര പി എസ് ജി യിൽ

മുൻ ചെൽസി, റയൽ മാഡ്രിസ് താരം ലസാന ദിയാര പി എസ് ജി യിൽ ചേർന്നു. ഫ്രീ ട്രാൻസ്ഫറിലാണ് താരം ഫ്രഞ്ച് ക്ലബ്ബിൽ ചേർന്നത്. 2019 ജൂണ് വരെയാണ് താരം കരാറിൽ ഒപ്പിട്ടത്. യൂ എ ഇ ക്ലബ്ബായ അൽ അഹ്‌ലിയിലായിരുന്ന താരം നേരത്തെ ക്ലബ്ബ് വിട്ടിരുന്നു. തന്റെ പ്രഫഷണൽ കരിയറിലെ പത്താമത്തെ ക്ലബ്ബിലാണ്  താരം ചേരുന്നത്. നേരത്തെ ചെൽസി, റയൽ മാഡ്രിഡ്, ലെ ഹാവരെ, ആഴ്സണൽ, പോർട്ട്സ്മൗത്, ലുകമോട്ടീവ് മോസ്‌കോ, മർസെല്ലേ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 19 ആം നമ്പർ ജേഴ്‌സിയാണ് താരം അണിയുക. 32 വയസുകാരനായ താരം ഡിഫൻസീവ് മിഡ്ഫീല്ഡറാണ്.

ചെൽസിയിലെയും ആഴ്സണലിലെയും ചെറിയ കാലയളവിന് ശേഷം റയൽ മാഡ്രിഡിന് വേണ്ടിയാണ് താരം ഏറ്റവും കൂടുതൽ മത്സരം കളിച്ചിട്ടുള്ളത്. 2009 മുതൽ 2012 റയലിന് വേണ്ടി കളിച്ച താരം 87 മത്സരങ്ങളിൽ സ്പാനിഷ് വമ്പനമാർക്ക് വേണ്ടി ബൂട്ട് കെട്ടി. കരിയർ ഏകദേശം അവസാനിച്ചു എന്ന നിലയിൽ നിൽക്കെ അപ്രതീക്ഷിതമായാണ് ചെൽസി താരം പി എസ് ജി യിൽ ചേർന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെ

സൂപ്പർ താരം നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെയിറങ്ങുന്നു. ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശോജ്വലമാകുമെന്നുറപ്പാണ്. നെയ്മാറിനെ കൂടാതെ ലൂക്കസ് മൗറയും ബെൻ ആർഫയും തിയാഗോ മോട്ടയും മത്സരത്തിൽ ഉണ്ടാവില്ല. വലങ്കാലിലെ മസിൽ ഇഞ്ചുറിയാണ് ഗ്രോപമാ സ്റേഡിയത്തിലിറങ്ങാൻ ആഗ്രഹിച്ചിരുന്ന ബ്രസീലിയൻ താരത്തിന് തിരിച്ചടിയായത്. ഈ സീസണിൽ 15 ഗോളുകൾ നേടിയ നിയമരാണ് പിഎസ്ജിയുടെ തകർപ്പൻ പ്രകടനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. പിഎസ്ജിയുടെ കഴിഞ്ഞ മത്സരത്തിൽ ലീഗ് വണ്ണിലെ തന്റെ ആദ്യ ഹാട്രിക്ക് നെയ്മർ നേടിയിരുന്നു.

തുടർച്ചയായി ഏഴു തവണ ലീഗ് നേടി റെക്കോർഡിട്ട ടീമാണ് ലിയോൺ. വെറ്ററൻ മിഡ്ഫീൽഡർ തിയാഗോ മോട്ടയും സൂപ്പർ താരം നെയ്മറും ഇല്ലാത്ത ടീമിനെ അട്ടിമറിക്കാൻ സാധിക്കുമെന്നാണ് ലിയോൺ കരുതുന്നത്. ബുധനാഴ്ച ദിജോണിനെ ഏകപക്ഷീയമായ എട്ടു ഗോളുകൾക്ക് തകർത്തതിന് ശേഷമാണ് ലിയോണിലേക്ക് പിഎസ്ജി വണ്ടി കയറുന്നത്. പിഎസ്ജി നേടിയ എട്ടു ഗോളുകളിൽ നാലും നെയ്മറുടെതായിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നെയ്മറിന് നാല് ഗോൾ, ശേഷം ആരാധകരുടെ കൂവൽ, പി.എസ്.ജിക്ക് 8 ഗോൾ ജയം

ലീഗ് 1ൽ ഡിജോൺ എഫ്.സി.ഓയെ ഏകപക്ഷീയമായ 8 ഗോളിന് തോൽപ്പിച്ച് പി.എസ്.ജി ലീഗിൽ കുതിപ്പ് തുടരുന്നു. നാല് ഗോൾ നേടി നെയ്മർ മുന്നിൽ നിന്ന് നയിച്ചപ്പോൾ രണ്ട് ഗോൾ നേടി ഡി മരിയയും ഓരോ ഗോൾ വീതം നേടി എംബപ്പേയും കവാനിയും ഗോൾ പട്ടിക പൂർത്തിയാക്കി.

മത്സരത്തിൽ ഗോൾ നേടിയ കവാനി പി.എസ്.ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇബ്രാഹിമോവിച്ചിന് ഒപ്പമെത്താനുമായി. 156 ഗോളുകളാണ് കവാനിയും ഇബ്രാഹിമോവിച്ചും പി.എസ്.ജിക്ക് വേണ്ടി നേടിയത്. അതെ സമയം നാലാമത്തെ ഗോളിന് വഴിവെച്ച പെനാൽറ്റി എടുക്കാൻ കവാനിക്ക് പകരം നെയ്മർ വന്നതിൽ പ്രതിഷേധിച്ച് പി.എസ്.ജി ആരാധകർ കൂവിയത് പി.എസ്.ജിയുടെ വിജയത്തിന്റെ നിറം കെടുത്തി.

ആദ്യ 10 മിനുട്ടിനുള്ളിൽ തന്നെ രണ്ട് ഗോൾ നേടി ഡി മരിയ പി.എസ്.ജിക്ക് മികച്ച തുടക്കം നൽകി. തുടർന്നാണ് റെക്കോർഡിന് ഒപ്പമെത്തിയ കവാനിയുടെ ഗോൾ പിറന്നത്. തുടർന്ന് ആദ്യ പകുതിക്ക് തൊട്ട് മുൻപ് മികച്ചൊരു ഫ്രീ കിക്കിലൂടെ നെയ്മർ പി.എസ്.ജിയുടെ ഗോൾ നില നാലാക്കി ഉയർത്തി. രണ്ടാം പകുതിയിൽ വീണ്ടും ഗോളുകളടിച്ച് നെയ്മർ ഹാട്രിക് പൂർത്തിയാക്കി. ഹാട്രിക് നേടാൻ 6 പ്രതിരോധ നിരക്കാരെ മറികടന്നാണ് നെയ്മർ എതിർ ഗോൾ വല കുലുക്കിയത്. ശേഷം എംബപ്പേ പി.എസ്.ജിയുടെ ഏഴാമത്തെ ഗോളും നേടി.

തുടർന്നാണ്  മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ പി.എസ്.ജിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. പതിവിനു വിപരീതമായി കവാനിക്ക് പകരക്കാരനായി നെയ്മറാണ് പെനാൽറ്റി എടുക്കാൻ മുന്നോട്ട് വന്നത്. ഇതിനെ തുടർന്നാണ് പി.എസ്.ജി ആരാധകർ നെയ്മറിനെ നേരെ കൂവിയത്. കവാനി പെനാട്ടിലയിലൂടെ ഗോൾ നേടിയിരുന്നെങ്കിൽ പി.എസ്.ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റെക്കോർഡ് മറികടക്കമായിരുന്നു. നെയ്മർ ഗോളാക്കി നാലാമത്തെ ഗോൾ നേടിയെങ്കിലും ആരധകരുടെ കൂവലോടെയാണ് താരം സ്റ്റേഡിയം വിട്ടത്.

ജയത്തോടെ ലീഗിൽ 11 പോയിന്റിന്റെ ലീഡോടെ പി.എസ്.ജി ഒന്നാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കളിക്കാരനെ ചവിട്ടിയ റഫറിക്ക് സസ്‌പെൻഷൻ

ഫ്രഞ്ച് ലീഗിൽ കളിക്കാരനെ ചവിട്ടിയ റഫറിക്ക് സസ്‌പെൻഷൻ. ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷനാണ് ഇന്നലെ നടന്ന നാന്റെസ്- പി എസ് ജി മത്സരത്തിനിടെ നാന്റെസ് കളിക്കാരനെ ചവിട്ടിയ റഫറി ടോണി ചാപ്രോണിനെ സസ്‌പെൻഡ് ചെയ്തത്. നാന്റെസ് താരം ഡിയഗോ കാർലോസ് റഫറിയെ വീഴ്ത്തിയ ഉടനെ റഫറി താരത്തെ തിരികെ ചവിട്ടുകയും ചുവപ്പ് കാർഡ് നൽകി പുറത്താക്കുകയും ചെയ്തിരുന്നു. സംഭവം ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച വാർത്തയായതോടെ ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷൻ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്ന വരെ റഫറിയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

ടെലിവിഷൻ റീപ്ലേയിൽ നിന്ന് ഡിയഗോ കാർലോസ് അറിയാതെയാണ് റഫറിയെ വീഴ്ത്തിയത് എന്ന് വ്യക്തമായിരുന്നു. നാന്റെസ് ചെയർമാൻ വാൾഡമാർ കീറ്റയും റഫാരിക്കെതിരെ ശക്തമായ പ്രതികരണവുമായി വന്നിരുന്നു. ചുരുങ്ങിയത് 6 മാസത്തേക്കെങ്കിലും റഫറിയെ സസ്‌പെൻഡ് ചെയ്യണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. വരും ദിവസങ്ങളിൽ റഫാരികെതിരായ അവസാന അച്ചടക്ക നടപടി തീരുമാനം ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷനും റഫറിമാരുടെ സംഘടനയും എടുത്തേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version