ലസാന ദിയാര പി എസ് ജി യിൽ

മുൻ ചെൽസി, റയൽ മാഡ്രിസ് താരം ലസാന ദിയാര പി എസ് ജി യിൽ ചേർന്നു. ഫ്രീ ട്രാൻസ്ഫറിലാണ് താരം ഫ്രഞ്ച് ക്ലബ്ബിൽ ചേർന്നത്. 2019 ജൂണ് വരെയാണ് താരം കരാറിൽ ഒപ്പിട്ടത്. യൂ എ ഇ ക്ലബ്ബായ അൽ അഹ്‌ലിയിലായിരുന്ന താരം നേരത്തെ ക്ലബ്ബ് വിട്ടിരുന്നു. തന്റെ പ്രഫഷണൽ കരിയറിലെ പത്താമത്തെ ക്ലബ്ബിലാണ്  താരം ചേരുന്നത്. നേരത്തെ ചെൽസി, റയൽ മാഡ്രിഡ്, ലെ ഹാവരെ, ആഴ്സണൽ, പോർട്ട്സ്മൗത്, ലുകമോട്ടീവ് മോസ്‌കോ, മർസെല്ലേ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 19 ആം നമ്പർ ജേഴ്‌സിയാണ് താരം അണിയുക. 32 വയസുകാരനായ താരം ഡിഫൻസീവ് മിഡ്ഫീല്ഡറാണ്.

ചെൽസിയിലെയും ആഴ്സണലിലെയും ചെറിയ കാലയളവിന് ശേഷം റയൽ മാഡ്രിഡിന് വേണ്ടിയാണ് താരം ഏറ്റവും കൂടുതൽ മത്സരം കളിച്ചിട്ടുള്ളത്. 2009 മുതൽ 2012 റയലിന് വേണ്ടി കളിച്ച താരം 87 മത്സരങ്ങളിൽ സ്പാനിഷ് വമ്പനമാർക്ക് വേണ്ടി ബൂട്ട് കെട്ടി. കരിയർ ഏകദേശം അവസാനിച്ചു എന്ന നിലയിൽ നിൽക്കെ അപ്രതീക്ഷിതമായാണ് ചെൽസി താരം പി എസ് ജി യിൽ ചേർന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version