ഇത് ചരിത്രം! പകരം വെക്കാൻ ആരുമില്ലാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ റെക്കോർഡിൽ!

അഞ്ചു ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്ന് ഘാനക്ക് എതിരായ മത്സരത്തിൽ താൻ തന്നെ നേടി നൽകിയ പെനാൽട്ടി ലക്ഷ്യം കണ്ടാണ് റൊണാൾഡോ ചരിത്രം എഴുതിയത്.

2006 ൽ പോർച്ചുഗലിന് ആയി ലോകകപ്പ് അരങ്ങേറ്റം നടത്തിയ റൊണാൾഡോ അതിനു ശേഷം കളിച്ച എല്ലാ ലോകകപ്പുകളിലും ഗോൾ നേടിയിരുന്നു. 2010, 2014, 2018 ലോകകപ്പുകളിൽ ഗോൾ നേടിയ 37 കാരനായ റൊണാൾഡോ 2022 ലെയും ഗോളോടെയാണ് ചരിത്രം എഴുതിയത്. നൈജീരിയയുടെ റോജർ മില്ല ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും റൊണാൾഡോ മാറി.

സിയൂ!! ആവേശം അങ്ങേയറ്റം! ആഫ്രിക്കൻ തിരിച്ചടിയിൽ പതറാതെ റൊണാൾഡോയും പറങ്കിപ്പടയും

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘത്തിന്റെയും ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം ആവേശ മത്സരം ആയി. ആഫിക്കൻ ശക്തികളായ ഘാനയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കാൻ പോർച്ചുഗലിനായി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോയും ജാവോ ഫെലിക്സും ആണ് പോർച്ചുഗലിനായി ഗോളുകൾ കണ്ടെത്തിയത്‌. ഇരട്ട അസിസ്റ്റുമായി ബ്രൂണോ ഫെർണാണ്ടസും തിളങ്ങി.

ഘാനക്ക് എതിരെ മികച്ച രീതിയിൽ തുടങ്ങാൻ പോർച്ചുഗലിനായി. ആദ്യ പകുതിയിൽ ഉടനീളം പന്ത് നന്നായി കാലിൽ വെച്ച് പാസുകൾ ചെയ്ത് കളൊ ബിൽഡ് ചെയ്യാൻ ആണ് പോർച്ചുഗൽ ശ്രമിച്ചത്. 13ആം മിനുട്ടിൽ കളിയിലെ ആദ്യ നല്ല അവസരം പോർച്ചുഗലിന് ലഭിച്ചു. പക്ഷെ റൊണാൾഡോയുടെ ഹെഡർ ടാർഗറ്റിലേക്ക് പോയില്ല.

28ആം മിനുട്ടിൽ ജാവോ ഫെലിക്സിനും ഒരു നല്ല അവസരം ലഭിച്ചു. ആ ഷോട്ടും ടാർഗറ്റിലെക്ക് പോയില്ല. 31ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനു വേണ്ടി ഗോൾ നേടി എങ്കിലും ഗോൾ നേടും മുമ്പ് തന്നെ റൊണാൾഡോ ഫൗൾ ചെയ്തതിനാൽ അവർക്ക് എതിരെ വിസിൽ ഉയർന്നിരുന്നു.

ആദ്യ പകുതിയിൽ ഘാനക്ക് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ലഭിച്ച രണ്ട് കോർണറുകൾ മാത്രമായിരുന്നു അവരുടെ പ്രതീക്ഷ. അതും പോർച്ചുഗീസ് ഡിഫൻസിന് ഭീഷണി ആയില്ല.

രണ്ടാം പകുതിയിൽ ഘാന കുറച്ചു കൂടെ അറ്റാക്ക് ചെയ്തു കളിക്കാൻ തുടങ്ങി. കുദുസിന്റെ ഒരു ലോങ് റേഞ്ചർ ഗോൾ പോസ്റ്റിന് തൊട്ടടുത്ത് കൂറെ ആണ് പുറത്തേക്ക് പോയത്. കളിയിലെ ആദ്യ ഗോൾ വന്നത് 64ആം മിനുട്ടിൽ ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ പെനാൾട്ടി റൊണാൾഡോ തന്നെ വലയിൽ എത്തിച്ചു. പോർച്ചുഗൽ മുന്നിൽ. അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ ഈ ഗോളോടെ മാറി.

ഈ ഗോളൊടെ കളിയും മാറി. 73ആം മിനുട്ടിൽ മുഹമ്മദ് കുദുസിന്റെ ഒരു ക്രോസിൽ നിന്ന് ആന്ദ്രെ അയുവിന്റെ സമനില ഗോൾ. പോർച്ചുഗൽ ഞെട്ടിയ നിമിഷം. കളി 1-1.

ഈ ഗോളിന് ശേഷം കണ്ടത് വേറെ ലെവൽ പോർച്ചുഗലിനെ ആയിരുന്നു. അഞ്ചു മിനുട്ടുകൾക്ക് അകം ഫെലിക്സിലൂടെ പോർച്ചുഗൽ വീണ്ടും മുന്നിൽ. ബ്രൂണോ ഫെർണാണ്ടസ് അളഞ്ഞ് മുറിച്ചു നൽകിയ പാസ് സ്വീകരിച്ചായിരുന്നു ഫെലിക്സിന്റെ ഗോൾ. സ്കോർ 2-1.

ഈ ഗോൾ ഘാനയെ മാനസികമായി തകർത്തു കളഞ്ഞു. അവർ ആ ഷോക്കിൽ നിന്ന് റിക്കവർ ആകും മുമ്പ് ബ്രൂണോ ഫെർണാണ്ടസ് വീണ്ടും ഘാന ഡിഫൻസ് ലൈൻ മറികടന്ന് ഫൈനൽ പാസ് കണ്ടെത്തി. സബ്ബായി എത്തിയ റാഫേൽ ലിയോ പാസ് സ്വീകരിച്ച് ഗോൾ നേടി തന്റെ വരവറിയിച്ചു. പോർച്ചുഗൽ 3-1.

ഇവിടെ നിന്നും ഘാന തിരിച്ചടിക്കാൻ ശ്രമിച്ചു. 89ആം മിനുട്ടിൽ ബകാരിയിലൂടെ ഘാനയുടെ രണ്ടാം ഗോൾ. സ്കോർ 3-2. പിന്നെ ആവേശകരമായ അന്ത്യ നിമിഷങ്ങൾ ആയിരുന്നു‌. 99ആം മിനുട്ടിൽ ഘാന ഗോളിന് തൊട്ടടുത്ത് എത്തുന്നതും കാണാൻ ആയി. എങ്കിലും അവസാനം പോർച്ചുഗൽ വിജയിച്ചു.

ഇനി ഉറുഗ്വേയും ദക്ഷിണ കൊറിയയും ആണ് പോർച്ചുഗലിന് മുന്നിൽ ഉള്ളത്.

ഘാന ഡിഫൻസ് ഭേദിക്കാൻ ആകാതെ പോർച്ചുഗൽ, ആദ്യ പകുതി കഴിഞ്ഞു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘത്തിന്റെയും ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. ആഫ്രിക്കൻ ശക്തികളായ ഘാനയുടെ ഡിഫൻസ് ഭേദിക്കാൻ പോർച്ചുഗലിന് ഇതുവരെ ആയില്ല.

ഘാനക്ക് എതിരെ മികച്ച രീതിയിൽ തുടങ്ങാൻ പോർച്ചുഗലിനായി. ആദ്യ പകുതിയിൽ ഉടനീളം പന്ത് നന്നായി കാലിൽ വെച്ച് പാസുകൾ ചെയ്ത് കളൊ ബിൽഡ് ചെയ്യാൻ ആണ് പോർച്ചുഗൽ ശ്രമിച്ചത്. 13ആം മിനുട്ടിൽ കളിയിലെ ആദ്യ നല്ല അവസരം പോർച്ചുഗലിന് ലഭിച്ചു. പക്ഷെ റൊണാൾഡോയുടെ ഹെഡർ ടാർഗറ്റിലേക്ക് പോയില്ല.

28ആം മിനുട്ടിൽ ജാവോ ഫെലിക്സിനും ഒരു നല്ല അവസരം ലഭിച്ചു. ആ ഷോട്ടും ടാർഗറ്റിലെക്ക് പോയില്ല. 31ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനു വേണ്ടി ഗോൾ നേടി എങ്കിലും ഗോൾ നേടും മുമ്പ് തന്നെ റൊണാൾഡോ ഫൗൾ ചെയ്തതിനാൽ അവർക്ക് എതിരെ വിസിൽ ഉയർന്നിരുന്നു.

ആദ്യ പകുതിയിൽ ഘാനക്ക് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ലഭിച്ച രണ്ട് കോർണറുകൾ മാത്രമായിരുന്നു അവരുടെ പ്രതീക്ഷ. അതും പോർച്ചുഗീസ് ഡിഫൻസിന് ഭീഷണി ആയില്ല.

പോർച്ചുഗലിനെ റൊണാൾഡോ നയിക്കും, ലൈനപ്പ് പ്രഖ്യാപിച്ചു

പോർച്ചുഗലും ഘാനയും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു‌‌. പോർച്ചുഗലിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് നയിക്കുന്നത്. സൂപ്പർ താരങ്ങളുടെ വലിയ നിരയെ തന്നെ സാന്റോസ് അണിനിരത്തുന്നു. ഡിയേഗോ കോസ്റ്റ ആണ് പോർച്ചുഗലിന്റെ ഗോൾ വലക്ക് മുന്നിൽ ഉള്ളത്. ഡബിലോയും രുബൻ ഡിയസും സെന്റർ ബാക്കായി ഇറങ്ങുമ്പോൾ ഗുറേറയും കാൻസെലോയും ആണ് ഫുൾബാക്ക് ആയുള്ളത്. ഡാലോട്ട് ബെഞ്ചിൽ ആണ്‌.

ബ്രൂണോയും ബെർണാഡോയും ഒറ്റാവിയയും മധ്യനിരയിൽ ഇറങ്ങുന്നു‌. ഫെലിക്സ് റൊണാൾഡോക്ക് ഒപ്പം അറ്റാക്കിൽ ഉണ്ട്.

ഘാന ഇലവനിൽ ഇനാകി വില്യംസ്, തോമസ് പാർട്ടെ, അയാക്സിന്റെ യുവതാരം കുദുസ്, ആന്ദെ അയു, സലിസു തുടങ്ങി പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.

XI PORTUGAL #POR   : Diogo Costa;
Cancelo, Danilo, Rúben Dias, Guerreiro; Neves; Bruno Fernandes, Bernardo Silva, Otávio, João Félix;
Cristiano

XI GHANA #GHA   : Ati Zigi; Seidu, Djiku, Salisu, Amartey, Rahman; Partey, Abdul Samed; Kudus, Iñaki Williams, André Ayew. #Qatar2022   

“റൊണാൾഡോക്ക് ഒപ്പം കളിക്കുന്നത് പ്രശ്നമില്ല, അത് ഭാഗ്യമാണ്” – ബ്രൂണോ ഫെർണാണ്ടസ്

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഉടക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം കളിക്കുന്നതിൽ തനിക്ക് ഒരു പ്രശ്നവും ഇല്ല എന്ന് ബ്രൂണോ ഫെർണാണ്ടസ്. പോർച്ചുഗലിന്റെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ബ്രൂണോ‌.

എനിക്ക് റൊണാൾഡോക്ക് ഒപ്പം കളിക്കുന്നതിൽ അസ്വസ്ഥത ഒന്നും തോന്നുന്നില്ല എന്ന് ബ്രൂണോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ദേശീയ ടീമിൽ കളിക്കാനാകുന്നത് ഒരു ഭാഗ്യമാണ് എന്ന് ബ്രൂണോ പറഞ്ഞു. ക്ലബ്ബിൽ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം കളിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു, അതും നടന്നു. പക്ഷേ ഒന്നും ശാശ്വതമല്ല,” ബ്രൂണോ പറഞ്ഞു.

ഇപ്പോൾ ക്രിസ്റ്റ്യാനോ തന്റെ ജീവിതത്തിനായി ഒരു തീരുമാനമെടുത്തിരിക്കുന്നു, കളിക്കാരെന്ന നിലയിൽ അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങൾ മാനിക്കണം. ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ലോകകപ്പ് എത്ര പ്രധാനം ഞങ്ങൾക്കറിയാം, അദ്ദേഹത്തിന്റെ ശ്രദ്ധ എപ്പോഴും കിരീടത്തിലേക്ക് ആകും എന്ന് എനിക്ക് ഉറപ്പുണ്ട്. എന്നും പോർച്ചുഗൽ മിഡ്ഫീൽഡർ പറഞ്ഞു.

ക്ലബ് വിടാൻ ഉള്ളത് റൊണാൾഡോയുടെ തീരുമാനമാണ്. ഞങ്ങളുടെ ശ്രദ്ധ 100% ദേശീയ ടീമിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രൂണോയും ആയി പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ അഭിമുഖത്തിന് പിന്നാലെ ബ്രൂണോയും റൊണാൾഡോയും പോർച്ചുഗൽ ക്യാമ്പിൽ വെച്ച് കണ്ടു മുട്ടുന്നതും ഇരുവരും തമ്മിൽ അത്ര സുഖകരമല്ലാത്ത സംഭാഷണം നടക്കുന്നതും ആയ വീഡിയോ വൈറൽ ആയിരുന്നു. ബ്രൂണോ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഉടക്കാണെന്ന രീതിയിൽ ആ വീഡിയോ പ്രചരിക്കപ്പെടുകയും ചെയ്തു. എന്നാൽ ബ്രൂണോ ഫെർണാണ്ടസും ആയി തനിക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് റൊണാൾഡോ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ആ വീഡിയോയിൽ വിവാദമായി പറയപ്പെടുന്ന കാര്യങ്ങൾ ഒന്നും ഇല്ല. ബ്രൂണൊയുടെ വിമാനം വൈകിയിരുന്നു അത് കൊണ്ട് അദ്ദേഹം ബോട്ടിൽ ആണോ വന്നത് എന്ന് താൻ ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത് എന്ന് റൊണാൾഡോ പറഞ്ഞു. തന്നോട് താരങ്ങളെ കുറിച്ച് ചോദിക്കാതെ ലോകകപ്പിനെ കുറിച്ച് ചോദിക്കൂ എന്നും റൊണാൾഡോ പറഞ്ഞു.

താൻ ശരിയായ സമയത്താണ് സംസാരിക്കുന്നത് എന്നും മറ്റുള്ളവർ തന്നെ കുറിച്ച് എഴുതുന്നതും പറയുന്നതും താൻ കാര്യമാക്കില്ല എന്നും റൊണാൾഡോ പറഞ്ഞു.

റൊണാൾഡോ ഇല്ലെങ്കിലും നൈജീരിയക്ക് എതിരെ വമ്പൻ ജയം കുറിച്ചു പോർച്ചുഗൽ ലോകകപ്പിലേക്ക്

ഖത്തർ ലോകകപ്പിന് മുമ്പുള്ള അവസാന സൗഹൃദ മത്സരത്തിൽ നൈജീരിയക്ക് എതിരെ വമ്പൻ ജയം കുറിച്ചു പോർച്ചുഗൽ. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് അവർ നൈജീരിയയെ തോൽപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ മത്സരത്തിൽ വലിയ ആധിപത്യം ആണ് പുലർത്തിയത്. മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. ഡീഗോ ഡാലോട്ടിന്റെ പാസിൽ നിന്നു സഹ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ആണ് അവരുടെ ഗോൾ നേടിയത്. ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി 35 മത്തെ മിനിറിൽ ലക്ഷ്യം കണ്ട ബ്രൂണോ പോർച്ചുഗലിന് രണ്ടാം ഗോളും സമ്മാനിച്ചു.

രണ്ടാം പകുതിയിൽ സമനിലക്ക് ആയി നൈജീരിയ പൊരുതി കളിച്ചു. 81 മത്തെ മിനിറ്റിൽ സാമുവലിനെ ഡാലോട്ട് വീഴ്ത്തിയപ്പോൾ നൈജീരിയക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. എന്നാൽ പകരക്കാരനായി ഇറങ്ങിയ ഇമ്മാനുവൽ ഡെന്നിസിന്റെ പെനാൽട്ടി റൂയി പെട്രീഷ്യ രക്ഷിച്ചു. രണ്ടു മിനിറ്റിനുള്ളിൽ പോർച്ചുഗൽ മൂന്നാം ഗോൾ കണ്ടത്തി. റാഫേൽ ഗുയയരെയുടെ പാസിൽ നിന്നു അരങ്ങേറ്റത്തിൽ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് ആണ് അവർക്ക് ആയി ഗോൾ നേടിയത്. മൂന്നാം ഗോൾ നേടി രണ്ടു മിനിറ്റിനുള്ളിൽ പോർച്ചുഗൽ നാലാം ഗോളും നേടി. ഇത്തവണ റാമോസിന്റെ ബാക് ഹീൽ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ജാവോ മരിയോ പോർച്ചുഗീസ് ജയം പൂർത്തിയാക്കുക ആയിരുന്നു.

ഖത്തർ ലോകകപ്പിൽ പിന്തുണ പോർച്ചുഗലിന് എന്ന് യുവരാജ്

നവംബർ 20ന് ആരംഭിക്കുന്ന ഖത്തർ ലോകകപ്പിൽ താൻ പോർച്ചുഗലിനെ ആണ് പിന്തുണക്കുന്നത് എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. തനിക്ക് ഫുട്ബോളിൽ പ്രിയപ്പെട്ട രാജ്യം പോർച്ചുഗൽ ആണെന്നും തന്റെ ഇഷ്ട താരം റൊണാൾഡോ ആണെന്നും യുവരാജ് സിംഗ് പറഞ്ഞു.

യുവരാജ് സിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധക‌ൻ കൂടിയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ക്രിസ്റ്റ്യാൻക്ക് റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ഡിയേഗോ ഡാലോട്ട് എന്നിവർ പോർച്ചുഗൽ ദേശീയ ടീമിൽ ഉണ്ട്.ഘാന, ഉറുഗ്വേ, ദക്ഷി കൊറിയ എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗൽ ഉള്ളത്. നവംബർ 24ന് ഘാനക്ക് എതിരെ ആണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.

റൊണാൾഡോയും പിള്ളേരും റെഡി, പോർച്ചുഗൽ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പിനായുള്ള പോർച്ചുഗൽ സ്ക്വാഡ് ഇന്ന് പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീം സൂപ്പർ താരങ്ങളാൽ നിറഞ്ഞു നിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ലോകകപ്പിന് പോർച്ചുഗൽ എത്തുമ്പോൾ റൊണാൾഡോക്ക് ഒപ്പം നിക്കുന്ന ഒരു സ്ക്വാഡ് പോർച്ചുഗലിന് ഉണ്ടെന്ന് പറയാം.

റുയി പട്രിസിയോയും ജോസെ സായും ഡിയോഗോ കോസ്റ്റയും ഉൾപ്പെടുന്ന ഗോൾ കീപ്പർമാരുടെ നിര തന്നെ പോർച്ചുഗലിന്റെ സ്ക്വാഡ് ഡെപ്ത് കാണിക്കുന്നു. ഡിഫൻസിൽ ഈ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച താരങ്ങളിൽ ഒരാളായ റൈറ്റ് ബാക്ക് ഡാലോട്ട് ഉണ്ട്. പി എസ് ജിയുടെ ലെഫ്റ്റ് ബാക്കിൽ തിളങ്ങുന്ന നൂനോ മെൻഡസ് ഉണ്ട്. പിന്നെ പെപെയെയും റൂബൻ ഡിയസിനെയും പോലുള്ള സെന്റർ ബാക്കുകളും ഉണ്ട്.

റൂബൻ നെവസ്, വില്യം കർവാലോ, വിറ്റിന, പളിന്യ, നൂനസ്, ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങി യൂറോപ്യൻ ഫുട്ബോളിലെ പ്രമുഖർ മധ്യനിരയിലും അറ്റാക്കിംഗ് മിഡ്ഫീൽഡിലും അണിനിരക്കുന്നു.

അറ്റാക്കിൽ റൊണാൾഡോക്ക് ഒപ്പം നിൽക്കുന്ന അല്ലെങ്കിൽ അതിനും മുകളിലുള്ള പ്രകടനം എ സി മിലാന്റെ യുവതാരം റാഫേൽ ലിയോയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്‌. ജാവോ ഫെലിക്സും ആന്ദ്രെ സിൽവയുമെല്ലാം തിളങ്ങുന്ന ഒരു ടൂർണമെന്റ് ആകും ഇതെന്ന് ആരാധകരിൽ പലരും ആശിക്കുന്നു.

ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവർ ഉള്ള ഗ്രൂപ്പ് എച്ചിൽ ആണ് പോർച്ചുഗൽ ഉള്ളത്

രണ്ട് മിനുട്ട് ബാക്കി നിൽക്കെ മൊറാട്ട!! പോർച്ചുഗലിനെ ഞെട്ടിച്ച് സ്പെയിൻ സെമി ഫൈനലിൽ

ഇന്ന് ബ്രാഗയിൽ നടന്ന യുവേഫ നാഷൺസ് ലീഗ് മത്സരത്തിൽ സ്പെയിനിന് സെമിയിൽ എത്താൻ വിജയിവും, പോർച്ചുഗലിന് സെമിയിൽ എത്താൻ തോൽക്കാതിരിക്കുകയും വേണം ആയിരുന്നു. 87 മിനുട്ട് വരെ ഗോൾ രഹിതമായി ഇരുന്ന മത്സരത്തിൽ മൊറാട്ടയുടെ 88ആം മിനുട്ടിലെ ഗോൾ ആണ് സ്പെയിന് വിജയം നൽകുകയും അവരെ സെമിയിലേക്ക് എത്തിക്കുകയും ചെയ്തത്.

ഇന്ന് പോർച്ചുഗൽ ആയിരുന്നു മെച്ചപ്പെട്ട പ്രകടനം ഗ്രൗണ്ടിൽ കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ ഏറ്റവും മികച്ച അവസരങ്ങൾ എല്ലാം വന്നത് പോർച്ചുഗലിനായിരുന്നു. രണ്ടാം പകുതിയിൽ പോർച്ചുഗൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. റൊണാൾഡോക്ക് ഒരു വലിയ അവസരം ലഭിച്ചു എങ്കിലും ഉനായ് സിമിയോ സേവിലൂടെ സ്പെയിനെ രക്ഷിച്ചു.

കിട്ടിയ അവസരങ്ങൾ മുതലെടുക്കാതിരുന്നത് സ്പെയിന് തിരിച്ചടിയായി. 88ആം മിനുട്ടിൽ വില്യംസിന്റെ ഒരു ഹെഡറിൽ നിന്ന് കിട്ടിയ അവസരം മൊറാട്ട ലക്ഷ്യത്തിൽ എത്തിച്ചു. സ്പെയിൻ സെമി ഉറപ്പിച്ച നിമിഷം.

ഈ ജയത്തോടെ സ്പെയിൻ 11 പോയിന്റുമായി ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഒപ്പം സെമി ഫൈനലും ഉറപ്പിച്ചു. 10 പോയിന്റുമായി പോർച്ചുഗൽ ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു.

റൊണാൾഡോയുടെ പരിക്ക് സാരമുള്ളതല്ല

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്നലെ പോർച്ചുഗലും ചെക്ക് റിപബ്ലിക്കും തമ്മിലുള്ള മത്സരത്തിന് ഇടയിൽ പരിക്കേറ്റിരുന്നു. റൊണാൾഡോക്ക് ഏറ്റ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ തുടക്കത്തിൽ 13ആം മിനുട്ടിൽ ആയിരുന്നു റൊണാൾഡോക്ക് പരിക്കേറ്റത്. ചെക്ക് ഗോൾ കീപ്പർ വാക്ലിക്കുമായി കൂട്ടിയിടിച്ച റൊണാൾഡോയുടെ മൂക്കിൽ മുറിവേറ്റു.

മൂക്കിൽ നിന്ന് ചോര ഒഴുകുന്ന റൊണാൾഡോയുടെ ചിത്രങ്ങൾ ആരാധകരെ വേദനിപ്പിച്ചു. പരിക്കേറ്റു എങ്കിലും റൊണാൾഡോ അത് വക വെക്കാതെ മത്സരത്തിന്റെ അവസാനം വരെ കളത്തിൽ തുടർന്നു. റൊണാൾഡോക്ക് ഇന്നലെ ഗോൾ നേടാൻ ആയില്ല എങ്കിലും ഒരു അസിസ്റ്റ് താരം സംഭാവന ചെയ്തു. മറ്റന്നാൾ നടക്കുന്ന സ്പെയിന് എതിരായ മത്സരത്തിൽ റൊണാൾഡോ കളത്തിൽ ഇറങ്ങും.

ഡാലോട്ടിന് ഇരട്ട ഗോൾ, നാലടിച്ച് പോർച്ചുഗൽ

യുവേഫ നാഷൺസ് ലീഗിൽ പോർച്ചുഗലിന് ഗംഭീര വിജയം. ഇന്ന് ചെക് റിപബ്ലികിനെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. ഗോളടിയിൽ അധികം പേര് എടുത്തിട്ടില്ലാത്ത റൈറ്റ് ബാക്ക് ഡിയാഗോ ഡാലോട്ടിന്റെ ഇരട്ട ഗോളുകളാണ് പോർച്ചുഗലിന്റെ ജയത്തിന് കരുത്തായത്‌.

മത്സരത്തിന്റെ 33ആം മിനുട്ടിൽ ആയിരുന്നു ഡാലോട്ടിന്റെ ആദ്യ ഗോൾ. റാഫേൽ ലിയോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ഇതു കഴിഞ്ഞ് ആദ്യ പകുതിയുടെ അവസാനം മറ്റൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ബ്രൂണോയും പോർച്ചുഗലിനായി ഗോൾ നേടി. ഇടതു വിങ്ങിൽ നിന്ന് റുയി നൽകിയ ക്രോസ് ബ്രൂണോ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ബ്രൂണോയുടെ പോർച്ചുഗലിനായുള്ള ഒമ്പതാം ഗോളാണിത്.

രണ്ടാം പകുതിയിൽ ഡാലോട്ട് വീണ്ടും പോർച്ചുഗലിനായി ഗോൾ നേടി. 52ആം മിനുട്ടിൽ ഒരു ലോങ് റേഞ്ചറിലൂടെ ആയിരുന്നു ഡാലോട്ടിന്റെ രണ്ടാം ഗോൾ. ഇതിനു ശേഷം ജോടയും പോർച്ചുഗലിനായി ഗോൾ നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാൻ ആയില്ല എന്നത് മാത്രമാണ് പോർച്ചുഗലിന് ഇന്ന് നിരാശ.

ഈ വിജയത്തോടെ പോർച്ചുഗൽ ഗ്രൂപ്പിൽ 10 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി.

Exit mobile version