ബ്രൂണോ തിളങ്ങുന്ന ലോകകപ്പ്

ബ്രൂണോ ഫെർണാണ്ടസ് ഈ ലോകകപ്പിൽ തന്റെ മികവ് തുടരുകയാണ്. സ്വിറ്റ്സർലാന്റിന് എതിരെ ഒരു അസിസ്റ്റ് കൂടെ സംഭാവന ചെയ്തതോടെ ഈ ലോകകപ്പിൽ പോർച്ചുഗലിനായി മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ കോണ്ട്രിബ്യൂഷൻ ബ്രൂണോക്ക് ആയി. ആകെ എംബപ്പെക്ക് മാത്രമേ ഈ ലോകകല്പിൽ അഞ്ചിൽ അധികം ഗോൾ കോണ്ട്രിബ്യൂഷൻ ഉള്ളൂ.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോർച്ചുഗൽ ആകെ നേടിയ അഞ്ചു ഗോളുകളിൽ നാലും ബ്രൂണോ ഫെർണാണ്ടസിന്റെ പങ്കിൽ ആയിരുന്നു.

ആദ്യ മത്സരത്തിൽ ഘാനക്ക് എതിരെ പോർച്ചുഗൽ നേടിയ രണ്ട് ഓപ്പൺ പ്ലേ ഗോളുകളും അസിസ്റ്റ് ചെയ്തത് ബ്രൂണോ ആയിരുന്നു. അന്ന് കളം നിറഞ്ഞു കളിച്ചതും ബ്രൂണോ ആയിരുന്നു. ഉറുഗ്വേക്ക് എതിരെയും ബ്രൂണോ തന്നെ ആയിരുന്നു സ്റ്റാർ. അന്ന് നേടിയ രണ്ട് ഗോളുകളും പൂർണ്ണമായും ബ്രൂണോയുടെ കഴിവ് ആയിരുന്നു.

“റൊണാൾഡോയുമായി ഒരു പ്രശ്നവും ഇല്ല, അദ്ദേഹം ഒരു മാതൃകയാണ്” – പോർച്ചുഗൽ കോച്ച്

ക്രിസ്റ്റ്യാനോ റൊണാൾഡോയും യാതൊരു പ്രശ്നവും തനിക്കില്ല എന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ഇന്ന് സ്വിറ്റ്സർലാന്റിന് എതിരെ റൊണാൾഡോയെ സാന്റോസ് ബെഞ്ച് ചെയ്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോ സബ്ബ് ചെയ്യപ്പെട്ടപ്പോൾ പ്രതികരിച്ച രീതി കോച്ചിന് ഇഷ്ടപ്പെട്ടില്ല എന്നും അതാണ് റൊണാൾഡോ ബെഞ്ചിൽ ആകാൻ കാരണം എന്നും വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ റൊണാൾഡോ ഈ ടീമിന്റെ ക്യാപ്റ്റൻ ആണെന്നും അദ്ദേഹവുമായി ഒരു പ്രശ്നവും ഇല്ലാ എന്നും കോച്ച് പറഞ്ഞു. റൊണാൾഡോ ദീർഘകാലമായി തന്റെ സുഹൃത്താണ്. കളി തുടങ്ങും മുമ്പ് താൻ റൊണാൾഡോയുമായി സംസാരിച്ചിരുന്നു. അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കി. റൊണാൾഡോയും റാമോസും വ്യത്യസ്ത താരങ്ങൾ ആണെന്നും സാന്റോസ് പറഞ്ഞു. റൊണാൾഡോ എല്ലാവർക്കും മാതൃക ആണെന്നും കോച്ച് പറഞ്ഞു.

റൊണാൾഡോ അടുത്ത കളിയിൽ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് ഇപ്പോൾ പറയാൻ ആകില്ല എന്നും കോച്ച് പറഞ്ഞു.

ആദ്യ സ്റ്റാർട്ടിൽ തന്നെ ഹാട്രിക്ക്!! ഗോൺസാലോ റാമോസ്.. ഒരു പുതിയ താരം പിറന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരം ആദ്യ ഇലവനിൽ എത്തുക എന്നത് എത്ര വലിയ സമ്മർദ്ദം ആകും ഒരു താരത്തിന് നൽകുക? ലോകകപ്പിലെ തന്റെ ആദ്യ സ്റ്റാർട്ട് ലഭിച്ച ഗോൺസാലോ റാമോസ് എന്ന താരത്തിൽ ആയിരുന്നു ഇന്ന് ഏവരുടെയും ശ്രദ്ധ. താൻ വെറുതെയല്ല ആദ്യ ഇലവനിൽ എത്തിയത് എന്ന് തെളിയിക്കുന്ന ഒരു പ്രകടനത്തോടെ റാമോസ് ഇന്ന് തന്റെ പേര് ഫുട്ബോൾ പ്രേമികളുടെ നെഞ്ചിലേക്ക് ചേർത്തു.

ആദ്യമായി ലോകകപ്പിൽ ആദ്യ ഇലവനിൽ എത്തിയ റാമോസ് ഹാട്രിക്കോടെയാണ് വരവറിയിച്ചത്. മൂന്ന് മൂന്ന് കിടിലൻ ഫിനിഷുകൾ. ആദ്യത്തേത് ഒരു ബുള്ള്ട് ഇടം കാലൻ ഷോട്ട്. രണ്ടാമത്തേത് ഒരു പൗച്ചറെ പോലുള്ള സ്ട്രൈക്കർ ഫിനിഷ്. മൂന്നാമത്തേത് യാൻ സോമ്മറിനു മുകളിലൂടെ ചിപ് ചെയ്തുള്ള ക്ലാസിക് ഫിനിഷ്. എല്ലാം ഒന്നിനൊന്ന് മെച്ചം.

ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ആണിത്. പോർച്ചുഗലിനായി അണ്ടർ 21 ടീമിലും അണ്ടർ 19 ടീമിലും ഹാട്രിക്ക് നേടിയിട്ടുള്ള റാമോസിന്റെ ആദ്യ സീനിയർ ഹാട്രിക്ക്. ഇപ്പോൾ ബെൻഫികയുടെ താരമായ റാമോസിനെ കഴിഞ്ഞ ട്രാൻസ്ഗർ വിൻഡോയിൽ പി എസ് ജി സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. അന്ന് തന്നെ റാമോസ് ഈ ലോകകപ്പിൽ തന്റെ പേര് എഴുതി ചേർക്കും എന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തിയിരുന്നു‌

ഇതല്ലേ പോർച്ചുഗൽ!! റൊണാൾഡോക്ക് പകരം എത്തിയ റാമോസിന് ഹാട്രിക്ക്

ഇങ്ങനെ ഒരു പോർച്ചുഗൽ പ്രകടനമായിരുന്നു ആരാധകർ എല്ലാം ആഗ്രഹിച്ചത്. ഇന്ന് പ്രീക്വാർട്ടറിൽ സ്വിറ്റ്സർലാന്റിന് എതിരെ അത്ര വലിയ പ്രകടനവും അത്ര വലിയ വിജയവും പോർച്ചുഗൽ നേടി. ഒന്നിനെതിരെ ആറു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ ഇന്ന് നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്തത് പോർച്ചുഗലിന്റെ പവർ കൂട്ടുന്നതാണ് ഇന്ന് കണ്ടത്. റൊണാൾഡോക്ക് പകരം ടീമിൽ എത്തിയ ഗോൻസാലോ റാമോസ് ഹാട്രിക്ക് നേടി തിളങ്ങി.

ഇന്ന് റൊണാൾഡോ ഇല്ലാത്തതിന്റെ ക്ഷീണം ഒന്നും പോർച്ചുഗലിൽ ഉണ്ടായിരുന്നില്ല. പന്ത് കൈവശം വെച്ച് കൃത്യമായ അവസരങ്ങൾ സൃഷ്ടിച്ച് മികച്ച താളത്തിൽ കളിക്കുന്ന പോർച്ചുഗലിനെ ആണ് ഇന്ന് കാണാൻ ആയത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ ആണ് സ്വിസ് നിരയെ ഞെട്ടിച്ച സ്ട്രൈക്കിലൂടെ റാമോസ് ഗോൾ നേടിയത്. ജാവോ ഫെലിക്സിൽ നിന്ന് പാസ് സ്വീകരിച്ച ഗോൺസാലോ റാമോസ് ആർക്കും വല കണ്ടെത്താൻ ആകില്ല എന്ന തോന്നിച്ച ആങ്കിളിൽ നിന്നാണ് ഇടം കാലൻ സ്ട്രൈക്കിലൂടെ ഗോൾ നേടിയത്.

ഇതിനു ശേഷവും പോർച്ചുഗലിൽ നിന്ന് നല്ല നീക്കങ്ങൾ വന്നു. 21ആം മിനുട്ടിൽ ഒറ്റാവിയോയുടെ ഷോട്ടും 22ആം മിനുട്ടിൽ റാമോസിന്റെ ഷോട്ടും യാൻ സോമർ തടഞ്ഞു.

30ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഷഖീരി ആദ്യമായി പോർച്ചുഗൽ ഗോളിയെ പരീക്ഷിച്ചു. വലിയ അപകടം ഇല്ലാതെ ആ അവസരം ഒഴിഞ്ഞു.

32ആം മിനുട്ടിൽ പെപെയിലൂടെ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണറിൽ നിന്ന് ഒരു ഹൈ ലീപ് ഹെഡറിലൂടെ ആയിരുന്നു പെപെയുടെ ഗോൾ. സ്കോർ 2-0

38ആം മിനുട്ടിൽ സ്വിറ്റ്സർലാന്റിന് ലഭിച്ച ഗോളവസരം ഡിഗോ കോസ്റ്റയും ഡാലോട്ടും കൂടെ തടഞ്ഞു. ഇതായിരുന്നു സ്വിറ്റ്സർലാന്റിന്റെ ആദ്യ പകുതിയിലെ മികച്ച അവസരം. 43ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് റാമോസ് പോർച്ചുലിന്റെ ലീഡ് ഉയർത്തുന്നതിന് അടുത്ത് എത്തി. യാൻ സോമറിന്റെ സേവാണ് കളി 2-0ൽ തന്നെ നിർത്തിയത്‌.

രണ്ടാം പകുതിയിൽ പോർച്ചുഗൽ കൂടുതൽ ശക്തരായി. 51ആം മിനുട്ടിൽ റാമോസിന്റെ രണ്ടാം ഗോൾ വന്നു. വലതു വിങ്ങിൽ നിന്ന് ഡാലോട് കൊടുത്ത പാസ് ആണ് റാമോസ് ലക്ഷ്യത്തിൽ എത്തിച്ചത്. നാലു മിനുട്ടുകൾക്ക് ശേഷം ഗുറേറോയിലൂടെ പോർച്ചുഗലിന്റെ നാലാം ഗോളും വന്നു. റാമോസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 4-0

ഇതിനു ശേഷം ഒരു കോർണറിൽ നിന്ന് അകാഞ്ജി സ്വിറ്റ്സർലാന്റിന് ഒരു ഗോൾ നൽകി. ഇത് വെറും ആശ്വാസ ഗോൾ മാത്രമായി. 67ആം മിനുട്ടിൽ ആണ് റാമോസിന്റെ ഹാട്രിക്ക് വന്നത്. ജാവോ ഫെലിക്സിന്റെ പാസ് സ്വീകരിച്ച റാമോസ് ഒരു ചിപിലൂടെ യാൻ സോമ്മറിനെ കീഴ്പ്പെടുത്തി തന്റെ ഹാട്രിക്ക് തികച്ചു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ആയി ഇത്.

ഇതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫെർണാണ്ടോ സാന്റോസ് കളത്തിൽ എത്തിച്ചു. അപ്പോഴേക്കും പോർച്ചുഗൽ വിജയം ഉറപ്പായിരുന്നു. റൊണാൾഡോ ഒരു തവണ പന്ത് വലയിൽ എത്തിച്ചു എങ്കിലും അപ്പോൾ ഓഫ്സൈഡ് ആയിരുന്നു. ഇഞ്ച്വറി ടൈമിൽ റാഫേൽ ലിയാവോ കൂടെ പന്ത് വലയിൽ എത്തിച്ചതോടെ അവരുടെ വിജയം പൂർത്തിയായി.

ഇനി ക്വാർട്ടറിൽ മൊറോക്കോയെ ആകും പോർച്ചുഗൽ നേരിടുക. ഡിസംബർ 10നാകും ഈ മത്സരം.

റൊണാൾഡോ ഇല്ലാത്ത പോർച്ചുഗൽ സ്വിറ്റ്സർലാന്റിന് എതിരെ ബഹുദൂരം മുന്നിൽ

പ്രീക്വാർട്ടർ പോരാട്ടം ആദ്യ പകുതിക്ക് പിരിയുമ്പോൾ പോർച്ചുഗൽ എതിരില്ലാത്ത രണ്ടു ഗോളിന് സ്വിറ്റ്സർലാന്റിന് എതിരെ മുന്നിട്ട് നിൽക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയ പോർച്ചുഗൽ അദ്ദേഹത്തിന് പകരം ടീമിൽ എത്തിയ ഗോൺസാലോ റാമോസിന്റെ ഗോളിൽ ആണ് ലീഡ് എടുത്തത്.

ഇന്ന് റൊണാൾഡോ ഇല്ലാത്തതിന്റെ ക്ഷീണം ഒന്നും പോർച്ചുഗലിൽ ഉണ്ടായിരുന്നില്ല. പന്ത് കൈവശ വെച്ച് കൃത്യമായ അവസരങ്ങൾ സൃഷ്ടിച്ച് മികച്ച താളത്തിൽ കളിക്കുന്ന പോർച്ചുഗലിനെ ആണ് ഇന്ന് കാണാൻ ആയത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ ആണ് സ്വിസ് നിരയെ ഞെട്ടിച്ച സ്ട്രൈക്കിലൂടെ റാമോസ് ഗോൾ നേടിയത്. ജാവോ ഫെലിക്സിൽ നിന്ന് പാസ് സ്വീകരിച്ച ഗോൺസാലോ റാമോസ് ആർക്കും വല കണ്ടെത്താൻ ആകില്ല എന്ന തോന്നിച്ച ആങ്കിളിൽ നിന്നാണ് ഇടം കാലൻ സ്ട്രൈക്കിലൂടെ ഗോൾ നേടിയത്.

ഇതിനു ശേഷവും പോർച്ചുഗലിൽ നിന്ന് നല്ല നീക്കങ്ങൾ വന്നു. 21ആം മിനുട്ടിൽ ഒറ്റാവിയോയുടെ ഷോട്ടും 22ആം മിനുട്ടിൽ റാമോസിന്റെ ഷോട്ടും യാൻ സോമർ തടഞ്ഞു.

30ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഷഖീരി ആദ്യമായി പോർച്ചുഗൽ ഗോളിയെ പരീക്ഷിച്ചു. വലിയ അപകടം ഇല്ലാതെ ആ അവസരം ഒഴിഞ്ഞു.

32ആം മിനുട്ടിൽ പെപെയിലൂടെ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണറിൽ നിന്ന് ഒരു ഹൈ ലീപ് ഹെഡറിലൂടെ ആയിരുന്നു പെപെയുടെ ഗോൾ. സ്കോർ 2-0

റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തി പോർച്ചുഗൽ

ക്വാർട്ടർ മത്സരത്തിൽ സ്വിറ്റ്സർലാന്റിനെ നേരിടാൻ ഒരുങ്ങുന്ന പോർച്ചുഗൽ അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. റൊണാൾഡോയെ ഫെർണാണ്ടോ സാന്റോസ് ബെഞ്ചിൽ ഇരുത്തിയിരിക്കുകയാണ്. കോച്ചും റൊണാൾഡോയും തമ്മിൽ അവസാന മത്സരത്തിനു ശേഷം അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇതാണ് റൊണാൾഡോ ബെഞ്ചിൽ ആകാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ.

റൊണാൾഡോയുടെ അഭാവത്തിൽ ബ്രൂണോയും ജാവോ ഫെലിക്സും ആകും പോർച്ചുഗലിന്റെ പ്രധാന അറ്റാക്ലൊംഗ് ഓപ്ഷനുകൾ. ബെൻഫികയുടെ ഫോർവേഡ് ഗോൺസാലോ റാമോസും അറ്റാക്കിൽ ഉണ്ട്.

XI PORTUGAL: Diogo Costa, Dalot, Pepe, Rúben Dias, R. Guerreiro, William, Otávio, Bernardo Silva, Bruno Fernandes, João Félix, Gonçalo Ramos.

പോർച്ചുഗീസ് പ്രതിരോധതാരം നുനോ മെന്റസിന് ലോകകപ്പിൽ ഇനിയുള്ള മത്സരങ്ങൾ നഷ്ടമാവും

പോർച്ചുഗീസ് ലെഫ്റ്റ് ബാക്ക് നുനോ മെന്റസിന് ലോകകപ്പിൽ ഇനിയുള്ള മത്സരങ്ങൾ നഷ്ടമാവും എന്നു ഫ്രഞ്ച് മാധ്യമം ആയ ‘ലെ’ഇക്വിപ്പ്’ റിപ്പോർട്ട് ചെയ്തു. ഉറുഗ്വേക്ക് എതിരായ മത്സരത്തിൽ താരത്തിന് പരിക്ക് ഏറ്റിരുന്നു.

തുടയിൽ ഏറ്റ ഈ പരിക്ക് കാരണം പാരീസ് സെന്റ് ജർമൻ താരമായ മെന്റസിന് ലോകകപ്പിൽ ഇനി കളിക്കാൻ ആവില്ല. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം പോർച്ചുഗൽ നടത്തിയേക്കും. അതേസമയം താരത്തിന് പകരക്കാരനായി ഒരാളെ ടീമിൽ ഉൾപ്പെടുത്താൻ പോർച്ചുഗലിനു ആവില്ല.

ഇത് ബ്രൂണോയുടെ പോർച്ചുഗൽ

അവസാന കുറേക്കാലമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി ആയിരുന്നു പോർച്ചുഗൽ അവരുടെ പ്രതിസന്ധികൾ മറികടന്നിരുന്നത്. എന്നാൽ ഈ ഖത്തർ ലോകകപ്പിൽ അത് മെല്ലെ മാറുന്നതാണ് കാണാൻ ആകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോർച്ചുഗൽ ആകെ നേടിയ അഞ്ചു ഗോളുകളിൽ നാലും ബ്രൂണോ ഫെർണാണ്ടസിന്റെ പങ്കിൽ ആയിരുന്നു.

ആദ്യ മത്സരത്തിൽ ഘാനക്ക് എതിരെ പോർച്ചുഗൽ നേടിയ രണ്ട് ഓപ്പൺ പ്ലേ ഗോളുകളും അസിസ്റ്റ് ചെയ്തത് ബ്രൂണോ ആയിരുന്നു. അന്ന് കളം നിറഞ്ഞു കളിച്ചതും ബ്രൂണോ ആയിരുന്നു. ഇന്ന് ഉറുഗ്വേക്ക് എതിരെയും ബ്രൂണോ തന്നെ ആയിരുന്നു സ്റ്റാർ. ഇന്ന് നേടിയ രണ്ട് ഗോളുകളും പൂർണ്ണമായു ബ്രൂണോയുടെ കഴിവ് ആയിരുന്നു. ഇന്നത്തെ രണ്ടാം ഗോൾ പെനാൾട്ടി ആയിരുന്നു എങ്കിലും ആ പെനാൾട്ടി വിജയിച്ചതും ബ്രൂണോയുടെ മികവായിരുന്നു.

അവസാനം ഒരു മികച്ച സേവും അത് കഴിഞ്ഞ് ഗോൾ പോസ്റ്റ് എന്ന നിർഭാഗ്യവും ഇല്ലായിരുന്നു എങ്കിൽ ബ്രൂണോയുടെ ഒരു ഹാട്രിക്ക് തന്നെ ഇന്ന് കാണാമായിരുന്നു. ഈ ലോകകപ്പിൽ റൊണാൾഡോയേക്കാൾ പോർച്ചുഗൽ ആശ്രയിക്കാൻ പോകുന്നത് ബ്രൂണോയെ ആയിരിക്കും എന്നാണ് ആദ്യ രണ്ടു മത്സരങ്ങൾ നൽകുന്ന സൂചന.

ബ്രൂണോ മാജിക്കിൽ പറങ്കിപ്പട പ്രീക്വാർട്ടറിൽ!!

ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് ഗ്രൂപ്പ് എചിലെ നിർണായക മത്സരത്തിൽ ഉറുഗ്വേയെ കൂടെ തോൽപ്പിച്ചതോടെയാണ് പറങ്കിപ്പട നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്‌. ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളിന്റെ ബലത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു പോർച്ചുഗീസ് വിജയം. അവർ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഘാനയെയും തോൽപ്പിച്ചിരുന്നു.

ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ പോർച്ചുഗൽ ആണ് മെച്ചപ്പെട്ട ഫുട്ബോൾ കളിക്കുന്നത് കണ്ടത്. തുടക്കം മുതൽ പന്ത് കൈവശം വെക്കാനും നല്ല നീക്കങ്ങൾ നടത്താനും പോർച്ചുഗലിനായി. എന്നാൽ അവർക്ക് ആദ്യ പകുതിയിൽ ഒരു ഷോട്ട് ഓൺ ടാർഗറ്റ് വന്നില്ല.

ഉറുഗ്വേ ഡിഫൻസ് ശക്തമായത് കൊണ്ട് തന്നെ പലപ്പോഴും ലോംഗ് റേഞ്ചറുകൾക്ക് ആയി പോർച്ചുഗൽ ശ്രമിക്കുന്നതും കാണാ‌‌ൻ. ആദ്യ പകുതിയിൽ റൊണാൾഡോക്ക് നല്ല അവസരം ലഭിച്ചില്ല എങ്കിലും നല്ല രണ്ട് അവസരങ്ങൾ സൃഷ്ടിക്കാൻ റൊണാൾഡോക്ക് ആയി. രണ്ടും പോർച്ചുഗലിന് മുതലെടുക്കാൻ ആയില്ല.

ആദ്യ പകുതിയിലെ ഏറ്റവും നാ അവസരൻ സൃഷ്ടിച്ചത് ഉറുഗ്വേ ആയിരുന്നു. 33ആം മിനുട്ടിൽ ബെന്റകുറിന്റെ ഒറ്റക്കുള്ള റൺ പോർച്ചുഗൽ ഡിഫൻസിനെ ആകെ വീഴ്ത്തി. അവസാനം ഡിയേഗോ കോസ്റ്റയുടെ ഒരു അവസാന നിമിഷ സേവ് വേണ്ടി വന്നു പോർച്ചുഗലിന് രക്ഷപ്പെടാൻ.

ആദ്യ പകുതിയിൽ പോർച്ചുഗീസ് ഡിഫൻഡർ നുനൊ മെൻഡിസ് പരിക്കേറ്റ് പുറത്തായത് പോർച്ചുഗലിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ പോർച്ചുഗൽ കുറച്ച് കൂടെ അറ്റാക്ക് ചെയ്യാൻ തുടങ്ങി. അവസാനം 54ആം മിനുട്ടിൽ പോർച്ചുഗൽ ഗോൾ കണ്ടെത്തി.

ഇടതുവിങ്ങിൽ നിന്ന് ബ്രൂണോ റൊണാൾഡോക്ക് നൽകിയ ക്രോസ് നേരെ വലയിലേക്ക് പോവുകയായിരുന്നു. റൊണാൾഡോ ആ പന്ത് ഹെഡ് ചെയ്യാൻ ശ്രമിച്ചിരുന്നു എങ്കിലും ആ ഗോൾ ബ്രൂണോയുടെ ആണെന്ന് ഔദ്യോഗിക പ്രഖ്യാപനം സ്റ്റേഡിയത്തിൽ ഉയർന്നു. ഗോൾ ആരുടെ ആയാലും പോർച്ചുഗൽ ഒരു ഗോളിന് മുന്നിൽ.

ഈ ഗോളിന് ശേഷം അറ്റാക്കിംഗ് സബ്സ്റ്റിട്യൂഷൻ നടത്തി കൊണ്ട് ഉറുഗ്വേ സമനില കണ്ടെത്താൻ ശ്രമിച്ചു. 74ആം മിനുട്ടിൽ ഗോമസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് പോർച്ചുഗലിന് രക്ഷയായി. 77ആം മിനുട്ടിൽ സുവാരസും സമനില ഗോളിന് അരികെയെത്തി. ഉറുഗ്വേ തുടർ അറ്റാക്കുകൾ നടത്താൻ തുടങ്ങിയതോടെ പോർച്ചുഗൽ റൊണാൾഡോയെ അടക്കം മാറ്റി വിജയം ഉറപ്പിക്കാനുള്ള നീക്കങ്ങൾ നടത്തി.

90ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഒഎഉ നട്മഗ് ഹാൻഡ്ബോളായി മാറുകയും VAR പെനാൾട്ടി വിധിക്കുകയും ചെയ്തു. പെനാൾട്ടി എടുത്ത ബ്രൂണോ അനായാസം പന്ത് വലയിൽ എത്തിച്ച് പോർച്ചുഗീസ് വിജയവും 3 പോയിന്റും ഉറപ്പിക്കുകയും ചെയ്തു. അവസാനം ഒരു മികച്ച സേവും ഗോൾ പോസ്റ്റും ഇല്ലായിരുന്നു എങ്കിൽ ഒരു ബ്രൂണോ ഹാട്രിക്കും ഇന്ന് കാണാമായിരുന്നു.

ഈ വിജയത്തോടെ പോർച്ചുലിന് 6 പോയിന്റ് ആയി. ഉറുഗ്വേക്ക് ഒരു പോയിന്റ് മാത്രമെ ഉള്ളൂ. ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ പോർച്ചുഗൽ ദക്ഷിണ കൊറിയയെയും ഉറുഗ്വേ ഘാനയെയും നേരിടും.

ഗോളിന് അടുത്ത് എത്തി ഉറുഗ്വേ, ആദ്യ പകുതി സമനിലയിൽ

ഗ്രൂപ്പ് എച്ചിൽ നടക്കുന്ന പോർച്ചുഗലും ഉറുഗ്വേയും തമ്മിലുള്ള ഗ്രൂപ് ഘട്ട മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിതമായി നിൽക്കുന്നു.

ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ പോർച്ചുഗൽ ആണ് മെച്ചപ്പെട്ട ഫുട്ബോൾ കളിക്കുന്നത് കണ്ടത്. തുടക്കം മുതൽ പന്ത് കൈവശം വെക്കാനും നല്ല നീക്കങ്ങൾ നടത്താനും പോർച്ചുഗലിനായി. എന്നാൽ അവർക്ക് ആദ്യ പകുതിയിൽ ഒരു ഷോട്ട് ഓൺ ടാർഗറ്റ് വന്നില്ല.

ഉറുഗ്വേ ഡിഫൻസ് ശക്തമായത് കൊണ്ട് തന്നെ പലപ്പോഴും ലോംഗ് റേഞ്ചറുകൾക്ക് ആയി പോർച്ചുഗൽ ശ്രമിക്കുന്നതും കാണാ‌‌ൻ. ആദ്യ പകുതിയിൽ റൊണാൾഡോക്ക് നല്ല അവസരം ലഭിച്ചില്ല എങ്കിലും നല്ല രണ്ട് അവസരങ്ങൾ സൃഷ്ടിക്കാൻ റൊണാൾഡോക്ക് ആയി. രണ്ടും പോർച്ചുഗലിന് മുതലെടുക്കാൻ ആയില്ല.

ആദ്യ പകുതിയിലെ ഏറ്റവും നാ അവസരൻ സൃഷ്ടിച്ചത് ഉറുഗ്വേ ആയിരുന്നു. 33ആം മിനുട്ടിൽ ബെന്റകുറിന്റെ ഒറ്റക്കുള്ള റൺ പോർച്ചുഗൽ ഡിഫൻസിനെ ആകെ വീഴ്ത്തി. അവസാനം ഡിയേഗോ കോസ്റ്റയുടെ ഒരു അവസാന നിമിഷ സേവ് വേണ്ടി വന്നു പോർച്ചുഗലിന് രക്ഷപ്പെടാൻ.

ആദ്യ പകുതിയിൽ പോർച്ചുഗീസ് ഡിഫൻഡർ നുനൊ മെൻഡിസ് പരിക്കേറ്റ് പുറത്തായത് പോർച്ചുഗലിന് തിരിച്ചടിയായി.

ഫോം തുടരാൻ പോർച്ചുഗൽ, തിരിച്ചു വരവിന് ഉറുഗ്വേ

നാല് വർഷങ്ങൾക്ക് മുൻപ് റഷ്യയുടെ മണ്ണിൽ ഉറുഗ്വേയോടെറ്റ തോൽവിയോടെയാണ് പറങ്കിപ്പട ലോകകപ്പിൽ നിന്നും പുറത്തായത്. പോരാട്ടം ഇന്ന് ഖത്തറിൽ എത്തി നിൽക്കുമ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നുമായി ഉറുഗ്വേക്ക് മുൻപിൽ വൻ വെല്ലുവിളി ഉയർത്തി നിൽക്കുകയാണ് പോർച്ചുഗൽ. ആദ്യ മത്സരത്തിൽ വിജയം കണ്ടെത്തിയ ക്രിസ്റ്റിയാനോക്കും സംഘത്തിനും വീണ്ടും വിജയം ഉറപ്പിച്ചാൽ ഗ്രൂപ് ചാമ്പ്യന്മാരായി തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് അനായാസമാവും. സൗത്ത് കൊറിയയോട് സമനില വഴങ്ങി ആരംഭിച്ച ഉറുഗ്വേ ആവട്ടെ മൂന്ന് പോയിന്റ് ലക്ഷ്യമിട്ട് തന്നെയാവും കളത്തിൽ എത്തുന്നത്.

ഘാനക്കെതിരെ ഒട്ടും നല്ല രീതിയിൽ അല്ല പോർച്ചുഗൽ തുടങ്ങിയത് എങ്കിലും തുടക്കത്തിലേ പരിഭ്രമം മാറ്റി പിന്നിട് മത്സരത്തിലേക്ക് അതിശക്തമായി തിരിച്ചു വരാൻ ടീമിനായി. ബ്രൂണോയുടെ മികവും റൊണാൾഡോ ഗോൾ കണ്ടെത്തുന്നതും ടീമിന് ആശ്വാസം നൽകുന്നുണ്ടെങ്കിൽ, ബെഞ്ചിൽ നിന്നെത്തി നിമിഷങ്ങൾക്കകം തന്റെ മുദ്ര പതിപ്പിച്ച റാഫേൽ ലിയോയുടെ സാന്നിധ്യം നൽകുന്ന കരുത്ത് ചെറുതല്ല. ബെർണാഡോ സിൽവ കൂടി അവസരത്തിന് ഒത്തുയർന്നാൽ ഉറുഗ്വേക്ക് കാര്യങ്ങൾ പന്തിയവില്ല..

മറുവശത്ത് വെറ്ററൻ താരങ്ങളുമായി പഴയ പ്രകടനത്തിന്റെ നിഴലിൽ മാത്രമായിരുന്നു ഉറുഗ്വേ. സുവാരസും കവാനിയും നല്ല കാലം പിന്നിട്ട ലക്ഷണങ്ങൾ കാണിച്ചപ്പോൾ യുവതാരങ്ങളായ ഡാർവിൻ ന്യുനസും, ഫെഡെ വാൽവേർടേയും അവസരത്തിനൊത്ത് ഉയരാഞ്ഞതും ടീമിന് തിരിച്ചടി ആയി. ഇവരുടെ പ്രകടനത്തിൽ തന്നെയാവും ടീം ഉറ്റു നോക്കുന്നത്. ഫോമിലേക്ക് ഉയർന്നാൽ ഏത് കൊലകൊമ്പന്റെയും പ്രതിരോധം തനിയെ ബേധിക്കാൻ കെൽപ്പുള്ള താരങ്ങൾ ആണ് ഇരുവരും. ടീമുകളിൽ ആദ്യ മത്സരത്തിൽ നിന്നും കാര്യമായ മാറ്റം ഉണ്ടാവില്ല. പ്രതിരോധത്തിൽ പേരെരക്ക് പരിക്ക് ആയതിനാൽ പോർച്ചുഗൽ ആദ്യ ഇലവനിൽ പെപ്പെ ഇറങ്ങാൻ സാധ്യതയുണ്ട്. ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുന്നത്.

പോർച്ചുഗീസ് താരം ഡാനിലോയും ഗ്രൂപ്പ് ഘട്ടത്തിൽ ഇനി കളിക്കില്ല

ബ്രസീലിന്റെ ഡാനിലോക്ക് പിന്നാലെ പോർച്ചുഗലിന്റെ ഡാനിലോക്കും പരിക്ക്. പരിശീലനത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ ഡാനിലോ പെരേരയ്ക്ക് പോർച്ചുഗലിന്റെ ശേഷിക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നഷ്ടമാകുൻ എന്നാണ് റിപ്പോർട്ടുകൾ. ഘാനക്ക് എതിരായ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ സെന്റർ ബാക്കായി താരം കളിച്ചിരുന്നു.

ആ മത്സരം പോർച്ചുഗ 3-2ന് വിജയിക്കുകയും ചെയ്തു. ഇനി തിങ്കളാഴ്ച ഉറുഗ്വേയുമായും വെള്ളിയാഴ്ച ദക്ഷിണ കൊറിയയ്‌ക്കെതിരെയും ആണ് പോർച്ചുഗലിന്റെ മത്സരങ്ങൾ.

Exit mobile version