Picsart 24 02 09 18 46 20 532

ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി നിസങ്ക

അഫ്ഗാനിസ്താന് എതിരായ ആദ്യ ഏകദിനത്തിൽ ശ്രീലങ്കയുടെ ഓപ്പണർ പതും നിസങ്ക ചരിത്രം സൃഷ്ടിച്ചു. ശ്രീലങ്കയ്ക്ക് ആയി ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമായി നിസങ്ക മാറി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 381-3 എന്ന സ്കോർ നേടിയപ്പോൾ 210 റൺസുമായി നിസങ്ക പുറത്താകാതെ നിന്നു.

139 പന്തിൽ നിന്നാണ് നിസങ്ക 210 റൺസ് നേടിയത്. 8 സിക്സും 20 ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. അവിഷ്ക ഫെർണാണ്ടോ 88 റൺസും സമരവിക്രമ 45 റൺസും എടുത്ത് നിസങ്കയ്ക്ക് പിന്തുണ നൽകി.

അഫ്ഗാനിസ്താനായി ഫരീദ് അഹ്മദ് 2 വികറ്റ് വീഴ്ത്തി.

Exit mobile version