നിസ്സംഗതയോടെ നിസ്സങ്ക, 174 റൺസിന് ഓള്‍ഔട്ടായി ശ്രീലങ്ക, ജഡ്ഡുവിന് 5 വിക്കറ്റ്

രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവിന് മുന്നിൽ ഓള്‍ഔട്ട് ആയി ശ്രീലങ്ക. ബാറ്റിംഗിൽ 175 റൺസ് നേടി പുറത്താകാതെ നിന്ന ജഡേജ ബൗളിംഗിൽ അഞ്ച് വിക്കറ്റ് കൂടി നേടിയപ്പോള്‍ ശ്രീലങ്ക 174 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

108/4 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ലങ്കന്‍ നിരയിൽ 61 റൺസുമായി പതും നിസ്സങ്കയാണ് ക്രീസില്‍ പുറത്താകാതെ നിന്നത്. ചരിത് അസലങ്ക 29 റൺസ് നേടി പുറത്തായി.

64ാം ഓവറിൽ വാലറ്റത്തിലെ മൂന്ന് വിക്കറ്റുകള്‍ ജഡേജ വീഴ്ത്തിയപ്പോള്‍ 400 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ ശ്രീലങ്കയോട് ഫോളോ ഓൺ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

പതും നിസ്സങ്കയും ദസുന്‍ ഷനകയും തിളങ്ങി, ലങ്കയ്ക്ക് മികച്ച സ്കോര്‍

ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി പതും നിസ്സങ്കയും ദസുന്‍ ഷനകയുമാണ് തിളങ്ങിയത്. 53 പന്തിൽ 75 റൺസാണ് പതും നിസ്സങ്ക നേടിയത്. ദസുന്‍ ഷനക പുറത്താകാതെ 19 പന്തിൽ 47 റൺസിന്റെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ലങ്ക 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് നേടിയത്.

ധനുഷ്ക ഗുണതിലക 38 റൺസ് നേടി. 19ാം ഓവറിന്റെ അവസാന പന്തിലാണ് പതും നിസ്സങ്ക പുറത്തായത്.

സൂപ്പർ ഓവർ തോൽവിയ്ക്ക് പിന്നാലെ ശ്രീലങ്കയ്ക്ക് പിഴയും, പതും നിസ്സങ്കയ്ക്കെതിരെയും നടപടി

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യിൽ ശ്രീലങ്കയ്ക്ക് മോശം ഓവര്‍ നിരക്കിന് പിഴ വിധിച്ച് ഐസിസി. മത്സരത്തിൽ സൂപ്പർ ഓവറിൽ തോൽവിയേറ്റ് വാങ്ങാനായിരുന്നു ശ്രീലങ്കയുടെ വിധി. മാച്ച് ഫീസിന്റെ 20 ശതമാനം ആണ് പിഴ വിധിച്ചിരിക്കുന്നത്. ഒരു ഓവര്‍ പിറകിലായിരുന്നു നിശ്ചിത സമയത്ത് ശ്രീലങ്ക.

Pathumnissanka

ഇത് കൂടാതെ പതും നിസ്സങ്കയ്ക്കെതിരെ അസഭ്യ ഭാഷ ഉപയോഗിച്ചതിന് ഒരു ഡീമെറിറ്റ് പോയിന്റ് ചുമത്തുവാനും അമ്പയര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.

 

സിംബാബ്‍വേയ്ക്കെതിരെ 254/9 എന്ന സ്കോര്‍ നേടി ശ്രീലങ്ക

സിംബാബ്‍വേയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ 254 റൺസ് നേടി ശ്രീലങ്ക. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും പിന്നീട് ഇന്നിംഗ്സിന്റെ താളം തെറ്റുന്ന കാഴ്ചയാണ് കണ്ടത്.

80 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം കുശൽ മെന്‍ഡിസിനെ(36) നഷ്ടമായ ശേഷം പതും നിസ്സങ്ക(55), ചരിത് അസലങ്ക(52) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ പിറന്നുവെങ്കിലും ലങ്ക 193/6 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

ഏഴാം വിക്കറ്റിൽ ചമിക കരുണാരത്നേയും രമേശ് മെന്‍ഡിസും ചേര്‍ന്ന് നേടിയ 48 റൺസാണ് ടീമിനെ ഈ സ്കോറിലേക്ക് നയിച്ചത്. 26 റൺസ് നേടിയ മെന്‍ഡിസിനെ 48ാം ഓവറിൽ ലങ്കയ്ക്ക് നഷ്ടമായി.

ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് പെരുമാളും വാരിക്കനും

52 റൺസ് നേടുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ വെസ്റ്റിന്‍ഡീസിന് മുന്നിൽ തകര്‍ന്നടിഞ്ഞ് ലങ്കന്‍ ബാറ്റിംഗ്. 152/2 എന്ന നിലയിൽ നിന്ന് 204 റൺസിന് ടീം ഓള്‍ഔട്ട് ആയപ്പോള്‍ സന്ദര്‍ശകര്‍ക്കായി വീരസാമി പെരുമാളും ജോമൽ വാരിക്കനുമാണ് തിളങ്ങിയത്.

പതും നിസ്സങ്ക 73 റൺസുമായി ലങ്കന്‍ നിരയിൽ ടോപ് സ്കോറര്‍ ആയപ്പോള്‍ വീരസാമി 5 വിക്കറ്റും ജോമൽ 4 വിക്കറ്റുമാണ് നേടിയത്.

29.4 ഓവര്‍ പിന്നിട്ടപ്പോള്‍ വിന്‍ഡീസ് 69/1 എന്ന നിലയിൽ നില്‍ക്കുമ്പോള്‍ മഴ കളിയ്ക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു. 22 റൺസുമായി ക്രെയിഗ് ബ്രാത്‍വൈറ്റും ഒരു റൺസ് നേടി എന്‍ക്രുമ ബോണ്ണറുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. 44 റൺസ് നേടിയ ജെര്‍മൈന്‍ ബ്ലാക്ക്വുഡിനെ പ്രവീൺ ജയവിക്രമ പുറത്താക്കുകയായിരുന്നു.

മഴയിൽ കുതിര്‍ന്ന് ആദ്യ ദിവസത്തിൽ ലങ്കയ്ക്ക് മികച്ച തുടക്കം നല്‍കി നിസ്സങ്ക

വെസ്റ്റിന്‍ഡീസിനെതിരെ ഗോളിലെ രണ്ടാം ടെസ്റ്റിൽ മികച്ച സ്കോര്‍ നേടി ശ്രീലങ്ക. ആദ്യ ദിവസം 34.4 ഓവര്‍ മാത്രം എറിയുവാനാണ് കഴിഞ്ഞത്. ആദ്യ സെഷന്‍ പൂര്‍ണ്ണമായും മഴ കവരുകയായിരുന്നു.

പതും നിസ്സങ്കയും ദിമുത് കരുണാരത്നേയും ചേര്‍ന്ന് 106 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ലങ്കയ്ക്ക് വേണ്ടി നേടിയത്. നിസ്സങ്ക 61 റൺസും ദിമുത് കരുണാരത്നേ 42 റൺസുമാണ് ആതിഥേയര്‍ക്കായി നേടിയത്. കരുണാരത്നേയുടെ വിക്കറ്റ് റോസ്ടൺ ചേസ് നേടി.

ആദ്യ ദിവസം ശ്രീലങ്ക കരുതുറ്റ നിലയിൽ, കരുണാരത്നേയ്ക്ക് ശതകം

ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ ശതകത്തിനൊപ്പം പതും നിസ്സങ്ക, ധനന്‍ജയ ഡി സിൽവ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ഗോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം കരുതുറ്റ നിലയിൽ ശ്രീലങ്ക. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 88 ഓവറിൽ 267/3 എന്ന നിലയിലാണ് ശ്രീലങ്ക.

ഒന്നാം വിക്കറ്റിൽ നിസ്സങ്ക – കരുണാരത്നേ കൂട്ടുകെട്ട് 139 റൺസാണ് നേടിയത്. 56 റൺസ് നേടിയ നിസ്സങ്ക പുറത്തായ ശേഷം ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടമായി ടീം 170/3 എന്ന നിലയിലേക്ക് വീണുവെങ്കിലും പുതുതായി ക്രീസിലെത്തിയ ധനന്‍ജയ ഡി സിൽവ മികച്ച പിന്തുണയാണ് കരുണാരത്നേയ്ക്ക് നല്‍കിയത്.

ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ കരുണാരത്നേ 132 റൺസും ധനന്‍ജയ ഡി സിൽവ 56 റൺസും നേടിയാണ് ക്രീസിൽ നില്‍ക്കുന്നത്. 97 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയിട്ടുള്ളത്.

വിന്‍ഡീസിനായി റോസ്ടൺ ചേസ് രണ്ടും ഷാനൺ ഗബ്രിയേൽ ഒരു വിക്കറ്റും നേടി.

അസ്സലായി ലങ്ക, വിന്‍ഡീസിനെതിരെ 189 റൺസ്

വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് ശ്രീലങ്ക നേടിയത്. ചരിത് അസലങ്കയുടെ ഒന്നാന്തരം ബാറ്റിംഗ് പ്രകടനമാണ് ലങ്കയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്.

41 പന്തിൽ 68 റൺസാണ് അസലങ്ക നേടിയത്. പതും നിസ്സങ്ക 51 റൺസ് നേടി. ദസുന്‍ ഷനക 14 പന്തിൽ 25 റൺസ് നേടിയപ്പോള്‍ കുശൽ പെരേര 29 റൺസ് നേടി.

42 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം കുശൽ പെരേര പുറത്തായപ്പോള്‍ 91 റൺസ് കൂട്ടുകെട്ടാണ് നിസ്സങ്കയും അസലങ്കയും കൂടി നേടിയത്. മൂന്നാം വിക്കറ്റിൽ അസലങ്കയും ഷനകയും കൂടി 46 റൺസ് കൂടി നേടി.

വിന്‍ഡീസിനായി ആന്‍‍ഡ്രേ റസ്സൽ രണ്ട് വിക്കറ്റ് നേടി.

കുതിച്ച് കയറിയ ശ്രീലങ്കയെ പിടിച്ചുകെട്ടി സംപ, കുശല്‍ പെരേരയെ പുറത്താക്കിയ തകര്‍പ്പന്‍ യോര്‍ക്കറുമായി സ്റ്റാര്‍ക്ക്

പതും നിസ്സങ്കയെ പുറത്തായ ശേഷം ചരിത് അസലങ്കയും കുശൽ പെരേരയും അടിച്ച് തകര്‍ത്തപ്പോള്‍ ലങ്ക കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും ലങ്കന്‍ പ്രതീക്ഷകള്‍ക്കുമേൽ പെയ്തിറങ്ങി ആഡം സംപയും മിച്ചൽ സ്റ്റാര്‍ക്കും. അവസാന ഓവറുകളിൽ ഭാനുക രജപക്സയുടെ ബാറ്റിംഗ് പ്രകടനം ആണ് ശ്രീലങ്കയെ 154/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. 26 പന്തിൽ രജപക്സ 32 റൺസുമായി പുറത്താകാതെ നിന്നു.

63 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ശക്തമായ സ്കോറിലേക്ക് ശ്രീലങ്കയെ നയിക്കുമെന്ന് കരുതിയ നമിഷത്തിലാണ് ആഡം സംപ ചരിത് അസലങ്കയെ വീഴ്ത്തിയത്. 27 പന്തിൽ 35 റൺസാണ് അസലങ്ക നേടിയത്. തൊട്ടടുത്ത ഓവറിൽ കുശല്‍ പെരേരയെയും ശ്രീലങ്കയ്ക്ക് നഷ്ടമായി. തന്നെ സിക്സര്‍ പായിച്ച കുശല്‍ പെരേരയെ അടുത്ത പന്തിൽ മികച്ചൊരു യോര്‍ക്കറിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റാര്‍ക്ക് പകരം വീട്ടുകയായിരുന്നു.

അവിഷ്ക ഫെര്‍ണാണ്ടോയെ ആഡം സംപ പുറത്താക്കിയപ്പോള്‍ മിച്ചൽ സ്റ്റാര്‍ക്ക് വനിന്‍ഡു ഹസരംഗയെ വീഴ്ത്തി. 94/5 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ ** റൺസിലേക്ക് എത്തിച്ചത് ഭാനുക രജപക്സയുടെ ബാറ്റിംഗ് മികവായിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ 17ാം ഓവറിൽ ഭാനുക രജപക്സ രണ്ട് ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 17 റൺസാണ് പിറന്നത്.

32 പന്തിൽ 40 റൺസാണ് രജപക്സ – ദസുന്‍ ഷനക കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയത്. ആഡം സംപ, പാറ്റ് കമ്മിന്‍സ്, മിച്ചൽ സ്റ്റാര്‍ക്ക് എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ സംപ തന്റെ 4 ഓവറിൽ വെറും 12 റൺസാണ് വിട്ട് നല്‍കിയത്.

എറിയാനായത് 42.1 ഓവര്‍ മാത്രം, മത്സരത്തില്‍ മേല്‍ക്കൈ നേടി വെസ്റ്റിന്‍ഡീസ്

ആന്റിഗ്വ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 250/8 എന്ന നിലയില്‍. മൂന്നാം ദിവസം ബഹുഭൂരിഭാഗവും മഴ വില്ലനായപ്പോള്‍ 42.1 ഓവര്‍ മാത്രമാണ് എറിയാനായത്. മൂന്നാം 5 വിക്കറ്റാണ് വെസ്റ്റിന്‍ഡീസ് നേടിയത്.

വെസ്റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 104 റണ്‍സ് പിന്നിലാണ് ശ്രീലങ്കയിപ്പോളും. 49 റണ്‍സുമായി ക്രീസിലുള്ള പതും നിസ്സങ്കയിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ.

മത്സരത്തിന്റെ മൂന്നാം ദിവസം ഏകദേശം 48 ഓവറുകള്‍ നഷ്ടമായത് വിന്‍ഡീസിന്റെ വിജയ സാധ്യതയെ ബാധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അല്‍സാരി ജോസഫും ജേസണ്‍ ഹോള്‍ഡറും ആതിഥേയര്‍ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ശ്രീലങ്കയിലെ പ്രതിഭകളുടെ ഉദാഹരണം ആണ് നിസ്സങ്ക – സനത് ജയസൂര്യ

ശ്രീലങ്ക സൃഷ്ടിക്കുന്ന പ്രതിഭകളുടെ മികച്ചൊരു ഉദാഹാരണമാണ് പതും നിസ്സങ്കയെന്ന് പറഞ്ഞ് മുന്‍ ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യ. ശ്രീലങ്കയെ പ്രതിനിധീകരിക്കുന്നത് തന്നെ വലിയ ബഹുമതിയാണെന്നും അപ്പോള്‍ അരങ്ങേറ്റത്തില്‍ ശതകം നേടുകയെന്ന് പറഞ്ഞാല്‍ അത് കൂടുതല്‍ പ്രത്യേകത നിറഞ്ഞതാണെന്നും പറഞ്ഞ ശ്രീലങ്കന്‍ ഇതിഹാസം നിസ്സങ്ക താരം ശ്രീലങ്കയ്ക്ക് അഭിമാന നിമിഷം ആണ് തന്റെ അരങ്ങേറ്റത്തില്‍ നല്‍കിയതെന്ന് പറഞ്ഞു.

താരം ഇനിയും ശ്രീലങ്കയ്ക്കായി ശതകങ്ങള്‍ നേടുമെന്നും ജയസൂര്യ പറഞ്ഞു. വിന്‍ഡീസിനെതിരെ ആന്റിഗ്വ ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 9 റണ്‍സിന് പുറത്തായ താരം രണ്ടാം ഇന്നിംഗ്സില്‍ 103 റണ്‍സാണ് നേടിയത്. നിരോഷന്‍ ഡിക്ക്വെല്ലയുമായി ചേര്‍ന്ന് താരം നേടിയ 189 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തത്.

ഡിക്ക്വെല്ലയ്ക്ക് ശതകം നഷ്ടം, 476 റണ്‍സിന് ഓള്‍ഔട്ട് ആയി ശ്രീലങ്ക

ആന്റിഗ്വ ടെസ്റ്റ് അവസാനം ദിവസം ബാക്കി നില്‍ക്കെ വിജയം നേടുവാന്‍ 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസ് നേടേണ്ടത് 341 റണ്‍സ്. ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നഷ്ടമായ ആതിഥേയര്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ 34/1 എന്ന നിലയില്‍ ആണ്. 8 റണ്‍സുമായി ക്രെയിഗ് ബ്രാത്‍വൈറ്റും 15 റണ്‍സ് നേടി ക്രുമാ ബോണ്ണറുമാണ് ക്രീസിലുള്ളത്.

പതും നിസ്സങ്കയും നിരോഷന്‍ ഡിക്ക്വെല്ലയും നടത്തിയ പോരാട്ട വീര്യത്തിന്റെ ബലത്തില്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 376 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

മത്സരത്തില്‍ 374 റണ്‍സ് ലീഡാണ് ശ്രീലങ്ക നേടിയത്. നിസ്സങ്ക 103 റണ്‍സ് നേടിയപ്പോള്‍ ഡിക്ക്വെല്ലയ്ക്ക് ശതകം നാല് റണ്‍സ് അകലെ നഷ്ടമായി. ആതിഥേയര്‍ക്കായി കെമര്‍ റോച്ചും റഖീം കോണ്‍വാലും മൂന്ന് വീതം വിക്കറ്റ് നേടി.

കൈല്‍ മയേഴ്സ് 2 വിക്കറ്റും നേടി.

Exit mobile version