Kusalpererapathumnissanka

മികച്ച തുടക്കത്തിന് ശേഷം തടസ്സം സൃഷ്ടിച്ച് മഴ, പിന്നീട് ശ്രീലങ്കയുടെ തകര്‍ച്ച

ഓസ്ട്രേലിയയ്ക്കെതിരെ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ഒരു ഘട്ടത്തിൽ 157/1 എന്ന നിലയിലായിരുന്ന ലങ്ക 178/4 എന്ന നിലയിൽ നിൽക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തുന്നത്. അതിന് ശേഷം കളി പുനരാരംഭിച്ച ശേഷം ശ്രീലങ്കയ്ക്ക് പെട്ടെന്ന് തന്നെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 209 റൺസ് മാത്രമേ ടീമിന് നേടാനായുള്ളു. 43.3 ഓവറിലാണ് ശ്രീലങ്ക ഓള്‍ഔട്ട് ആയത്.

ഓപ്പണര്‍മാരായ പതും നിസ്സങ്കയും കുശൽ പെരേരയും മികച്ച തുടക്കമാണ് ടീമിന് നൽകിയത്. നിസ്സങ്ക 61 റൺസ് നേടി പുറത്താകുമ്പോള്‍ ഒന്നാം വിക്കറ്റിൽ ശ്രീലങ്ക 125 റൺസ് നേടിയിരുന്നു. കുശൽ പെരേര പുറത്താകുമ്പോള്‍ 78 റൺസാണ് നേടിയത്. ഇരുവരെയും പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ അടുത്ത രണ്ട് വിക്കറ്റുകള്‍ ആഡം സംപ വീഴ്ത്തി.

** റൺസുമായി ചരിത് അസലങ്കയാണ് പിന്നീട് റൺസ് കണ്ടെത്തിയ ശ്രീലങ്കന്‍ താരം. ഓസ്ട്രേലിയയ്ക്കായി ആഡം സംപ നാലും മിച്ചൽ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version