Picsart 25 01 28 09 49 09 774

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് പത്തും നിസ്സങ്കയ്ക്ക് നഷ്ടമാകും

ഈ മാസം ആദ്യം ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ ഉണ്ടായ പരിക്കിൽ നിന്ന് മുക്തനാകാത്ത ശ്രീലങ്കൻ ഓപ്പണർ പാത്തും നിസ്സങ്കയ്ക്ക് ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റ് നഷ്ടമാകും. ജനുവരി 29 ന് ഗോളിൽ ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

നിസ്സങ്ക കൊളംബോയിൽ പുനരധിവാസത്തിന് വിധേയനാവുകയാണെന്നും ടീമിൽ ചേർന്നിട്ടില്ലെന്നും ടീം മാനേജർ മഹിന്ദ ഹലൻഗോഡ സ്ഥിരീകരിച്ചു. ഫെബ്രുവരി 6 ന് ആരംഭിക്കാൻ പോകുന്ന രണ്ടാം ടെസ്റ്റിൽ അദ്ദേഹം കളിക്കും എന്ന് ശ്രീലങ്ക പ്രതീക്ഷിക്കുന്നു.

സൈഡ് സ്ട്രെയിനിൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ച ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ, കമിന്ദു മെൻഡിസ് എന്നിവരുൾപ്പെടെ ടീമിലെ ശേഷിക്കുന്ന 17 കളിക്കാരും ഫിറ്റാണ് എന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Exit mobile version