അരങ്ങേറ്റ ശതകവുമായി പതും നിസ്സങ്ക

ശ്രീലങ്കയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി ശതകം നേടുന്ന നാലാമത്തെ താരമായി പതും നിസ്സങ്ക. ഇന്ന് ആന്റിഗ്വയില്‍ നാലാം ദിവസം ആണ് ഈ നേട്ടം താരം കൈവരിച്ചത്. 240 പന്തുകള്‍ നേരിട്ടാണ് നിസ്സങ്ക തന്റെ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ആഭ്യന്തര ക്രിക്കറ്റിലെ മികവാര്‍ന്ന പ്രകടനം ആണ് താരത്തിന് ലങ്കന്‍ ടീമില്‍ അവസരം നല്‍കുവാന്‍ ഇടയാക്കിയത്. ആ ഫോം തുടര്‍ന്ന് നിസ്സങ്ക തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

Nissankadickwella

ഒടുവില്‍ റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ ശ്രീലങ്ക 138 ഓവറില്‍ 435/5 എന്ന നിലയിലാണ്. 333 റണ്‍സിന്റെ ലീഡാണ് ടീമിന് കൈവശമുള്ളത്. 101 നിസ്സങ്കയ്ക്ക് ഒപ്പം 81 റണ്‍സുമായി നിരോഷന്‍ ഡിക്ക്വെല്ലയാണ് ക്രീസിലുള്ളത്. നാലാം ദിവസം ഇരു ടീമുകളും ചായയ്ക്കായി പിരിയുമ്പോള്‍ 176 റണ്‍സാണ് ഈ കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടിയിരിക്കുന്നത്.

ലീഡ് 250 കടന്നു, രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക കരുത്തുറ്റ നിലയില്‍

വിന്‍ഡീസിനെതിരെ ആന്റിഗ്വ ടെസ്റ്റില്‍ 359/5 എന്ന നിലയില്‍ ശ്രീലങ്ക. മത്സരത്തിന്റെ നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീം പിരിയുമ്പോള്‍ 257 റണ്‍സ് ലീഡാണ് ശ്രീലങ്കയുടെ കൈവശമുള്ളത്.

ധനന്‍ജയ ഡി സില്‍വയുടെ വിക്കറ്റാണ് ടീമിന് ഇന്ന് ആദ്യ സെഷനില്‍ നഷ്ടമായത്. 50 റണ്‍സ് നേടിയ താരത്തെ അല്‍സാരി ജോസഫ് ആണ് പുറത്താക്കിയത്. 74 റണ്‍സുമായി പതും നിസങ്കയും 38 റണ്‍സ് നേടി നിരോഷന്‍ ഡിക്ക്വെല്ലയുമാണ് ക്രീസിലുള്ളത്.

നൂറ് റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്.

പാത്തും നിസ്സാങ്കയുടെ അപകട നില തരണം ചെയ്തു

ഇംഗ്ലണ്ടിനെതിരെ ബോര്‍ഡ് പ്രസിഡന്റ് ഇലവനു വേണ്ടി കളിക്കുമ്പോള്‍ ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തലയ്ക്ക് അടിയേറ്റ ശ്രീലങ്കയുടെ പാത്തും നിസ്സാങ്കയുടെ ആരോഗ്യ നില മെച്ചപ്പെടുന്നുവെന്ന് സൂചന. എംആര്‍ഐ സ്കാനില്‍ താരം അപകട നില തരണം ചെയ്തുവന്നാണ് ലഭിയ്ക്കുന്ന വിവരം. എന്നാല്‍ താരത്തിനെ 24 മണിക്കൂര്‍ കൂടി ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തിനായി തുടരുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്‍ലറുടെ ബാറ്റില്‍ നിന്നു വന്ന ഷോട്ടാണ് ശ്രീലങ്കന്‍ താരത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിയിട്ടത്.

Exit mobile version