“നാണമില്ലേ?” ഇന്ത്യക്ക് വേറെ പന്താണ് എന്ന് പറഞ്ഞ പാകിസ്താൻ താരത്തിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ഷമി

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം താരം ഹസൻ റാസയ്ക്ക് എതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. റാസ ഇന്ത്യക്ക് ഐ സി സി ഈ ലോകകപ്പിൽ പ്രത്യേക ബൗൾ ആണ് കൊടുക്കുന്നത് എന്നതുള്ളപ്പെടെ പല വിവാദ പ്രസ്താവനകളും കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു‌‌. ഇതിലാണ് മുഹമ്മദ് ഷമി ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്.

എബിഎൻ ന്യൂസിലെ ചർച്ചയ്ക്കിടെ ആണ് ഇന്ത്യൻ ബൗളർമാർക്ക് വ്യത്യസ്ത പന്തുകൾ ലഭിക്കുന്നുണ്ടെന്നുൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഉപയോഗിക്കുന്ന പന്തുകൾ പരിശോധിക്കാനും റാസ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടത്‌. പ്രസ്താവനയെ പാകിസ്ഥാൻ ടീം ഇതിഹാസം വസീം അക്രം തന്നെ വിമർശിച്ചിരുന്നു‌‌. അതുകൂടെ ചൂണ്ടിക്കാണിച്ചാണ് ഷമി മറുപടി പറഞ്ഞത്.

“ദയവായി കുറച്ച് നാണം എങ്കിലും ഉണ്ടാകൂ. മോശം കാര്യങ്ങൾ പറയുന്നതിനുപകരം ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് ഐസിസി ക്രിക്കറ്റ് ലോകകപ്പാണ്, പ്രാദേശിക ടൂർണമെന്റല്ല. വസീം അക്രം വിശദീകരിച്ചു കൊടുത്തു എന്നിട്ടും‌‌, നിങ്ങളുടെ സ്വന്തം വസീം അക്രമിനെ നിങ്ങൾക്ക് വിശ്വാസമില്ലെ. ഈ വ്യക്തി സ്വയം പ്രശംസിക്കുന്ന തിരക്കിലാണ്,” ഷമി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ആവേശകരമായ സമനില, ഒടുവിൽ സൂപ്പര്‍ ഓവറില്‍ ബംഗ്ലാദേശ് വനിതകള്‍ക്ക് വിജയം

പാക്കിസ്ഥാനെതിരെ സൂപ്പര്‍ ഓവറിൽ വിജയം നേടി ബംഗ്ലാദേശ് വനിതകള്‍. ഇന്ന് ബംഗ്ലാദേശ് 169/9 എന്ന സ്കോര്‍ 50 ഓവറിൽ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 169 റൺസിന് 49.5 ഓവറിൽ ഓള്‍ഔട്ട് ആയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 4 വിക്കറ്റ് കൈവശമുണ്ടായിരുന്ന പാക്കിസ്ഥാന് 23 റൺസായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്.

അവസാന ഓവറിലെ അഞ്ചാം പന്തിൽ റണ്ണൗട്ട് രൂപത്തിൽ നശ്ര സന്ധു പുറത്തായതോടെ മത്സരം സമനിലയിൽ അവസാനിച്ചു. സൂപ്പര്‍ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 7 റൺസ് നേടിയപ്പോള്‍ ബംഗ്ലാദേശ് അവസാന പന്തിൽ ബൗണ്ടറി നേടി വിജയം ഒരുക്കി.

നേരത്തെ പാക്കിസ്ഥാന്റെ ഇന്നിംഗ്സിൽ 29 റൺസ് നേടിയ സദഫ് ഷമാസ് ആണ് ടോപ് സ്കോറര്‍. നിദ ദാര്‍ 27 റൺസും സിദ്ര അമീന്‍, നജിഹ അൽവി എന്നിവര്‍ 22 റൺസും നേടി. പാക്കിസ്ഥാന്റെ അവസാന മൂന്ന് വിക്കറ്റും റണ്ണൗട്ട് രൂപത്തിൽ നഷ്ടമായതും ടീമിന് തിരിച്ചടിയായി. ബംഗ്ലാദേശിന് വേണ്ടി റാബിയ ഖാന്‍ മൂന്ന് വിക്കറ്റ് നേടി.

പാകിസ്താൻ ടീമിന് മാച്ച് ഫീയുടെ 10% പിഴ

ഇന്നലെ ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ വിജയിച്ച പാക്കിസ്ഥാന് കുറഞ്ഞ ഓവർനിരക്കിന് പിഴ. ബെംഗളൂരുവിൽ പാകിസ്താൻ ഓവർ പൂർത്തിയാക്കേണ്ടിയിരുന്ന സമയത്ത് രണ്ട് ഓവർ കുറവാണെന്ന് ഐ സി സി കണ്ടെത്തി. പാകിസ്താൻ താറഫങ്ങളുടെ മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി.

ഓൺ-ഫീൽഡ് അമ്പയർമാരായ പോൾ വിൽസൺ, റിച്ചാർഡ് കെറ്റിൽബറോ, തേർഡ് അമ്പയർ റിച്ചാർഡ് ഇല്ലിംഗ്വർത്ത്, ഫോർത്ത് അമ്പയർ ജോയൽ വിൽസൺ എന്നിവരാണ് കുറ്റം ചുമത്തിയത്. എമിറേറ്റ്‌സ് ഐസിസി എലൈറ്റ് പാനൽ ഓഫ് മാച്ച് റഫറിയിലെ റിച്ചി റിച്ചാർഡ്‌സണാണ് ശിക്ഷ വിധിച്ചത്. ബാബർ കുറ്റം സമ്മതിച്ചതുനാൽ വാദം കേൾക്കേണ്ട ആവശ്യമില്ല.
.

ഫഖർ സമാന് 10 ലക്ഷം പാകിസ്താൻ റുപ്പി പാരിതോഷികം പ്രഖ്യാപിച്ച് പി സി ബി

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മാച്ച് വിന്നിംഗ് സെഞ്ചുറിക്ക് പിന്നാലെ ഫഖർ സമാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സാക്ക അഷ്റഫ് ഒരു മില്യൺ പാക്കിസ്ഥാൻ രൂപ ഓപ്പണർ ഫഖർ സമാന് പാരിതോഷികം പ്രഖ്യാപിച്ചു. ഏകദേശം മൂന്ന് ലക്ഷത്തോളം ഇന്ത്യൻ രൂപ വരും ഇത്‌.

പിസിബി മീഡിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഫഖർ സമാന് പാരിതോഷികം പ്രഖ്യാപിച്ചത് അറിയിച്ചത്. മത്സരത്തിന് ശേഷം സമാൻ അഷ്‌റഫുമായി സംസാരിച്ചുവെന്നും ന്യൂസിലൻഡിനെതിരായ മത്സരത്തിലെ പ്രകടനത്തിന് 1 ദശലക്ഷം പാകിസ്താൻ രൂപ നൽകും എന്നും അറിയിച്ചു. ഇന്ന് 81 പന്തിൽ എട്ട് ബൗണ്ടറികളും 11 സിക്‌സറുകളും സഹിതം 126 റൺസുമായി സമാൻ പുറത്താകാതെ നിന്നിരുന്നു.

“പിസിബി മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ സക്ക അഷ്‌റഫ് ടെലിഫോണിൽ ഫഖർ സമാനുമായി സംസാരിച്ചു. 126 റൺസ് നേടിയ ഫഖർ സമാന്റെ ഇന്നിംഗ്‌സിനെ സകാ അഷ്‌റഫ് പ്രശംസിച്ചു. ഇന്നത്തെ മികച്ച പ്രകടനത്തിന് സക്കാ അഷ്‌റഫ് ഫഖർ സമാനിന് ഒരു മില്യൺ രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന മത്സരങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞു,” പിസിബി മീഡിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

മഴ വന്നു, പാകിസ്താന് ഇനി ജയിക്കാൻ 19.3 ഓവറിൽ 182 റൺസ്!!

ന്യൂസിലൻഡ് പാകിസ്താൻ മത്സരത്തിൽ ഇടയിൽ മോശം കാലാവസ്ഥ കാരണം മത്സരം നിർത്തി വെക്കേണ്ടി വന്നിരുന്നു. ന്യൂസിലൻഡ് ഉയർത്തിയ 402 എന്ന വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്താൻ 21.3 ഓവറിൽ 160-1 എന്ന് നിൽക്കുമ്പോൾ ആയിരുന്നു കളി നിർത്തിവെച്ചത്. ഇപ്പോൾ 41 ഓവറിൽ 342 എന്ന ടാർഗറ്റ് ആണ് ഡക്വർത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താനു പുതുക്കി നിശ്ചയിച്ചു കൊടുത്തത്.

അതായത് ഇനി ശേഷിക്കുന്ന 19.3 ഓവറിൽ അവർക്ക് 182 റൺസ് വേണം വിജയിക്കാൻ. പാകിസ്താന് ഈ പുതുക്കിയ ഫലം പ്രതീക്ഷ നൽകും. 6.20ന് മത്സരം പുനരാരംഭിക്കും. ഇപ്പോൾ 69 പന്തിൽ നിന്ന് 106 റൺസ് എടുത്ത ഫകർ സമാനും 51 പന്തിൽ നിന്ന് 47 റൺസുമായി ബാബർ അസമും ആണ് ക്രീസിൽ ഉള്ളത്.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് വഴങ്ങിയ ബൗളർ ആയി ഹാരിസ് റഹൂഫ്

പാകിസ്താൻ പേസർ ഹാരിസ് റഹൂഫ് ഒരു അനാവശ്യ റെക്കോർഡ് തന്റെ പേരിലാക്കി. ഒരു ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ വഴങ്ങിയ താരമായി ഹാരിസ് റഹൂഫ് മാറി. ഇന്ന് ന്യൂസിലൻഡിന് എതിരായ മത്സരത്തോടെ ആകെ 16 സിക്സുകൾ ഈ ലോകകപ്പിൽ ഹാരിസ് റഹൂഫ് വഴങ്ങി. 2015ൽ സിംബാബ്‌വെ താരം തിനാഷെ പന്യങ്കരയുടെ പേരിൽ ആയിരുന്നു ഈ സ്റ്റാറ്റ്സ് ഇതുവരെ.

പന്യങ്കര അന്ന് 15 സിക്സുകൾ വഴങ്ങിയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയുടെ ചാഹലും അഫ്ഗാന്റെ താരം റാഷിദ് ഖാനും 14 സിക്സ് വീതം വഴങ്ങിയിരുന്നു. ഇന്ന് ഹാരിസ് റഹൂഫ് 10 ഓവറിൽ ആകെ 85 റൺസ് ആണ് വഴങ്ങിയത്.

രവീന്ദ്രയ്ക്ക് ശതകം, വില്യംണിന് നഷ്ടം, പാക്കിസ്ഥാനെതിരെ റൺ മല തീര്‍ത്ത് ന്യൂസിലാണ്ട്

ലോകകപ്പിൽ പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ സജീവമായി നിര്‍ത്തുവാന്‍  402 റൺസെന്ന വിജയ ലക്ഷ്യം ടീം ഇന്ന് നേടണം. ന്യൂസിലാണ്ട് ആദ്യം ബാറ്റ് ചെയ്ത് 401/6 എന്ന കൂറ്റന്‍ സ്കോറാണ് ഏഷ്യന്‍ ടീമിന് മുന്നിൽ വെച്ചിരിക്കുന്നത്. രച്ചിന്‍ രവീന്ദ്രയും കെയിന്‍ വില്യംസണും മികവുറ്റ ബാറ്റിംഗ് പ്രകടനം നടത്തിയാണ് ന്യൂസിലാണ്ടിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

കോൺവേയും രച്ചിന്‍ രവീന്ദ്രയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 68 റൺസ് നേടിയ ശേഷം 35 റൺസ് നേടിയ കോൺവേയെ ആണ് ന്യൂസിലാണ്ടിന് ആദ്യം നഷ്ടമായത്. 94 പന്തിൽ 108 റൺസ് നേടിയ രവീന്ദ്രയും 79 പന്തിൽ 95 റൺസ് നേടിയ കെയിന്‍ വില്യംസണും രണ്ടാം വിക്കറ്റിൽ 180 റൺസാണ് കൂട്ടിചേര്‍ത്തത്.

ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായപ്പോള്‍ ആദ്യം കെയിന്‍ വില്യംസൺ ആണ് പവലിയനിലേക്ക് മടങ്ങിയത്. ഡാരിൽ മിച്ചൽ(29), മാര്‍ക്ക് ചാപ്മാന്‍(39), ഗ്ലെന്‍ ഫിലിപ്പ്സ്(41), മിച്ചൽ സാന്റനര്‍(27*) എന്നിവരും വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ന്യൂസിലാണ്ട് 401 എന്ന വമ്പന്‍ സ്കോറിലേക്ക് എത്തി. പാക്കിസ്ഥാന് വേണ്ടി മൊഹമ്മദ് വസീം ജൂനിയര്‍ 3 വിക്കറ്റ് നേടി.

ഷഹീന്‍ അഫ്രീദി 10 ഓവറിൽ 90 റൺസാണ് വഴങ്ങിയത്. ഹസന്‍ അലി 82 റൺസും ഹാരിസ് റൗഫ് 85 റൺസും തങ്ങളുടെ മുഴുവന്‍ ക്വാട്ട ഓവറുകളിൽ വിട്ട് നൽകി.

സെമി ഫൈനലിൽ ഇന്ത്യ പാകിസ്താൻ മത്സരം ആഗ്രഹിക്കുന്നു എന്ന് ദിനേഷ് കാർത്തിക്

2023 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ നേരിടണമെന്ന് ആഗ്രഹിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏറ്റുമുട്ടലിനെ കുറിച്ച് സംസാരിക്കവെ ആണ് കാർത്തിക് ഇന്ത്യ പാകിസ്താൻ സെമിയെ കുറിച്ച് പറഞ്ഞത്. ഈഡൻ ഗാർഡൻസിൽ ഇന്ത്യയും പാക്കിസ്ഥാനും സെമിയിൽ ഏറ്റുമുട്ടുക ആണെങ്കിൽ അത് ഏവരെയും ആവേശത്തിൽ ആക്കുന്ന പോരാട്ടം ആകും എന്ന് കാർത്തിക് പറയുന്നു.

“ഇന്ത്യയും പാകിസ്ഥാനും തീർച്ചയായും. സെമി ഫൈനലിൽ എനിക്ക് . അത് സംഭവിക്കുമെന്ന് ഞാൻ കണക്കു കൂട്ടുകയാണ്, നമുക്ക് നോക്കാം. കൊൽക്കത്തയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മത്സരമുണ്ടായാൽ അത് ആവേശം ഉയർത്തുന്ന മത്സരമായിരിക്കും,” കാർത്തിക് Cricbuzz-ൽ പറഞ്ഞു.

ഇന്ത്യ രണ്ടാമത് ഫിനിഷ് ചെയ്താലും പാകിസ്താൻ യോഗ്യത നേടിയാലും മാത്രമെ ഇങ്ങനെ ഒരു സെമിക്ക് സാധ്യതയുള്ളൂ. പാകിസ്താൻ ഇന്ന് ന്യൂസിലൻഡിനെ നേരിടുകയാണ്‌. ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെയും നേരിടും.

നിര്‍ണ്ണായക മത്സരത്തിന് പാക്കിസ്ഥാനും ന്യൂസിലാണ്ടും, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

ലോകകപ്പിലെ സെമി സാധ്യതകള്‍ നിര്‍ണ്ണയിക്കപ്പെടാവുന്ന മത്സര ഫലമാണ് ഇന്ന് പാക്കിസ്ഥാന്‍, ന്യൂസിലാണ്ട് മത്സരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഇരു ടീമുകളുടെയും സെമി സാധ്യതകള്‍ക്ക് ഇന്ന് വിജയം ആക്കം കൂട്ടും. മത്സരത്തിൽ ന്യൂസിലാണ്ടിനെതിരെ ടോസ് നേടി പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

കെയിന്‍ വില്യംസൺ ക്യാപ്റ്റന്‍സി സ്ഥാനത്തേക്കും ടീമിലേക്കും തിരികെ എത്തുമ്പോള്‍ മൂന്ന് മാറ്റങ്ങളാണ് ടീമിലുള്ളത്. വില്യംസൺ വിൽ യംഗിന് പകരം ടീമിലെത്തുമ്പോള്‍ മാറ്റ് ഹെന്‍റിയ്ക്ക് പകരം ഇഷ് സോധി ടീമിലേക്ക് എത്തുന്നു. ജെയിംസ് നീഷത്തിന് പകരം മാര്‍ക്ക് ചാപ്മാനും ന്യൂസിലാണ്ട് നിരയിലേക്ക് എത്തുന്നു.  പാക് നിരയിൽ ഉസാമ മിറിന് പകരം ഹസൻ അലി കളിയ്ക്കുന്നു.

ന്യൂസിലാണ്ട്: Devon Conway, Rachin Ravindra, Kane Williamson(c), Daryl Mitchell, Tom Latham(w), Glenn Phillips, Mark Chapman, Mitchell Santner, Ish Sodhi, Tim Southee, Trent Boult

പാക്കിസ്ഥാന്‍: Abdullah Shafique, Fakhar Zaman, Babar Azam(c), Mohammad Rizwan(w), Iftikhar Ahmed, Saud Shakeel, Agha Salman, Shaheen Afridi, Hasan Ali, Mohammad Wasim Jr, Haris Rauf

“ഐ പി എല്ലിൽ കളിക്കാത്തത് പാകിസ്താൻ താരങ്ങളെ ലോകകപ്പിൽ ബാധിക്കുന്നുണ്ട്” – പാകിസ്താൻ ഡയറക്ടർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാത്തത് പാകിസ്താൻ താരങ്ങളെ ബാധിക്കുന്നുണ്ട് എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ഡയറക്ടർ – മിക്കി ആർതർ. 2023ലെ ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ പുതിയ സാഹചര്യങ്ങളുമായി അതിവേഗം പൊരുത്തപ്പെടേണ്ടി വന്നിട്ടുണ്ടെന്നും ഐ പി എൽ കളിച്ചിരുന്നെങ്കിൽ ഈ വേദികൾ പരിചയമായേനെ എന്നും വാർത്താ സമ്മേളനത്തിൽ ആർതർ പറഞ്ഞു.

പാകിസ്ഥാൻ താരങ്ങൾ ഐപിഎല്ലിൽ കളിക്കാത്തത് ഒരു പോരായ്മയാണോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ആർതർ.

“ഒരു ഒഴികഴിവല്ല, പക്ഷേ അത് സത്യമാണ്. രസകരമായ കാര്യം എന്തെന്നാൽ, ഞങ്ങൾ പോയിട്ടുള്ള ഓരോ ഗ്രൗണ്ടും ഞങ്ങളുടെ കളിക്കാർക്ക് ഒരു പുതിയ വേദിയായിരുന്നു, അത് ആവേശകരമാണ്. കളിക്കാർ അത് ശരിക്കും സ്വീകരിച്ചു, കാരണം അവർ ആ വസ്തുത ആസ്വദിച്ചു.” ആർതർ പറഞ്ഞു.

“അവർ ഐപിഎൽ ടിവിയിൽ കണ്ടു, ഈഡൻ ഗാർഡൻസ്, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ ഐതിഹാസിക ഗ്രൗണ്ടുകളിൽ അവർ ടെസ്റ്റ് മത്സരങ്ങൾ കണ്ടു. അതിനാൽ, അവർക്ക് അവിടങ്ങളിൽ കളിക്കുന്നത് ശരിക്കും ആവേശകരമായിരുന്നു,” ആർതർ പറഞ്ഞു.

“തീർച്ചയായും, അവർ അവിടെ കളിക്കുന്നത് ആദ്യമായാണ്, അതിനാൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ കളിക്കുന്ന ഓരോ ഗെയിമും ഞങ്ങൾ വിജയിക്കണം. ഈ ടൂർണമെന്റിൽ ഞങ്ങൾ ഇതുവരെ ഞങ്ങളുടെ ഏറ്റവും മികവിൽ കളിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു” ആർതർ കൂട്ടിച്ചേർത്തു

ഫകര്‍ സമന്‍ 20-30 ഓവര്‍ ബാറ്റ് ചെയ്താൽ തന്നെ കളി മാറും – ബാബര്‍ അസം

ഫകര്‍ സമന്റെ ടോപ് ഓര്‍ഡറിലെ ബാറ്റിംഗിനെ പുകഴ്ത്തി ബാബര്‍ അസം. ബംഗ്ലാദേശിനെതിരെയുള്ള മികച്ച വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പാക് നായകന്‍. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഫകര്‍ സമന്‍ ഈ മത്സരത്തിലേക്ക് ഇമാം ഉള്‍ ഹക്കിന് പകരം ആണ് എത്തിയത്.

ഫകര്‍ സമന്‍ 20-30 ഓവര്‍ ബാറ്റ് ചെയ്താൽ തന്നെ കളി മാറുമെന്ന് ടീം മാനേജ്മെന്റിന് അറിയാമായിരുന്നുവെന്നും താരം തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ബാറ്റ് വീശിയതെന്നും ബാബര്‍ വ്യക്തമാക്കി.

അടുത്ത രണ്ട് മത്സരങ്ങളും വിജയിച്ച് ടീം തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുമെന്നും ബാക്കി മത്സരഫലങ്ങള്‍ എന്താകുമെന്ന് കാത്തിരിക്കുമെന്നും ബാബര്‍ സൂചിപ്പിച്ചു. ഫകര്‍ സമന്റെയും അബ്ദുള്ള ഷഫീക്കിന്റെയും ബാറ്റിംഗ് മികവിൽ മികച്ച റൺ റേറ്റോടെ വിജയം പൂര്‍ത്തിയാക്കിയ പാക്കിസ്ഥാന്‍ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്.

ഇന്ത്യയോട് തോറ്റത് പാക്കിസ്ഥാന്റെ മനോവീര്യം തകർത്തിരുന്നു എന്ന് ഫഖർ സമാൻ

ഇന്ത്യയുമായുള്ള മത്സരത്തിലെ തോൽവി പാക്കിസ്ഥാന്റെ മനോവീര്യം തകർത്തെന്ന് പാകിസ്താൻ താരം ഫഖർ സമാൻ സമ്മതിച്ചു. ഇന്ത്യയോട് കളിക്കും മുമ്പ് വരെ അപരാജിതർ ആയിരുന്ന പാകിസ്താൻ അതിനു ശേഷം തുടർ പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇന്ന് ബംഗ്ലാദേശിനെ തോൽപ്പിച്ച് ആണ് പാകിസ്താൻ വിജയ വഴിയിലേക്ക് മടങ്ങിയെത്തിയത്.

“തീർച്ചയായും, ഒരു ഇന്ത്യ-പാകിസ്ഥാൻ മത്സരം വളരെ വലിയ കാര്യമാണ്. അത് ഒരു മാറ്റവും ഉണ്ടാക്കുന്നില്ലെന്ന് ഞാൻ പറഞ്ഞാൽ, അത് ശരിയാവില്ല. അതുകൊണ്ട് അങ്ങനെയൊന്നും പറയാൻ പറ്റില്ല. പക്ഷെ, ഞങ്ങൾ ബാറ്റിങ്ങിലും ബൗളിംഗിലും തിരിച്ചുവരവ് നടത്തിയെന്ന് തോന്നുന്നു.” ഫഖർ പറഞ്ഞ്

“അടുത്ത മത്സരത്തിലും നിങ്ങൾ മെച്ചപ്പെടുന്ന പാകിസ്താനെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 8 വർഷമായി ഞാൻ ഈ ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാണ്, അതിനാൽ ഞങ്ങൾ കൂടുതൽ കളിക്കുംതോറും ഞങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന് എനിക്ക് തോന്നുന്നു,” ഫഖർ പറഞ്ഞു.

Exit mobile version