Picsart 23 11 03 19 20 11 832

“ഐ പി എല്ലിൽ കളിക്കാത്തത് പാകിസ്താൻ താരങ്ങളെ ലോകകപ്പിൽ ബാധിക്കുന്നുണ്ട്” – പാകിസ്താൻ ഡയറക്ടർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാത്തത് പാകിസ്താൻ താരങ്ങളെ ബാധിക്കുന്നുണ്ട് എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ഡയറക്ടർ – മിക്കി ആർതർ. 2023ലെ ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ പുതിയ സാഹചര്യങ്ങളുമായി അതിവേഗം പൊരുത്തപ്പെടേണ്ടി വന്നിട്ടുണ്ടെന്നും ഐ പി എൽ കളിച്ചിരുന്നെങ്കിൽ ഈ വേദികൾ പരിചയമായേനെ എന്നും വാർത്താ സമ്മേളനത്തിൽ ആർതർ പറഞ്ഞു.

പാകിസ്ഥാൻ താരങ്ങൾ ഐപിഎല്ലിൽ കളിക്കാത്തത് ഒരു പോരായ്മയാണോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ആർതർ.

“ഒരു ഒഴികഴിവല്ല, പക്ഷേ അത് സത്യമാണ്. രസകരമായ കാര്യം എന്തെന്നാൽ, ഞങ്ങൾ പോയിട്ടുള്ള ഓരോ ഗ്രൗണ്ടും ഞങ്ങളുടെ കളിക്കാർക്ക് ഒരു പുതിയ വേദിയായിരുന്നു, അത് ആവേശകരമാണ്. കളിക്കാർ അത് ശരിക്കും സ്വീകരിച്ചു, കാരണം അവർ ആ വസ്തുത ആസ്വദിച്ചു.” ആർതർ പറഞ്ഞു.

“അവർ ഐപിഎൽ ടിവിയിൽ കണ്ടു, ഈഡൻ ഗാർഡൻസ്, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ ഐതിഹാസിക ഗ്രൗണ്ടുകളിൽ അവർ ടെസ്റ്റ് മത്സരങ്ങൾ കണ്ടു. അതിനാൽ, അവർക്ക് അവിടങ്ങളിൽ കളിക്കുന്നത് ശരിക്കും ആവേശകരമായിരുന്നു,” ആർതർ പറഞ്ഞു.

“തീർച്ചയായും, അവർ അവിടെ കളിക്കുന്നത് ആദ്യമായാണ്, അതിനാൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ കളിക്കുന്ന ഓരോ ഗെയിമും ഞങ്ങൾ വിജയിക്കണം. ഈ ടൂർണമെന്റിൽ ഞങ്ങൾ ഇതുവരെ ഞങ്ങളുടെ ഏറ്റവും മികവിൽ കളിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു” ആർതർ കൂട്ടിച്ചേർത്തു

Exit mobile version