Fakharabdullah

ഫകര്‍ സമന്‍ 20-30 ഓവര്‍ ബാറ്റ് ചെയ്താൽ തന്നെ കളി മാറും – ബാബര്‍ അസം

ഫകര്‍ സമന്റെ ടോപ് ഓര്‍ഡറിലെ ബാറ്റിംഗിനെ പുകഴ്ത്തി ബാബര്‍ അസം. ബംഗ്ലാദേശിനെതിരെയുള്ള മികച്ച വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പാക് നായകന്‍. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഫകര്‍ സമന്‍ ഈ മത്സരത്തിലേക്ക് ഇമാം ഉള്‍ ഹക്കിന് പകരം ആണ് എത്തിയത്.

ഫകര്‍ സമന്‍ 20-30 ഓവര്‍ ബാറ്റ് ചെയ്താൽ തന്നെ കളി മാറുമെന്ന് ടീം മാനേജ്മെന്റിന് അറിയാമായിരുന്നുവെന്നും താരം തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ബാറ്റ് വീശിയതെന്നും ബാബര്‍ വ്യക്തമാക്കി.

അടുത്ത രണ്ട് മത്സരങ്ങളും വിജയിച്ച് ടീം തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുമെന്നും ബാക്കി മത്സരഫലങ്ങള്‍ എന്താകുമെന്ന് കാത്തിരിക്കുമെന്നും ബാബര്‍ സൂചിപ്പിച്ചു. ഫകര്‍ സമന്റെയും അബ്ദുള്ള ഷഫീക്കിന്റെയും ബാറ്റിംഗ് മികവിൽ മികച്ച റൺ റേറ്റോടെ വിജയം പൂര്‍ത്തിയാക്കിയ പാക്കിസ്ഥാന്‍ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്.

Exit mobile version