ബംഗ്ലാദേശിന് ആറാം തോൽവി സമ്മാനിച്ച് പാക്കിസ്ഥാന്‍

ലോകകപ്പിൽ തുടര്‍ച്ചയായ ആറാം തോൽവി ബംഗ്ലാദേശിന് സമ്മാനിച്ച് പാക്കിസ്ഥാന്‍. 204 റൺസിന് ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കിയ ശേഷം പാക്കിസ്ഥാന്‍ 7 വിക്കറ്റ് വിജയം 32.3 ഓവറിലാണ് നേടിയത്. തോൽവിയോടെ ബംഗ്ലാദേശ് കണക്കിൽ പോലും സെമി ഫൈനൽ സാധ്യതയില്ലാതെ ലോകകപ്പിൽ നിന്ന് പുറത്തായി.

ഒന്നാം വിക്കറ്റിൽ അബ്ദുള്ള ഷഫീക്ക് – ഫകര്‍ സമന്‍ കൂട്ടുകെട്ട് 128 റൺസാണ് നേടിയത്. 68 റൺസ് നേടിയ ഷഫീക്കിനെ പാക്കിസ്ഥാന് നഷ്ടമായെങ്കിലും ടീമിന്റെ വിജയത്തിലേക്കുള്ള കുതിപ്പിന് തടയിടുവാന്‍ ഷാക്കിബിനും സംഘത്തിനുമായില്ല.

ബാബര്‍ അസമിനെ കൂട്ടുപിടിച്ച് ഫകര്‍ സമന്‍ രണ്ടാം വിക്കറ്റിൽ 32 റൺസ് കൂടി നേടിയെങ്കിലും ബാബര്‍(9) വേഗത്തിൽ പുറത്തായി. അധികം വൈകാതെ 81 റൺസ് നേടിയ ഫകര്‍ സമനെയും പാക്കിസ്ഥാന് നഷ്ടമായി. 3 വിക്കറ്റും വീഴ്ത്തിയത് മെഹ്ദി ഹസന്‍ മിറാസ് ആയിരുന്നു.

എന്നാൽ പകരമെത്തിയ റിസ്വാനും ഇഫ്തിക്കര്‍ അഹമ്മദും പാക് വിജയം വേഗത്തിലാക്കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ 36 റൺസാണ് നേടിയത്. മൊഹമ്മദ് റിസ്വാന്‍ 21 പന്തിൽ 26 റൺസും ഇഫ്തിക്കര്‍ അഹമ്മദ് 15 പന്തിൽ 17 റൺസും നേടി.

വിജയം തേടി ബംഗ്ലാദേശ്, പാക്കിസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു

ലോകകപ്പിൽ ഇന്ന് കൊൽക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിൽ ബംഗ്ലാദേശും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. പാക്കിസ്ഥാന് സെമി സാധ്യതകള്‍ക്കായി ഇന്ന് വിജയം അനിവാര്യമാണെങ്കിൽ തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലാദേശ് ബാറ്റ് വീശുന്നത്.

മൂന്ന് മാറ്റങ്ങളോടെയാണ് പാക്കിസ്ഥാന്‍ ഇന്ന് ഇറങ്ങുന്നത്. ഇമാം ഉള്‍ ഹക്ക്, ഷദബ് ഖാന്‍, നവാസ് എന്നിവര്‍ ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ ഫകര്‍ സമന്‍, അഗ സൽമാന്‍, ഉസാമ മിര്‍ എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

ബംഗ്ലാദേശ്: Litton Das, Tanzid Hasan, Najmul Hossain Shanto, Shakib Al Hasan(c), Mushfiqur Rahim(w), Mahmudullah, Towhid Hridoy, Mehidy Hasan Miraz, Taskin Ahmed, Mustafizur Rahman, Shoriful Islam

പാക്കിസ്ഥാന്‍: Abdullah Shafique, Fakhar Zaman, Babar Azam(c), Mohammad Rizwan(w), Saud Shakeel, Iftikhar Ahmed, Agha Salman, Shaheen Afridi, Usama Mir, Mohammad Wasim Jr, Haris Rauf

പാകിസ്താൻ ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനം ഇൻസമാം രാജിവെച്ചു

പാകിസ്താൻ ലോകകപ്പ് ടീമിന്റെ ചീഫ് സെലക്ടർ ആയിരുന്ന ഇൻസമാം-ഉൾ-ഹഖ് രാജിവെച്ചു. ടീം സെലക്ഷനിൽ പക്ഷപാതം ഉണ്ടായി എന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇൻസമാമിന്റെ രാജി.

2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാന്റെ തുടർച്ചയായ നാല് മത്സരങ്ങളുടെ തോൽവിക്ക് പിന്നാലെയാണ് രാജി. ഇൻസമാം ഇന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി സക്കാ അഷ്‌റഫിന് രാജിക്കത്ത് അയച്ചു.

“മാധ്യമങ്ങളിൽ ഉയർന്നുവരുന്ന ആരോപണങ്ങളെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്താൻ പി.സി.ബിക്ക് അവസരം നൽകാനാണ് താൻ സ്ഥാനമൊഴിയുന്നത്. സമിതി എന്നെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ, ചീഫ് സെലക്ടറായി ഞാൻ വീണ്ടും വരും,” ഇൻസമാം പറഞ്ഞു.

പാകിസ്താൻ ഈ ലോകകപ്പിൽ ഒരിക്കലും ഫേവറിറ്റ് ആയിരുന്നില്ല എന്ന് പാക് കോച്ച്

പാകിസ്താൻ ഈ ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്നായിരുന്നു എന്ന വാദം നിരസിച്ച് അവരുടെ കോച്ച് ഗ്രാന്റ് ബ്രാഡ്ബേൺ‌. ഈ ടൂർണമെന്റിൽ 10 ടീമുകൾ ഉള്ളതിനാൽ നിങ്ങൾക്ക് എവിടെ നിന്ന് പാകിസ്താൻ ഫേവറിറ്റ് എന്ന ടാഗ് വന്നു എന്ന് എനിക്ക് ഉറപ്പില്ല. കോച്ച് പറഞ്ഞു.

ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച 150 ക്രിക്കറ്റ് താരങ്ങൾ ഈ ലോകകപ്പൊൽ കളിക്കുന്നു. ഐസിസി റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ആകാം പാകിസ്താൻ ഫേവറിറ്റ്സ് എന്ന് പറയപ്പെട്ടത്. എന്നാൽ ഇന്ത്യയ്‌ക്കൊപ്പം ഏറെ കാലമായി കളിക്കാൻ കഴിഞ്ഞിട്ടില്ല, പാകിസ്ഥാനിൽ ഇതുവരെ വരാത്ത പല മുൻനിര രാജ്യങ്ങളുമായും കളിക്കാൻ ഞങ്ങൾക്ക് കഴിയാറില്ല. പാകിസ്ഥാൻ കോച്ച് ഗ്രാന്റ് ബ്രാഡ്ബേൺ മാധ്യമങ്ങളോട് പറഞ്ഞു.

“ഏപ്രിലിൽ ഞങ്ങൾ ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തായിരുന്നു, ടൂർണമെന്റിന് തൊട്ടു മുമ്പ് ഞങ്ങൾ ഒന്നാം സ്ഥാനത്തെത്തി, അവിടെയാണ് നിങ്ങൾ ഫേവറിറ്റ്സ് എന്ന് വിളിക്കപ്പെടുന്നത്. പക്ഷേ ഞങ്ങൾ യാഥാർത്ഥ്യബോധമുള്ളവരാണ്. ഞങ്ങൾ ഇതുവരെ ലോകത്തിലെ ഏറ്റവും മികച്ചവരായിട്ടില്ല, ഈ ടൂർണമെന്റിൽ ആരെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് എളുപ്പം കഴിയില്ല. ഗുണനിലവാരമുള്ള ക്രിക്കറ്റ് കളിക്കണം, നമ്മുടെ കളിയുടെ മൂന്ന് ഡിപ്പാർട്ട്‌മെന്റുകളും ഒരുമിച്ച് ചേരണം. നമ്മുടെ രാജ്യത്തിന് സന്തോഷം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” കോച്ച് പറഞ്ഞു.

കോഹ്ലി, രോഹിത്, വില്യംസൺ എന്നിവരാണ് തന്റെ ഫേവറിറ്റ് ബാറ്റേഴ്സ് എന്ന് ബാബർ

ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണും ആണ് തന്റെ ഇഷ്ട ബാറ്റർമാർ എന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം.

“വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും കെയ്ൻ വില്യംസണും ആണ് ലോകത്തിലെ എന്റെ പ്രിയപ്പെട്ട ബാറ്റർമാർ. അവർ ലോകത്തിലെ മികച്ച കളിക്കാരാണ്. അവർ സാഹചര്യങ്ങൾ നന്നായി മനസ്സിലാക്കുന്നു, അതുകൊണ്ടാണ് അവർ മികച്ചത്. ഞാൻ അവരെ ഇഷ്ടപ്പെടുന്നു,” ബാബർ പറഞ്ഞു.

“വിരാട്, രോഹിത്, കെയ്ൻ എന്നിവരിൽ എനിക്ക് ഏറ്റവും ഇഷ്ടം അവർ എങ്ങനെയാണ് ടീമിനെ വിഷമകരമായ സാഹചര്യങ്ങളിൽ നിന്ന് കരകയറ്റുകയും കഠിനമായ ബൗളിംഗിനെതിരെ റൺസ് നേടുകയും ചെയ്യുന്നത് എന്നതാണ്. ഇതാണ് ഞാൻ അവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

ഇതല്ലേ കളി!! പാകിസ്താനെതിരെ ഒരു വിക്കറ്റ് വിജയം നേടി ദക്ഷിണാഫ്രിക്ക

പാകിസ്താൻ വീണ്ടും പരാജയപ്പെട്ടു. ഇന്ന് 1 വിക്കറ്റിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്‌. ഇന്ന് നടന്ന മത്സരം ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച മത്സരമാകും. പാകിസ്താൻ ഉയർത്തിയ 271 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന് ചെന്നൈയിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമേ ആയിരുന്നില്ല. ദക്ഷിണാഫ്രിക്ക 48ആം ഓവറിൽ ആണ് വിജയം പൂർത്തിയാക്കിയത്.

തുടക്കം മുതൽ വലിയ കൂട്ടുകെട്ടുകൾ പിറക്കാത്തത് ദക്ഷിണാഫ്രിക്കയുടെ ചെയ്സ് ദുർഘടമാക്കിം ബാവുമ 24 റൺസ്, ഡി കോക്ക് 24, വാൻ ഡെ സർ 21, ക്ലാസൻ 12, മില്ലർ 29, യാൻസൺ 20 എന്നിവരെല്ലാം ചെറിയ ചെറിയ സംഭാവനകൾ നൽകി പുറത്ത് പോയി. എന്നാൽ അപ്പോഴെല്ലാം ഒരു വശത്ത് മക്രം ഉണ്ടായിരുന്നു. മക്രം 93 പന്തിൽ 91 റൺസ് എടുത്ത് ഉസാമ മിറിന്റെ പന്തിൽ പുറത്തായപ്പോൾ ആണ് പാകിസ്താൻ വിജയം അടുത്താണെന്ന് മനസ്സിലാക്കിയത്. 250-7 എന്ന നിലയിൽ ആയിരുന്നു അപ്പോൾ ദക്ഷിണാഫ്രിക്ക. പിന്നാലെ കോട്സി കൂടെ പുറത്തായതോടെ ദക്ഷിണാഫ്രിക്ക 250-8 എന്നായി.

ജയിക്കാൻ 21 റൺസ്. കയ്യിൽ 2 വിക്കറ്റ് എന്ന അവസ്ഥയിൽ ദക്ഷിണാഫ്രിക്ക. 260ൽ നിൽക്കെ ഹാരിസ് റൗഫ് എൻഡിഡിയെ പുറത്താക്കി. ഒരു മനോഹരമായ ക്യാച്ചിലൂടെ ആയിരുന്നു റൗഫ് എൻഡിഡിയെ പുറത്താക്കിയത്‌. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 11 റൺസ്. പാകിസ്താന് ജയിക്കാൻ ഒരു വിക്കറ്റ്.

മഹാരാജും ഷംസിയും ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ അവസാന കൂട്ടുകെട്ട്‌ കളി 18 പന്തിൽ നിന്ന് 5 റൺസ് എന്ന് വരെ ആയി. 47 ഓവറോടെ പാകിസ്താന്റെ പേസ് ബൗളർമാർ തീർന്നു. ഇത് ദക്ഷിണാഫ്രിക്കയ്ക്ക് കാര്യം എളുപ്പമാക്കി. മഹാരാജ് നവാസിനെ ബൗണ്ടറി അടിച്ച് 48ആം ഓവറിൽ വിജയം കണ്ടു.

പാകിസ്താനായി 3 വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയാണ് ഏറ്റവും മികച്ച ബൗളിംഗ് കാഴ്ചവെച്ചത്. ഉസാമ മിറും വാസിം ജൂനിയറും 2 വിക്കറ്റ് വീതവും നേടി. ഹാരിസ് റഹുഫ് ഒരു വിക്കറ്റും നേടി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 271 എന്ന വിജയ ലക്ഷ്യം ഉയർത്തി. അത്ര മികച്ച ബാറ്റിങ് അല്ല പാകിസ്താനിൽ നിന്ന് ഇന്ന് കണ്ടത്. 9 റൺസ് എടുത്ത ശഫീഖും 12 റൺസ് എടുത്ത ഇമാം ഉൽ ഹഖും പെട്ടെന്ന് തന്നെ പുറത്തായി. ബാബർ അസം അർധ സെഞ്ച്വറി നേടിയെങ്കിലും വീണ്ടും വലിയ സ്കോർ ഉയർത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. 65 പന്തിൽ നിന്ന് 50 റൺസ് ആണ് ബാബർ നേടിയത്.

31 റൺസ് എടുത്ത റിസുവാനും 21 റൺസ് എടുത്ത ഇഫ്തിഖാറും നല്ല തുടക്കം കിട്ടിയിട്ടും മുതലെടുത്തില്ല. 141-5 എന്നായ പാകിസ്താനെ അവസാനം സൗദ് ഷകീലും ശദബ് ഖാനും ചേർന്നാണ് പൊരുതാവുന്ന സ്കോറിലേക്ക് പാകിസ്താനെ എത്തിച്ചത്. ശദബ് ഖാൻ 36 പന്തിൽ 43 റൺസും സൗദ് ഷക്കീൽ 52 പന്തിൽ 52 റൺസും എടുത്തു. 46.4 ഓവറിൽ പാകിസ്താൻ 270ന് ഓളൗട്ട് ആയി.

ദക്ഷിണാഫ്രിക്കയ്ക്ക് ആയി ഷാംസി 4 വിക്കറ്റും യാൻസൺ 3 വിക്കറ്റും വീഴ്ത്തി. കോട്സി 2 വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പൊരുതാവുന്ന സ്കോർ നേടി പാകിസ്താൻ

ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന പാകിസ്താൻ 271 എന്ന വിജയ ലക്ഷ്യം ഉയർത്തി. അത്ര മികച്ച ബാറ്റിങ് അല്ല പാകിസ്താനിൽ നിന്ന് ഇന്ന് കണ്ടത്. 9 റൺസ് എടുത്ത ശഫീഖും 12 റൺസ് എടുത്ത ഇമാം ഉൽ ഹഖും പെട്ടെന്ന് തന്നെ പുറത്തായി. ബാബർ അസം അർധ സെഞ്ച്വറി നേടിയെങ്കികും വീണ്ടും വലിയ സ്കോർ ഉയർത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. 65 പന്തിൽ നിന്ന് 50 റൺസ് ആണ് ബാബർ നേടിയത്.

31 റൺസ് എടുത്ത റിസുവാനും 21 റൺസ് എടുത്ത ഇഫ്തിഖാറും നല്ല തുടക്കം കിട്ടിയിട്ടും മുതലെടുത്തില്ല. 141-5 എന്നായ പാകിസ്താനെ അവസാനം സൗദ് ഷകീലും ശദബ് ഖാനും ചേർന്നാണ് പൊരുതാവുന്ന സ്കോറിലേക്ക് പാകിസ്താനെ എത്തിച്ചത്. ശദബ് ഖാൻ 36 പന്തിൽ 43 റൺസും സൗദ് ഷക്കീൽ 52 പന്തിൽ 52 റൺസും എടുത്തു. 46.4 ഓവറിൽ പാകിസ്താൻ 270ന് ഓളൗട്ട് ആയി.

ദക്ഷിണാഫ്രിക്കയ്ക്ക് ആയി ഷാംസി 4 വിക്കറ്റും യാൻസൺ 3 വിക്കറ്റും വീഴ്ത്തി. കോട്സി 2 വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടോസ് ജയിച്ച് പാകിസ്താൻ

ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്താൻ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ടോസ് നേടിയ ബാബർ അസം ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. പാകിസ്താൻ ടീമിൽ രണ്ടു മാറ്റങ്ങൾ ഉണ്ട്. ഹസൽ അലിയും ഉസാമ മിറും ടീമിൽ ഇല്ല. പകരം മുഹമ്മദ് വാസിം ജൂനിയറും നവാസും ടീമിൽ എത്തി. ദക്ഷിണാഫ്രിക്ക ടീമിൽ മൂന്ന് മാറ്റങ്ങൾ ഉണ്ട്. അവരുടെ ക്യാപ്റ്റൻ ബാവുമ തിരികെ എത്തി.

South Africa (Playing XI): Quinton de Kock(w), Temba Bavuma(c), Rassie van der Dussen, Aiden Markram, Heinrich Klaasen, David Miller, Marco Jansen, Gerald Coetzee, Keshav Maharaj, Tabraiz Shamsi, Lungi Ngidi

Pakistan (Playing XI): Abdullah Shafique, Imam-ul-Haq, Babar Azam(c), Mohammad Rizwan(w), Saud Shakeel, Shadab Khan, Iftikhar Ahmed, Mohammad Nawaz, Shaheen Afridi, Mohammad Wasim Jr, Haris Rauf

അഫ്ഗാനെതിരായ മത്സര ശേഷം ബാബർ കരഞ്ഞു എന്ന് മുഹമ്മദ് യൂസുഫ്

അഫ്ഗാനിസ്താന് എതിരായ തോൽവിക്ക് ശേഷം പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം ടീം ഹോട്ടലിൽ വെച്ച് ടീമിനു മുന്നിൽ കരഞ്ഞു എന്ന് കഴിഞ്ഞ ദിവസം വാർത്തകൾ ഉണ്ടായിരുന്നു‌‌. അത് സത്യമാണെന്ന് പറഞ്ഞ് മുൻ പാകിസ്താൻ ബാറ്റർ മുഹമ്മദ് യൂസുഫ്. ബാബറിനൊപ്പം രാജ്യം ഉണ്ട് എന്നും അദ്ദേഹത്തിന് താൻ പിന്തുണ പ്രഖ്യാപിക്കുന്നു എന്നും മുഹമ്മദ് യൂസുഫ് പറഞ്ഞു.

“ഇന്നലെ രാത്രി അഫ്ഗാനിസ്ഥാനെതിരായ തോൽവിക്ക് ശേഷം ബാബർ അസം കരഞ്ഞു ഞാൻ കേട്ടു,” യൂസഫ് പറഞ്ഞു. “ഇത് ബാബറിന്റെ മാത്രം തെറ്റല്ല, മുഴുവൻ ടീമും മാനേജ്മെന്റും ഈ പരാജയത്തിന്റെ ഉത്തരവാദികളാണ്.” അദ്ദേഹം പറഞ്ഞു.

“ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ബാബർ അസമിനൊപ്പം ഉണ്ട്, രാജ്യം മുഴുവൻ അദ്ദേഹത്തിനൊപ്പമുണ്ട്.” യൂസുഫ് ഒരു ടിവി ഷോയിൽ പറഞ്ഞു.

“കോഹ്ലിയെ പോലെ ബാബറും ക്യാപ്റ്റൻസി വിട്ട് ബാറ്റിംഗിൽ ശ്രദ്ധിക്കണം”

ബാബർ അസം കോഹ്ലിയെ പോലെ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്താൻ ശ്രദ്ധിക്കണം എന്ന് മുൻ പാകിസ്ഥാൻ ബാറ്റർ ബാസിത് അലി. “ഒരു വർഷം മുമ്പ് ഞാൻ എന്റെ ചാനലിൽ പറഞ്ഞിരുന്നു, ബാബർ അസം വളരെ മികച്ച ബാറ്ററാണെന്ന്. വിരാട് കോഹ്‌ലിയെ പോലെ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിയണം. വിരാട് പടിയിറങ്ങി അവന്റെ പ്രകടനങ്ങൾ നോക്കൂ. ബാബറിന്റെ പ്രകടനവും കൂടുതൽ മെച്ചപ്പെടും, ഉറപ്പാണ്,” ബാസിത് അലി പറഞ്ഞു.

“എന്നാൽ, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, സോഷ്യൽ മീഡിയയിൽ ചില ആളുകൾ എന്റെ വാക്കുകൾ വളച്ചൊടിച്ചു, എനിക്ക് ബാബർ അസമിനെ ഇഷ്ടമല്ല, ഞാൻ ഒരു രാജ്യദ്രോഹിയാണ് എന്ന് അവർ പറഞ്ഞു” അദ്ദേഹം കൂട്ടിച്ചേർത്തു. ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിയണം എന്ന് നിരവധി വിമർശനങ്ങൾ പാകിസ്താൻ നിന്ന് ഉയരുന്നുണ്ട്.

“അടുത്ത തലമുറയെ സ്വാധീനിക്കുന്ന ഒരു ക്രിക്കറ്റ് താരവും ഈ പാകിസ്താൻ ടീമിൽ ഇല്ല” – അക്തർ

അടുത്ത തലമുറയെ പ്രചോദിപ്പിക്കാൻ കഴിയുന്ന ഒരു കളിക്കാരൻ പോലും നിലവിലെ പാകിസ്താൻ ടീമിലില്ലെന്ന് അക്തർ. “ഈ ടീമിന് പ്രചോദനം നൽകുന്ന ഒരു ക്രിക്കറ്റ് താരം ഉണ്ടെങ്കിൽ എന്നോട് ഒരു കാര്യം പറയൂ. വഖാർ യൂനിസ്, വസീം അക്രം, ഇമ്രാൻ ഖാൻ, സ്റ്റീവ് വോ, അലൻ ബോർഡർ, വിവ് റിച്ചാർഡ്സ് തുടങ്ങിയവരെ കണ്ടാണ് ഞാൻ വളർന്നത്. പാകിസ്ഥാൻ ടീമിലെ ഏത് ക്രിക്കറ്റ് കളിക്കാരനാണ് കുട്ടികൾക്ക് കായിക വിനോദം തിരഞ്ഞെടുക്കാൻ വേണ്ടത്ര പ്രചോദനം നൽകുന്നത്?” അക്തർ ചോദിച്ചു.

“എന്തുകൊണ്ടാണ് ആളുകൾ ഇപ്പോഴും ഞങ്ങളുടെ പഴയ വീഡിയോകൾ കാണുന്നത്? ഞങ്ങൾ തലമുറയെ പ്രചോദിപ്പിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.

“ഞാൻ പാക്കിസ്ഥാനുവേണ്ടി കളിച്ചിട്ടുണ്ട്, എന്റെ ഹൃദയം ബ്ലീഡ് ചെയ്യുന്ന തരത്തിലായിരുന്നു കളിച്ചത്. ഞാൻ ഇപ്പോൾ ബാബറിനൊപ്പം ഉണ്ടായിരുന്നെങ്കിൽ ശരിക്കുമൊരു ക്യാപ്റ്റനായി മാറാൻ ഞാൻ അദ്ദേഹത്തോട് പറയുമായിരുന്നു. ഞങ്ങൾ ഇനി നാല് ടീമുമായാണ് കളിക്കുന്നത്, അവയെല്ലാം ജയിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു

“ശരിയായ ആളുകളെ കളിപിക്കണം. ഫഖറിനെ തിരികെ കൊണ്ടുവരിക, ആക്രമിക്കാനുള്ള ലൈസൻസ് നൽകുക. സമനെ കൊണ്ടുവരിക, ആക്രമണാത്മകമായി കളിക്കുക. ബാബർ 120 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യണം. 80, 90 സ്‌ട്രൈക്ക് റേറ്റിലാണ് പാകിസ്ഥാൻ ബാറ്റ് ചെയ്യുന്നത്. പാകിസ്ഥാൻ എല്ലാ മത്സരത്തിലും 150 ഡോട്ട് ബോളുകൾ കളിക്കുന്നു. ഞങ്ങൾക്ക് ആക്രമിച്ചു കളിക്കാൻ പേടിയാണ്,” അക്തർ പറഞ്ഞു

80 പന്തിൽ 50 നേടിയത് കൊണ്ട് ഒരു കാര്യവുമില്ല, ബാബർ അസമിനെ വിമർശിച്ച് ഗംഭീർ

ബാബർ അസം ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നില്ല എന്ന് വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ഗൗതം ഗംഭീർ. ബാബർ അസം സമ്മർദ്ദത്തിലാണ്, മുഴുവൻ ടീമും സമ്മർദ്ദത്തിലാണ്. ബാബർ വലിയ ഇന്നിംഗ്സുകൾ കളിക്കണം. കാരണം അദ്ദേഹത്തിന് അതിനുള്ള ക്ലാസുണ്ട്, കഴിവുണ്ട്. ഗംഭീർ പറഞ്ഞു.

“ഞാൻ ബാബർ അസമിനെ ഈ ലോകകപ്പിലെ ആദ്യ 5 മികച്ച ബാറ്റർമാരി ഒരാളായി തിരഞ്ഞെടുത്തു, 3-4 സെഞ്ച്വറികൾ അദ്ദേഹം സ്കോർ ചെയ്യുമെന്ന് പ്രവചിച്ചു. ഇപ്പോൾ പോലും അവൻ അത് ചെയ്യാനുള്ള കഴിവുണ്ട്,” ഗംഭീർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

“അയാൾ വലിയ റൺസ് നേടി ടീമിനെ വിജയിപ്പിക്കണം, കാരണം അവൻ 60 അല്ലെങ്കിൽ 70 പന്തിൽ 50 റൺസ് നേടിയാലും 120 പന്തിൽ 80 റൺസെടുത്താലും ഒരു പ്രയോജനവുമില്ല. ഇന്ത്യയ്‌ക്കെതിരെ അദ്ദേഹം കളിച്ച രീതി, അദ്ദേഹം ബാക്കിയുള്ള ബാറ്റർമാർക്ക് കൂടുതൽ സമ്മർദ്ദം നൽകുകയാണ് ചെയ്യുന്നത്.” ഗംഭീർ പറഞ്ഞു.

“ടീം ആക്രമണാത്മക ക്രിക്കറ്റ് കളിക്കണമെങ്കിൽ, നിങ്ങൾ മുന്നിൽ നിന്ന് നയിക്കണം. ബാബർ സ്വതന്ത്രമായി കളിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version