ശ്രീലങ്കയുടെ ലീഡ് 153 റണ്‍സ്

ആന്റിഗ്വ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് 153 റണ്‍സ് ലീഡ്. 86 ഓവറുകള്‍ നേരിട്ട ടീം 255/4 എന്ന നിലയിലാണ്. 46 റണ്‍സുമായി ധനന്‍ജയ ഡി സില്‍വയും 21 റണ്‍സ് നേടിയ പതും നിസങ്കയുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

ആദ്യ ഇന്നിംഗ്സില്‍ 169 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം അതിശക്തമായ ബാറ്റിംഗ് പ്രകടനം ആണ് ലങ്ക പുറത്തെടുത്തത്. ശതകത്തിനരികെ എത്തി വീണ ഒഷാഡ ഫെര്‍ണാണ്ടോയും ലഹിരു തിരിമന്നേയും രണ്ടാം വിക്കറ്റില്‍ 162 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ഒഷാഡ 91 റണ്‍സും ലഹിരു തിരിമന്നേ 76 റണ്‍സുമാണ് നേടിയത്. വിന്‍ഡീസിന് വേണ്ടി കൈല്‍ മയേഴ്സും കെമര്‍ റോച്ചും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version