24 റണ്‍സിനു ഓള്‍ഔട്ട് ആയി ഒമാന്‍, അഞ്ച് താരങ്ങള്‍ പൂജ്യത്തിനു പുറത്ത്

ലിസ്റ്റ് എ മത്സരത്തില്‍ സ്കോട്‍ലാന്‍ഡിനെതിരെ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി ഒമാന്‍. ഇന്ന് ടോസ് നേടിയ സ്കോട്‍ലാന്‍ഡ് ഒമാനെ ബാറ്റിംഗിനയയ്ച്ച ശേഷം വെറും 17.1 ഓവറില്‍ 24 റണ്‍സിനു പുറത്താക്കുകയായിരുന്നു. 15 റണ്‍സ് നേടിയ ഖവര്‍ അലി മാത്രമാണ് രണ്ടക്കം കടന്ന താരം. ടീമില്‍ അഞ്ച് താരങ്ങള്‍ പൂജ്യത്തിനു പുറത്താകുകയായിരുന്നു.

സ്കോട്‍ലാന്‍ഡിനായി ആഡ്രിയാന്‍ നീലും റൗദിരി സ്മിത്തും നാല് വീതം വിക്കറ്റ് നേടി. അലൈസ്ഡര്‍ ഇവാന്‍സിനു രണ്ട് വിക്കറ്റ് ലഭിച്ചു. സ്കോട്‍ലാന്‍ഡിന്റെ ഒമാന്‍ പരമ്പരയിലെ ആദ്യ 50 ഓവര്‍ മത്സരമാണ് ഇന്നത്തേത്.

Exit mobile version