ജോ റൂട്ടിനെ പിടിച്ചുകെട്ടാനാകാതെ ന്യൂസിലാണ്ട്, ഇംഗ്ലണ്ട് കുതിയ്ക്കുന്നു, പോപിനും ശതകം

ന്യൂസിലാണ്ടിന്റെ 553 റൺസിന് മികച്ച മറുപടിയുമായി ഇംഗ്ലണ്ട്. ഇന്ന് ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 473/5 എന്ന അതിശക്തമായ നിലയിലാണ്. ഇംഗ്ലണ്ടിന് ന്യൂസിലാണ്ടിന്റെ സ്കോറിനൊപ്പമെത്തുവാന്‍ 80 റൺസ് കൂടി നേടേണ്ടതുണ്ട്.

Olliepope

163 റൺസ് നേടിയ ജോ റൂട്ടും 24 റൺസ് നേടി ബെന്‍ ഫോക്സും ആറാം വിക്കറ്റിൽ 68 റൺസ് നേടിയാണ് ക്രീസിലുള്ളത്. 145 റൺസ് നേടിയ ഒല്ലി പോപും 46 റൺസ് നേടിയ ബെന്‍ സ്റ്റോക്സുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് 67 റൺസ് നേടിയ അലക്സ് ലീസിനെ നഷ്ടമായിരുന്നു.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് 3 വിക്കറ്റ് നേടി.

അര്‍ദ്ധ ശതകത്തിന് ശേഷം ലീസ് പുറത്ത്, ഇംഗ്ലണ്ട് 195/2 എന്ന നിലയിൽ

ട്രെന്റ് ബ്രിഡ്ജിൽ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 195/2 എന്ന നിലയിൽ. 84 റൺസുമായി ഒല്ലി പോപും 35 റൺസ് നേടിയ ജോ റൂട്ടും ആണ് ക്രീസിലുള്ളത്. 67 റൺസ് നേടിയ അലക്സ് ലീസിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മാറ്റ് ഹെന്‍റിയ്ക്കാണ് വിക്കറ്റ്.

രണ്ടാം വിക്കറ്റിൽ ലീസും പോപും ചേര്‍ന്ന് 141 റൺസാണ് നേടിയത്. ന്യൂസിലാണ്ട് ആദ്യ ഇന്നിംഗ്സിൽ 553 റൺസാണ് നേടിയ്.

ക്യാപ്റ്റന്‍ കമ്മിന്‍സിന് അഞ്ച് വിക്കറ്റ്, ഗാബയിൽ കരുത്തുകാട്ടി ഓസ്ട്രേലിയ

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ 5 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഗാബയിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ ആധിപത്യം. ഇന്ന് ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 147 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

39 റൺസ് നേടിയ ജോസ് ബട്‍ലര്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഒല്ലി പോപ് 35 റൺസ് നേടി. ക്രിസ് വോക്സ് 21 റൺസും ഹസീബ് ഹമീദ് 25 റൺസും നേടിയപ്പോള്‍ ഇംഗ്ലണ്ട് ഇന്നിംഗ്സ് 50.1 ോവറിൽ അവസാനിക്കുകയായിരുന്നു.

ഒല്ലി പോപിനെ ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു, താരം സറേയ്ക്കായി കളിക്കും

ഇംഗ്ലണ്ടിന്റെ ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കുവാനിരിക്കവേ ഒല്ലി പോപിനെ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു. താരം ഇന്ന് നടക്കുന്ന ഡര്‍ബിഷയറിനെതിരെയുള്ള റോയൽ ലണ്ടന്‍ കപ്പിൽ സറേയ്ക്ക് വേണ്ടി കളിക്കും.

ടീമിൽ ജോസ് ബട്‍ലറും ജോണി ബൈര്‍സ്റ്റോയും കീപ്പിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍ ഉള്ളതിനാലാണ് താരത്തിനെ റിലീസ് ചെയ്തിരിക്കുന്നത്.

ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ ഒല്ലി പോപ് കളിക്കില്ല

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒല്ലി പോപ് കളിക്കില്ല. സറേയ്ക്ക് വേണ്ടി കെന്റിനെതിരെ വൈറ്റാലിറ്റി ബ്ലാസ്റ്റിനിടെയേറ്റ പരിക്കാണ് താരത്തിന് വിനയായിരിക്കുന്നത്. താരത്തിനെ ആദ്യ ടെസ്റ്റിന് മുമ്പ് പൂര്‍ണ്ണ ഫിറ്റാക്കുവാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട് ടീം മാനേജ്മെന്റെങ്കിലും രണ്ടാം ടെസ്റ്റ് മുതലാവും താരം കളിക്കാനുണ്ടാകുകയെന്നാണ് അറിയുന്നത്.

ജൂലൈ 2ന് ആണ് താരത്തിന് പരിക്കേറ്റത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 4ന് ആരംഭിക്കും. തന്റെ 15 ടെസ്റ്റ് ഇന്നിംഗ്സുകളിലും 35 എന്ന സ്കോറിലേക്ക് എത്തുവാന്‍ താരത്തിന് സാധിച്ചിട്ടില്ലെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റില്‍ ലഭ്യമായ ഏറ്റവും പ്രതിഭയുള്ള താരമായി വിലയിരുത്തപ്പെടുന്നയാളാണ് ഒല്ലി പോപ്.

ഇതോടെ താരം ദി ഹണ്ട്രെഡിലും കളിക്കുകയില്ലെന്നാണ് അറിയുന്നത്. വെല്‍ഷ് ഫയറിന് വേണ്ടിയായിരുന്നു താരം ദി ഹണ്ട്രെഡിൽ കളിക്കാനിരുന്നത്.

ഒല്ലി പോപിനെ ഇംഗ്ലണ്ട് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടെസ്റ്റ് സ്ക്വാഡില്‍ ഒല്ലി പോപിനെ ഉള്‍പ്പെടുത്തിയതായി അറിയിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. 2020 ഓഗസ്റ്റില്‍ പാക്കിസ്ഥാനെതിരെ താരത്തിനേറ്റ പരിക്കില്‍ നിന്ന് താരം പൂര്‍ണ്ണമായി മോചിതനായെന്നും താരം സെലക്ഷന്‍ ലഭ്യമാണെന്നും ഇംഗ്ലണ്ടിന്റെ മെഡിക്കല്‍ സംഘം അറിയിച്ചുവെന്നാണ് ഇസിബി പത്രക്കുറിപ്പില്‍ സൂചിപ്പിച്ചത്.

താരം ശ്രീലങ്കയിലും സ്ക്വാഡിനൊപ്പമുണ്ടായിരുന്നുവെങ്കിലും പരിക്ക് കാരണം ഫുള്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇംഗ്ലണ്ട് ടെസ്റ്റ് താരത്തിന് പരിക്ക്, നാല് മാസത്തോളം കളത്തിന് പുറത്ത്

ഇംഗ്ലണ്ട് ടെസ്റ്റ് താരം ഒല്ലി പോപ് നാല് മാസത്തോളം കളിക്കളത്തിന് പുറത്താകുമെന്ന് സൂചന. താരത്തിനേറ്റ പരിക്കാണ് വില്ലനായി മാറിയത്. ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസമാണ് താരത്തിന്റെ തോളിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് അടുത്ത ആഴ്ചകളില്‍ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് അറിയുന്നത്.

മത്സരത്തിനിടെ ബൗണ്ടറി സേവ് ചെയ്യുവാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ എംആര്‍ഐ സ്കാനുകള്‍ എടുത്ത ശേഷം വിദഗ്ധാഭിപ്രായമാണ് ശസ്ത്രക്രിയ ആവശ്യമാണെന്നുള്ളത്. ഇംഗ്ലണ്ടിന്റെ ശ്രീലങ്ക, ഇന്ത്യ ടൂറുകളുടെ സമയമാവുമ്പോളേക്കും താരം പൂര്‍ണ്ണ രൂപത്തില്‍ ഫിറ്റാകുന്നതിന് വേണ്ടിയുള്ള റീഹാബ് നടപടികളിലേക്ക് താരം ഉടനെ പോകും. സറേയുടെയും ഇംഗ്ലണ്ടിന്റെ മെഡിക്കല്‍ സംഘങ്ങള്‍ക്കാവും ഇതിന്റെ മേല്‍നോട്ടം.

അര്‍ദ്ധ ശതകത്തിന് ശേഷം പുറത്തായി പോപ്, ഇംഗ്ലണ്ട് മെല്ലെ മുന്നോട്ടേക്ക്

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് ഇംഗ്ലണ്ട്. ടീമിന് തുണയായ ഒല്ലി പോപ് – ജോസ് ബട്‍ലര്‍ കൂട്ടുകെട്ടിനെ നസീം ഖാന്‍ വീഴ്ത്തിയെങ്കില്‍ ഇംഗ്ലണ്ട് അധികം വിക്കറ്റ് വീഴ്ചയില്ലാതെ സെഷന്‍ അവസാനിപ്പിക്കുകയായിരുന്നു. 65 റണ്‍സ് കൂട്ടുകെട്ടിന് ഒടുവിലാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത്.

62 റണ്‍സ് നേടിയ ഒല്ലി പോപ് മടങ്ങിയ ശേഷം ജോസ് ബട്‍ലറും ക്രിസ് വോക്സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 159/5 എന്ന നിലയിലാണ്. 32 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനായി ജോസ് ബട്‍ലറും ക്രിസ് വോക്സും നേടിയിട്ടുള്ളത്.

ബട്‍ലര്‍ 38 റണ്‍സും വോക്സ് 15 റണ്‍സുമാണ് നേടിയിട്ടുള്ളത്.

പാക് പേസര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് ടോപ് ഓര്‍ഡര്‍ തകര്‍ന്നു

326 റണ്‍സ് എന്ന പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മാഞ്ചസ്റ്ററില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 92/4 എന്ന നിലയിലാണ്. ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദി റോറി ബേണ്‍സിനെ(4) പുറത്താക്കിയപ്പോള്‍ ഡൊമിനിക് സിബ്ലേയെയും(8), ബെന്‍ സ്റ്റോക്സിനെയും(0) വീഴ്ത്തിയത് മുഹമ്മദ് അബ്ബാസ് ആയിരുന്നു.

രണ്ടാം വിക്കറ്റില്‍ ജോ റൂട്ടും ഒല്ലി പോപ്പും ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ട് നേടി ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് യസീര്‍ ഷാ ജോ റൂട്ടിനെ മടക്കിയയച്ചത്. 14 റണ്‍സാണ് താരം നേടിയത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഒല്ലി പോപ്പും ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്.

ഒല്ലി പോപ് 46 റണ്‍സും ജോസ് ബട്ലര്‍ 15 റണ്‍സും നേടി അഞ്ചാം വിക്കറ്റില്‍ 30 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന് പാക്കിസ്ഥാന്റെ സ്കോര്‍ മറികടക്കുവാന്‍ ഇനിയും 234 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

 

വിന്‍ഡീസ് ബൗളര്‍മാരെ കടന്നാക്രമിച്ച് ഒല്ലി പോപും ജോസ് ബട്‍ലറും, ഇംഗ്ലണ്ടിന് മികച്ച സ്കോര്‍

വിന്‍ഡീസിനെതിരെ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഒല്ലി പോപ്-ജോസ് ബട്‍ലര്‍ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ പുറത്താകാതെ നേടിയ 136 റണ്‍സ് കൂട്ടുകെട്ടാണ് ഒന്നാം ദിവസം മേല്‍ക്കൈ നേടുവാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 122/4 എന്ന നിലയിലേക്ക് വീണിടത്ത് നിന്നാണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 85.4 ഓവറില്‍ നിന്ന് 258 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയിട്ടുള്ളത്.

പോപ് 91 റണ്‍സും ബട്‍ലര്‍ 56 റണ്‍സും നേടിയാണ് ആതിഥേയരുടെ ജൈത്രയാത്രയ്ക്ക് ചുക്കാന്‍ പിടിച്ചത്. വിന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് 2 വിക്കറ്റും റോസ്ടണ്‍ ചേസ് 1 വിക്കറ്റും നേടി.

കാണികളുടെ അഭാവം മത്സരത്തിന്റെ തീവ്രത കുറയ്ക്കില്ല – ഒല്ലി പോപ്

വിന്‍ഡീസിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുകയെങ്കിലും കാണികളുടെ അഭാവം മത്സരത്തിന്റെ തീവ്രതയെ കുറയ്ക്കില്ലെന്ന് അഭിപ്രായപ്പെട്ട് യുവ താരം ഒല്ലി പോപ്. ഇംഗ്ലണ്ടിന്റെ പ്രസിദ്ധമായ ബാര്‍മി ആര്‍മിയുടെ അഭാവം ഉണ്ടാവുമെങ്കിലും ഈ സാഹചര്യവുമായി പൊരുത്തപ്പെട്ട് മത്സരത്തില്‍ തീവ്രത അതേ ഭാവത്തില്‍ മുന്നോട്ട് കൊണ്ടു പോകുവാന്‍ കളിക്കാര്‍ക്കാവും എന്നും പോപ് വ്യക്തമാക്കി.

സന്നാഹ മത്സരത്തില്‍ ടീം ജോസ് ബട്‍ലറിന് വേണ്ടി കളിച്ച ഒല്ലി പോപ് ഇരു ഇന്നിംഗ്സുകളിലായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ 25 റണ്‍സ് നേടിയ പോപ് രണ്ടാം ഇന്നിംഗ്സില്‍ 55 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

നാലാം ഏകദിനം, ഇന്ത്യയ്ക്ക് 222 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ യ്ക്കെതിരെയുള്ള നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സിനു 221/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഒല്ലി പോപ്(65), സ്റ്റീവന്‍ മുല്ലാനീ(58*) എന്നിവരുടെ ചെറുത്ത്നില്പാണ് ടീമിനെ 221 റണ്‍സിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തില്‍ 55/4 എന്ന നിലയിലേക്കും പിന്നീട് 113/5 എന്ന നിലയിലേക്കും വീണ് ശേഷമാണ് ഇംഗ്ലണ്ട് 200 കടന്നത്. സാം ബില്ലിംഗ്സ് 24 റണ്‍സ് നേടി.

ഇന്ത്യയ്ക്കായി ശര്‍ദ്ധുല്‍ താക്കൂര്‍ നാലും ദീപക് ചഹാര്‍ രണ്ടും വിക്കറ്റ് നേടി. അവേശ് ഖാനു ഒരു വിക്കറ്റും ലഭിച്ചു. അജിങ്ക്യ രഹാനെ മടങ്ങിയതോടെ അങ്കിത് ഭാവനെ ആണ് ഇന്ത്യയെ മത്സരത്തില്‍ നയിക്കുന്നത്. ഇഷാന്‍ കിഷനു പകരം ഋഷഭ് പന്തും ടീമിലേക്ക് എത്തി. ആദ്യ മത്സരങ്ങളില്‍ കളിച്ച ടീമില്‍ ഒട്ടേറെ മാറ്റങ്ങളുമായാണ് ഇന്ത്യ നാലാം മത്സരത്തിനു എത്തിയിരിക്കുന്നത്. പരമ്പര നേരത്തെ തന്നെ ഇന്ത്യ 3-0നു വിജയിച്ചു.

Exit mobile version