നാലാം ഏകദിനം, ഇന്ത്യയ്ക്ക് 222 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ യ്ക്കെതിരെയുള്ള നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സിനു 221/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഒല്ലി പോപ്(65), സ്റ്റീവന്‍ മുല്ലാനീ(58*) എന്നിവരുടെ ചെറുത്ത്നില്പാണ് ടീമിനെ 221 റണ്‍സിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തില്‍ 55/4 എന്ന നിലയിലേക്കും പിന്നീട് 113/5 എന്ന നിലയിലേക്കും വീണ് ശേഷമാണ് ഇംഗ്ലണ്ട് 200 കടന്നത്. സാം ബില്ലിംഗ്സ് 24 റണ്‍സ് നേടി.

ഇന്ത്യയ്ക്കായി ശര്‍ദ്ധുല്‍ താക്കൂര്‍ നാലും ദീപക് ചഹാര്‍ രണ്ടും വിക്കറ്റ് നേടി. അവേശ് ഖാനു ഒരു വിക്കറ്റും ലഭിച്ചു. അജിങ്ക്യ രഹാനെ മടങ്ങിയതോടെ അങ്കിത് ഭാവനെ ആണ് ഇന്ത്യയെ മത്സരത്തില്‍ നയിക്കുന്നത്. ഇഷാന്‍ കിഷനു പകരം ഋഷഭ് പന്തും ടീമിലേക്ക് എത്തി. ആദ്യ മത്സരങ്ങളില്‍ കളിച്ച ടീമില്‍ ഒട്ടേറെ മാറ്റങ്ങളുമായാണ് ഇന്ത്യ നാലാം മത്സരത്തിനു എത്തിയിരിക്കുന്നത്. പരമ്പര നേരത്തെ തന്നെ ഇന്ത്യ 3-0നു വിജയിച്ചു.

Exit mobile version