പാക് പേസര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് ടോപ് ഓര്‍ഡര്‍ തകര്‍ന്നു

326 റണ്‍സ് എന്ന പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മാഞ്ചസ്റ്ററില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 92/4 എന്ന നിലയിലാണ്. ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദി റോറി ബേണ്‍സിനെ(4) പുറത്താക്കിയപ്പോള്‍ ഡൊമിനിക് സിബ്ലേയെയും(8), ബെന്‍ സ്റ്റോക്സിനെയും(0) വീഴ്ത്തിയത് മുഹമ്മദ് അബ്ബാസ് ആയിരുന്നു.

രണ്ടാം വിക്കറ്റില്‍ ജോ റൂട്ടും ഒല്ലി പോപ്പും ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ട് നേടി ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് യസീര്‍ ഷാ ജോ റൂട്ടിനെ മടക്കിയയച്ചത്. 14 റണ്‍സാണ് താരം നേടിയത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഒല്ലി പോപ്പും ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്.

ഒല്ലി പോപ് 46 റണ്‍സും ജോസ് ബട്ലര്‍ 15 റണ്‍സും നേടി അഞ്ചാം വിക്കറ്റില്‍ 30 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന് പാക്കിസ്ഥാന്റെ സ്കോര്‍ മറികടക്കുവാന്‍ ഇനിയും 234 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

 

Exit mobile version