നാല് വിക്കറ്റ് നഷ്ടം, ഇംഗ്ലണ്ട് ലീഡിലേക്ക് അടുക്കുന്നു

ലോര്‍ഡ്സ് ടെസ്റ്റില്‍ മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് ഇംഗ്ലണ്ട് അടുക്കുന്നു. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 89 റണ്‍സ് നേടിയിട്ടുണ്ട്. നാല് വിക്കറ്റുകളാണ് നഷ്ടമായത്. ഒല്ലി പോപ് 28 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി നില്‍ക്കുന്നു. അലിസ്റ്റര്‍ കുക്ക് 21 റണ്‍സ് നേടിയപ്പോള്‍ കീറ്റണ്‍ ജെന്നിംഗ്സ് 11 റണ്‍സ് നേടി പുറത്തായി. 19 റണ്‍സ് നേടിയ ജോ റൂട്ടിനെ മുഹമ്മദ് ഷമി പുറത്താക്കിയതോടെ ലഞ്ചിനു പിരിയാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാള്‍ ഇംഗ്ലണ്ട് നിലവില്‍ 18 റണ്‍സിനു പിന്നിലാണ് .

മുഹമ്മദ് ഷമി രണ്ട് വിക്കറ്റും ഇഷാന്ത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് വിക്കറ്റ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സംഗക്കാര എന്നും സഹായഹസ്തം നല്‍കിയിരുന്നു: ഒല്ലി പോപ്

സറേയില്‍ ഉണ്ടായിരുന്ന സമയത്തെല്ലാം തന്നെ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര തന്നെ സഹായിച്ചിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ഒല്ലി പോപ്. ഇന്ന് ഇന്ത്യയ്ക്കെതിരെ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനു വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു ഒല്ലി പോപ്. ദാവീദ് മലനു പകരം ടീമിലെത്തിയതായിരുന്നു താരം. സംഗക്കാര തന്നെ എന്നും വീക്ഷിച്ചിരുന്നുവെന്നും എപ്പോഴും സഹായഹസ്തം നീട്ടിയിരുന്നുവെന്നും പോപ് പറഞ്ഞു.

സംഗക്കാരയോടൊപ്പം 100 റണ്‍സ് കൂട്ടുകെട്ട് നേടിയ ഒരു മത്സരത്തില്‍ താരത്തിന്റെ വാക്കുകളാണ് തന്നെ ഏറെ സഹായിച്ചതെന്നും ഒല്ലി പോപ് പറഞ്ഞു. സംഗക്കാരയോടൊപ്പം ബാറ്റ് ചെയ്തത് തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുവാനും സഹായിച്ചെന്ന് ഒല്ലി പോപ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദാവീദ് മലനെ ഒഴിവാക്കി, ഒല്ലി പോപ് ടീമില്‍, സ്റ്റോക്സിനു പകരം ക്രിസ് വോക്സ്

ലോര്‍ഡ്സ് ടെസ്റ്റില്‍ രണ്ട് മാറ്റങ്ങളോടു കൂടി ഇംഗ്ലണ്ട്. ദാവീദ് മലനു പകരം അല്ലി പോപും ബെന്‍ സ്റ്റോക്സിനു പകരം ക്രിസ് വോക്സുമാണ് 13 അംഗ സംഘത്തില്‍ ഇടം നേടിയത്. എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 31 റണ്‍സിനു വിജയിച്ചിരുന്നു. 2018ല്‍ മികച്ച ഫോമിലുള്ള പോപ് സറേയുടെ മധ്യനിര താരമാണ്. മൂന്ന് ശതകവും ഒരു അര്‍ദ്ധ ശതകവും ഉള്‍പ്പെടെ 684 റണ്‍സാണ് നേടിയത്.

സ്ക്വാഡ്: ജോ റൂട്ട്, മോയിന്‍ അലി, ആദില്‍ റഷീദ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബൈര്‍സ്റ്റോ, സ്റ്റുവര്‍ട് ബ്രോഡ്, ജോസ് ബട്‍ലര്‍, അലിസ്റ്റര്‍ കുക്ക്, സാം കറന്‍, കീറ്റണ്‍ ജെന്നിംഗ്സ്, ഒല്ലി പോപ്, ജേമി പോര്‍ട്ടര്‍, ക്രിസ് വോക്സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version