Olliepope

ആഷസ് പരമ്പരയിൽ നിന്ന് ഒല്ലി പോപ് പുറത്ത്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ലോര്‍ഡ്സ് ടെസ്റ്റിൽ പരിക്കേറ്റ ഇംഗ്ലണ്ട് താരം ഒല്ലി പോപ് ആഷസ് പരമ്പരയിൽ നിന്ന് പുറത്ത്. താരം തന്റെ വലത് ഷോള്‍ഡര്‍ ഡിസ്ലൊക്കേറ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് അറിയുന്നത്.

ഇതോടെ താരത്തിന് ഇംഗ്ലണ്ടിലെ സമ്മര്‍ സീസൺ നഷ്ടമാകുമെന്ന് ഉറപ്പായി. പരിക്കേറ്റുവെങ്കിലും താരം രണ്ടാം ഇന്നിംഗ്സിലും ബാറ്റ് ചെയ്യുവാന്‍ എത്തിയിരുന്നു. താരത്തിന് പകരക്കാരനെ ഇംഗ്ലണ്ട് ഹെഡിംഗ്ലി ടെസ്റ്റിലേക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടീമിലെ റിസര്‍വ് ബാറ്റ്സ്മാനായ ഡാന്‍ ലോറന്‍സ് താരത്തിന് പകരം ഇലവനിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

Exit mobile version