നോട്ടിങ്ഹാം ഫോറസ്റ്റ് എഡിയെ സ്വന്തമാക്കില്ല, താരത്തിന് ആയി പാലസ് രംഗത്ത്

നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് പോവില്ലെന്നു തീരുമാനിച്ചു ആഴ്‌സണലിന്റെ ഇംഗ്ലീഷ് മുന്നേറ്റനിര താരം എഡി എങ്കെതിയ. താരത്തെ വിൽക്കാൻ 30 മില്യൺ പൗണ്ടിന്റെ ഫോറസ്റ്റ് മുന്നോട്ട് വെച്ച കരാർ ആഴ്‌സണൽ സ്വീകരിച്ചു എങ്കിലും താരവും ആയി ധാരണയിൽ എത്താൻ ഫോറസ്റ്റിന് ആയില്ല. വേതന വ്യവസ്ഥയിലെ വിയോജിപ്പിനെ തുടർന്ന് ആണ് എഡി ഫോറസ്റ്റിലേക്ക് പോവില്ല എന്നു തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്.

എഡി

എങ്കിലും ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ആഴ്ച താരത്തെ വിൽക്കാൻ തന്നെയാണ് ആഴ്‌സണൽ ശ്രമം. താരത്തിന് ആയി നിലവിൽ താരവും ആയി മുമ്പ് ചർച്ച നടത്തിയ ക്രിസ്റ്റൽ പാലസ് രംഗത്ത് വന്നു എന്നാണ് സൂചന. നിലവിൽ താരത്തെ ലോണിൽ എത്തിച്ചു പിന്നീട് സ്വന്തമാക്കാൻ ആണ് പാലസ് ശ്രമം എന്നാണ് റിപ്പോർട്ട്. എന്നാൽ 25 കാരനായ താരത്തെ സ്ഥിരമായി വിൽക്കാൻ തന്നെയാണ് ആഴ്‌സണൽ ശ്രമം. താരത്തിനു ആയി നേരത്തെ മാഴ്‌സ വെച്ച ഓഫർ ആഴ്‌സണൽ നിരസിച്ചിരുന്നു.

എഡിക്ക് ആയി നോട്ടിങ്ഹാം ഫോറസ്റ്റ്, ആദ്യ ശ്രമം നിരസിച്ചു ആഴ്‌സണൽ

ആഴ്‌സണൽ മുന്നേറ്റനിര താരം എഡി എങ്കെതിയയെ സ്വന്തമാക്കാൻ മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം. നിലവിൽ താരത്തിന് ആയി അവർ മുന്നോട്ട് വെച്ച 25 മില്യൺ പൗണ്ടിന്റെ ആദ്യ ഓഫർ ആഴ്‌സണൽ നിരസിച്ചത് ആയി ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. താരത്തിന് ആയി 30 മുതൽ 35 മില്യൺ പൗണ്ട് വേണം എന്ന നിലപാട് ആണ് ആഴ്‌സണലിന്. ആദ്യ ശ്രമം നിരസിച്ചു എങ്കിലും നിലവിൽ ക്ലബുകൾ തമ്മിൽ ചർച്ചകൾ നടക്കുകയാണ്.

എഡി

തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഫർ ലക്ഷ്യം ആയി കാണുന്ന താരത്തിന് ആയി ഫോറസ്റ്റ് പുതിയ ഓഫർ ഉടൻ മുന്നോട്ട് വെക്കും എന്നാണ് സൂചന. നേരത്തെ 25 കാരനായ താരം ഫ്രഞ്ച് ക്ലബ് മാഴ്‌സെയും ആയി വ്യക്തിഗത കരാറിൽ എത്തിയെങ്കിലും ഫ്രഞ്ച് ക്ലബ് മുന്നോട്ട് വെച്ച ട്രാൻസ്ഫർ തുക തൃപ്തികരം അല്ലാത്തതിനാൽ ആഴ്‌സണൽ ഈ ഓഫർ നിരസിക്കുക ആയിരുന്നു. എഡിക്ക് ആയി ക്രിസ്റ്റൽ പാലസും താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. 2027 വരെ തങ്ങളും ആയി കരാർ ഉള്ള താരത്തെ വിൽക്കണം എന്നാണ് താൽപ്പര്യം എങ്കിലും ഏകദേശം 35 മില്യൺ പൗണ്ട് എങ്കിലും ലഭിക്കാതെ താരത്തെ വിൽക്കണ്ട എന്നാണ് ആഴ്‌സണൽ നിലപാട്.

35 മില്യൺ നൽകി എലിയറ്റ് ആൻഡേഴ്സണെ നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി

ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് എലിയറ്റ് ആൻഡേഴ്സണെ നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി. 2029 വേനൽക്കാലം വരെ ക്ലബ്ബിൽ തുടരുന്ന അഞ്ച് വർഷത്തെ കരാറിൽ മിഡ്ഫീൽഡർ ഒപ്പുവച്ചു.

എട്ടാം വയസ്സ് മുതൽ ന്യൂകാസിലിന് ഒപ്പമുള്ള ആൻഡേഴ്സൺ മാഗ്പിസിനായി 55 തവണ കളിച്ചിട്ടുണ്ട്. 21-ാം വയസ്സിലേക്ക് 44 പ്രീമിയർ ലീഗ് മത്സരങ്ങൾ തന്റെ പേരിൽ കുറിക്കാനും താരത്തിനായി. എട്ടാം നമ്പറായും പത്താം നമ്പറായും കളിക്കാൻ കഴിവുള്ള ഒരു ക്രിയേറ്റീവ് മിഡ്ഫീൽഡർ ആണ് ആൻഡേഴ്സൺ.

2021 ജനുവരിയിൽ ആഴ്സണലിനെതിരായ മത്സരത്തിൽ ആൻഡേഴ്സൺ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചു. ബ്രിസ്റ്റോൾ റോവേഴ്‌സിനായി ലോണി കളിച്ചിട്ടുണ്ട്‌. അവിടെ വെറും 21 ഗെയിമുകളിൽ നിന്ന് എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും രജിസ്റ്റർ ചെയ്തു.

ആൻഡേഴ്സൺ 2023/24 ൽ എഡ്ഡി ഹോവിൻ്റെ ടീമിനായി 26 മത്സരങ്ങൾ കളിച്ചു. വെറും 10 പ്രീമിയർ ലീഗ് സ്റ്റാർട്ടിൽ രണ്ട് അസിസ്റ്റുകൾ രജിസ്റ്റർ ചെയ്യുകയും സെപ്റ്റംബറിൽ സാൻ സിറോയിൽ എസി മിലാനെതിരെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

 

ഫോറസ്റ്റിനെതിരെ ചെൽസിയുടെ മികച്ച തിരിച്ചുവരവ്

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോടിങ്ഹാം ഫോറസ്റ്റിനെ നേരിട്ട ചെൽസി രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടി. ഒരു ഘട്ടത്തിൽ 1-2ന് പിറകിൽ ആയിരുന്ന ചെൽസി ശക്തമായി തിരിച്ചടിച്ചാണ് 3-2ന്റെ വിജയം ഉറപ്പിച്ചത്. ഇന്ന് എട്ടാം മിനിറ്റിൽ മുഡ്രിചിന്റെ ഗോളിലൂടെ ചെൽസി ലീഡ് എടുത്തിരുന്നു. പതിനാറാം മിനിറ്റിൽ വില്ലി ബോളിയിലൂടെ ഫോറസ്റ്റ് സമനില നേടി.

രണ്ടാം പകുതിയിൽ 75ആം മിനിട്ടിൽ മുൻ ചെൽസിതാരം ഹൊഡ്സൺ ഒഡോയിയിലൂടെ ഫോറസ്റ്റ് ലീഡും എടുത്തു. പിന്നീടായിരുന്നു ചെൽസിയുടെ തിരിച്ചുവരവ്. 80ആം മിനിട്ടിൽ റഹീം സ്റ്റെർലിങ് ചെൽസിക്ക് ആയി സമനില നേടി. അതുകഴിഞ്ഞ് 2 മിനിട്ടിനകം റീസ് ജെയിംസ് നൽകിയ ഒരു ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ നിക്ലസ് ജാക്സൺ വിജയ ഗോളും നേടി.

ഈ വിജയത്തോടെ ജെൻസി 57 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. ആറാമതുള്ള ന്യൂകാസിലിനും 57 പോയിന്റ് തന്നെയാണുള്ളത്. എന്നാൽ മികച്ച ഗോൾ ഡിഫറൻസ് അവരെ മുന്നിൽ നിർത്തുന്നു.

ജിയോ റെയ്ന നോടിങ്ഹാം ഫോറസ്റ്റിൽ എത്തി

ഡോർട്മുണ്ട് താരം ജിയോ റെയ്നയെ നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി. ഈ സീസണിന്റെ അവസാനം വരെ നീണ്ടുനിൽക്കുന്ന ലോണിൽ ആണ് അമേരിക്കൻ ഇന്റർനാഷണലിനെ ഫോറസ് സ്വന്തമാക്കിയത്‌. ബൊറൂസിയ ഡോർട്ട്മുണ്ടുമായുള്ള കരാർ 2026വരെ നീട്ടിയ ശേഷമാണ് താരം ലോണിൽ പോകുന്നത്. കരാറിൽ ബൈ ക്ലോസ് ഉണ്ടാകില്ല എന്ന് ഡോർട്മുണ്ട് അറിയിച്ചു.

റെയ്‌നയുടെ ഡോർട്ട്മുണ്ട് കരാർ 2025 ജൂണിൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. ഈ സീസണിൽ രണ്ട് തവണ മാത്രമാണ് റെയ്‌ന ജർമ്മൻ ക്ലബ്ബിനായി സ്റ്റാർട്ട് ചെയ്തത്. പകരക്കാരനായി 11 മത്സരങ്ങൾ കളിച്ചു. 21-കാരന് പരിക്കിനെത്തുടർന്ന് സീസണിന്റെ ആദ്യ മാസം നഷ്‌ടപ്പെട്ടിരുന്നു.

2019 ൽ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ഡോർട്ട്മുണ്ടിന്റെ അക്കാദമിയിലേക്ക് മാറിയ റെയ്‌ന അടുത്ത വർഷം സീനിയർ ടീമിലേക്ക് കടന്നു. 2020-21 ഡിഎഫ്ബി-പോകൽ വിജയിച്ച ഡോർട്ട്മുണ്ട് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

വീണ്ടും പരാജയത്തിന്റെ വഴിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും പഴയ പടിയെ. ഒരടി മുന്നോട്ട് രണ്ടടി പിറകോട്ട് എന്ന പോലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൺ വില്ലക്ക് എതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനോട് പരാജയപ്പെട്ടു. ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഫോറസ്റ്റിന്റെ വിജയം.

ഇന്ന് വിരസമായ ആദ്യ പകുതിയാണ് കാണാൻ ആയത്. ഇരുടീമുകളും കാര്യമായ അവസരം ഒന്നും സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിൽ കളി കുറച്ചു കൂടെ ആവേശകരമായി. 64ആം മിനുട്ടിൽ ഡോമിംഗസ് ഫോറസ്റ്റിന് ലീഡ് നൽകി. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഉണർത്തി. അവർ അറ്റാക്ക് ചെയ്യാൻ തുടങ്ങി. ഡാലോട്ടിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി.

78ആം മിനുട്ടിൽ ഫോറസ്റ്റിന്റെ ഗോൾകീപ്പർ ടർണറിന്റെ അബദ്ധം യുണൈറ്റഡിന് ഗുണമായി. പന്ത് കൈക്കലാക്കിയ ഗർനാചോ പന്ത് റാഷ്ഫോർഡിന് നൽകി ഫസ്റ്റ് ടൈം ഷോട്ടിൽ റാഷ്ഫോർഡ് പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-1. പക്ഷെ ആ സമനില അധിക നേരം നീണ്ടു നിന്നില്ല.

82ആം മിനുട്ടിൽ ഫോറസ്റ്റ് ലീഡ് തിരികെ നേടി. ഗിബ്സ് വൈറ്റിന്റെ ഷോട്ടിൽ ഫോറസ്റ്റ് വിജയത്തിലേക്ക്. സ്കോർ 2-1. അവിടെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു തിരിച്ചുവരവ് ഉണ്ടായില്ല.

ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 31 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. 20 പോയിന്റുമായി ഫോറസ്റ്റ് 15ആം സ്ഥാനത്തും നിൽക്കുന്നു.

ഹാട്രിക്കും ആയി ക്രിസ് വുഡ്, ന്യൂകാസ്റ്റിൽ യുണൈറ്റഡ് വീണ്ടും തോറ്റു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ന്യൂകാസ്റ്റിൽ യുണൈറ്റഡ് പരാജയപ്പെട്ടു. നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സ്വന്തം മൈതാനത്ത് ആണ് ന്യൂകാസ്റ്റിൽ പരാജയപ്പെട്ടത്. ലീഗിൽ തുടർച്ചയായ രണ്ടാം പരാജയം ആണ് അവർക്ക് ഇത്. മുൻ ന്യൂകാസ്റ്റിൽ യുണൈറ്റഡ് താരം ക്രിസ് വുഡ് നേടിയ ഹാട്രിക്ക് ആണ് ഫോറസ്റ്റിന് ജയം സമ്മാനിച്ചത്. 23 മത്തെ മിനിറ്റിൽ തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഇസാക് വഴി ന്യൂകാസ്റ്റിൽ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. ന്യൂകാസ്റ്റിൽ അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഇടക്ക് മികച്ച അവസരങ്ങൾ ഫോറസ്റ്റും സൃഷ്ടിച്ചു.

തുടർന്ന് ആദ്യ പകുതിയുടെ അവസാന നിമിഷം ഒരു കൗണ്ടർ അറ്റാക്കിൽ നിന്നു എലാങയുടെ പാസിൽ നിന്നു ക്രിസ് വുഡ് ഫോറസ്റ്റിന് അർഹിച്ച സമനില സമ്മാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ നന്നായി ആണ് ഫോറസ്റ്റ് തുടങ്ങിയത്. 53 മത്തെ മിനിറ്റിൽ എലാങയുടെ പാസിൽ നിന്നു ഉഗ്രൻ ഡ്രിബിളിനു ശേഷം മികച്ച ഷോട്ടിലൂടെ ഗോൾ നേടിയ വുഡ് ഫോറസ്റ്റിന് രണ്ടാം ഗോളും സമ്മാനിച്ചു. 60 മത്തെ മിനിറ്റിൽ ന്യൂകാസ്റ്റിൽ ഓഫ് സൈഡ് ട്രാപ്പ് മറികടന്ന വുഡ് മുറില്ലോയുടെ പാസിൽ നിന്നു മികച്ച ഗോൾ നേടി ഫോറസ്റ്റ് ജയം ഉറപ്പിച്ചു. തുടർന്ന് ഗോളിനായി ന്യൂകാസ്റ്റിൽ ശ്രമിച്ചു എങ്കിലും ഫോറസ്റ്റ് പ്രതിരോധം കുലുങ്ങിയില്ല. നിലവിൽ ന്യൂകാസ്റ്റിൽ ഏഴാം സ്ഥാനത്ത് തുടരുമ്പോൾ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ഫോറസ്റ്റിന് പുതിയ പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോക്ക് കീഴിൽ ഇത് ആദ്യ ജയം ആണ്. ജയത്തോടെ അവർ 16 സ്ഥാനത്തേക്കും ഉയർന്നു.

നുനോ ഇനി നോട്ടിങ്ഹാം ഫോറസ്റ്റിന്റെ പരിശീലക‌ൻ

ന്യൂനോ എസ്പിരിറ്റോ സാന്റോയെ ഹെഡ് കോച്ചായി നിയമിച്ചതായി നോട്ടിംഗ്ഹാം ഫോറസ്റ്റ് ഇന്ന് സ്ഥിരീകരിച്ചു. രണ്ടര വർഷത്തെ കരാറിലാണ് നുനോ ക്ലബ്ബിൽ ചേരുന്നത്. ശനിയാഴ്ച സിറ്റി ഗ്രൗണ്ടിൽ ഫോറസ്റ്റ് ബോൺമൗത്തിനെ നേരിടുന്ന മത്സരത്തിൽ അദ്ദേഹം ചുമതല ഏറ്റെടുക്കും.

പ്രീമിയർ ലീഗ്, ലാ ലിഗ, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയുൾപ്പെടെ തന്റെ കരിയറിൽ 460-ലധികം മത്സരങ്ങൾ പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് 49-കാരൻ ഇംഗ്ലണ്ടിൽ മടങ്ങിയെത്തുന്നത്.

വോൾവർഹാംപ്ടൺ വാണ്ടറേഴ്സിന്റെ പരിശീലകനായി ഇംഗ്ലണ്ടിൽ മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. വോൾവ്സിനെ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിക്കാൻ അദ്ദേഹത്തിനായി. ന്യൂനോ വോൾവ്‌സിനെ യൂറോപ്പിലേക്കും നയിച്ചു. 2019/20 ലെ യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് അവരെ എത്തിച്ചിരുന്നു.

ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ പരിശീലകനായും സൗദി അറേബ്യയിൽ അൽ-ഇത്തിഹാദിനൊപ്പവും അദ്ദേഹം ഉണ്ടായിരുന്നു.

ഫോറസ്റ്റിനെയും തോൽപ്പിച്ച് സ്പർസ്, വീണ്ടും മുന്നോട്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് തുടർച്ചയായ രണ്ടാം വിജയം‌ ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ എവേ ഗ്രൗണ്ടിൽ നേരിട്ട സ്പർസ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ആദ്യ പകുതിയുടെ അവസാനം റീചാർലിസൺ ആണ് സ്പർസിന് ലീഡ് നൽകിയത്. കുളുസവേസ്കിയുടെ അസിസ്റ്റൽ നിന്നായിരുന്നു ആ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ എലാംഗയിലൂടെ ഫോറസ്റ്റ് ഒരു ഗോൾ മടക്കിയെങ്കിലും ആ ഗോൾ നിഷേധിക്കപ്പെട്ടു.

പിന്നാലെ 65 മിനിറ്റിൽ കുളസവെസ്കി സ്പർസിന്റെ രണ്ടാം ഗോളും നേടി. എഴുപതാം മിനിറ്റിൽ ബിസോമ ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ സ്പർസ് 10 താരങ്ങളായി ചുരുങ്ങിയെങ്കിലും വിജയം ഉറപ്പിച്ചു. 17 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ് സ്പർസ്. ഫോറസ്റ്റ് 14 പോയിന്റുമായി 16ആം സ്ഥാനത്തും നിൽക്കുന്നു

ചെൽസി ഹോം ഗ്രൗണ്ടിൽ വീണു!! എലാംഗയുടെ ഗോളിൽ ഫോറസ്റ്റിന് വിജയം

ചെൽസിക്ക് പ്രീമിയർ ലീഗിൽ ഒരു നിരാശ കൂടെ. ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ ചെൽസിയെ വിറപ്പിച്ച നോട്ടിങ്ഹാം ഫോറസ്റ്റ് 1-0ന്റെ വിജയവുമായി മടങ്ങി. ചെൽസിയെ അവസരങ്ങൾ സൃഷ്ടിക്കാൻ വിടാതെ പിടിച്ചു കെട്ടാൻ ഫോറസ്റ്റിന് ഇന്നായി. ആദ്യ പകുതിയിൽ ആകെ ഒരു ഷോട്ട് മാത്രമെ ചെൽസിക്ക് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയുള്ളൂ‌. മത്സരം ഗോൾ രഹിതമായി നിന്നു. എൻസോ ഫെർണാണ്ടസ് മികച്ച ഫോർവേഡ് പാസുകൾ നൽകിയിട്ടും അതൊന്നും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ പോലും ചെൽസി അറ്റാക്കിങ് താരങ്ങൾക്ക് ആയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫോറസ്റ്റ് ചെൽസിയെ ഞെട്ടിച്ച് ലീഡ് എടുത്തു. 48ആം മിനുട്ടിൽ അവോനിയുടെ പാസ് സ്വീകരിച്ച് സ്വീഡിഷ് താരം ആന്തണി എലാംഗ ഫോറസ്റ്റിന് ലീഡ് നൽകി. എലാംഗയുടെ ക്ലബിനായുള്ള ആദ്യ ഗോളായിരുന്നു ഇത്‌.

ഈ ഗോളിന് ശേഷം ചെൽസി ചില മാറ്റങ്ങൾ നടത്തി എങ്കിലും ഫലം ഉണ്ടായില്ല. കിട്ടിയ നല്ല അവസരം മുതലെടുക്കാൻ നിക്കാളസ് ജാക്സണായതും ഇല്ല‌. ചെൽസി ഏറെ ശ്രമിച്ചു എങ്കിലും രണ്ടാം പകുതിയിൽ ഫോറസ്റ്റ് കീപ്പർ ടേർണറെ ഒന്ന് പരീക്ഷിക്കാൻ പോലും അവർക്ക് ആയില്ല.

ഈ വിജയത്തോടെ ഫോറസ്റ്റ് 6 പോയിന്റുമായി 8ആം സ്ഥാനത്ത് എത്തി. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ചെൽസിക്ക് ആകെ നാലു പോയിന്റ് മാത്രമേ ഉള്ളൂ‌

ഹഡ്സൺ ഒഡോയി നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക്

ഹഡ്സൺ ഒഡോയ് അവസാനം ചെൽസി വിടുന്നു. താരത്തെ അടുത്ത ദിവസങ്ങളിൽ തന്നെ നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ. ഫോറസ്റ്റ് അവസാന ദിവസങ്ങളിൽ നിരവധി താരങ്ങൾക്ക് പിറകിൽ ഉണ്ട്. ഒഡോയിക്കായി 6 മില്യന്റെ ബിഡ് ഫോറസ്റ്റ് സമർപ്പിക്കും എന്നാണ് സൂചനകൾ.

നേരത്തെ ഫുൾഹാം താരത്തെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു എങ്കിലും അവരുടെ ബിഡ് ചെൽസി നിരസിച്ചിരുന്നു.. ചെൽസി 8 മില്യൺ പൗണ്ടോളമാണ് ഹഡ്സൺ ഒഡോയിക്കായി ചോദിക്കുന്നത്‌‌.

ചെൽസിയിൽ കളിക്കാൻ അവസരം ഇല്ലാത്തതിനാൽ താരം കഴിഞ്ഞ സീസണിൽ ലോണിൽ ജർമ്മനിയിൽ ആയിരുന്നു കളിച്ചത്‌. ജർമ്മൻ ക്ലബായ ബയർ ലെവർകൂസണിലെ ലോൺ കഴിഞ്ഞു അദ്ദേഹം തിരികെ എത്തിയിരുന്നു‌. ലെവർകൂസനായി ഒരു ഗോൾ പോലും നേടാൻ താരത്തിനായില്ല. 22കാരന് 2024 വരെ താരത്തിന് ചെൽസിയിൽ കരാറുണ്ട്. 2007 മുതൽ ചെൽസിക്ക് ഒപ്പം ഉണ്ട്. ചെൽസിക്ക് ആയി 72 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

എൻഡിഡിയെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ബിഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിംഗ്ഹാം ഫോറസ്റ്റ് ലെസ്റ്ററിന്റെ മിഡ്ഫീൽഡർ വിൽഫ്രഡ് എൻഡിഡിക്ക് വേണ്ടി ആദ്യ ബിഡ് സമർപ്പിച്ചു‌. ഫോറസ്റ്റിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർക്ക് ആയുള്ള അന്വേഷണം എൻഡിഡിയിൽ അവസാനിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിലെ ലെസ്റ്റർ റിലഗേറ്റ് ചെയ്യപ്പെട്ടത് മുതൽ താരം ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്.

26കാരനായ താരം അവസാന സീസണുകളിൽ പരിക്ക് കാരണം കഷ്ടപ്പെട്ടിരുന്നു. പഴയ ഫോമിലേക്ക് ഉയരാനും താരത്തിന് അടുത്ത് ഒന്നും ആയിട്ടില്ല. ലെസ്റ്റർ സിറ്റിയിൽ ഇനി ഒരു വർഷത്തെ കരാർ മാത്രമെ എൻഡിഡിക്ക് ഉള്ളൂ. കരാർ പുതുക്കാൻ എൻഡിഡി തയ്യാറല്ല. ഈ സമ്മറിൽ സെൽറ്റിക്, ഫെനർബാഷെ എന്നിവർ താരത്തെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു.

നൈജീരിയ താരം 2017 മുതൽ ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. നൈജീരിയക്ക് ആയി 51 മത്സരങ്ങളും എൻഡിഡി ഇതുവരെ കളിച്ചിട്ടുണ്ട്.

Exit mobile version