നോട്ടിംഗ്ഹാം ഫോറസ്റ്റ് പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോ 2028 വരെ പുതിയ കരാർ ഒപ്പിട്ടു


നോട്ടിംഗ്ഹാം, 2025 ജൂൺ 21: നോട്ടിംഗ്ഹാം ഫോറസ്റ്റ് മുഖ്യ പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോ 2028 വരെ ക്ലബ്ബിൽ തുടരുന്നതിനുള്ള പുതിയ കരാറിൽ ഒപ്പുവെച്ചു. പോർച്ചുഗീസ് പരിശീലകൻ കഴിഞ്ഞ സീസണിൽ ഫോറസ്റ്റിനെ 30 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമായ ഏഴാം സ്ഥാനത്തേക്ക് നയിക്കുകയും, 1995/96 സീസണിന് ശേഷം ആദ്യമായി യൂറോപ്യൻ യോഗ്യത നേടുകയും ചെയ്തു.

2023 ഡിസംബറിൽ ടീം 17-ാം സ്ഥാനത്ത് കഷ്ടപ്പെടുമ്പോൾ ചുമതലയേറ്റ നൂനോ, ആൻഫീൽഡിൽ നേടിയ അവിസ്മരണീയമായ വിജയം ഉൾപ്പെടെ നാടകീയമായ ഒരു മാറ്റത്തിന് മേൽനോട്ടം വഹിച്ചു. 2024/25 സീസണിൽ മൂന്ന് തവണ പ്രീമിയർ ലീഗ് മാനേജർ ഓഫ് ദ മന്ത് പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ഓഗസ്റ്റ് 16-ന് ബ്രെന്റ്ഫോർഡിനെതിരെ ഹോം ഗ്രൗണ്ടിലാണ് ഫോറസ്റ്റ് തങ്ങളുടെ പുതിയ സീസൺ ആരംഭിക്കുന്നത്.

നുനോ ഇനി നോട്ടിങ്ഹാം ഫോറസ്റ്റിന്റെ പരിശീലക‌ൻ

ന്യൂനോ എസ്പിരിറ്റോ സാന്റോയെ ഹെഡ് കോച്ചായി നിയമിച്ചതായി നോട്ടിംഗ്ഹാം ഫോറസ്റ്റ് ഇന്ന് സ്ഥിരീകരിച്ചു. രണ്ടര വർഷത്തെ കരാറിലാണ് നുനോ ക്ലബ്ബിൽ ചേരുന്നത്. ശനിയാഴ്ച സിറ്റി ഗ്രൗണ്ടിൽ ഫോറസ്റ്റ് ബോൺമൗത്തിനെ നേരിടുന്ന മത്സരത്തിൽ അദ്ദേഹം ചുമതല ഏറ്റെടുക്കും.

പ്രീമിയർ ലീഗ്, ലാ ലിഗ, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയുൾപ്പെടെ തന്റെ കരിയറിൽ 460-ലധികം മത്സരങ്ങൾ പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് 49-കാരൻ ഇംഗ്ലണ്ടിൽ മടങ്ങിയെത്തുന്നത്.

വോൾവർഹാംപ്ടൺ വാണ്ടറേഴ്സിന്റെ പരിശീലകനായി ഇംഗ്ലണ്ടിൽ മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. വോൾവ്സിനെ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിക്കാൻ അദ്ദേഹത്തിനായി. ന്യൂനോ വോൾവ്‌സിനെ യൂറോപ്പിലേക്കും നയിച്ചു. 2019/20 ലെ യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് അവരെ എത്തിച്ചിരുന്നു.

ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ പരിശീലകനായും സൗദി അറേബ്യയിൽ അൽ-ഇത്തിഹാദിനൊപ്പവും അദ്ദേഹം ഉണ്ടായിരുന്നു.

അൽ ഇത്തിഹാദ് പരിശീലകൻ നുനോയെ പുറത്താക്കി

സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദ് അവരുടെ പരിശീലകൻ നുനോ എസ്പിരിറ്റോയെ പുറത്താക്കി. സൗദി ലീഗിലെ മോശം പ്രകടനം കാരണമാണ് എസ്പിരിറ്റോയെ അൽ ഇത്തിഹാദ് പുറത്താക്കിയത്. ഈ സീസണിൽ ഇതുവരെ ആകെ അഞ്ച് ലീഗ് മത്സരങ്ങൾ മാത്രമേ അൽ ഇത്തിഹാദിന് വിജയിക്കാൻ ആയിരുന്നുള്ളൂ. നിലവിലെ സൗദി ലീഗ് ചാമ്പ്യന്മാരാണ് അൽ ഇത്തിഹാദ്.

നേരത്തെ പരിശീലകനും ടീമിലെ പ്രധാന താരങ്ങളും തമ്മിൽ അസ്വാരസ്യം ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എസ്പിരിറ്റോയുടെ ഡിഫൻസിൽ ഊന്നിക്കളിക്കുന്ന ടാക്റ്റിക്സുകൾ ബെൻസീമയെയും കാന്റെയെയും പോലുള്ള താരങ്ങൾക്ക് താരങ്ങൾക്ക് നീരസം ഉണ്ടാക്കിയിരുന്നു. താരങ്ങളെ തൃപ്തിപ്പെടുത്തുക എന്നത് കൂടെ ഈ പുറത്താക്കലിന് പിന്നിലുണ്ട്. പകരം യൂറോപ്പിൽ നിന്ന് ഒരു വലിയ പരിശീലകനെ തന്നെ അൽ ഇത്തിഹാദ് ഉടൻ കൊണ്ടുവരുമെന്ന് അറേബ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്പാനിഷ് പരിശീലകൻ ലോപെറ്റിഗി ആണ് അടുത്ത പരിശീലകൻ ആവാൻ സാധ്യതയുള്ള പേരുകളിൽ പ്രമുഖൻ.

ബെൻസീമയും ഇത്തിഹാദ് പരിശീലകനും ഉടക്കി!! ടീമിന് ചേർന്ന താരമല്ല എന്ന് നുനോ സാന്റോ

സൗദിയിൽ ചാമ്പ്യൻ ക്ലബായ ഇത്തിഹാദിന്റെ ഈ സീസണിലെ ഏറ്റവും വലിയ സൈനിംഗ് ആയിരുന്നു കരീം ബെൻസീമ. റയൽ മാഡ്രിഡ് വിട്ട് ബെൻസീമ ഇത്തിഹാദിൽ എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു‌. എന്നാൽ ബെൻസീമയ്ക്ക് ഇതുവരെ ഇത്തിഹാദിൽ നല്ല സമയമല്ല. സൗദി അറേബ്യൻ റിപ്പോർട്ടുകൾ പ്രകാരം ബെൻസീമയും ഇത്തിജാദിന്റെ പരിശീലകൻ നുനോ എസ്പിരോ സാന്റോയും തമ്മിൽ ഉടക്കിയതായാണ് റിപ്പോർട്ട്.

ബെൻസീമ തന്റെ ടാക്ടിക്സിന് യോജിച്ച താരമല്ല എന്നും ബെൻസീമയെ തനിക്ക് ടീമിൽ ആവശ്യമില്ല എന്നും നുനോ ക്ലബ് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ബെൻസീമയുടെ സൈനിംഗ് നുനോ സാന്റോ ആവശ്യപ്പെട്ടതായിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കം മുതൽ അദ്ദേഹത്തിന് ബെൻസീമയുമായി നല്ല ബന്ധം അല്ല എന്ന് റിപ്പോട്ടുകൾ പറയുന്നു.

ബെൻസീമ അൽ ഇത്തിഹാദിന്റെ ക്യാപ്റ്റൻസി തനിക്ക് വേണം എന്ന് കോച്ചിനോട് ആവശ്യപ്പെട്ടപ്പോൾ അത് നുനോ നിഷേധിക്കുകയും ചെയ്തു. അവസാന ദിവസം ബെൻസീമ പരിശീലനത്തിന് എത്തിയില്ല എന്നും വാർത്തകൾ ഉണ്ട്.

നുനോ സാന്റോസുമായി ചർച്ചകൾ ആരംഭിച്ച് ടോട്ടൻഹാം

മുൻ വോൾവ്‌സ് പരിശീലകൻ നുനോ സാന്റോസുമായി ചർച്ചകൾ ആരംഭിച്ച് പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്ട്സ്പർ. മൗറിനോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷം നിരവധി പരിശീലകരെ ക്ലബ്ബിൽ എത്തിക്കാൻ ടോട്ടൻഹാം ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. മൗറിനോയെ പുറത്താക്കിയതിന് ശേഷം റയാൻ മേസൺ ആണ് ടോട്ടൻഹാമിനെ അവസാന മത്സരങ്ങളിൽ പരിശീലിപ്പിച്ചിരുന്നത്.

തുടർന്നാണ് കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ വോൾവ്‌സ് വിട്ട നുനോ സാന്റോസിനെ ക്ലബ്ബിൽ എത്തിക്കാൻ ടോട്ടൻഹാം ശ്രമങ്ങൾ ആരംഭിച്ചത്. നേരത്തെ മുൻ ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കൊണ്ടേ, മുൻ റോമാ പരിശീലകൻ പൗളോ ഫോനെസ്ക, മുൻ ഫിയെന്റീന പരിശീലകൻ ഗട്ടൂസോ എന്നിവരെയൊക്കെ ക്ലബ്ബിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നിരുന്നില്ല. നിലവിൽ മറ്റു പ്രമുഖ പരിശീലകരുടെ അഭാവമാണ് ടോട്ടൻഹാമിനെ നുനോ സാന്റോസുമായി ചർച്ചകൾ നടത്താൻ പ്രേരിപ്പിച്ചത്. നുനോ സാന്റോസ് നേരത്തെ ക്രിസ്റ്റൽ പാലസുമായി ചർച്ചകൾ നടത്തിയെങ്കിലും പരിശീലകനായി നിയമിക്കപ്പെട്ടിരുന്നില്ല.

ടോട്ടൻഹാം ഗോൾ കീപ്പിങ് പരിശീലകന് വിലക്ക്

ടോട്ടൻഹാം ഗോൾ കീപ്പിങ് പരിശീലകൻ ന്യൂനോ സാന്റോസിനു പിഴയും ഒരു മത്സരത്തിൽ നിന്നും വിലക്കും. ന്യൂ കാസിലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ മത്സരം തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റഫറി പെനാൽറ്റി അനുവദിച്ചിരുന്നു. ഇതിനെതിരെ റഫറിയോട് തർക്കിച്ചതിനും മോശം ഭാഷ ഉപയോഗിച്ചതിനുമാണ് സാന്റോസിന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്.

ന്യൂ കാസിലിനെതിരായ മത്സരത്തിന് ശേഷം റഫറി ന്യൂനോ സാന്റോസിന് ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തിരുന്നു. ഒരു മത്സരത്തിലെ വിലക്കിന് പുറമെ 8000 പൗണ്ട് പിഴയായി അടക്കുകയും വേണം. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ തനിക്കെതിരെ ചുമത്തിയ കുറ്റം ന്യൂനോ സാന്റോസ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version