എൻഡിഡിയെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ബിഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിംഗ്ഹാം ഫോറസ്റ്റ് ലെസ്റ്ററിന്റെ മിഡ്ഫീൽഡർ വിൽഫ്രഡ് എൻഡിഡിക്ക് വേണ്ടി ആദ്യ ബിഡ് സമർപ്പിച്ചു‌. ഫോറസ്റ്റിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർക്ക് ആയുള്ള അന്വേഷണം എൻഡിഡിയിൽ അവസാനിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിലെ ലെസ്റ്റർ റിലഗേറ്റ് ചെയ്യപ്പെട്ടത് മുതൽ താരം ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്.

26കാരനായ താരം അവസാന സീസണുകളിൽ പരിക്ക് കാരണം കഷ്ടപ്പെട്ടിരുന്നു. പഴയ ഫോമിലേക്ക് ഉയരാനും താരത്തിന് അടുത്ത് ഒന്നും ആയിട്ടില്ല. ലെസ്റ്റർ സിറ്റിയിൽ ഇനി ഒരു വർഷത്തെ കരാർ മാത്രമെ എൻഡിഡിക്ക് ഉള്ളൂ. കരാർ പുതുക്കാൻ എൻഡിഡി തയ്യാറല്ല. ഈ സമ്മറിൽ സെൽറ്റിക്, ഫെനർബാഷെ എന്നിവർ താരത്തെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു.

നൈജീരിയ താരം 2017 മുതൽ ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. നൈജീരിയക്ക് ആയി 51 മത്സരങ്ങളും എൻഡിഡി ഇതുവരെ കളിച്ചിട്ടുണ്ട്.

Exit mobile version