താരങ്ങളുടെ പരിക്ക്, ആശിഷ് കൗശിക്കിന്റെ നടപടികളില്‍ ബിസിസിഐയിലെ ഒരു വിഭാഗത്തിനു അതൃപ്തി

നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെ ഫിസിയോ ആശിഷ് കൗശിക്കിന്റെ പല നടപടികളിലും ബിസിസിഐയിലെ ഒരു വിഭാഗത്തിനു ശക്തമായ അതൃപ്തിയെന്ന് അറിയുവാന്‍ കഴിയുന്നു. മുമ്പ് ഇന്ത്യന്‍ ടീമിന്റെ ഫിസിയോ ആയി പ്രവര്‍ത്തിച്ചിട്ടുള്ള കൗശിക്കിനു ഇന്ത്യന്‍ താരങ്ങളുമായി മികച്ച ബന്ധമാണുള്ളത്. ഇതാണ് കൗശിക്കിനെ എന്‍സിഎയിലേക്ക് തിരികെ എത്തിച്ചത്. എന്നാല്‍ ലോധ കമ്മീഷന്‍ നടപടികളെയെല്ലാം കാറ്റില്‍ പറത്തി വിജ്ഞാപനം ഇറക്കാതെയാണ് ബിസിസിഐ കൗശിക്കിന്റെ നിയമനം നടപ്പിലാക്കിയത്. അഭിമുഖം പോലും നടത്താതെ ബിസിസിഐ മുന്‍ നിര ഒഫീഷ്യലുകളുടെ അഭിപ്രായത്തിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കൗശിക്കിന്റെ നിയമനം.

എന്നാല്‍ ഇപ്പോള്‍ കൗശിക്കിന്റെ പ്രവര്‍ത്തികളില്‍ ബിസിസിഐയിലെ ഒരു വിഭാഗത്തില്‍ നിന്ന് എതിര്‍പ്പ് ഉയരുകയാണ്. വൃദ്ധിമന്‍ സാഹയുടെ പരിക്ക് മോശമായതിനെത്തുടര്‍ന്ന് ബിസിസിഐ എന്‍സിഎ വൃത്തങ്ങള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പുതിയ ചില വാദങ്ങള്‍ പുറത്ത് വരുന്നത്.

കൗശിക് ഡയറക്ടര്‍ ആയ YOS ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് എന്നൊരു കമ്പനിയ്ക്ക് താരങ്ങളുടെ വൈദ്യ റിപ്പോര്‍ട്ടുകളെല്ലാം തന്നെ കൗശിക്ക് ഔട്ട്സോഴ്സ് ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ ഒരു വിഭാഗം ആരോപിക്കുന്നത്. സാഹയ്ക്ക് അള്‍ട്രസൗണ്ട്-ഗൈഡഡ് കുത്തിവയ്പ് നിര്‍ദ്ദേശിച്ച ഡോക്ടര്‍ ശ്രീകാന്ത് നാരായണസ്വാമിയും ഇതെ കമ്പനിയിലെ കോ-ഡയറക്ടര്‍ ആണ്.

കൗശിക് എന്‍സിഎയില്‍ ചുമതലയേറ്റ ശേഷം എല്ലാ താരങ്ങളെയും ആദ്യ പരിശോധനയ്ക്ക് ഈ ക്ലിനിക്കിലേക്കാണ് അയയ്ക്കുന്നത്. ജയന്ത് യാദവ്, അക്സര്‍ പട്ടേല്‍, ക്രുണാല്‍ പാണ്ഡ്യ എല്ലാവരും ഈ ക്ലിനിക്കില്‍ ചികിത്സ തേടിയിട്ടുണ്ട്. 2017ല്‍ കൗശിക്ക് ഡയറക്ടറായി തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ കൗശിക്ക് ആ പദവി വഹിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കമ്പനിയില്‍ ഉടമസ്ഥാവകാശമുണ്ടെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഹയ്ക്ക് ശസ്ത്രക്രിയ അനിവാര്യം

ഐപിഎലിനിടെ പരിക്കേറ്റ ഇന്ത്യന്‍ ടെസ്റ്റ് താരം വൃദ്ധിമന്‍ സാഹയുടെ തോളിനു ശസ്ത്രക്രിയ നടത്തുണമെന്ന തീരുമാനമായി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഇംഗ്ലണ്ടിലാവും ശസ്ത്രക്രിയ നടക്കുക. നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ റീഹാബ് തുടരുകയായിരുന്നു സാഹയുടെ സ്ഥിതിയില്‍ മെച്ചമില്ലാതിരുന്നത് താരത്തിനെ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് മാറി നില്‍ക്കുവാന്‍ ഇടയാക്കിയിരുന്നു.

ആദ്യം കണക്കാക്കിയതു താരത്തിനു ഐപിഎലിനിടെ തള്ളവിരലിനേറ്റ പരിക്കാണ് വില്ലനായതെന്നാണെങ്കിലും താരത്തിനെ ഏറെ നാളായി അലട്ടിയിരുന്ന തോളിന്റെ പരിക്കാണ് ഇപ്പോള്‍ വില്ലനായി മാറിയതെന്നാണ് ബിസിസിഐ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സാഹയുടെ തോളിലെ പരിക്ക് വീണ്ടും മോശമായ അവസ്ഥയിലേക്ക് പോയി എന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്.

കഴിഞ്ഞ ദക്ഷിണാഫ്രിക്ക്യന്‍ പര്യടനത്തിനിടെ പേശിവലിവ് ബുദ്ധിമുട്ടിച്ച താരം അന്ന് തന്നെ തോളിനും പ്രശ്നം ഫിസിയോയോട് അറിയിച്ചിരുന്നു. അതിനു ശേഷം എന്‍സിഎയുടെ റീഹാബിനു താരം പങ്കെടുക്കുന്നുണ്ടായിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ താരം വീണപ്പോള്‍ വീണ്ടും തോളിനു പരിക്കേല്‍ക്കുകയും ചില മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനും ഇടയാക്കിയിരുന്നു. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ ടീമില്‍ മടങ്ങിയെത്തിയ സാഹയ്ക്ക് തള്ള വിരലിനു പരിക്കേറ്റും. ആ പരിക്കാണ് താരത്തിനെ അഫ്ഗാന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയ്ക്ക് പിന്തുണയുമായി യുവരാജ് സിംഗ്

ഇന്ത്യന്‍ താരങ്ങളുടെ പരിക്കിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്ന നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയ്ക്ക് പിന്തുണയുമായി യുവരാജ് സിംഗ്. സീനിയര്‍ താരങ്ങള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിനും റീഹാബിനും പോകുവാന്‍ മടിയ്ക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമാകുന്നതിനിടയിലാണ് തന്റെ അനുഭവം പങ്കുവെച്ച് യുവരാജ് സിംഗ് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ട്വിറ്റര്‍ സന്ദേശത്തിലാണ് താരം എന്‍സിഎയെ പുകഴ്ത്തിയത്. തനിക്ക് കാന്‍സറില്‍ നിന്ന് തിരിച്ചുവരവിനു സാധ്യമായതിനു പിന്നില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ പങ്ക് ഏറെ വലുതാണെന്നാണ് യുവി പറഞ്ഞത്. രാജ്യത്തെ ഏറ്റവും മികച്ച പരിശീലകരെയും ഫിസിയോകളെയും ബിസിസിഐ ചുമതലപ്പെടുത്തിയതിന്റെ ഗുണം പല താരങ്ങള്‍ക്കും ഉപയോഗപ്പെട്ടിട്ടുണ്ടെന്നും യുവരാജ് തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഭുവനേശ്വര്‍ കുമാര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്നെസ് റിഹാബിലിറ്റേഷന്‍ തുടരുന്നു

ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുമ്പ് ഭുവനേശ്വര്‍ കുമാര്‍ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ കടുത്ത പരിശീലനത്തില്‍ ഏര്‍പ്പെടും. ഫിറ്റ്നെസ് റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തികളുമായി താരം മുന്നോട്ട് പോകുന്നുവെന്നാണ് അറിയുന്നത്. ബിസിസിഐയുടെ മെഡിക്കല്‍ ടീം താരത്തിന്റെ ഫിറ്റ്നെസ് പരിശോധന യഥാക്രമം നടത്തുമെന്നും അറിയുവാന്‍ കഴിയുന്നു.

മെഡിക്കല്‍ ടീം നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം മാത്രമാവും ബിസിസിഐ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഭുവനേശ്വര്‍ കുമാറിന്റെ ഉള്‍പ്പെടുത്തലെന്നും ബിസിസിഐ അറിയിച്ചു. ഓഗസ്റ്റ് 1നു എഡ്ജ്ബാസ്റ്റണിലാണ് ആദ്യ ടെസ്റ്റ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version