ഇന്ത്യയുടേത് രണ്ടാം നിര ടീമാണെന്നത് ശരിയായ കാര്യമല്ല

ശ്രീലങ്കയിൽ കളിക്കാനെത്തുന്ന ഇന്ത്യന്‍ ടീം രണ്ടാം നിര ടീമാണെന്ന അര്‍ജുന രണതുംഗയുടെ വാദം തള്ളി മുന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ഈ ഇന്ത്യന്‍ ടീം രണ്ടാം നിര ടീമല്ലെന്നും അങ്ങനെ ചിന്തിക്കുന്നത് അസംബന്ധമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിന്റേത് പോലെ ശക്തമായ ബെഞ്ച് സ്ട്രെംഗ്ത്ത് ഉള്ള ടീമാണെന്നതാണ് ശ്രീലങ്കയിലേക്ക് എത്തുന്ന ഈ ടീമിനെ കാണുമ്പോള്‍ മനസ്സിലാകുന്നതെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

 

നീണ്ട ഇടവേള ഇന്ത്യന്‍ ടീമിനെ ബാധിച്ചേക്കും – മുത്തയ്യ മുരളീധരന്‍

ശ്രീലങ്കയ്ക്കെതിരെയുള്ള ലങ്കന്‍ പര്യടനം നാളെ ആരംഭിക്കുവാനിരിക്കവേ ഇന്ത്യയ്ക്ക് തിരിച്ചടിയാകുവാന്‍ പോകുന്ന ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞ് മുന്‍ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍. ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ ഐപിഎലിന് ശേഷം ഒരു മത്സരം പോലും കളിക്കാത്തത് അവര്‍ക്ക് തിരിച്ചടിയായി മാറിയേക്കാമെന്നും അതേ സമയം ശ്രീലങ്ക രണ്ട് പരമ്പരകള്‍ക്ക് ശേഷമാണ് ഇന്ത്യയെ നേരിടുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

അതേ സമയം ബംഗ്ലാദേശിനെതിരെയും ഇംഗ്ലണ്ടിനെതിരെയും മറക്കാനാഗ്രഹിക്കുന്ന പരമ്പരകളാണ് ശ്രീലങ്ക കളിച്ചത്. ശ്രീലങ്കയ്ക്കൊള്‍ മികച്ച നിരയാണ് പ്രധാന താരങ്ങളില്ലാതെയെങ്കിലും ഇന്ത്യയുടേതെന്നും എന്നാൽ അവര്‍ക്ക് അടുത്തിടെയായി ആവശ്യത്തിന് മത്സരപരിചയം ഇല്ലാത്തത് പ്രശ്നമായേക്കാമെന്നും മുരളീധരന്‍ സൂചിപ്പിച്ചു.

മേയിൽ ഐപിഎൽ മാറ്റി വെച്ചതിന് ശേഷം ഇന്ത്യന്‍ ടീമിലെ ഒരു താരവും ഒരു ഔദ്യോഗിക മത്സരം പോലും കളിച്ചിരുന്നില്ല.

ചെന്നൈയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി മുരളീധരന്‍, താരം ഉടന്‍ ടീമിനൊപ്പം ചേരുമെന്ന് ഫ്രാഞ്ചൈസി

ചെന്നൈയില്‍ ഹൃദയ സംബന്ധമായ ചികിത്സയ്ക്കായി അഡ്മിറ്റ് ആയ മുന്‍ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്റെ ആരോഗ്യ നില തൃപ്തികരമായി മുന്നേറുവെന്ന് അറിയിച്ചു. സണ്‍റൈസേഴ്സ് ടീമിനൊപ്പം ചെന്നൈയിലാണ് ടീമിന്റെ മെന്റര്‍ കൂടിയായ മുന്‍ ലങ്കന്‍ താരം.

ചെക്കപ്പിന് പോയ താരത്തോട് ഡോക്ടര്‍മാര്‍ ഉടന്‍ അഡ്മിറ്റാകുവാന്‍ ആവശ്യപ്പെട്ട് ആന്‍ജിയോപ്ലാസ്റ്റി നടത്തുകയായിരുന്നു. ഐപിഎലിന് വരുമ്പോള്‍ തന്നെ താരത്തിന്റെ ഹൃദയത്തിന്റെ ബ്ലോക്കേജ് ഉണ്ടെന്ന് ലങ്കയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നുവെങ്കിലും സ്റ്റെന്റ് ഇടേണ്ട ആവശ്യമില്ലെന്നാണ് പറഞ്ഞത്.

എന്നാല്‍ ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ എത്തിയ താരത്തോട് ഉടനടി സ്റ്റെന്റ് ഇടുവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും സണ്‍റൈസേഴ്സ് സിഇഒ ഷണ്‍മുഖനാഥന്‍ പറഞ്ഞു. ഏതാനും ദിവസത്തിനുള്ളില്‍ താരം ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

ഇന്നലെ താരത്തിന്റെ 49ാം ജന്മദിനം ആയിരുന്നു. സണ്‍റൈസേഴ്സും മുംബൈയും ഏറ്റുമുട്ടിയപ്പോള്‍ താരം ചെപ്പോക്കില്‍ ടീമിനൊപ്പം മുരളിയും ഉണ്ടായിരുന്നു.

ധോണിയുടെ ക്യാപ്റ്റൻസിയുടെ ആരാധകനാണെന്ന് മുരളീധരൻ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയുടെ ആരാധകനാണെന്ന് താൻ എന്ന് മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ കൂടെ കളിച്ച താരമാണ് മുത്തയ്യ മുരളീധരൻ. കാര്യങ്ങൾ ശരിയായ ദിശയിൽ നീങ്ങുന്നില്ലെങ്കിൽ ധോണി ബൗളർമാരോട് ഫീൽഡ് സെറ്റ് ചെയ്യാൻ ആവശ്യപ്പെടാറുണ്ടെന്നും മുരളീധരൻ പറഞ്ഞു. ഇന്ത്യൻ സ്പിന്നർ രവി ചന്ദ്ര അശ്വിനുമായി സംസാരിക്കുകയായിരുന്നു മുൻ ശ്രീലങ്കൻ സ്പിന്നർ.

ഒരു നല്ല പന്തിൽ സിക്സ് നേടിയ ബൗളറോട് അത് നല്ല പന്താണെന്ന് ധോണി പറയാറുണ്ടെന്നും ബാറ്റ്സ്മാൻ സിക്സ് അടിച്ചത് പ്രശ്നം ഇല്ലെന്നും സിക്സ് അടിക്കാനുള്ള കഴിവ് ബാറ്റ്സ്മാന് ഉണ്ടെന്ന് ധോണി ബൗളറോട് പറയാറുണ്ടെന്നും മുരളീധരൻ പറഞ്ഞു. ശാന്തമായി ചിന്തിക്കാനുള്ള കഴിവാണ് ധോണിയെ മികച്ച ക്യാപ്റ്റനാക്കിയതെന്നും ധോണി സീനിയർ താരങ്ങളോട് ഇപ്പോഴും അഭിപ്രായങ്ങൾ ചോദിക്കാറുണ്ടെന്നും മുരളീധരൻ പറഞ്ഞു.

ഷെയിൻ വോണിനും മുരളീധരനും ഏതു പിച്ചിലും പന്ത് തിരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെന്ന് അനിൽ കുംബ്ലെ

മുൻ സ്പിന്നർമാരായ ഷെയിൻ വോണിനും മുത്തയ്യ മുരളീധരനും ഏതു താരത്തിലുള്ള പിച്ചിലും പന്ത് തിരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെന്ന് മുൻ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെ. അവരിൽ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ അനിൽ കുംബ്ലെ പറഞ്ഞു.

ടെസ്റ്റിൽ ഇത്രയും വിക്കറ്റുകൾ നേടിയ കരിയർ അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും എന്നാൽ താൻ ഒരിക്കലും പോലും തന്റെ ബൗളിങ്ങിലെ കണക്കുകളെ പറ്റിയോ തന്റെ ശരാശരിയെ പറ്റിയോ ചിന്തിച്ചിരുന്നില്ലെന്നും കുംബ്ലെ പറഞ്ഞു.  ടെസ്റ്റ് ക്രിക്കറ്റിൽ ഷെയിൻ വോണിനും മുരളിക്കും പിറകിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ മൂന്നാമനാവാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും മൂന്ന് താരങ്ങളും ഒരേ യുഗത്തിൽ കളിച്ച താരങ്ങൾ ആയിരുന്നെന്നും കുംബ്ലെ പറഞ്ഞു.

എന്നാൽ ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വേണുമായി തന്നെ എന്ത്‌കൊണ്ടാണ് താരതമ്യം ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഷെയിൻ വോൺ വേറെ തലത്തിലുള്ള ഒരു സ്പിന്നർ ആയിരുന്നെന്നും കുംബ്ലെ പറഞ്ഞു.

 

താന്‍ കളിച്ചതില്‍ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ് – മുത്തയ്യ മുരളീധരന്‍

താന്‍ കളിച്ചതില്‍ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ലങ്കാഷയറിന് വേണ്ടി ഏഴ് വര്‍ഷത്തോളം കളിച്ചിട്ടുള്ള താരം ഇംഗ്ലീഷ് ടീമിനെക്കാളും കൂടുതല്‍ ഇഷ്ടം ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണെന്ന് അറിയിക്കുകയായിരുന്നു.

4.5 കോടി രൂപയ്ക്ക് ആദ്യ സീസണില്‍ ചെന്നൈയിലെത്തിയ താരം മൂന്ന് വര്‍ഷം അവര്‍ക്ക് വേണ്ടി കളിച്ചു. 40 മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ചെന്നൈയിലെ പ്രാദേശിക താരങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ തനിക്ക് തമിഴില്‍ സംസാരിക്കുവാന്‍ കഴിയുമായിരുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഐപിഎലില്‍ തനിക്ക് കളിക്കുവാന്‍ സാധിക്കുകയാണെങ്കില്‍ അത് ചെന്നൈ ആകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിന് കാരണം ഐപിഎലില്‍ പ്രാദേശിക താരങ്ങള്‍ ടീമിലുണ്ടാകണമെന്ന നിയമമായിരുന്നുവെന്നും അവരോടൊപ്പം സ്വന്തം ഭാഷയില്‍ സംസാരിക്കാനാകുമെന്ന പ്രതീക്ഷയില്‍ ഉടലെടുത്ത ആഗ്രഹമായിരുന്നു അതെന്നും താരം വ്യക്തമാക്കി.

താന്‍ ഏഴ് വര്‍ഷത്തോളം ലങ്കാഷയറിന് കളിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഐപിഎലില്‍ ചെന്നൈയ്ക്ക് വേണ്ടി കളിച്ച അനുഭവമാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും താരം പറഞ്ഞു. ഐപിഎലില്‍ താരം 2011ല്‍ കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

തന്റെ അവസാന ടെസ്റ്റിന് മുമ്പ് മുരളി സ്വയം ഏറ്റെടുത്ത വെല്ലുവിളിയെക്കുറിച്ച് പറഞ്ഞ് കുമാര്‍ സംഗക്കാര

800 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയാണ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ മുത്തയ്യ മുരളീധരന്‍ റിട്ടയര്‍ ചെയ്യുന്നത്. 792 വിക്കറ്റുകള്‍ നേടി നില്‍ക്കുമ്പോളാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കുകയാണെന്നും അടുത്ത ടെസ്റ്റ് തന്റെ അവസാന ടെസ്റ്റായിരിക്കുമെന്നും മുത്തയ്യ മുരളീധരന്‍ വ്യക്തമാക്കുന്നത്. 20101ല്‍ ഇന്ത്യ ശ്രീലങ്ക സന്ദര്‍ശിക്കുമ്പോളാണ് മുത്തയ്യ മുരളീധരന്റെ ഈ തീരുമാനം.

ഗോളിലെ ആദ്യ ടെസ്റ്റില്‍ കളിച്ച ശേഷം താരം താന്‍ വിരമിക്കുമെന്ന തീരുമാനം അറിയിക്കുകയായിരുന്നു. അന്ന് ടീം ക്യാപ്റ്റനായ സംഗക്കാരയും സെലക്ടര്‍മാരും മുരളിയോട് രണ്ട് ടെസ്റ്റുകള്‍ കൂടി കളിച്ച് 800 വിക്കറ്റെന്ന ലക്ഷ്യത്തിലേക്ക് എത്തുവാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് സംഗക്കാര പറഞ്ഞു. പരമ്പരയിലെ തന്നെ രണ്ട് മത്സരങ്ങള്‍ കൂടി കളിച്ചിട്ട് വിരമിക്കാമെന്നായിരുന്നു തന്റെയും സെലക്ടര്‍മാരുടെയും നിര്‍ദ്ദേശമെന്ന് മുന്‍ ലങ്കന്‍ നായകന്‍ വ്യക്തമാക്കി.

എന്നാല്‍ മുരളീധരന്‍ പറഞ്ഞത്, താന്‍ മികച്ചൊരു സ്പിന്നറാണെങ്കില്‍ ഈ ടെസ്റ്റില്‍ നിന്ന് എട്ട് വിക്കറ്റുകള്‍ നേടുകയാണ് വേണ്ടതെന്നായിരുന്നുവെന്ന് സംഗക്കാര വെളിപ്പെടുത്തി. തങ്ങളെല്ലാം മുരളിയെ 800 വിക്കറ്റിലെത്തിച്ച് റിട്ടയര്‍ ചെയ്യിക്കാമെന്ന തീരുമാനത്തില്‍ നിന്നപ്പോള്‍ അദ്ദേഹം ഈ ടെസ്റ്റില്‍ തന്നെ എണ്ണൂറ് വിക്കറ്റ് ലക്ഷ്യത്തിലെത്തുകയാണ് ഒരു മികച്ച സ്പിന്നര്‍ എന്ന നിലയില്‍ താന്‍ കൈവരിക്കേണ്ട ലക്ഷ്യമെന്ന് സംഗക്കാര വ്യക്തമാക്കി.

ഈ പരമ്പരയില്‍ അല്ലെങ്കില്‍ അടുത്ത പരമ്പരയില്‍ രണ്ട് ടെസ്റ്റ് കൂടി കളിച്ച് 800 വിക്കറ്റ് ലക്ഷ്യത്തിലേക്ക് എത്തിയ ശേഷം വിരമിക്കലെന്ന് ഞങ്ങളുടെ നിര്‍ദ്ദേശം മുരളീധരന്‍ നിരസിക്കുകയായിരുന്നുവെന്നും സംഗക്കാര വ്യക്തമാക്കി. മുരളി പറഞ്ഞ പോലെ തന്നെ ആദ്യ ഇന്നിംഗ്സില്‍ 5 വിക്കറ്റും രണ്ടാമത്തെ ഇന്നിംഗ്സില്‍ 3 വിക്കറ്റും നേടി മുരളി എണ്ണൂറ് വിക്കറ്റിലേക്ക് എത്തുകയായിരുന്നു.

ഒരു ഘട്ടത്തില്‍ മുരളിയ്ക്ക് 799 വിക്കറ്റും ഇന്ത്യന്‍ ഇന്നിംഗ്സിലെ 9 വിക്കറ്റും നഷ്ടമായ അവസരത്തില്‍ മുരളിയുടെ 800 എന്ന മാന്ത്രിക ലക്ഷ്യം കൈവരിക്കാനാകാതെ പോകുമോ എന്ന നിമിഷങ്ങളുണ്ടായിരുന്നുവെങ്കിലും മുരളി തന്നെ ആ വിക്കറ്റും നേടി ലങ്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരം പത്ത് വിക്കറ്റിന് ശ്രീലങ്ക വിജയിക്കുകയായിരുന്നു.

പാക്കിസ്ഥാന്‍ ബൗളറായത് കൊണ്ടാണ് തന്നെ ഐസിസി വിലക്കിയത് – സയ്യദ് അജ്മല്‍

താനൊരു പാക്കിസ്ഥാന്‍ ബൗളര്‍ ആയതിനാലാണ് തന്നെ ഐസിസി വിലക്കിയതെന്ന് പറഞ്ഞ് സയ്യദ് അജ്മല്‍. 2009ല്‍ യുഎഇയില്‍ നടന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കിടെ ആദ്യമായി സയ്യദ് അജ്മലിന്റെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു.

2009ല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ശേഷം 2014ല്‍ ക്ലിയറന്‍സ് ലഭിച്ചപ്പോള്‍ ബൗളിംഗ് ആക്ഷന്‍ മാറ്റേണ്ടി വന്ന അജ്മലിന് പിന്നീട് തന്റെ ദൂസര എറിയുവാന്‍ സാധിച്ചിട്ടില്ല. ശ്രീലങ്കയ്ക്കെതിരെ 2014ലെ ഒരു ടെസ്റ്റ് മത്സരത്തിലാണ് തന്നെ രണ്ടാമത് വിലക്കുന്നത്. മുത്തയ്യ മുരളീധരന്റെ റിട്ടയര്‍മെന്റിന് ശേഷം ഐസിസിയ്ക്ക് പാക്കിസ്ഥാന്‍ ബോര്‍ഡ് ഈ തീരുമാനത്തിനെതിരെ ഒന്നും ചെയ്യാനാകാതെ നില്‍ക്കുമെന്നത് ഉറപ്പായിരുന്നുവെന്നും അജ്മല്‍ കൂട്ടിചേര്‍ത്തു. തന്റെ ആദ്യ വിലക്കിന്റെ സമയത്ത് പരിഗണിച്ച മെഡിക്കല്‍ സാഹചര്യങ്ങളൊന്നും പിന്നീട് ഐസിസി പരിഗണിച്ചില്ല.

മുത്തയ്യ മുരളീധരന്‍ ഉണ്ടായപ്പോള്‍ ലഭിച്ച ആനുകൂല്യം 2009ല്‍ തനിക്കും ലഭിച്ചു. പക്ഷേ മുരളീധരന്‍ വിടവാങ്ങിയ ശേഷം സയ്യദ് അജ്മല്‍ ഒരു പാക്കിസ്ഥാന്‍ താരമായതിനാല്‍ തന്നെ ഐസിസി അവഗണിച്ചുവെന്നും ആരോഗ്യ കാരണങ്ങളൊന്നും പരിഗണിച്ച് കണ്ടില്ലെന്നും അജ്മല്‍ വ്യക്തമാക്കി.

പാക്കിസഅഥാന് വേണ്ടി 113 ഏകദിനങ്ങളില്‍ നിന്ന് 184 വിക്കറ്റും 64 ടി20യില്‍ നിന്ന് 85 വിക്കറ്റും നേടിയ അജ്മല്‍ ടെസ്റ്റില്‍ 35 മത്സരങ്ങളില്‍ നിന്ന് 178 വിക്കറ്റാണ് നേടിയത്. രണ്ടാമതും അജ്മലിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഐസിസി 2015ല്‍ അജ്മലിനെ വിലക്കുകയായിരുന്നു.

അക്രമിനെ മറികടന്ന് മലിംഗ, ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരങ്ങളില്‍ മൂന്നാമന്‍

ഇന്ത്യയുടെ ലോകേഷ് രാഹുലിനെ പുറത്താക്കി തന്റെ അവസാന ലോകകപ്പ് മത്സരത്തിലെ സ്പെല്ലില്‍ ഒരു വിക്കറ്റ് നേട്ടവുമായി മലിംഗ മടങ്ങുമ്പോള്‍ പാക്കിസ്ഥാന്റെ വസീം അക്രമിനെ മറികടക്കുവാനായി എന്ന ആശ്വാസത്തോടെയകും ഈ ശ്രീലങ്കന്‍ ഇതിഹാസ താരത്തിന്റെ മടക്കം. ഇന്ന് 10 ഓവറില്‍ നിന്ന് 82 റണ്‍സാണ് മലിംഗ വഴങ്ങിയത്. ലോകകപ്പിലെ തന്റെ അവസാന മത്സരം അത്ര ശ്രദ്ധേയമാക്കുവാന്‍ മലിംഗയ്ക്കായില്ലെന്നത് താരത്തിനും ആരാധകര്‍ക്കും നിരാശ നല്‍കുന്ന കാര്യമാണ്.

വസീം അക്രം നേടിയ 55 വിക്കറ്റുകളുടെ നേട്ടത്തെയാണ് രാഹുലിന്റെ വിക്കറ്റോടെ മലിംഗ മറികടന്നത്. 56 വിക്കറ്റാണ് ലസിത് മലിംഗയുടെ നേട്ടത്തിന്റെ പട്ടികയിലുള്ളത്. 71 വിക്കറ്റുമായി ഗ്ലെന്‍ മക്ഗ്രാത്തും 68 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനുമാണ് പട്ടികയില്‍ മലിംഗയ്ക്ക് മുന്നിലായുള്ളത്.

മുത്തയ്യ മുരളീധരനെ ആദരിച്ച് സിന്‍ഹളീസ് സ്പോര്‍ട്സ് ക്ലബ്ബ്

ഒരു വേദിയില്‍ ഏറ്റവും അധികം ടെസ്റ്റ് വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരന്റെ ചരിത്ര നേട്ടത്തെ ആദരിച്ച് സിന്‍ഹളീസ് സ്പോര്‍ട്സ് ക്ലബ്ബ്. എസ്എസ്‍സി ഗ്രൗണ്ടില്‍ ലോക സ്പിന്‍ ഇതിഹാസം 166 ടെസ്റ്റ് വിക്കറ്റുകളാണ് നേടിയത്. ഇത് ഒരു ലോക റെക്കോര്‍ഡാണ്. മുന്‍ താരത്തെ ആദരിക്കുവാന്‍ ഒരു ഫലകമാണ് ക്ലബ്ബ് ഇറക്കിയത്.

Exit mobile version