ധോണിയുടെ ക്യാപ്റ്റൻസിയുടെ ആരാധകനാണെന്ന് മുരളീധരൻ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയുടെ ആരാധകനാണെന്ന് താൻ എന്ന് മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ കൂടെ കളിച്ച താരമാണ് മുത്തയ്യ മുരളീധരൻ. കാര്യങ്ങൾ ശരിയായ ദിശയിൽ നീങ്ങുന്നില്ലെങ്കിൽ ധോണി ബൗളർമാരോട് ഫീൽഡ് സെറ്റ് ചെയ്യാൻ ആവശ്യപ്പെടാറുണ്ടെന്നും മുരളീധരൻ പറഞ്ഞു. ഇന്ത്യൻ സ്പിന്നർ രവി ചന്ദ്ര അശ്വിനുമായി സംസാരിക്കുകയായിരുന്നു മുൻ ശ്രീലങ്കൻ സ്പിന്നർ.

ഒരു നല്ല പന്തിൽ സിക്സ് നേടിയ ബൗളറോട് അത് നല്ല പന്താണെന്ന് ധോണി പറയാറുണ്ടെന്നും ബാറ്റ്സ്മാൻ സിക്സ് അടിച്ചത് പ്രശ്നം ഇല്ലെന്നും സിക്സ് അടിക്കാനുള്ള കഴിവ് ബാറ്റ്സ്മാന് ഉണ്ടെന്ന് ധോണി ബൗളറോട് പറയാറുണ്ടെന്നും മുരളീധരൻ പറഞ്ഞു. ശാന്തമായി ചിന്തിക്കാനുള്ള കഴിവാണ് ധോണിയെ മികച്ച ക്യാപ്റ്റനാക്കിയതെന്നും ധോണി സീനിയർ താരങ്ങളോട് ഇപ്പോഴും അഭിപ്രായങ്ങൾ ചോദിക്കാറുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Exit mobile version