Picsart 24 04 16 19 51 05 683

മുൻ പാകിസ്താൻ താരം മുസ്താഖ് അഹമ്മദ് ഇനി ബംഗ്ലാദേശ് സ്പിന്ന് പരിശീലകൻ

2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന് മുന്നോടിയായി മുൻ പാകിസ്ഥാൻ സ്പിന്നർ മുഷ്താഖ് അഹമ്മദിനെ ബംഗ്ലാദേശ് കോച്ചിംഗ് സ്റ്റാഫിലേക്ക് ചേർത്തു. സിംബാബ്‌വെയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്ക് മുന്നോടി ബംഗ്ലാദേശ് പുരുഷ ടീമിൻ്റെ സ്പിൻ ബൗളിംഗ് കോച്ചായി മുഷ്താഖ് അഹമ്മദ് ചേരും. വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024 അവസാനം വരെ ഈ റോളിൽ അദ്ദേഹം തുടരും.

മുമ്പ് ഇംഗ്ലണ്ട് (2008-2014), വെസ്റ്റ് ഇൻഡീസ് (2018-19), പാകിസ്ഥാൻ (2020-22) എന്നീ ടീമുകളുടെ സ്പിൻ ബൗളിംഗ് പരിശീലകനായിരുന്ന അഹമ്മദിന് പരിശീലന രംഗത്ത് പരിചയമ സമ്പത്തുണ്ട്.

ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും ഉള്ള സാഹചര്യങ്ങൾ സ്പിന്നിനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആണ് ഈ നിയമനം.

“ഒരു സ്പിൻ ബൗളിംഗ് പരിശീലകനെന്ന നിലയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് എനിക്ക് വലിയ അംഗീകാരമാണ്, ”ബിസിബി പുറത്തിറക്കിയ പ്രസ്താവനയിൽ മുഷ്താഖ് അഹമ്മദ് പറഞ്ഞു.

Exit mobile version