തിരിച്ചുവരവിൽ സുവർണ നേട്ടവുമായി മുരളി ശ്രീശങ്കർ


പോർച്ചുഗൽ: പരിക്കിൽ നിന്ന് മോചിതനായി രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചെത്തിയ മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കറിന് സുവർണ നേട്ടം. പോർച്ചുഗലിൽ നടന്ന മീറ്റിങ് മയ്യ സിഡാഡ് ഡു ഡെസ്പോർട്ടോയിൽ 7.75 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഒന്നാം സ്ഥാനത്തെത്തിയത്.


ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലെ മെഡൽ ജേതാവായ ശ്രീശങ്കറിൻ്റെ ഈ വിജയം, പ്രധാന ടൂർണമെന്റുകൾക്ക് മുന്നോടിയായി അദ്ദേഹത്തിന് വലിയ ആത്മവിശ്വാസം നൽകും. പരിക്കിനെ തുടർന്ന് പാരിസ് ഒളിമ്പിക്‌സ് നഷ്ടമായ ശ്രീശങ്കർ, കഴിഞ്ഞ മാസം പൂനെയിൽ നടന്ന ഇന്ത്യൻ ഓപ്പൺ അത്‌ലറ്റിക്സിൽ 8.05 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നത്.


ശ്രീശങ്കർ ഇപ്പോൾ ടോക്കിയോയിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുകയാണ്. അതിനുള്ള യോഗ്യതാ മാർക്ക് 8.27 മീറ്ററാണ്.

650 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുരളി ശ്രീശങ്കറിന്റെ മിന്നുന്ന തിരിച്ചുവരവ്


ഇന്ത്യൻ ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കർ 650 ദിവസത്തെ പരിക്ക് കാരണം കളിക്കളത്തിൽ നിന്ന് വിട്ടുനിന്നതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി. ജൂലൈ 12 ശനിയാഴ്ച പുണെയിൽ നടന്ന ഇന്ത്യൻ ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 8.05 മീറ്റർ ദൂരം ചാടിയാണ് അദ്ദേഹം തന്റെ വരവ് അറിയിച്ചു.


ഒരുകാലത്ത് ഒളിമ്പിക്സ് പ്രതീക്ഷയായിരുന്ന ഈ 26 വയസ്സുകാരൻ, 2023 ലെ ഏഷ്യൻ ഗെയിംസിന് ശേഷം പരിശീലനത്തിനിടെ കാൽമുട്ടിലെ പാറ്റെല്ലാർ ടെൻഡണിന് പൂർണ്ണമായി പൊട്ടലുണ്ടായതിനെ തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഈ പരിക്ക് ശസ്ത്രക്രിയ ആവശ്യമാക്കുകയും 2024 ലെ പാരിസ് ഒളിമ്പിക്സ് നഷ്ടപ്പെടുത്തുകയും ചെയ്തു. ഇത് ഇന്ത്യൻ അത്ലറ്റിക്സിന് വലിയ തിരിച്ചടിയായിരുന്നു.


പുണെയിൽ, ശ്രീശങ്കർ 7.84 മീറ്റർ ചാടിത്തുടങ്ങി. ഓരോ ശ്രമത്തിലും അദ്ദേഹം തന്റെ പ്രകടനം മെച്ചപ്പെടുത്തി. അടുത്ത ശ്രമത്തിൽ 7.99 മീറ്റർ ചാടിയ അദ്ദേഹം നാലാമത്തെ ശ്രമത്തിൽ 8 മീറ്റർ കടന്നു. 8.05 മീറ്റർ എന്ന തന്റെ ഏറ്റവും മികച്ച ദൂരം അദ്ദേഹം ഈ വൈകുന്നേരം നേടി.


ഈ ചാട്ടം ലോക ചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്കായ 8.27 മീറ്ററിന് താഴെയാണെങ്കിലും, പരിക്കിന്റെ തീവ്രതയും നീണ്ട വീണ്ടെടുക്കൽ യാത്രയും പരിഗണിച്ച് ഇതൊരു ശ്രദ്ധേയമായ വ്യക്തിഗത വിജയമാണ്. ശ്രീശങ്കറിന്റെ എക്കാലത്തെയും മികച്ച ചാട്ടം 8.41 മീറ്ററാണ്. ഇപ്പോൾ ടോക്കിയോയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് (2025 സെപ്റ്റംബർ) യോഗ്യത നേടാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അടുത്ത വർഷം നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും പങ്കെടുക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.


ശ്രീശങ്കറിന്റെ തിരിച്ചുവരവ് ഇന്ത്യൻ അത്ലറ്റിക്സിന് വലിയ ഉത്തേജനമാണ് നൽകുന്നത്.

ഇന്ത്യക്ക് വൻ തിരിച്ചടി, മുരളി ശ്രീശങ്കറിന് ഒളിമ്പിക്സ് നഷ്ടമാകും

കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ഇന്ത്യൻ ലോങ്ജംപ് താരം മുരളി ശ്രീശങ്കർ പാരീസ് ഒളിമ്പിക്‌സിൽ മിന്ന് പിന്മാറി. പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നതിനെ തുടർന്നാണ് അദ്ദേഹം ഒളിമ്പിക്സിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നത്. 2024 സീസൺ പൂർണ്ണമായു മലയാളി താരത്തിന് നഷ്ടമാകും.

ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും വെള്ളി മെഡൽ ജേതാവ് ആയിരുന്നു ശ്രീശങ്കർ, 2023ലെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി 8.37 മീറ്റർ ചാടി പാരീസ് ഒളിമ്പിക്‌സിനുള്ള ബർത്ത് അദ്ദേഹം ഉറപ്പിച്ചിരുന്നു.

ഏപ്രിൽ 27, മെയ് 10 തീയതികളിൽ ഷാങ്ഹായ്/സുഷൗ, ദോഹ എന്നിവിടങ്ങളിൽ നടക്കുന്ന ഡയമണ്ട് ലീഗ് മീറ്റിംഗുകളിൽ പങ്കെടുക്കാൻ ഇരിക്കെ ആണ് ഈ തിരിച്ചടി മുരളീ ശങ്കർ നേരിടുന്നത്.

മെഡലുകൾ ഇന്ത്യയിലേക്ക് ഒഴുകുന്നു, ലോംഗ് ജമ്പിൽ മുരളി ശ്രീശങ്കറിന് വെള്ളി

ഏഷ്യൻ ഗെയിംസ് ലോംഗ് ജംപിൽ ഇന്ത്യൻ അത്‌ലറ്റ് മുരളി ശ്രീശങ്കറിന് വെള്ളി. 8.19 മീറ്റർ ചാടിയാണ് മുരളി ശ്രീശങ്കർ വെള്ളി നേടിയത്. 8.22 മീറ്റർ ചാടിയ ചൈനയുടെ വാങ് സ്വർണ്ണം നേടി. ചൈനയുടെ ഷി യുഹാവോ വെങ്കലം നേടി. ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം ജെസ്വിൻ നിരാശപ്പെടുത്തി. ജെസ്വിൻ 7.76 ചാടി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

നേരത്തെ യോഗ്യതാ റൗണ്ടിലും മികച്ച പ്രകടനം നടത്താൻ ജെസ്വിനായിരുന്നില്ല. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ആറാം സ്ഥാനത്ത് ആയിരുന്ന മുരളീ ശ്രീശങ്കർ ഗംഭീര തിരിച്ചുവരവ് ആണ് ഈ ഏഷ്യൻ ഗെയംസിം നടത്തിയിരിക്കുന്നത്‌.

ഏഷ്യൻ ഗെയിംസ്, മുരളി ശ്രീശങ്കറും ജെസ്വിൻ ആൽഡ്രിനും ഫൈനൽ റൗണ്ടിൽ എത്തി

ഏഷ്യൻ ഗെയിംസ് ലോംഗ് ജംപിൽ ഇന്ത്യൻ അത്‌ലറ്റുമാരായ മുരളി ശ്രീശങ്കറും ജെസ്വിൻ ആൽഡ്രിനും ഫൈനൽ റൗണ്ടിലേക്ക് മുന്നേറി. യോഗ്യതാ മാർക്കായ 7.90 മീറ്റർ താണ്ടാൻ ആയില്ല എങ്കിലും ഫൈനൽ റൗണ്ടിൽ എത്താൻ ആൽഡ്രിനായി. ബി ഗ്രൂപ്പിലായിരുന്നു ശ്രീശങ്കർ‌.

മുരളി ശ്രീശങ്കർ തന്റെ ആദ്യ ശ്രമത്തിൽ തന്നെ 7.97 മീറ്റർ ദൂരം ചാടി യോഗ്യത മാർക്ക് മറികടന്നു. ജെസ്വിൻ ആൽഡ്രിനാകട്ടെ ഹീറ്റ്സിൽ ആറാം സ്ഥാനം നേടിയാണ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്‌. ആൽഡ്രിന്റെ ഏറ്റവും മികച്ച ചാട്ടം 7.67 മീറ്റർ ആയിരുന്നു. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് ഇരുവരും.

ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കൊടുക്കണം, ഡയമണ്ട് ലീഗ് ഫൈനലിൽ മുരളീ ശങ്കർ കളിക്കില്ല

ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇന്ത്യൻ ലോങ് ജംപ് താരം മുരളി ശ്രീശങ്കർ അടുത്തയാഴ്ച യൂജിനിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിൽ പങ്കെടുക്കില്ല. ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് തീരുമാനം എന്ന് അദ്ദേഗം അറിയിച്ചു. ഡയമണ്ട് ലീഗ് ഫൈനൽ ഉപേക്ഷിക്കാൻ തീരുമാനുക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീശങ്കർ.

സെപ്റ്റംബറിൽ സൂറിച്ച് ഡയമണ്ട് ലീഗിലെ പ്രകടനത്തെത്തുടർന്ന് അണ് ശ്രീശങ്കർ ഫൈനലിലേക്ക് യോഗ്യത നേടിയത്‌ സെപ്തംബർ 16 മുതൽ 17 വരെ യൂജിനിൽ ആണ് ഡയമണ്ട് ലീഗ് ഫൈനൽ നടക്കേണ്ടത്‌. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഹാങ്ഷൂവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. മെഡൽ സാധ്യത കൂടെ കണക്കിലെടുത്താണ് താരം ഏഷ്യൻ ഗെയിംസിന് പ്രാധാന്യം കൊടുക്കുന്നത്.

ഇന്ത്യക്ക് ആശ്വാസം ആയി ജെസ്വിൻ ആൽഡ്രിനും പരുൾ ചൗദരിയും ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് നിരാശക്ക് ഇടയിലും ആശ്വാസം ആയി പുരുഷന്മാരുടെ ലോംഗ് ജമ്പിൽ ഫൈനലിൽ എത്തി ജെസ്വിൻ ആൽഡ്രിൻ. തന്റെ ആദ്യ ശ്രമത്തിൽ തന്നെ 8 മീറ്റർ ചാടിയാണ് താരം ഫൈനൽ ഉറപ്പിച്ചത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇത്തവണ ഫൈനലിൽ എത്തുന്ന ആദ്യ താരമായി ആൽഡ്രിൻ. 12 സ്ഥാനക്കാരൻ ആയാണ് താരം ഫൈനലിൽ പ്രവേശിച്ചത്. അതേസമയം മലയാളി താരം എം.ശ്രീശങ്കറിനു ഫൈനലിൽ പ്രവേശിക്കാൻ ആയില്ല. 7.74 മീറ്റർ ആയിരുന്നു ശ്രീശങ്കറിന്റെ മികച്ച ദൂരം.

അതേസമയം സ്ത്രീകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചേസിൽ ഇന്ത്യയുടെ പരുൾ ചൗദരിയും ഫൈനലിൽ എത്തി. രണ്ടാം ഹീറ്റ്സിൽ 9 മിനിറ്റ് 24.29 സെക്കന്റ് സമയം എടുത്ത് റേസ് പൂർത്തിയാക്കിയ പരുൾ അഞ്ചാം സ്ഥാനക്കാരി ആയാണ് ഫൈനലിലേക്ക് മുന്നേറിയത്. വനിതകളുടെ ജാവലിൻ ത്രോയിൽ 57.05 മീറ്റർ ദൂരം എറിഞ്ഞു ഗ്രൂപ്പ് എയിൽ 11 മത് ആയ അന്നു റാണിക്കും ഫൈനലിൽ എത്താൻ ആയില്ല. 100 മീറ്റർ ഹർഡിൽസിൽ നാലാമത്തെ ഹീറ്റ്സിൽ 13.05 സെക്കന്റിൽ ഓടിയെത്തി ഏഴാമത് എത്തിയ ജ്യോതി യരാജിക്കും ഫൈനലിൽ പ്രവേശിക്കാൻ ആയില്ല.

ചരിത്രം കുറിച്ച് മലയാളി മുരളി ശ്രീശങ്കർ, പാരീസ് ഒളിംപിക്സ് യോഗ്യതയും നേടി

പ്രതിഭയുടെയും നിശ്ചയദാർഢ്യത്തിന്റെയും ശ്രദ്ധേയമായ പ്രകടനത്തിൽ, ഇന്ത്യൻ ലോംഗ്ജമ്പ് സെൻസേഷനായ മുരളി ശ്രീശങ്കർ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അർഹമായ വെള്ളി മെഡൽ നേടി. 8.37 മീറ്റർ ചാടിയ ശ്രീശങ്കർ പോഡിയത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ഇന്ത്യൻ അത്‌ലറ്റിക്‌സ് ചരിത്രത്തിൽ തന്റെ പേര് രേഖപ്പെടുത്തുകയും ചെയ്തു. ഈ ശ്രദ്ധേയമായ നേട്ടം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ചാട്ടം അടയാളപ്പെടുത്തുക മാത്രമല്ല, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2024 പാരീസ് ഒളിമ്പിക്‌സിനുള്ള യോഗ്യത ഉറപ്പാക്കുകയും ചെയ്തു.

8.37 മീറ്റർ ചാടി വെള്ളി മെഡൽ ഉറപ്പിക്കുക മാത്രമല്ല, വിദേശ മണ്ണിൽ ഒരു ഇന്ത്യൻ അത്‌ലറ്റ് നേടിയ ഏറ്റവും മികച്ച ചാട്ടമെന്ന റെക്കോർഡും ശ്രീശങ്കർ സ്ഥാപിച്ചു. ഈ അസാധാരണ നേട്ടത്തോടെ, വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഏറ്റവും വാഗ്ദാനമായ ലോംഗ് ജംപർമാരിൽ ഒരാളായും അത്‌ലറ്റെന്ന നിലയിലും ശ്രീശങ്കർ തന്റെ സ്ഥാനം ഉറപ്പിച്ചു. ശ്രീശങ്കറിന്റെ ഈ വർഷത്തെ ആറാമത്തെ പോഡിയം ഫിനിഷ് ഈ ചാട്ടം അടയാളപ്പെടുത്തി.

മുരളി ശ്രീശങ്കർ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി

ഇന്ന് നടന്ന ദേശീയ അന്തർസംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ തന്റെ ആദ്യ ശ്രമത്തിൽ 8.41 മീറ്റർ ചാടിയ മുരളി ശ്രീശങ്കർ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. 8.25 മീറ്റർ ആയിരുന്നു ലോക ചാമ്പ്യൻഷിപ്പിനായുള്ള യോഗ്യതാ മാർക്ക്.

ഈ വർഷമാദ്യം ജെസ്വിൻ ആൽഡ്രിൻ സ്ഥാപിച്ച 8.42 മീറ്ററെന്ന ദേശീയ റെക്കോർഡ് തകർക്കുന്നതിന് 1 സെന്റിമീറ്റർ മാത്രം പിറകിലാണ് 24കാരനായ ശ്രീശങ്കർ എത്തിയത്‌. കേരളത്തെ പ്രതിനിധീകരിച്ച് ആണ് ശ്രീശങ്കർ ഗെയിംസിൽ പങ്കെടുക്കുന്നത്.

7.83 മീറ്റർ ചാടി ആൽഡ്രിൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മുഹമ്മദ് അനീസ് യഹിയ 7.71 മീറ്റർ ചാടി മൂന്നാം സ്ഥാനത്തെത്തി. 7.95 മീറ്ററാണ് ഏഷ്യൻ ഗെയിംസിലേക്കുള്ള പുരുഷന്മാരുടെ ലോങ്ജമ്പ് യോഗ്യതാ മാർക്ക്.

ഡയമണ്ട് ലീഗിൽ ചരിത്രം കുറിച്ച് മുരളി ശ്രീശങ്കർ

ശനിയാഴ്ച നടന്ന പാരീസ് ഡയമണ്ട് ലീഗിലെ പുരുഷന്മാരുടെ ലോങ്ജമ്പ് ഇനത്തിൽ മുരളി ശ്രീശങ്കർ മൂന്നാം സ്ഥാനത്തെത്തി. കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവ് 8.09 മീറ്റർ ചാടിയാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഡയമണ്ട് ലീഗ് മീറ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ അത്‌ലറ്റായി ഇതോടെ ശ്രീശങ്കർ മാറി. ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ, ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര എന്നിവരും മുമ്പ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തിട്ടുണ്ട്.

നിലവിലെ ഒളിമ്പിക് ചാമ്പ്യൻ മിൽറ്റിയാഡിസ് ടെന്റോഗ്ലോ 8.13 മീറ്റർ ചാടി ഒന്നാം സ്ഥാനം നേടി. സ്വിറ്റ്‌സർലൻഡിന്റെ സൈമൺ ഇഹാമർ 8.11 മീറ്റർ ചാടി രണ്ടാമതെത്തി.

അഭിമാനമായി കേരളത്തിന്റെ മുരളി ശ്രീശങ്കർ, കോമൺവെൽത്ത് ലോംഗ് ജമ്പിൽ ചരിത്രം എഴുതിയ ഒരു മെഡൽ | Murali Sreeshankar wins silver in long jump

മലയാളിയായ മുരളി ശ്രീശങ്കർ ചരിത്രം കുറിച്ചിരിക്കുകയാണ്. കോമൺ‌വെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ പുരുഷ ലോംഗ്ജമ്പറായി കേരളത്തിൽ നിന്നുള്ള യുവതാരം മുരളി ശ്രീശങ്കർ ഇന്ന് മാറി. ബിർമിംഗ്ഹാമിലെ അലക്‌സാണ്ടർ സ്റ്റേഡിയത്തിൽ 8.08 മീറ്റർ ചാടി വെള്ളി നേടിക്കൊണ്ടാണ് ശ്രീശങ്കർ ചരിത്രം എഴുതിയത്.

2018-ൽ അപ്പെൻഡിസൈറ്റിസ് മൂലം ഗോൾഡ് കോസ്റ്റ് ഗെയിംസ് നഷ്‌ടമായ മുരളി ശ്രീശങ്കർ ഇന്ന് അതിന് കണക്കു തീർക്കുക ആയിരുന്നു. നാലാമത്തെ ചാട്ടത്തിൽ ആയിരുന്നു മെഡൽ ഉറപ്പിച്ച 8.08 മീറ്റർ ശ്രീശങ്കർ ചാടിയത്. 8.36 മീറ്ററാണ് ശ്രീശങ്കറിന്റെ കരിയർ ബെസ്റ്റ്.

ഒന്നാമത് എത്തിയ ബഹാമാസിന്റെ ലക്വനും 8.08 ആണ് ചാടിയത്. എങ്കിലും മികച്ച രണ്ടാമത്തെ ശ്രമം താരത്തെ ശ്രീശങ്കറിന് മുകളിൽ ഫിനിഷ് ചെയ്യാൻ സഹായിച്ചു. ബർമിങ്ഹാമിൽ അത്ലറ്റിക്സിൽ ഇന്ത്യ നേടുന്ന രണ്ടാം മെഡൽ ആണിത്.

7.97 മീറ്റർ ചാടിയ മുഹമ്മദ് അനിസ് യഹിയ ലോങ് ജമ്പിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Story Highlight: Kerala’s Murali Sreeshankar wins silver in long jump.

ഒന്നാമനായി മുരളി ശ്രീശങ്കര്‍, മുഹമ്മദ് യഹിയയും ഫൈനലില്‍

കോമൺവെൽത്ത് ഗെയിംസ് ലോംഗ്ജംപിൽ പുരുഷ വിഭാഗത്തിൽ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍. മുരളി ശ്രീശങ്കര്‍ 8.05 മീറ്റര്‍ ചാടി ഒന്നാമനായി യോഗ്യത നേടിയപ്പോള്‍ മുഹമ്മദ് യഹിയ 7.68 മീറ്റര്‍ ചാടി എട്ടാമനായി യോഗ്യത നേടുകയായിരുന്നു. മുരളി ശ്രീശങ്കര്‍ തന്റെ ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത മാര്‍ക്ക് ആയ എട്ട് മീറ്റര്‍ കടക്കുകയായിരുന്നു.

രണ്ട് ഗ്രൂപ്പുകളിലായി 18 താരങ്ങളാണ് യോഗ്യത റൗണ്ടിൽ കളിച്ചത്. ഇതിൽ നിന്ന് ആദ്യ 12 സ്ഥാനക്കാരാണ് നാളെ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്.

Exit mobile version