Picsart 23 06 10 10 58 18 536

ഡയമണ്ട് ലീഗിൽ ചരിത്രം കുറിച്ച് മുരളി ശ്രീശങ്കർ

ശനിയാഴ്ച നടന്ന പാരീസ് ഡയമണ്ട് ലീഗിലെ പുരുഷന്മാരുടെ ലോങ്ജമ്പ് ഇനത്തിൽ മുരളി ശ്രീശങ്കർ മൂന്നാം സ്ഥാനത്തെത്തി. കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവ് 8.09 മീറ്റർ ചാടിയാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഡയമണ്ട് ലീഗ് മീറ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ അത്‌ലറ്റായി ഇതോടെ ശ്രീശങ്കർ മാറി. ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ, ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര എന്നിവരും മുമ്പ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തിട്ടുണ്ട്.

നിലവിലെ ഒളിമ്പിക് ചാമ്പ്യൻ മിൽറ്റിയാഡിസ് ടെന്റോഗ്ലോ 8.13 മീറ്റർ ചാടി ഒന്നാം സ്ഥാനം നേടി. സ്വിറ്റ്‌സർലൻഡിന്റെ സൈമൺ ഇഹാമർ 8.11 മീറ്റർ ചാടി രണ്ടാമതെത്തി.

Exit mobile version