മൊഹമ്മദസിന് എതിരെ ഏകപക്ഷീയ വിജയം നേടി മോഹൻ ബഗാൻ

കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന ഐഎസ്എൽ 2024-25 സീസണിലെ മാച്ച് വീക്ക് 4 ൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്, നഗര എതിരാളികളായ മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബിനെതിരെ 3-0 ന്റെ വിജയം ഉറപ്പിച്ചു. ആദ്യ പകുതിയിൽ ജാമി മക്ലറൻ, സുഭാഷിഷ് ബോസ്, ഗ്രെഗ് സ്റ്റുവാർട്ട് എന്നിവരുടെ ഗോളുകൾ ആണ് വിജയം ഉറപ്പിച്ചത്.

എട്ടാം മിനിറ്റിൽ സ്റ്റുവർട്ട് നൽകിയ കോർണറിൽ നിന്ന് മക്ലറൻ ഹെഡ്ഡറിലൂടെ ഗോൾ നേടിയതോടെ മോഹൻ ബഗാൻ തുടക്കത്തിലേ നിയന്ത്രണം ഏറ്റെടുത്തു. 31-ാം മിനിറ്റിൽ സുഭാഷിഷ് ബോസ് ഒരു ഫ്രീകിക്കിൽ ഹെഡ് ചെയ്തപ്പോൾ അവർ ലീഡ് ഇരട്ടിപ്പിക്കുകയും ചെയ്തു. 36-ാം മിനിറ്റിൽ സ്റ്റീവാർട്ട് മൂന്നാമത്തെ ഗോളും നേടു.

രണ്ടാം പകുതിയിൽ മൊഹമ്മദൻ എസ്‌സി മെച്ചപ്പെട്ടെങ്കിലും മോഹൻ ബഗാൻ്റെ ആധിപത്യവുമായി പൊരുത്തപ്പെടാനായില്ല, മത്സരത്തിലുടനീളം മോഹൻ ബഗാൻ നിയന്ത്രണം നിലനിർത്തി.

ആവേശ പോരാട്ടത്തിൽ മോഹൻ ബഗാൻ നോർത്ത് ഈസ്റ്റിനെ വീഴ്ത്തി

കൊൽക്കത്ത, സെപ്റ്റംബർ 23: മോഹൻ ബഗാൻ സൂപ്പർ ജയന്റ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ നാടകീയമായ 3-2ന്റെ വിജയം നേടി. അവരുടെ ഈ സീസണിലെ ആദ്യ വിജയമാണിത്. ഇന്ന് 4-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുഹമ്മദ് അലി ബെമാമറിലൂടെ ലീഡ് എടുത്തു. എന്നിരുന്നാലും, ഡിമിട്രിയോസ് പെട്രാറ്റോസ് ഫ്രീകിക്കിൽ നിന്ന് ഡിപ്പൻഡു ബിശ്വാസിന്റെ പത്താം മിനിറ്റിലെ ഹെഡറിലൂടെ മോഹൻ ബഗാൻ പെട്ടെന്ന് സമനില പിടിച്ചു.

24-ാം മിനിറ്റിൽ ജിതിൻ എംഎസിനൊപ്പം ചേർന്ന് നടത്തിയ നീക്കത്തിലൂടെ അഹാറ്ഡ് നോർത്ത് ഈസ്റ്റിനെ വീണ്ടും മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ആയിരുന്നു മോഹൻ ബഗാന്റെ രണ്ടാം തിരിച്ചുവരവ് ആരംഭിച്ചത്. ഗുർമീത് സിങ്ങിന്റെ പിഴവിൽ നിന്ന് സുഭാസിസ് ബോസ് 61-ാം മിനിറ്റിൽ സമനില ഗോൾ നേടി. അവസാന മിനിറ്റുകളിൽ, പകരക്കാരായ സഹൽ അബ്ദുൾ സമദിന്റെ അസിസ്റ്റിൽ നിന്ന് ജേസൺ കമ്മിംഗ്‌സ് 87-ാം മിനിറ്റിൽ മോഹൻ ബഗാന് വിജയ ഗോൾ നൽകി

ഐഎസ്എൽ സീസൺ ഓപ്പണറിൽ മോഹൻ ബഗാനെതിരെ മുംബൈ സിറ്റിയുടെ വൻ തിരിച്ചുവരവ്

2024-25 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസൺ ആവേശകരമായ മത്സരത്തോടെ തന്നെ ആരംഭിച്ചു. ഇന്ന് ആദ്യ മത്സരത്തിൽ മോഹൻ ബഗാനെതിരെ മുംബൈ സിറ്റിയുടെ വൻ തിരിച്ചുവരവ് കാണാൻ ആയി. 2 ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് വരാൻ മുംബൈ സിറ്റിക്ക് ആയി. 2-2 എന്ന സമനില നേടാൻ മുംബൈ സിറ്റിക്ക് ആയി.

9-ാം മിനിറ്റിൽ മുംബൈ സിറ്റിയുടെ തിരിയുടെ സെൽഫ് ഗോളിലാണ്, മോഹൻ ബഗാന് അപ്രതീക്ഷിത ലീഡ് ലഭിച്ചത്. 28-ാം മിനിറ്റിൽ മോഹൻ ബഗാൻ തങ്ങളുടെ നേട്ടം ഇരട്ടിയാക്കി, ആൽബെർട്ടോ റോഡ്രിഗസ് ക്ലിനിക്കൽ ഫിനിഷിലൂടെ 2-0ന്റെ ലീഡിൽ എത്തിക്കുക ആയിരുന്നു.

70-ാം മിനിറ്റിൽ, മുംബൈ സിറ്റിക്കായി തിരി ഒരു ഗോൾ നേടിയത് കളിക്ക് ആവേശകരമായ അവസാന നിമിഷങ്ങൾ നൽകി. മുംബൈ സിറ്റിക്ക് ഇഞ്ച്വറി ടൈമിൽ സബ്ബായി വന്ന ക്രൗമയിലൂടെ സമനില കണ്ടെത്താൻ ആയി.

മോഹൻ ബഗാൻ വീണു, നോർത്ത് ഈസ്റ്റ് ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കി

ഡ്യൂറണ്ട് കപ്പ് കിരീടം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ മോഹൻ ബഗാനെ തോൽപ്പിച്ച് ആണ് നോർത്ത് ഈസ്റ്റ് കിരീടത്തിൽ മുത്തമിട്ടത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയം. നിശ്ചിത സമയത്ത് സ്കോർ 2-2 എന്നായിരുന്നു. തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് എത്തിയത്.

ഇന്ന് തുടക്കത്തിൽ ആദ്യ പകുതിയിൽ മോഹൻ ബഗാൻ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 11ആം മിനുട്ടിൽ ഒരു പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ബഗാൻ ലീഡ് എടുത്തത്. കമ്മിങ്സ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ആദ്യ പകുതിയുടെ അവസാനം സഹൽ കൂടെ ഗോൾ നേടിയതോടെ ആദ്യ പകുതി 2-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് ശക്തമായി തിരിച്ചടിച്ചു. 55ആം മിനുട്ടിൽ ജിതിന്റെ അസിസ്റ്റിൽ അജറായിയുടെ ഫിനിഷ്. സ്കോർ 2-1. 58ആം മിനുട്ടിൽ ഗുയിലേർമോയുടെ ഫിനിഷ്. സ്കോർ 2-2. പിന്നീട് ഒരു ടീമുകളും ശ്രമിച്ചു എങ്കിലും നിശ്ചിത സമയം കഴിഞ്ഞപ്പോൾ സ്കോർ സമനിലയിൽ തുടർന്നു. കളി ഷൂട്ടൗട്ടിലേക്ക് എത്തി.

ഷൂട്ടൗട്ടിൽ ലിസ്റ്റൺ കൊളാസോയുടെ ഷോട്ട് ഗുർമീത് സേവ് ചെയ്തത് നോർത്ത് ഈസ്റ്റ് മുന്നിൽ എത്തി. 4-3ന് ജയിച്ച് നോർത്ത് ഈസ്റ്റ് കിരീടം ഉറപ്പിച്ചു.

ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച് മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് ഫൈനലിൽ

ഡ്യൂറണ്ട് കപ്പ് 2024-ൽ മോഹൻ ബഗാൻ ഫൈനലിൽ എത്തി. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മോഹൻ ബഗാംറ്റെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന നിലയിൽ ആയിരുന്നു. ഇനി ഫൈനൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആകും മോഹൻ ബഗാൻ ഫൈനലിൽ നേരിടുക.

ബെംഗളൂരു എഫ് സി അവരുടെ ഗോൾ ആഘോഷിക്കുന്നു

ഇന്ന് ആദ്യ പകുതിയിൽ 43ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സുനിൽ ഛേത്രി ആണ് ബെംഗളൂരു എഫ് സിക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീതിലൂടെ ബെംഗളൂരു ലീഡ് ഇരട്ടിയാക്കി. 68ആം മിനുട്ടിലെ ഒരു പെനാൾട്ടി ആണ് മോഹൻ ബഗാനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്.

പെട്രാറ്റോസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. 84ആം മിനുട്ടിൽ അനിരുദ്ധ് താപയുടെ ഒരു ലോംഗ് റേഞ്ചർ മോഹൻ ബഗാന് സമനില നൽകി. സ്കോർ 2-2. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ഷൂട്ടൗട്ടിൽ ഹാളിചരന്റെ കിക്ക് വിഷാൽ കെയ്ത് തടഞ്ഞു. തൊട്ടടുത്ത ഗ്രെഗ് സ്റ്റുവർട്ടിന്റെ കിക്ക് ഗ്യ്ർപ്രീത് തടഞ്ഞു. ബെംഗളൂരുവിന്റെ അവസാന കിക്ക് കൂടെ വിഷാൽ കെയ്ത് തടഞ്ഞതോടെ ഇതോടെ 4-3ന് ഷൂട്ടൗട്ട് ജയിച്ച് മോഹൻ ബഗാൻ ഫൈനലിൽ എത്തി.

പഞ്ചാബിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് സെമിയിൽ

ഡ്യൂറണ്ട് കപ്പിൽ മോഹൻ ബഗാൻ സെമി ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ പഞ്ചാബ് എഫ് സിയെ തോൽപ്പിച്ച് ആണ് മോഹൻ ബഗാൻ സെമി ഫൈനലിലേക്ക് മുന്നേറിയത്. ഇന്ന് നിശ്ചിത സമയത്ത് 3-3 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ 17ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ലൂക ആണ് പഞ്ചാബിന് ലീഡ് നൽകിയത്. 44ആം മിനുട്ടിൽ സുഹൈലിന്റെ ഗോളിൽ മോഹൻ ബഗാൻ സമനില നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മൻവീറിന്റെ ഗോളിൽ മോഹൻ ബഗാൻ ലീഡ് എടുത്തു. പഞ്ചാബ് വിട്ടു കൊടുത്തില്ല. അവർ 63ആം മിനുട്ടിൽ ഫിലിപ്പിലൂടെ വീണ്ടും ഒപ്പം എത്തി. സ്കോർ 2-2.

71ആം മിനുട്ടിൽ നൊർബെറ്റോയുടെ ഗോൾ അവർക്ക് ലീഡും നൽകി. അടിക്ക് തിരിച്ചടി എന്ന പോലെ 79ആം മിനുട്ടിൽ കമ്മിംഗ്സിന്റെ ഫിനിഷ് വന്നു. ഇതോടെ സ്കോർ 3-3 എന്നായി. കളി പെനാൾട്ടി ഷൂട്ടൗട്ടിലെത്തി. ഷൂട്ടൗട്ടിൽ വിഷാൽ കെയ്തിന്റെ മികവിൽ മോഹൻ ബഗാൻ 6-5ന് വിജയിച്ചു. സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സോ ബെംഗളൂരു എഫ് സിയോ ആകും മോഹൻ ബഗാന്റെ എതിരാളികൾ.

എ എഫ് സി ചാമ്പ്യൻസ് ലീഗ് 2, മോഹൻ ബഗാന്റെ ഗ്രൂപ്പ് തീരുമാനമായി

മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന നറുക്കെടുപ്പിൽ 2024-25 എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2-വിലെ ഗ്രൂപ്പുകൾ തീരുമാനമായി. ഗ്രൂപ്പ് എയിൽ അൽ-വക്ര എസ്‌സി (ഖത്തർ), ട്രാക്ടർ എഫ്‌സി (ഐആർ ഇറാൻ), എഫ്‌സി റവ്‌ഷാൻ (താജിക്കിസ്ഥാൻ) എന്നിവർക്കൊപ്പമാണ് ഇന്തുഅൻ ക്ലബായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് കളിക്കുക.

2023-24 ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് നേടിയതിൻ്റെ ഫലമായാണ് മോഹൻ ബഗാൻ SG പുതുതായി പുനർനാമകരണം ചെയ്യപ്പെട്ട രണ്ടാം ടയർ പുരുഷന്മാരുടെ AFC ക്ലബ് ടൂർണമെന്റിന് യോഗ്യത നേടിയത്‌‌. 2023-24 എഎഫ്‌സി കപ്പ് ഗ്രൂപ്പ് സ്റ്റേജിൽ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്ത് ആയതിനാൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2-വിൽ 32 ക്ലബ്ബുകളെ എട്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. സെപ്തംബർ 17 മുതൽ ഡിസംബർ 5 വരെ ഹോം ആൻഡ് എവേ റൗണ്ട് റോബിൻ ഫോർമാറ്റിൽ മത്സരങ്ങൾ നടക്കും.

ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ട് സ്ഥാനക്കാർ 2025 ഫെബ്രുവരിയിൽ നടക്കുന്ന റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറും. 2025 മാർച്ചിൽ ക്വാർട്ടർ ഫൈനലും 2025 ഏപ്രിലിൽ സെമി ഫൈനലും നടക്കും, മെയ് 17-ന് ഫൈനലും നടക്കും.

ഡ്യൂറണ്ട് കപ്പ്, മോഹൻ ബഗാന് ആറ് ഗോൾ വിജയം

ഡ്യൂറൻഡ് കപ്പിൽ മോഹൻ ബഗാന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ഇന്ത്യൻ എയർ ഫോഴ്സിനെ നേരിട്ട് മോഹൻ ബഗാൻ ആറു ഗോളുകൾ അടിച്ചാണ് വിജയം നേടിയത്. മോഹൻ ബഗാനായി കമിങ്സ് ഇരട്ട ഗോളുകൾ നേടി. പുതിയ സൈനിങ് ആയ ഗ്രെഗ് സ്റ്റുവർട്ടും ഇന്ന് മോഹൻ ബഗാനായി വലകുലുക്കി.

മോഹൻ ബഗാൻ താരങ്ങൾ ഗോൾ ആഘോഷിക്കുന്നു

മത്സരത്തിന്റെ നാലാം മിനിട്ടിലും 76ആം മിനുട്ടിലുമായിരുന്നു കമ്മിംഗ്സിന്റെ ഗോളുകൾ. ആൾഡ്രെഡ്, ലിസ്റ്റൺ കൊളാസോ, അനിരുദ്ധ് താപ എന്നിവരും ഇന്ന് മോഹൻ ബഗാനായി ഗോൾ നേടി. മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു ഗ്രെഗ് സ്റ്റുവർട്ടിന്റെ ഗോൾ. അബ്ദുൽ സമദ് ഇന്ന് മോഹൻ ബഗാന് വേണ്ടി കളത്തിലിറങ്ങിയിരുന്നു.

ഇതോടെ രണ്ടു മത്സരങ്ങളിൽ ഗ്രൂപ്പിൽ ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഈസ്റ്റ് ബംഗാളിനൊപ്പം ഒന്നാമത് നിൽക്കുകയാണ് മോഹൻ ബഗാൻ. അവർക്ക് ഗ്രൂപ്പിൽ ബാക്കിയുള്ളത് കൊൽക്കത്ത ഡർബിയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള പോരാട്ടമാണ്. ഈ മത്സരമാകും ഗ്രൂപ്പ് ചാമ്പ്യന്മാർ ആരാണെന്ന് തീരുമാനിക്കുക

മുൻ മോഹൻ ബഗാൻ താരം ജൊസേബ ബെറ്റിയയെ മലപ്പുറം എഫ് സി സ്വന്തമാക്കുന്നു

സൂപ്പർ ലീഗ് കേരള ടീമായ മലപ്പുറം എഫ് സി മറ്റൊരു മികച്ച സൈനിംഗ് കൂടെ പൂർത്തിയാക്കുകയാണ്. മോഹൻ ബഗാനു വേണ്ടി മുമ്പ് ഐ ലീഗ് കിരീടം നേടിയ ജൊസേബ ബെറ്റിയയെ ആണ് മലപ്പുറം എഫ് സി സ്വന്തമാക്കുന്നത്. ഡെൽഹി എഫ് സിക്ക് ആയാണ് അവസാനം ബെറ്റിയ കളിച്ചത്. മോഹൻ ബഗാൻ വിട്ട ശേഷൻ രാജസ്ഥാൻ യുണൈറ്റഡ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ് സി എന്നിവർക്ക് ആയും അദ്ദേഹം കളിച്ചിട്ടുണ്ട്.

മോഹൻ ബഗാൻ ഐ ലീഗ് കിരീടം നേടിയ സീസണിൽ മോഹൻ ബഗാനും വേണ്ടി 9 അസിസ്റ്റും മൂന്ന് ഗോളുകളും നേടിയ താരമാണ് ബെറ്റിയ. അറ്റാക്കിംഗ് മിഡ്ഫീൽഡറായ ബെറ്റിയ മലപുറം എഫ് സിയുടെ പ്രധാന താരമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന്ഹ്. 33കാരനായ താരം മുൻ റയൽ സോസിഡാഡ് താരമാണ്.

ഗോൾകീപ്പർ ധീരജ് സിംഗിനെ മോഹൻ ബഗാൻ സ്വന്തമാക്കി

ഐ എസ് എൽ സീസണ് മുന്നോടിയായി സ്ക്വാഡ് മെച്ചപ്പെടുത്തുന്ന മോഹൻ ബഗാൻ ഗോൾ കീപ്പർ ധീരജ് സിംഗിനെ സ്വന്തമാക്കി. എഫ് സി ഗോവയിൽ നിന്നാണ് ധീരജിനെ മോഹൻ ബഗാൻ ടീമിലേക്ക് എത്തിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു‌. 2021 മുതൽ ധീരജ് സിംഗ് ഗോവയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

ധീരജ് മോഹൻ ബഗാനിൽ ഒന്നാം നമ്പർ ആകുമോ എന്ന് കണ്ടറിയാം. ഗോവയിൽ അവസാന സീസണുകളിൽ ധീരജിന്റെ പ്രകടനം അത്ര നല്ലതായിരുന്നില്ല. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് ധീരജ് സിംഗ്. കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിന് ശേഷം ധീരജിന്റെ കരിയർ താഴൊട്ടേക്കാണ് പോയത്. കരിയർ നേർ വഴിയിൽ ആക്കൽ ആകും ഈ നീക്കത്തിലൂടെ ധീരജിന്റെ ഉദ്ദേശം ‌

വമ്പൻ സൈനിംഗ്!! ഓസ്ട്രേലിയൻ ലീഗിലെ എക്കാലത്തെയും ടോപ് സ്കോറർ ജാമി മക്ലാരൻ മോഹൻ ബഗാനിൽ

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഷീൽഡ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ ഒരു വൻ സൈനിംഗ് പൂർത്തിയാക്കി‌ ഓസ്‌ട്രേലിയൻ ഇൻ്റർനാഷണലും ഓസ്ട്രേലിയ ലീഗിലെ എക്കാലത്തെയും ടോപ് സ്കോററുമായ ജാമി മക്ലാരൻ ആണ് ബഗാനിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് വർഷത്തെ കരാറിൽ ആണ് 30കാരൻ ബഗാനിൽ എത്തുന്നത്. ഐ എസ് എല്ലിൽ കളിച്ചതിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെൻ.

ഓസ്‌ട്രേലിയയുടെ 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അദ്ദേഹം ദേശീയ ടീം ജേഴ്സി അണിഞ്ഞിട്ടുണ്ട്. മുമ്പ് ഇംഗ്ലീഷ് ടീമായ ബ്ലാക്ക്ബേൺ റോവേഴ്സിനായി കളിച്ചിട്ടുണ്ട്. പെർത്ത് ഗ്ലോറിയിൽ, ബ്രിസ്ബേൻ റോർ, ബുണ്ടസ്‌ലിഗ 2 ക്ലബ്ബായ ഡാർംസ്റ്റാഡ് 98, സ്കോട്ടിഷ് ക്ലബായ ഹൈബർനിയൻ എന്നിവർക്കായി മുമ്പ് കളിച്ചിട്ടുണ്ട്.

2019-ൽ, ജാമി മക്ലറൻ മെൽബൺ സിറ്റി എഫ്‌സിയിൽ എത്തി. അവിടെ ഇതുവരെ 103 ഗോളുകൾ നേടിയ ജാമി അവരുടെ റെക്കോർഡ് ഗോൾ സ്‌കോററായി. 149 ഗോളുകളുമായി ലീഗിലെ റെക്കോർഡ് ടോപ് സ്‌കോററും കൂടിയാണ് അദ്ദേഹം.

ഗ്രെഗ് സ്റ്റുവർട്ട് ഇനി മോഹൻ ബഗാൻ താരം

ഐ എസ് എൽ കണ്ട മികച്ച വിദേശ താരങ്ങളിൽ ഒരാളായ ഗ്രെഗ് സ്റ്റുവടർട്ടിനെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടു വന്ന് മോഹൻ ബഗാൻ . കഴിഞ്ഞ ജനുവരിയിൽ സ്കോട്ട്‌ലൻഡിലേക്ക് തിരികെ പോയ സ്റ്റുവർട്ട് ഇപ്പോൾ മോഹൻ ബഗാന്റെ ഓഫർ സ്വീകരിച്ചിരിക്കുകയാണ്. ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്.

കഴിഞ്ഞ ജനുവരിയിൽ മുംബൈ വിട്ട് സ്റ്റുവർട്ട്
സ്കോട്ടിഷ് ക്ലബായ കിൽമർനോക്കിലേക്ക് പോയിരുന്നു. 2022ൽ ആയിരുന്നു ഗ്രെഗ് ജംഷദ്പൂർ വിട്ട് മുംബൈ സിറ്റിയിൽ എത്തിയത്. മുംബൈയെ ഷീൽഡ് നേടാൻ അദ്ദേഹം സഹായിച്ചിരുന്നു. നേരത്തെ ജംഷദ്പൂർ ഐ എസ് എൽ ഷീൽഡ് നേടുന്നതിലും വലിയ പങ്കു വഹിക്കാൻ സ്റ്റുവർട്ടിനായിരുന്നു. പത്ത് ഗോളും പത്ത് അസിസ്റ്റും ആ സീസണിൽ ജംഷദ്പൂരിൽ സ്റ്റുവർട്ട് സംഭാവന ചെയ്തിരുന്നു.

സ്കോട്ടിഷ് ലീഗ് സ്വന്തമാക്കിയ റേഞ്ചേഴ്സ് ടീമിൽ നിന്നായിരുന്നു ഗ്രെഗ് ആദ്യമായി ഐ എസ് എല്ലിലേക്ക് എത്തിയത്. സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിൽ രണ്ട് സീസണുകൾ ചെലവഴിക്കുന്നതിന് മുമ്പ്, 31-കാരൻ സ്കോട്ട്ലൻഡിലെയും ഇംഗ്ലണ്ടിലെയും വിവിധ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.

Exit mobile version