Picsart 24 07 18 15 21 44 605

ഗ്രെഗ് സ്റ്റുവർട്ട് ഇനി മോഹൻ ബഗാൻ താരം

ഐ എസ് എൽ കണ്ട മികച്ച വിദേശ താരങ്ങളിൽ ഒരാളായ ഗ്രെഗ് സ്റ്റുവടർട്ടിനെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടു വന്ന് മോഹൻ ബഗാൻ . കഴിഞ്ഞ ജനുവരിയിൽ സ്കോട്ട്‌ലൻഡിലേക്ക് തിരികെ പോയ സ്റ്റുവർട്ട് ഇപ്പോൾ മോഹൻ ബഗാന്റെ ഓഫർ സ്വീകരിച്ചിരിക്കുകയാണ്. ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്.

കഴിഞ്ഞ ജനുവരിയിൽ മുംബൈ വിട്ട് സ്റ്റുവർട്ട്
സ്കോട്ടിഷ് ക്ലബായ കിൽമർനോക്കിലേക്ക് പോയിരുന്നു. 2022ൽ ആയിരുന്നു ഗ്രെഗ് ജംഷദ്പൂർ വിട്ട് മുംബൈ സിറ്റിയിൽ എത്തിയത്. മുംബൈയെ ഷീൽഡ് നേടാൻ അദ്ദേഹം സഹായിച്ചിരുന്നു. നേരത്തെ ജംഷദ്പൂർ ഐ എസ് എൽ ഷീൽഡ് നേടുന്നതിലും വലിയ പങ്കു വഹിക്കാൻ സ്റ്റുവർട്ടിനായിരുന്നു. പത്ത് ഗോളും പത്ത് അസിസ്റ്റും ആ സീസണിൽ ജംഷദ്പൂരിൽ സ്റ്റുവർട്ട് സംഭാവന ചെയ്തിരുന്നു.

സ്കോട്ടിഷ് ലീഗ് സ്വന്തമാക്കിയ റേഞ്ചേഴ്സ് ടീമിൽ നിന്നായിരുന്നു ഗ്രെഗ് ആദ്യമായി ഐ എസ് എല്ലിലേക്ക് എത്തിയത്. സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിൽ രണ്ട് സീസണുകൾ ചെലവഴിക്കുന്നതിന് മുമ്പ്, 31-കാരൻ സ്കോട്ട്ലൻഡിലെയും ഇംഗ്ലണ്ടിലെയും വിവിധ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.

Exit mobile version